1 GBP =92.30INR                       

BREAKING NEWS

കീത്ത് വ്യാസ് ഒഴിഞ്ഞപ്പോള്‍ പകരമെത്തിയത് സഹോദരി; വീരേന്ദ്ര ശര്‍മയും പ്രീതിപട്ടേലുമടക്കം അനേകം ഇന്ത്യന്‍ സ്ഥാനാര്‍ഥികള്‍; ഇന്ത്യക്കാരടക്കം സകല രരാജ്യങ്ങളെയും പ്രതിനിധീകരിക്കുന്നതിന് ഇക്കുറി സ്ഥാനാര്‍ഥികള്‍ രംഗത്ത്

Britishmalayali
kz´wteJI³

ബ്രിട്ടീഷ് ജനത വ്യാഴാഴ്ച വോട്ടവകാശം വിനിയോഗിക്കുന്നത്, ചരിത്രത്തിലെ ഏറ്റവും വിശാലമായ ബ്രിട്ടീഷ് പാര്‍ലമെന്റിനുവേണ്ടിയാകും. ഇന്ത്യക്കാരടക്കം വിവിധ രാജ്യക്കാരായ ഒട്ടേറെ സ്ഥാനാര്‍ഥികള്‍ ഇക്കുറി രംഗത്തുണ്ട്. മിക്കവാറും പ്രധാന പാര്‍ട്ടികളൊക്കെ വിവിധ വംശജരായ സ്ഥാനാര്‍ഥികളെ അണിനിരത്തിയിട്ടുണ്ട്. 2017-ലെ പൊതുതിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ വംശജരായ 12 എംപിമാരാണ് പാര്‍ലമെന്റിലെത്തിയത്. ആദ്യമായി ഒരു സിഖ് വംശജ എംപിയാകുന്നുവെന്ന ചരിത്രം പ്രീത് കൗര്‍ ഗില്ലിലൂടെ സാധ്യമായി. തലപ്പാവണിഞ്ഞ സിഖുകാരന്‍ എംപിയാകുന്നതിന് തന്‍മന്‍ജീത് സിങ്ങ് ധേശിയിലൂടെയും സാക്ഷിയായി. ഇരുവരും ലേബര്‍ പാര്‍ട്ടി പ്രതിനിധികളായാണ് പാര്‍ലമെന്റിലെത്തിയത്.

ഇക്കുറി കൂടുതല്‍ ഇന്ത്യന്‍ വംശജര്‍ പാര്‍ലമെന്റിലുണ്ടാകുമെനേനാണ് കരുതുന്നത്. ലേബര്‍ പാര്‍ട്ടിയുടെ നവേന്ദ്രു മിശ്ര, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഗഗന്‍ മൊഹീന്ദ്ര, ഗോവന്‍ വംശജ ക്ലെയര്‍ കുട്ടീന്യോ തുടങ്ങിയവരൊക്കെ അവരവരുടെ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍നിന്നാണ് മത്സരിക്കുന്നത്. വിവിധ രാജ്യക്കാരുടെയും മറ്റു ന്യൂനപക്ഷങ്ങളുടെയും സംഗമമായിരിക്കും പുതിയ പാര്‍ലമെന്റെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
െൈലംഗികാപവാദത്തില്‍പ്പെട്ട കീത്ത് വാസ് മാത്രമാണ് ഇക്കുറി പാര്‍ലമെന്റില്‍ ഉണ്ടാകില്ലെന്ന് ഉറപ്പുള്ള പ്രമുഖന്‍. താന്‍ മത്സരരംഗത്തുനിന്ന് പിന്മാറുകയാണെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു. ടോറികള്‍ക്കായി പ്രീതി പട്ടേല്‍, അലോക് ശര്‍മ, റിഷി സുനക്, ശൈലേഷ് വാര, സുയേല്ല ബ്രാവെര്‍മന്‍ തുടങ്ങിയവരൊക്കെ വിജയിക്കുമെന്നുറപ്പാണ്. ലേബര്‍ പാര്‍ട്ടിയില്‍നിന്ന് ലിസ നാന്‍ഡി, സീമ മല്‍ഹോത്ര, വീരേന്ദ്ര ശര്‍മ തുടങ്ങിയവരാണ് പ്രമുഖര്‍. കീത്ത് വാസിന്റെ സഹോദരി വലേരി വാസാണ് മത്സരരംഗത്തുള്ള മറ്റൊരു പ്രമുഖ.

