1 GBP = 97.50 INR                       

BREAKING NEWS

കുട്ടികളുടെ മണ്ണ് തിന്നല്‍ വിവാദം തെറ്റിദ്ധാരണാജനകമെന്നും ബാലാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട് അന്തിമമെന്നും പത്രക്കുറിപ്പ് ഇറക്കിയിട്ടും പിണറായി വിജയന് കലി തീര്‍ന്നില്ല; കൈതമുക്ക് വിവാദത്തില്‍ ശിശു ക്ഷേമ സമിതി ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വച്ച് ദീപക്; മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അതിവിശ്വസ്തന് സ്ഥാനം നഷ്ടമാകുന്നത് മുഖ്യമന്ത്രിയുടെ കോപം കാരണം; മണ്ണ് തിന്നല്‍ വിവാദത്തില്‍ നിന്ന് സര്‍ക്കാര്‍ രക്ഷപ്പെടുന്നത് എല്ലാ കുറ്റവും ദീപക്കില്‍ ചുമത്തി; സ്ഥാനമൊഴിയുന്നത് സിപിഎം നിര്‍ദ്ദേശം അനുസരിച്ച്

Britishmalayali
kz´wteJI³

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി എസ്പി.ദീപക് രാജിവച്ചു. കൈതമുക്ക് റെയില്‍വേ പുറമ്പോക്കില്‍ താമസിച്ചിരുന്ന കുടുംബത്തിലെ കുട്ടികള്‍ വിശപ്പുമൂലം മണ്ണു വാരിതിന്നുവെന്ന ദീപകിന്റെ പരാമര്‍ശമാണു രാജിക്കു വഴിവച്ചത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിശ്വസ്തനാണ് ദീപക്. ശിശുക്ഷേമ സമിതി കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുക്കുന്നതില്‍ മുന്നില്‍ നിന്ന നേതാവാണ് ദീപക്. അതുകൊണ്ടാണ് ഈ പദവി ദീപക്കിനെ ഏല്‍പ്പിച്ചത്. എന്നാല്‍ വിവാദത്തോടെ കടകംപള്ളിക്കും ദീപക്കിനെ രക്ഷിക്കാന്‍ കഴിയാത്ത സ്ഥിതി വന്നു. കടകംപള്ളി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ മുന്‍ പ്രസിഡന്റ് കൂടിയായ ദീപക് സിപിഎം വഞ്ചിയൂര്‍ ഏര്യാ കമ്മറ്റി അംഗമാണ്.

തിരുവനന്തപുരത്തെ പാര്‍ട്ടിയില്‍ കടകംപള്ളിക്ക് നല്ല സ്വാധീനമുണ്ട്. എന്നാല്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടാണ് ദീപക്കിന് വിനയായത്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ടു ദീപക് നടത്തിയ പരാമര്‍ശം സര്‍ക്കാരിന് അവമതിപ്പുണ്ടാക്കിയെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നേരത്തേ വിലയിരുത്തിയിരുന്നു. ദീപകിനോടു വിശദീകരണം തേടണമെന്നു പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് ദീപക്കിനെതിരെ നടപടി വേണമെന്നു സിപിഎം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവയ്ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ട പ്രകാരം തിങ്കളാഴ്ച തന്നെ അദ്ദേഹം രാജി നല്‍കുകയായിരുന്നു. ഇത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അനുമതിയോടെ അംഗീകരിക്കും. പുതിയ ജനറല്‍ സെക്രട്ടറിയെ കണ്ടെത്തുകയും ചെയ്യും.

