1 GBP =92.30INR                       

BREAKING NEWS

ഏറ്റവും സുഖമായ ജീവിതം നോര്‍വേയിലും സ്വിറ്റ്‌സര്‍ലന്റിലും അയര്‍ലന്റിലും; ഇന്ത്യയുടെ സ്ഥാനം 129 ആവുമ്പോള്‍, 36-ാമതെത്തി സൗദി; ഏറ്റവും കൂടുതല്‍ കാശുള്ളത് ഖത്തര്‍കാര്‍ക്ക്; ജീവിതം കൂടുതല്‍ നീളാന്‍ ഹോങ്കോങ്; പഠനത്തിന് നല്ലത് ഓസ്‌ട്രേലിയയും ജര്‍മനിയും; പട്ടിണിയുടെയും സങ്കടത്തിന്റെയും കാര്യത്തില്‍ മുന്നിലെത്തി നൈജീരിയയും സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കും; ലോകരാജ്യങ്ങളുടെ യഥാര്‍ത്ഥ അവസ്ഥ ഇങ്ങനെ

Britishmalayali
kz´wteJI³

ലോകത്തേറ്റവും സന്തുഷ്ടമായ ജീവിതം നയിക്കുന്നത് നോര്‍വെക്കാരെന്ന് ഐക്യരാഷ്ട്രസഭ. രണ്ടാം സ്ഥാനത്ത് സ്വിറ്റ്‌സര്‍ലന്‍ഡും മൂന്നാമത് അയര്‍ലന്‍ഡുമാണ്. വാര്‍ഷിക ഹ്യുമന്‍ ഡവലപ്‌മെന്റ് ഇന്‍ഡക്‌സിലാണ് ഈ കണക്കുകള്‍. ആരോഗ്യം, വിദ്യാഭ്യാസം, വരുമാനം എന്നീ ഘടകങ്ങളുപയോഗിച്ച് തയ്യാറാക്കിയ ഇന്‍ഡക്‌സില്‍, ബ്രിട്ടന്‍ 15-ാം സ്ഥാനത്തും അമേരിക്ക 16-ാം സ്ഥാനത്തുമാണ്. ഇന്ത്യയാകട്ടെ 129-ാം സ്ഥാനത്തും. ഏറ്റവും പണക്കാരായ ജനത ഖത്തറിലാണ്. ഒരാളുടെ വാര്‍ഷിക വരുമാനം 83,600 പൗണ്ടാണ്.

ഏറ്റവും കൂടുതല്‍ ആയുര്‍ദൈര്‍ഘ്യമുള്ളത് ഹോങ്കോങ്ങിലാണ്. 85 വര്‍ഷം. ആഗോളറാങ്കിങ്ങില്‍ അഞ്ചാമതെത്താനും ഹോങ്കോങ്ങിനായി. എന്നാല്‍, ചൈന ആഗോള റാങ്കിങ്ങില്‍ 85-ാം സ്ഥാനത്താണുള്ളത്. ഏറ്റവും മികച്ച വിദ്യാഭ്യാസ സൗകര്യം കിട്ടുന്നത് ഓസ്‌ട്രേലിയയിലും ജര്‍മനിയിലുമാണ്. ഏറ്റവും കൂടുതല്‍ കാലം പഠനത്തിനുപയോഗിക്കുന്ന രാജ്യം ഓസ്‌ട്രേലിയയാണ്. 22 വര്‍ഷം. ശരാശരി പഠന കാലയളവില്‍ ജര്‍മനിയാണ് മുന്നില്‍. 14 വര്‍ഷം.
ബ്രിട്ടനില്‍ ആയുര്‍ദൈര്‍ഘ്യം 81 വര്‍ഷവും വിദ്യാഭ്യാസ കാലയളവ് 17 വര്‍ഷവും ശരാശരി പഠന കാലയളവ് 13 വര്‍ഷവുമാണ്. ശരാശരി വരുമാനം 30,000 പൗണ്ടും. അമേരിക്കയില്‍ ആയുര്‍ദൈര്‍ഘ്യം 79 വയസ്സാണ്. വിദ്യാഭ്യാസ കാലയളവ് 16 വര്‍ഷവും ശരാശരി പഠന കാലയളവ് 13 വര്‍ഷവും ശരാശരി പ്രതിശീര്‍ഷ വരുമാനം 42,600 പൗണ്ടുമാണ്.

ആയുര്‍ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ ഏറ്റവും പിന്നില്‍ സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കാണ്. 53 വര്‍ഷമാണ് ഇവിടെ ആയുര്‍ദൈര്‍ഘ്യം. സൗത്ത് സുഡാനില്‍ അഞ്ചുവര്‍ഷവും ബുര്‍ക്കിന ഫാസോയില്‍ രണ്ടുവര്‍ഷവുമാണ് പഠനകാലയളവ്. ഏറ്റവും കുറഞ്ഞ വരുമാനമുള്ളവര്‍ ബുറൂണ്ടിയിലാണ്. 500 പൗണ്ടുമാത്രമാണ് ഒരുവര്‍ഷത്തെ പ്രതിശീര്‍ഷ വരുമാനം.

2017-ലെ ഹ്യൂമന്‍ ഇന്‍ഡക്‌സില്‍ 130-ാം സ്ഥാനത്തായിരുന്ന ഇന്ത്യ, ഇക്കുറി ഒരു സ്ഥാനം മെച്ചപ്പെടുത്തി 129-ാം സ്ഥാനത്തേക്ക് കയറി. പാകിസ്താന്‍ 150-ല്‍നിന്ന് 152-ലേക്കും അഫ്ഗാനിസ്ഥാന്‍ 168-ല്‍നിന്ന് 170-ലേക്കും വീണപ്പോള്‍, ശ്രീലങ്ക അഞ്ചു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 76-ല്‍നിന്ന് 71-ലേക്കെത്തി. ഭൂട്ടാന്‍ 134-ാം സ്ഥാനത്തും നേപ്പാള്‍ 147-ാം സ്ഥാനത്തും ബംഗ്ലാദേശ് 135-ാം സ്ഥാനത്തുമാണുള്ളത്.

മനുഷ്യവികസന കാര്യത്തില്‍ ലോകത്തേറ്റവും വലിയ വളര്‍ച്ച കൈവരിക്കുന്ന മേഖല സൗത്ത് ഏഷ്യയാണെന്ന് പഠനത്തില്‍ പറയുന്നു. 1990 മുതല്‍ 2018 വരെയുള്ള കാലയളവില്‍ ഈ മേഖലയില്‍ 46 ശതമാനം വളര്‍ച്ചുണ്ടായി 2019-ലെ ഹ്യൂമന്‍ ഡവലപ്‌മെന്റ് ഇന്‍ഡക്‌സില്‍ ആദ്യ 20 സ്ഥാനങ്ങളിലുള്ള രാജ്യങ്ങള്‍ ഇവയാണ്. നോര്‍വെ, സ്വിറ്റ്‌സര്‍ലന്‍ഡ്, അയര്‍ലന്‍ഡ്, ജര്‍മനി, ഹോങ്കോങ്, ഓസ്‌ട്രേലിയ, ഐസ്‌ലന്‍ഡ്, സ്വീഡന്‍, സിംഗപ്പുര്‍, നെതര്‍ലന്‍ഡ്‌സ്, ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ്, കാനഡ, ന്യൂസീലന്‍ഡ്, ബ്രിട്ടന്‍, അമേരിക്ക, ബെല്‍ജിയം, ലെക്റ്റന്‍സ്റ്റെയിന്‍, ജപ്പാന്‍, ഓസ്ട്രിയ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category