1 GBP = 93.60 INR                       

BREAKING NEWS

മലയാളി സമൂഹത്തിന്റെ പിന്തുണ തേടി ബ്രിട്ടീഷ് പ്രധാനമന്ത്രി; ബോറിസ് ജോണ്‍സണ്‍ കൂടിക്കാഴ്ച നടത്തിയത് ഏഷ്യാനെറ്റ് ശ്രീകുമാറുമായി

Britishmalayali
ടോമിച്ചന്‍ കൊഴുവനാല്‍

രു ലക്ഷത്തില്‍ അധികം വരുന്ന മലയാളി സമൂഹത്തിന്റെ വോട്ടും ലക്ഷ്യമിട്ട് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി. ഇന്ത്യന്‍ സമൂഹത്തിന്റെ വോട്ടു നേടി എടുക്കാന്‍ ക്ഷേത്രങ്ങളില്‍ വരെ പോയി തുടങ്ങിയ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഏറ്റവും ഒടുവില്‍ കണ്ടെത്തിയത് മലയാളി സാന്നിധ്യമാണ്. ഏഷ്യാനെറ്റ് യൂറോപ്പ് ഡയറക്ടറായ ശ്രീകുമാറുമായി ദീര്‍ഘ നേരം കൂടിക്കാഴ്ച നടത്തിയ ബോറിസ് ജോണ്‍സണ്‍ മലയാളി സമൂഹത്തിന്റെ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു.

കേരളത്തില്‍ നിന്നുള്ളവരുടെ യുകെയിലെ സാന്നിധ്യം കണ്‍സേര്‍വേറ്റിവ് പാര്‍ട്ടി തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ശ്രീകുമാറും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും തമ്മിലുള്ള കൂടിക്കാഴ്ചയിലൂടെ മനസിലാവുന്നത്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ ചിതറിക്കിടക്കുന്ന മലയാളികള്‍ക്ക് പല സീറ്റുകളിലെയും സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാനോ ജയിപ്പിക്കാനോ ഉള്ള ശക്തി ഉണ്ട് എന്ന് പാര്‍ട്ടി മനസ്സിലാക്കിയിരിക്കുന്നു. കാശ്മീര്‍ വിഷയത്തിലുണ്ടായ വ്യക്തമായ നിലപാട് സ്വീകരിക്കലാണ് മലയാളികളടക്കമുള്ള ഇന്ത്യക്കാരെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലേക്ക് അടുപ്പിച്ചത്.
മാത്രമല്ല, പാക്കിസ്ഥാനികള്‍ ലേബര്‍ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നു എന്നുള്ളതും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ചില സീറ്റുകളില്‍ ആശങ്കയുണ്ടാക്കുന്നു എന്നതാണ് സത്യം. ഈ തിരിച്ചറിവാണ് ശ്രീകുമാറിനെ പ്രധാനമന്ത്രി വിളിച്ചുവരുത്തി സഹായം അഭ്യര്‍ത്ഥിച്ചതിലൂടെ മലയാളികളായ രാഷ്ട്രീയ നിരീക്ഷകര്‍ മനസിലാക്കുന്നത്. യുകെയിലെ അമിത് ഷാ എന്നറിയപ്പെടുന്ന പാര്‍ട്ടി ലീഡറും എംപിയുമായ ഇയാന്‍ ഡങ്കന്‍ സ്മിത്തുമായി ശ്രീകുമാര്‍ നടത്തിയ ഒരു ഇന്റര്‍വ്യൂ ആണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച ഒരുക്കുന്നതിന് അവസരമൊരുക്കിയത്.

ലണ്ടനിലെ ചിങ്ഫോര്‍ഡ് എന്ന സ്ഥലത്തുവച്ചാണ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് സ്വകാര്യ കൂടിക്കാഴ്ച നടന്നത്. കേരളത്തിന്റെ പ്രത്യേകതകളും, വിദ്യാഭ്യാസ സാക്ഷരതയും ഐ ടി രംഗത്തും, ഹോസ്പിറ്റല്‍ മേഖലയിലും ആവശ്യമായ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെപ്പറ്റിയും പ്രധാനമന്ത്രിയോടു സംസാരിക്കാന്‍ സാധിച്ചു എന്ന് ശ്രീകുമാര്‍ ബ്രിട്ടീഷ് മലയാളി പ്രതിനിധിയോടു പറഞ്ഞു. ബ്രക്‌സിറ്റിനു ശേഷം ഇന്ത്യയുമായി കൂടുതല്‍ മെച്ചപ്പെട്ട ബന്ധവും വ്യാപാരങ്ങളും നടത്തുമെന്നും ബോറിസ് ജോണ്‍സന്‍ പറഞ്ഞു 

ശ്രീകുമാറും പ്രധാനമന്ത്രിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പല കണ്‍സര്‍വേറ്റീവ് എംപിമാരും അവരുടെ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യുന്നുണ്ട്. കൂടുതല്‍ മലയാളികളെ സ്വാധീനിക്കുക എന്നതു ലക്ഷ്യമിട്ടാണ് ഈ പ്രവര്‍ത്തനം നടക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category