1 GBP = 97.50 INR                       

BREAKING NEWS

തെരഞ്ഞെടുപ്പിന് രണ്ടുദിനം മാത്രം ശേഷിക്കെ ടോറികളുടെ ഭൂരിപക്ഷത്തില്‍ വമ്പന്‍ ഇടിവ്; ലേബര്‍ ഉയര്‍ത്തെഴുന്നേറ്റപ്പോള്‍ വ്യത്യാസം ആറുപോയന്റായി കുറഞ്ഞു; ബോറിസ് ജോണ്‍സന്റെ ചങ്കിടിക്കുമ്പോള്‍

Britishmalayali
kz´wteJI³

ബ്രിട്ടീഷ് ജനത അവരുടെ ജനവിധി നിശ്ചയിക്കാന്‍ അവശേഷിക്കുന്നത് രണ്ടുദിവസം മാത്രം. വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെ, ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെയും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെയും ചങ്കിടിപ്പിച്ചുകൊണ്ട് ജനപ്രീതിയില്‍ വമ്പന്‍ ഇടിവ്. കഴിഞ്ഞ ദിവസം വരെ ഇരട്ടയക്കത്തിന്റെ ലീഡ് നിലനിര്‍ത്തിയിരുന്ന ടോറികള്‍ക്ക് ലേബര്‍ പാര്‍ട്ടിക്കുമേലുള്ള മുന്‍തൂക്കം ആറുപോയന്റായി ഇടിഞ്ഞതോടെയാണിത്. ഇത്രയും നേരീയ മുന്‍തൂക്കത്തില്‍ കേവലഭൂരിപക്ഷം നേടാനാവില്ലെന്നുറപ്പാണ്. ഇതോടെ, മറ്റൊരു തൂക്കുസഭയ്ക്ക് ബ്രിട്ടന്‍ സാക്ഷിയായേക്കുമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകര്‍ നടത്തുന്നത്.

ഡിസംബര്‍ ആറിനും ഒമ്പതിനും ഇടയ്ക്ക് നടന്ന ഐസിഎം റിസര്‍ച്ചിന്റെ സര്‍വേയിലാണ് ടോറികളുടെ ജനപ്രീതിയില്‍ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമാകുന്നത്. 42 ശതമാനം പേര്‍ ഇപ്പോഴും കണ്‍സര്‍വേറ്റീവ് സര്‍ക്കാരിനെ അനുകൂലിക്കന്നുണ്ടെങ്കിലും, ലേബര്‍ പാര്‍ട്ടിയും ഏറെ പിന്നിലല്ലെന്ന് സര്‍വേ സൂചിപ്പിക്കുന്നു. ഒരു പോയന്റിന്റെ ലീഡ് നേടിയ അവര്‍ക്കിപ്പോള്‍ 36 ശതമാനം പേരുടെ പിന്തുണയുണ്ട്. കണ്‍സര്‍വേറ്റീവുകള്‍ക്ക് ഒറ്റയ്ക്ക് സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കാത്ത സാഹചര്യമാകും തിരഞ്ഞെടുപ്പിനുശേഷം ഉണ്ടാവുകയെന്നതിന്റെ സൂചനയാണിത്. സുസ്ഥിരമായ സര്‍ക്കാര്‍ അധികാരത്തില്‍ വന്നില്ലെങ്കില്‍ ബ്രക്‌സിറ്റുള്‍പ്പെടെയുള്ള കാര്യങ്ങളിലെ അനിശ്ചിതത്വം തുടരുകയും ചെയ്യും.
സര്‍വേഫലത്തെ കണ്‍സര്‍വേറ്റീവുകള്‍ ആശങ്കയോടെ കാണുന്നത് അതുകൊണ്ടുകൂടിയാണ്. മറുഭാഗത്ത് ലേബര്‍ ക്യാമ്പിന് വളരെയേറെ ആത്മവിശ്വാസം പകരുന്നതാണ് ഏറ്റവുമൊടുവിലത്തെ ഫലങ്ങള്‍. അവസാന വട്ട കുതിപ്പില്‍ കുറച്ചുകൂടി ജനപ്രീതി നേടാനാവുമെന്നും സര്‍ക്കാര്‍ രൂപീകരണ സാധ്യത തള്ളാനാവില്ലെന്നും അവര്‍ പറയുന്നു. സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടി പോലുള്ളവര്‍ ലേബര്‍ പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിക്കാനുള്ള സാധ്യതയും തള്ളാനാവില്ല. 12 ശതമാനം പിന്തുണയുള്ള ലിബറല്‍ ഡമോക്രാറ്റുകളുടെ നിലപാടും തിരഞ്ഞെടുപ്പിനു ശേഷം നിര്‍ണായകമാകുമെന്നുറപ്പാണ്.