സിപിഎമ്മില്‍ ജില്ലാ തലത്തില്‍ ഉയര്‍ന്ന് വരുന്ന യുവ നേതാവാണ് ദീപക്. വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ പോലും ദീപക്കിന്റെ പേര് സ്ഥാനാര്‍ത്ഥിയായി ചര്‍ച്ചയായിരുന്നു. ഇത്തരത്തിലൊരു നേതാവിനാണ് പാര്‍ട്ടി നടപടി നേരിടേണ്ടി വരുന്നത്. കുട്ടികളുടെ ചലച്ചിത്ര മേള അടക്കം നടത്തി ശിശുക്ഷേമ സമിതിയെ പുതിയൊരു തലത്തിലേക്ക് ദീപക്ക് കൊണ്ടു പോയിരുന്നു. ഇതിനിടെയാണ് വിവാദം ആളിക്കത്തിയതും പാര്‍ട്ടിക്ക് പേരു ദോഷമായതും. തിരുവനന്തപുരത്ത് കുട്ടികള്‍ മണ്ണു തിന്നുന്നുവെന്ന വാര്‍ത്തയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ പോലും പ്രാധാന്യം കിട്ടിയിരുന്നു. സിപിഎമ്മിന്റെ കേരളാ മോഡല്‍ ചോദ്യമാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ദീപക്കിനെതിരെ പാര്‍ട്ടി നടപടി എടുക്കുന്നത്. പാര്‍ട്ടി സഖാവിന് വേണ്ട കരുതല്‍ ദീപക് എടുത്തില്ലെന്നതാണ് ഉയരുന്ന ആരോപണം.

സര്‍ക്കാരിന് നാണക്കേട് ഉണ്ടാക്കിയ സംഭവത്തില്‍ പദവിയില്‍ നിന്ന് രാജി വയ്ക്കുവാന്‍ പാര്‍ട്ടി സെക്രട്ടറിയേറ്റ് ദീപകിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് ദേശീയ തലത്തില്‍ തന്നെ വാര്‍ത്തയായ വിവാദം ഉണ്ടാകുന്നത്. പട്ടിണി സഹിക്കവയ്യാതെ കുട്ടികള്‍ മണ്ണ് തിന്നു ജീവിക്കുന്നു, എന്ന വാര്‍ത്ത ശിശുക്ഷേമ സമിതിയിലൂടെയാണ് പുറംലോകം അറിഞ്ഞത്. സജീവ ചര്‍ച്ചയായ വിഷയത്തില്‍ പിന്നീട് സര്‍ക്കാര്‍ ഇടപെടുകയും കുട്ടികളെയും അമ്മയെയും മാറ്റി താമസിപ്പിക്കുകയും ചെയ്തു. കുട്ടികളുടെ അമ്മക്ക് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ താല്ക്കാലിക ജോലി നല്‍കുകയും ചെയ്തു. പിന്നീട് സ്ഥലത്തെത്തിയ ബാലാവകാശ കമ്മീഷന്റെ അന്വേഷണത്തില്‍ ആണ് കുട്ടികള്‍ മണ്ണ് തിന്നിട്ടില്ലെന്ന വസ്തുത പുറത്തുവന്നത്. കുട്ടികളുടെ അമ്മയും ഈ വാദം ശരിയാണെന്ന് സമ്മതിച്ചു.

ഈ വിഷയത്തില്‍ ഒറ്റപ്പെട്ട ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ദീപക് തനിക്ക് തെറ്റ് പറ്റിയതാണെന്ന് തുറന്ന് സമ്മതിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ സര്‍ക്കാരിന് വിവിധ ഭാഗങ്ങളില്‍ നിന്ന് കനത്ത വിമര്‍ശനം ഏല്‍ക്കേണ്ടിവന്നു. ഈ വിഷയത്തില്‍ ദീപകിനോട് വിശദീകരണം തേടിയ ശേഷമാണ് രാജി സമര്‍പ്പിക്കുവാന്‍ പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയത്. ഇതാണ് ദീപക് അംഗീകരിച്ചത്. എസ്പി.ദീപക്കിനോടും ലോക്കല്‍ കമ്മിറ്റി അംഗം വി.വി.വിമല്‍ കുമാറിനോടും തലസ്ഥാനത്തെ 'മണ്ണു തിന്നല്‍' വിവാദത്തില്‍ സിപിഎം ജില്ലാ കമ്മിറ്റി വിശദീകരണം തേടിയിരുന്നു. കൈതമുക്ക് റെയില്‍വേ പുറമ്പോക്കില്‍ താമസിച്ചിരുന്ന കുടുംബത്തിലെ കുട്ടികള്‍ മണ്ണു ഭക്ഷിച്ചുവെന്ന വാര്‍ത്ത വന്‍ ഒച്ചപ്പാടുണ്ടാക്കിയതിനെത്തുടര്‍ന്നാണിത്. വിവാദം സര്‍ക്കാരിനു ചീത്തപ്പേരുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യം പരിശോധിക്കാന്‍ ജില്ലാ നേതൃത്വത്തോടു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദ്ദേശിച്ചിരുന്നു.

