1 GBP =92.30INR                       

BREAKING NEWS

സൗന്ദര്യമെന്നാല്‍ വെളുത്ത തൊലിക്കുമാത്രമെന്ന സങ്കല്‍പം പൊളിച്ചെഴുതി ലോക സൗന്ദര്യ മത്സരം; ഇക്കുറി മിസ് യൂണിവേഴ്‌സായത് കറുപ്പിന്റെ അഴകു തെളിയിച്ച് ദക്ഷിണാഫ്രിക്കന്‍ സുന്ദരി; കറുപ്പില്‍ തിളങ്ങുന്ന ചിരിയുമായി 26-കാരിയായ സോര്‍ബനി ടുന്‍സി സുന്ദരിപ്പട്ടം ചൂടിയതിങ്ങനെ

Britishmalayali
kz´wteJI³

സൗന്ദര്യത്തിന് സമൂഹം ചില അഴകളുവള്‍ നിശ്ചയിച്ചു നല്‍കിയിട്ടുണ്ട്. നിറം അതിലൊരു പ്രധാനഘടകമാണ്. എന്നാല്‍, ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള സോര്‍ബിനി ടുന്‍സിയെന്ന 26-കാരി നിറഞ്ഞ ചിരിയോടെ തകര്‍ത്തെറിഞ്ഞത് അത്തരം സങ്കല്‍പ്പങ്ങളെയാണ്. സൗന്ദര്യമെന്നത് നിലപാടുകളാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് സോര്‍ബിനി ഇക്കൊല്ലത്തെ മിസ് യൂണിവേഴ്‌സ് പുരസ്‌കാരം തലയിലേറ്റിയത്. പ്യൂര്‍ട്ടോറിക്കന്‍, മെക്‌സിക്കന്‍ സുന്ദരിമാരെ പിന്തള്ളിയാണ് 90 പേരില്‍നിന്ന് സോര്‍ബിനി ലോകസുന്ദരിയായി മാറിയത്.

ഒട്ടേറെ സെഷനുകളിലൂടെയാണ് സൗന്ദര്യമത്സരം മുന്നേറിയത്. ശരീരസൗന്ദര്യം മാത്രമായിരുന്നില്ല അതിനടിസ്ഥാനം. ആഗോളവിഷയങ്ങളിലെ നിലപാടുകളും നിര്‍ണായകമായി. കാലാവസ്ഥാ വ്യതിയാനം, പ്രതിഷേധങ്ങള്‍, സോഷ്യല്‍ മീഡിയ തുടങ്ങിയ ആനുകാലിക സംഭവങ്ങളിലുള്ള കാഴ്ചപ്പാടുകളിലും സോര്‍ബിനി വ്യത്യസ്തമായ നിലപാടുകളുള്ള വ്യക്തിയായിരുന്നു. വര്‍ഷങ്ങളായി സാമൂഹികപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്ന സോര്‍ബിനി, അക്കാര്യങ്ങളിലെല്ലാം എതിരാളികളെ മറികടക്കുകയും ചെയ്തു.
സൗന്ദര്യത്തിന്റേയും ബുദ്ധിയുടേയും കൃത്യമായ വിലയിരുത്തലാണ് ലോകസുന്ദരിപ്പട്ടത്തിനായുള്ള മത്സരങ്ങള്‍. മത്സരാര്‍ഥികളുടെ ഉത്തരങ്ങളാണ് പലപ്പോഴും കിരീടത്തിലേക്ക് നയിക്കുന്നത്. യുവതലമുറയിലെ പെണ്‍കുട്ടികള്‍ക്ക് നാം പഠിപ്പിച്ചുകൊടുക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തായിരുന്നുവെന്ന ചോദ്യമാണ് ഫൈനല്‍റൗണ്ടില്‍ മത്സരാര്‍ഥികള്‍ നേരിട്ടത്. സുവ്യക്തമായ ഉത്തരത്തിലൂടെ സോര്‍ബിനി വിധികര്‍ത്താക്കളെ കീഴടക്കുകയായിരുന്നു.

അത് നേതൃപാടവമാണെന്നായിരുന്നു സോര്‍ബിനിയുടെ ആദ്യമറുപടി. 'വളരെക്കാലമായി യുവതലമുറയിലെ പെണ്‍കുട്ടികളിലും സ്ത്രീകളിലും വളരെ കുറവാണ് അതുകണ്ടുവരുന്നത്. ഞങ്ങള്‍ അത് ആഗ്രഹിക്കാത്തതുകൊണ്ടല്ല, മറിച്ച് സമൂഹം സ്ത്രീകള്‍ അങ്ങനെയായിരിക്കണം എന്ന് അടയാളപ്പെടുത്തിയതുകൊണ്ടാണ്. ഞാന്‍ കരുതുന്നത് ലോകത്തെ ഏറ്റവും കരുത്തര്‍ ഞങ്ങളെന്നാണ്'- അല്‍പം പോലും ആലോചിക്കേണ്ടിവന്നില്ല, സോര്‍ബിനിക്ക് ഇങ്ങനെയൊരു മറുപടി നല്‍കാന്‍.

'അതുകൊണ്ട് ഞങ്ങള്‍ക്ക് എല്ലാ അവസരവും നല്‍കണം, അതുകൊണ്ട് ഈ പെണ്‍കുട്ടികളെ നിര്‍ബന്ധമായും പഠിപ്പിക്കേണ്ടത് ആ സ്ഥലമുപയോഗിക്കാനാണ്. സമൂഹത്തിലെ സ്ഥലമുപയോഗിക്കുക, സ്വയം ദൃഢീകരിക്കുക എന്നതിനേക്കാള്‍ പ്രധാനപ്പെട്ടത് മറ്റൊന്നുമില്ല'- സോര്‍ബിനി ഇത്രയും പറഞ്ഞു കഴിയുമ്പോഴേക്കും സദസ്സില്‍ നിറഞ്ഞ കൈയടികളും ആര്‍പ്പുവിളികളുമുയര്‍ന്നു. ദക്ഷിണാഫ്രിക്കയിലെ സോലോ സ്വദേശിനിയായ സോസിബിനി സ്ത്രീകളുടെയും ലൈംഗിക ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നായാള്‍ കൂടിയാണ്.

മത്സരത്തില്‍ മിസ് യൂണിവേഴ്സ് പ്യൂര്‍ട്ടോറിക്കോ, മിസ് യൂണിവേഴ്സ് മെക്സികോ എന്നിവര്‍ യഥാക്രമം ഫസ്റ്റ് റണ്ണറപ്പും സെക്കന്‍ഡ് റണ്ണറപ്പുമായി. മത്സരത്തുകയെത്രയെന്ന് കൃത്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സോര്‍ബിനിയെ കാത്തിരിക്കുന്നത് വലിയ അവസരങ്ങളാണ്. ന്യുയോര്‍ക്കില്‍ ഒരുവര്‍ഷം വാടകയില്ലാതെ താമസിക്കാന്‍ ഒരുലക്ഷം ഡോളര്‍വിലയുള്ള അപ്പാര്‍ട്ട്‌മെന്റ് ലഭിക്കും. മോഡലിങ്ങിനിലായി ലോകത്തെവിടെയും സഞ്ചരിക്കാന്‍ സൗന്യവിമാനടിക്കറ്റുകളും സമ്മാനത്തിന്റെ ഭാഗമായുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category