അതേസമയം, കണ്‍സര്‍വേറ്റീവുകള്‍ അനായാസം സര്‍ക്കാരുണ്ടാക്കുമെന്ന് സൂചിപ്പിക്കുന്ന മറ്റൊരു സര്‍വേഫലവും പുറത്തുവന്നിട്ടുണ്ട്. ഡിസംബര്‍ അഞ്ചിനും ഏഴിനുമിടയില്‍ സര്‍വേ നടത്തിയ സര്‍വേഷന്‍ എന്ന ഏജന്‍സിയുടെ കണക്കുപ്രകാരം 14 പോയന്റിന്റെ ലീഡാണ് ടോറികള്‍ക്കുള്ളത്. ടോറികള്‍ അധികാരത്തില്‍ തുടരണമെന്ന് 45 ശതമാനം പേര്‍ ആഗ്രഹിക്കുമ്പോള്‍, 31 ശതമാനം പേര്‍ മാത്രമേ ലേബറിനൊപ്പമുള്ളൂവെന്ന് ഈ സര്‍വേ പറയുന്നു. നവംബര്‍ 30-ന് ഇതേ ഏജന്‍സി നടത്തിയ സര്‍വേയില്‍ ലേബര്‍ പാര്‍ട്ടിക്കുണ്ടായിരുന്നത് 33 ശതമാനം പേരുടെ പിന്തുണയാണ്. അതില്‍നിന്ന് രണ്ടുശതമാന ഇടിവുവന്നതായും ഫലം സൂചിപ്പിക്കുന്നു.

ബ്രിട്ടനിലെ റിമെയില്‍ പക്ഷക്കാരുടെ ഇടപെടലാണ് ടോറികളുടെ പിന്തുണയില്‍ കാര്യമായ ഇടിവുണ്ടാക്കിയതെന്നാണ് സൂചന. വ്യാഴാഴ്ചത്തെ തിരഞ്ഞെടുപ്പില്‍ ഔചിത്യത്തോടെ വോട്ടുചെയ്യണമെന്ന് റിമെയ്ന്‍ പക്ഷ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ജനങ്ങളുടെ വോട്ടില്‍ ബ്രി്ട്ടന്റെ ഭാവിക്ക് ചേര്‍ന്നുനില്‍ക്കുക എന്ന ആശയമാണ് സംഘടനകള്‍ മുന്നോട്ടുവെക്കുന്നത്. ഏതുവിധേനയും ബോറിസ് ജോണ്‍സണിന് ഭൂരിപക്ഷം കിട്ടുന്നത് തടയണമെന്നാണ് ഈ സംഘടനകള്‍ മുന്നോട്ടുവെക്കുന്ന ആവശ്യം.

വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, വോട്ടര്‍മാരെ സ്വാധീനിക്കാന്‍ നേതാക്കള്‍ പതിനെട്ടടവും പുറത്തെടുത്തുതുടങ്ങി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേ കടുത്ത വിമര്‍ശനവുമായാണ് ജെറമി കോര്‍ബിന്റെ അവസാന വട്ട പര്യടനങ്ങള്‍. ബ്രിസ്റ്റളില്‍ ലേബര്‍ പാര്‍ട്ടി സംഘടിപ്പിച്ച പടുകൂറ്റന്‍ പ്രകടനത്തെ അഭിസംബോധന ചെയ്ത കോര്‍ബിന്‍, പ്രസംഗത്തിലുടനീളം ട്രംപിനെയാണ് പ്രതിസ്ഥാനത്ത് പ്രതിഷ്ഠിച്ചത്. ബ്രിട്ടനിലെ പൊതുസേവനങ്ങളുടെയെല്ലാം നിലനില്‍പ്പ് അപകടത്തിലാക്കിയത് ടോറികളും ട്രംപുമായുള്ള അവിശുദ്ധ സഖ്യമാണെന്ന് കോര്‍ബിന്‍ ആരോപിച്ചു.

2017-ലെ തിരഞ്ഞെടുപ്പില്‍ അവസാന ഘട്ടത്തിലാണ് കോര്‍ബിന്‍ തന്റെ കരുത്തുമുഴുവന്‍ പുറത്തെടുത്തതും അപ്രതീക്ഷിതമായ കുതിപ്പ് നടത്തിയതും. 42 ശതമാനം പേരുടെ പിന്തുണയായിരുന്നു അന്ന് കണ്‍സര്‍വേറ്റീവുകള്‍ക്കുണ്ടായിരുന്നത്. അവസാനഘട്ടത്തില്‍ ഉയര്‍ത്തെഴുന്നേറ്റ ലേബര്‍ പാര്‍ട്ടി 40 ശതമാനം പേരുടെ പിന്തുണ നേടുകയും ചെയ്തു. ഇതോടെ, ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സര്‍ക്കാര്‍ വരികയും ചെയ്തു. ഇതേ സാഹചപ്യമാണ് ഇക്കുറിയുമുണ്ടാവുകയെന്നാണ് സൂചന.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category