1 GBP = 97.00 INR                       

BREAKING NEWS

സണ്‍ബേര്‍ഡ് ബസിലെ കിളിയുമായി പ്രണയം തുടങ്ങിയത് ഒരു മാസം മുമ്പ്; പള്ളിയില്‍ പോകാനിറങ്ങിയ പെണ്‍കുട്ടി അടൂരിലെത്തി വിളിച്ചത് കാമുകനെ; കൂട്ടുകാരന്റെ നാട്ടിലേക്ക് കറങ്ങാന്‍ പോയത് അടിച്ചു പൊളിക്കാന്‍; കനാല്‍ പുറമ്പോക്കിലെ പീഡനത്തിന് ശേഷം രാത്രിയില്‍ റെയില്‍വേ സ്റ്റേഷനിലും കാമുകന്റെ കാമകേളി; ക്രൂരത പുറത്തെത്തിച്ചത് സുഹൃത്തിന്റെ അമ്മയും പെങ്ങളും നടത്തിയ ഇടപെടല്‍; അടൂരിലെ പീഡന മൊഴിയില്‍ കൂടുതല്‍ അറസ്റ്റുണ്ടാകും; പത്താംക്ലാസിലെ മംഗലത്ത് ബസിലെ ക്രൂരതയും പുറത്ത്

Britishmalayali
ശ്രീലാല്‍ വാസുദേവന്‍

അടൂര്‍: പ്രണയത്തിലായി ഒരു മാസം തികയും മുമ്പ് പ്ലസ് വണിന് പഠിക്കുന്ന പതിനാറുകാരിയെ കനാല്‍ പുറമ്പോക്കിലിട്ട് പട്ടാപ്പകല്‍ പീഡിപ്പിച്ച കേസില്‍ കാമുകന്‍ പൊലീസ് പിടിയിലാകുമ്പോള്‍ പുറത്തു വരുന്നത് മറ്റൊരു പീഡന പരമ്പര കഥ. സ്വകാര്യ ബസിലെ ക്ലീനറായ തന്നെ പെണ്‍കുട്ടി തന്നെ വിളിച്ചു വരുത്തുകയായിരുന്നുവെന്ന് കാമുകന്‍ ആണയിട്ടു പറഞ്ഞിട്ടും കാര്യമില്ല. പോക്‌സോ കേസില്‍ കാമുകന്‍ മാത്രമല്ല, കാമുകീ-കാമുകന്മാര്‍ക്ക് രാപ്പാര്‍ക്കാന്‍ അവസരം നല്‍കിയ സുഹൃത്തും റിമാന്‍ഡിലായി.

സണ്‍ ബേര്‍ഡ് എന്ന സ്വകാര്യ ബസിലെ ജീവനക്കാരനായ ആലപ്പുഴ ഭരണിക്കാവ് കറ്റാനം മൂന്നാംകുറ്റി കൊയ്പ്പള്ളില്‍ പുത്തന്‍വീട്ടില്‍ നിഖില്‍ (20), സുഹൃത്ത് കറ്റാനം മാളിയേക്കല്‍ വടക്കേതില്‍ ഹരികൃഷ്ണന്‍ (22) എന്നിവരാണ് പിടിയിലായത്. പ്ലസ് വണ്‍ കൊമേഴ്‌സിന് പഠിക്കുന്ന പെണ്‍കുട്ടി പതിവായി സ്‌കൂളിലേക്ക് പോയിരുന്നത് സണ്‍ബേര്‍ഡ് ബസിലായിരുന്നു. അതിലെ ജീവനക്കാരനായ നിഖിലുമായി പ്രണയം തുടങ്ങിയിട്ട് ഒരു മാസം തികയുന്നതേയുള്ളു.

കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പള്ളിയില്‍ പോകുന്നുവെന്ന് പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയത്. അടൂരില്‍ എത്തിയ ശേഷം നിഖിലിനെ വിളിച്ചു. താന്‍ പത്തനംതിട്ടയിലാണെന്നും നാലുമണിയോടെ എത്താമെന്നും കാമുകന്‍ അറിയിച്ചു. അതനുസരിച്ച് വൈകിട്ട് കാമുകന്‍ അടൂരിലെത്തി. നമുക്ക് കറങ്ങാന്‍ പോകാമെന്ന പെണ്‍കുട്ടിയുടെ അഭ്യര്‍ത്ഥന മാനിച്ച് നിഖില്‍ കുട്ടിയുമായി കൂട്ടുകാരന്റെ നാടായ രണ്ടാംകുറ്റിയിലേക്ക് പോയി. അവിടെ ഒരു കനാല്‍ പുറമ്പോക്കിലിട്ട് ആയിരുന്നു പീഡനം.

അതിന് ശേഷമാണ് സുഹൃത്ത് ഹരികൃഷ്ണന്റെ വീട്ടിലേക്ക് പോയത്. രാത്രി ഇരുവരും അവിടെ കഴിഞ്ഞു. ഇവിടെ വച്ചും പീഡനം ആവര്‍ത്തിച്ചു. ഞായറാഴ്ച രാവിലെ 11 മണിയോടെ ഹരികൃഷ്ണന്റെ മാതാവും സഹോദരിയും ചേര്‍ന്ന് പെണ്‍കുട്ടിയെ അടൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ശനിയാഴ്ച വൈകിട്ട് കായംകുളം റെയില്‍വേ സ്റ്റേഷനില്‍ പെണ്‍കുട്ടി കരഞ്ഞു കൊണ്ട് നില്‍ക്കുന്നത് കണ്ടുവെന്നും അങ്ങനെ തങ്ങളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നുവെന്നും ഇവര്‍ പറഞ്ഞു. അടൂരാണ് വീടെന്ന് പറഞ്ഞതു കൊണ്ടാണ് സ്റ്റേഷനില്‍ ഹാജരാക്കുന്നതെന്നും അറിയിച്ച് ഇവര്‍ സ്ഥലം വിട്ടു.

രാത്രി വൈകിയും പെണ്‍കുട്ടി എത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടി തിരികെ എത്തിയ വിവരം വീട്ടുകാരെ പൊലീസ് അറിയിച്ചു. തുടര്‍ന്ന് മൊഴി എടുത്തപ്പോഴാണ്, പെണ്‍കുട്ടി 10-ാം ക്ലാസില്‍ പഠിക്കുമ്പോള്‍ മംഗലത്ത് എന്ന സ്വകാര്യ ബസിലെ ജീവനക്കാരന്‍ ബസിനുള്ളിലിട്ട് ശാരീരികമായി ഉപദ്രവിച്ചു എന്ന് മൊഴി നല്‍കിയത്. ഇതിന്റെ പേരില്‍ മറ്റൊരു കേസും പൊലീസ് രജിസ്റ്റര്‍ ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category