റെയില്‍വേ പുറമ്പോക്കില്‍ താമസിച്ചിരുന്ന ശ്രീദേവിയുടെയും ആറു മക്കളുടെയും ദാരിദ്ര്യാവസ്ഥയില്‍ ആദ്യം ഇടപെട്ടതു ശിശുക്ഷേമ സമിതിയാണ്. വിശപ്പടക്കാന്‍ കുട്ടികള്‍ മണ്ണു തിന്നുന്നതു സമിതി അംഗങ്ങള്‍ അവിടെ ചെന്നപ്പോള്‍ കണ്ടതായി ദീപക് വെളിപ്പെടുത്തി. സാമൂഹികവികാസ സൂചികകളില്‍ കേരളം മുന്നില്‍ നില്‍ക്കുന്നുവെന്ന് ആവര്‍ത്തിച്ച് അവകാശപ്പെടുമ്പോള്‍, ഇവിടെ വിശപ്പടക്കാന്‍ മണ്ണു തിന്നേണ്ടി വന്നു എന്നത് ദേശീയതലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെട്ടു. എന്നാല്‍ കുട്ടി മണ്ണു തിന്നിട്ടില്ലെന്നു പിറ്റേന്നു മാതാവ് തിരുത്തിപ്പറഞ്ഞു. ബാലാവകാശ കമ്മിഷനും ഇതേ നിലപാടില്‍ ഉറച്ചു നിന്നതോടെയാണു വിവാദമായത്. പാര്‍ട്ടി ഇടപെട്ടതിനെത്തുടര്‍ന്നു ബാലാവകാശ കമ്മിഷന്റെ കണ്ടെത്തലാണു ശരിയെന്നു ദീപക്കും കഴിഞ്ഞ ദിവസം പറഞ്ഞത്.

തിരുവനന്തപുരം കൈതമുക്കില്‍ റെയില്‍വേ പുറമ്പോക്കിലെ കുഞ്ഞുങ്ങള്‍ വിശപ്പടക്കാന്‍ മണ്ണ് തിന്ന സംഭവത്തില്‍ ഡിസംബര്‍ ഏഴ് ശനിയാഴ്ച ഡിസംബര്‍ എട്ടിലെ തീയതി വെച്ച് സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ. എസ് പി ദീപക് ഒരു പത്രക്കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. 'കുട്ടികളുടെ മണ്ണ് തിന്നല്‍ വിവാദം തെറ്റിദ്ധാരണാജനകം. സംസ്ഥാന ബാലാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട് അന്തിമം'. കഴിഞ്ഞ കുറച്ചുദിവസമായി ശിശുക്ഷേമസമിതി കുഞ്ഞുങ്ങള്‍ മണ്ണ് തിന്നു എന്ന് ആവര്‍ത്തിക്കുകയും ബാലാവകാശ കമ്മീഷന്‍ മണ്ണ് തിന്നില്ല എന്ന് ഉറപ്പിച്ചു പറയുകയുമായിരുന്നു. കഴിഞ്ഞ രണ്ടുതവണയും ബിജെപിയുടെ സ്ഥാനാര്‍ത്ഥികളാണ് ഇവിടെ ജയിച്ചിരുന്നത്.

ഇപ്പോഴത്തെ കൗണ്‍സിലര്‍ മായാ രാജേന്ദ്രന്‍ മുന്‍ കൗണ്‍സിലറും ജനകീയനുമായ രാജേന്ദ്രന്റെ ഭാര്യയാണ്. ഇക്കുറി എങ്ങനെയും ശ്രീകണ്‌ഠേശ്വരം വാര്‍ഡ് പിടിക്കണം എന്ന സി പി എം തീരുമാനമാണ് മണ്ണ് തിന്നല്‍ വിവാദത്തിന്റെ പിന്നിലെന്ന് ബിജെപിയും ആരോപിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category