പാര്‍ലമെന്റിലെത്തുന്ന പത്തുപേരിലൊരാള്‍ ബ്രിട്ടനു പുറത്തുനിന്നായിരിക്കുമെന്നാണ് വിലയിരുത്തല്‍. അങ്ങനെ സംഭവിച്ചാല്‍ ബ്രിട്ടീഷ് ചരിത്രത്തില്‍ ആദ്യസംഭവമായി അതുമാറും. ഒരു പതിറ്റാണ്ടിന് മുമ്പ് നാല്‍പ്പതിലൊരാള്‍ എന്ന നിലയില്‍നിന്നാണ് ഇപ്പോഴത്തെ മുന്നേറ്റം ന്യൂനപക്ഷങ്ങള്‍ കൈവരിച്ചത്. ഇത് ബ്രിട്ടീഷ് സാമൂഹിക ജീവിതത്തിലുണ്ടായ വലിയ മാറ്റമാണെന്നും ബ്രിട്ടീഷ് ഫ്യൂച്ചര്‍ ഡയറക്ടര്‍ സുന്ദര്‍ കത്വാല പറഞ്ഞു.

ലേബറിന്റെ ശക്തികേന്ദ്രമായ വെസ്റ്റ് ഹാമില്‍നിന്ന് മത്സരിക്കുന്ന ടോറി സ്ഥാനാര്‍ഥി സാറ കുമാര്‍, വെയ്ല്‍സില്‍നിന്ന് മത്സരിക്കുന്ന സഞ്ജയ് സെന്‍, അകാല്‍ സിദ്ധു, നരീന്ദര്‍ സിങ് സെഖോണ്‍,, അഞ്ജന പട്ടേല്‍, സീന ഷാ, പാം ഗോസല്‍ ബെയ്ന്‍സ്, ഭുപേന്‍ ഡേവ്, ജീത് ബെയ്ന്‍സ്, കന്‍വാല്‍ ടൂര്‍ ഗില്‍, ഗുര്‍ജിത് കൗര്‍, പവിതാര്‍ കൗര്‍ മാന്‍ എന്നിവരാണ് ടോറികളില്‍നിന്ന് മത്സരിക്കുന്ന മറ്റ് ഇന്ത്യന്‍ വംശജര്‍.

ലേബര്‍ നിരയില്‍നിന്ന് കുല്‍ദീപ് സഹോട്ട, രഞ്ജീവ് വാലിയ എന്നിവര്‍ സുരക്ഷിതമായ സീറ്റുകളിലാണ് മത്സരിക്കുന്നത്. മോണ്ട്‌ഗോമര്‍ഷയറില്‍നിന്ന് ലിബറല്‍ ഡമോക്രാറ്റിനുവേണ്ടി മത്സരിക്കുന്ന കിഷന്‍ ദേവാനിയും അനിത പ്രഭാകര്‍, ഡേവ് റാവല്‍, നിതേഷ് ഡേവ്, മീര ചദ്ദ മോയ്‌നിഹാന്‍ എന്നിവരും പ്രതീക്ഷയോടെയാണ് രംഗത്തുള്ളത്.

വര്‍ഷ്ങ്ങളായി ലേബര്‍ പാര്‍ട്ടിക്ക് അനുകൂലമായ നിലപാടാണ് ബ്രിട്ടനിലെ ഇന്ത്യന്‍ വംശജര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍, അടുത്തിടെ ലേബര്‍ പാര്‍ട്ടിയും അതിന്റെ നേതാവ് ജെറമി കോര്‍ബിനും സ്വീകരിച്ച ഇന്ത്യ വിരുദ്ധ നിലപാടുകളാണ് ഇന്ത്യന്‍ വംശജരെ പാര്‍ട്ടിയില്‍നിന്ന് അകറ്റിയത്. കാശ്മീരിനുള്ള പ്രത്യേക പദവി പിന്‍വലിച്ചതിനെച്ചൊല്ലി ലണ്ടനില്‍ നടന്ന പ്രതിഷേധങ്ങള്‍ക്ക് ലേബറിന്റെ പിന്തുണയുണ്ടായിരുന്നതാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category