1 GBP = 93.00 INR                       

BREAKING NEWS

പത്രിക നല്‍കാന്‍ പോലും കൂട്ടാക്കാതെ യോഗ്യത നേടിയ പത്ത് നേതാക്കളും; കഴിഞ്ഞ ഞായറാഴ്ച പൂര്‍ത്തിയാകേണ്ട യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനെ കണ്ടെത്താനാവാതെ വെള്ളം കുടിച്ച് ദേശീയ നേതൃത്വം: ആകെ കോണ്‍ഗ്രസ് അവശേഷിക്കുന്ന ഒന്നോ രണ്ടോ സംസ്ഥാനങ്ങളില്‍ ഒന്നായ കേരളത്തില്‍ ഗ്രൂപ്പ് വഴക്ക് കണ്ട് അന്തം വിട്ട് ഹൈക്കമാന്‍ഡ്

Britishmalayali
kz´wteJI³

കൊച്ചി: കഴിഞ്ഞ ഞായറാഴ്ച തിരഞ്ഞെടുക്കേണ്ട യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനെ കണ്ടെത്താനാവാതെ ദേശിയ നേതൃത്വം വട്ടം കറങ്ങുന്നു. ദേശീയ നേതൃത്വം തയാറാക്കിയ സംഘടനാ തിരഞ്ഞെടുപ്പു നടപടിക്രമം പ്രകാരം സംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെടേണ്ടതു കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു. പക്ഷേ, ദേശീയ നേതൃത്വം തയാറാക്കിയ 10 അംഗ യോഗ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട നേതാക്കളാരും പത്രിക നല്‍കാന്‍ പോലും തയ്യാറായില്ല. ഇതോടെ കഴിഞ്ഞ ഞായറാഴ്ച തിരഞ്ഞെടുക്കപ്പെടേണ്ട യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് വെള്ളത്തിലാവുകയായിരുന്നു.

എ, ഐ ഗ്രൂപ്പുകളില്‍ നിന്ന് അഞ്ച് നേതാക്കളെ വീതം ഉള്‍പ്പെടുത്തിയായിരുന്നു യോഗ്യതാ പട്ടിക പൂര്‍ത്തിയാക്കിയത്. എന്നാല്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് നേതൃത്വങ്ങള്‍ തിരഞ്ഞെടുപ്പിനോടു മുഖം തിരിച്ചതാണ് തിരഞ്ഞെടുപ്പിനെ അവതാളത്തിലാക്കിയത്. അതേസമയം ദേശിയ നേതൃത്വം ഏത് മാനദണ്ഡ പ്രകാരമാണ് പട്ടിക തയ്യാറാക്കിയതെന്നും ആര്‍ക്കും അറിയില്ല. എല്ലാ നടപടിക്രമവും തെറ്റിയ അമ്പരപ്പില്‍ ദേശീയ നേതൃത്വം നല്‍കുന്നതു വിചിത്രമായൊരു മറുപടി: 'അപ്രതീക്ഷിത സാങ്കേതിക കാരണങ്ങളാല്‍ 3 ദിവസ്സമായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാവുന്നില്ല. പ്രശ്നം ഉടന്‍ പരിഹരിക്കുകയും പത്രിക സമര്‍പ്പിക്കാന്‍ ഉചിതമായ സമയം അനുവദിക്കുകയും ചെയ്യും.'

ഡീന്‍ കുര്യാക്കോസ് പ്രസിഡന്റായ കമ്മിറ്റിയുടെ കാലാവധി അവസാനിച്ചത് 2015 ജൂണിലായിരുന്നു. ആറ് വര്‍ഷത്തിനു ശേഷമായിരുന്നു തിരഞ്ഞെടുപ്പു കളമൊരുക്കം. തിരഞ്ഞെടുപ്പില്ലാതെ കമ്മിറ്റി കഴിഞ്ഞയാഴ്ച വരെ തുടര്‍ന്നു. ഒരു കൊല്ലം മുമ്പാണ് തിരഞ്ഞെടുപ്പിനെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. അന്നു മുതല്‍ തിരഞ്ഞെടുപ്പ് നടപടികള്‍ തുടങ്ങുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ആദ്യം തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പു വന്നതോടെ എല്ലാം സ്തംഭിച്ചു. സ്ഥാനങ്ങള്‍ പങ്കുവച്ചാല്‍ മതിയെന്ന ധാരണ ഗ്രൂപ്പ് നേതൃത്വങ്ങള്‍ കൈക്കൊണ്ടു. പക്ഷേ, യൂത്ത് കോണ്‍ഗ്രസ് നേതൃത്വം അപ്രതീക്ഷിതമായി വീണ്ടും തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചു.

സംഘടനയുടെ ഭരണഘടന പ്രകാരമല്ല, തിരഞ്ഞെടുപ്പെന്ന പരാതിയുമായി പ്രവര്‍ത്തകര്‍ കോടതി കയറിയതോടെ കാര്യങ്ങള്‍ കൈവിട്ടു. തിരഞ്ഞെടുപ്പുമായി സഹകരിക്കേണ്ടെന്ന് ഗ്രൂപ്പ് നേതൃത്വങ്ങളും തീരുമാനിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാന്‍ യോഗ്യരായ നേതാക്കളുടെ പട്ടിക പുറത്തുവിട്ട ദേശീയ നേതൃത്വത്തിന്റെ നടപടിയും തിരിച്ചടിച്ചു. എംപിമാരായ ഹൈബി ഈഡനും രമ്യ ഹരിദാസും എംഎല്‍എമാരായ ഷാഫി പറമ്പിലും കെ.എസ്. ശബരീനാഥനും ഉള്‍പ്പെട്ട പട്ടികയാണു വിവാദത്തിലായത്. കഴിഞ്ഞ മാസം ഒന്നിന് തുടങ്ങിയ അംഗത്വ വിതരണത്തില്‍ കൊയ്തതു കോടിക്കണക്കിനു രൂപയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category