1 GBP = 97.50 INR                       

BREAKING NEWS

പഞ്ചായത്ത് രാജില്‍ മിടുമിടുക്കന്‍; ഡോക്ടറേറ്റ് നേടിയത് കമ്മ്യൂണിറ്റി ലെവല്‍ ഗവേണേന്‍സിലെ തമിഴ്നാട്-കേരള മാതൃകകളുടെ പ്രബന്ധത്തില്‍; സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ ആദ്യ ബാച്ച് എംഎ ഒന്നാം റാങ്കുകാരന്‍; കോട്ടയം മുന്‍ കളക്ടറെ ഫെബ്രുവരിയില്‍ സ്ഥലം മാറ്റി പിണറായി സര്‍ക്കാര്‍ നെട്ടോട്ടം ഓടിച്ചത് നാല് തവണ; പഞ്ചായത്ത് ഡയറക്ടറുടെ കസേരയില്‍ നിന്ന് സുപ്രീംകോടതി നിയോഗിക്കുന്നത് വാസുവിനെ മെരുക്കാന്‍; ഇനി ശബരിമലയില്‍ നിര്‍ണ്ണായകമാകാന്‍ 'തിരുമേനി'യും; പുതിയ ദേവസ്വം കമ്മീഷണര്‍ എത്തുമ്പോള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ഇനി ബി എസ് തിരുമേനിയുടെ വാദങ്ങള്‍ക്കും പ്രസക്തി ഏറെ. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കമ്മീഷണര്‍ ആയി ബി എസ് തിരുമേനിയെ നിയമിച്ച് സുപ്രീം കോടതി ഉത്തരവ് ഇറക്കുമ്പോള്‍ ഈ ഐ എ എസുകാരന്‍ എന്ത് നിലപാട് എടുക്കുമെന്നതാണ് വിഷയം. സംസ്ഥാന പഞ്ചായത്ത് ഡയറക്ടര്‍ ആണ് ബി എസ് തിരുമേനി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായ വാസു യുവതി പ്രവേശനത്തെ പല ഘട്ടത്തിലും അനുകൂലിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ തിരുമേനിയുടെ നിലപാട് നിര്‍ണ്ണായകമാകും.

സുപ്രീംകോടതിയാണ് തിരുമേനിയെ ദേവസ്വം കമ്മീഷണറായി നിയമിച്ചത്. കമ്മീഷണര്‍ ആയി നിയമിക്കേണ്ടവരുടെ പാനല്‍ കൈമാറാന്‍ സുപ്രീം കോടതി നേരത്തെ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇത് അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ ബി.എസ് തിരുമേനിയുടെയും ശബരിമല അഡീഷണല്‍ ജില്ല മജിസ്ട്രേറ്റ് എന്‍ എസ് കെ ഉമേഷിന്റെയും പേരുകള്‍ സുപ്രീം കോടതിക്ക് കൈമാറിയിരുന്നു. ഇതില്‍ നിന്ന് സുപ്രീം കോടതിയാണ് തിരുമേനിയുടെ പേര് തെരഞ്ഞെടുത്തത്. നിലവില്‍ കമ്മീഷണറായ എം ഹര്‍ഷന് മറ്റ് ജോലി തിരക്കുകള്‍ കൂടി ഉള്ളതിനാല്‍ പുതിയ കമ്മീഷണറെ നിയമിക്കാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ആണ് സുപ്രീം കോടതിയെ സമീപിച്ചത്.

കമ്മീഷണര്‍ നിയമനത്തിന് പാനല്‍ നല്‍കണം എന്ന ഹൈക്കോടതി നിര്‍ദ്ദേശം തെറ്റാണെന്നും സര്‍ക്കാര്‍ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ വാദിച്ചു. സര്‍ക്കാര്‍ വാദത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിന്തുണച്ചു. സര്‍ക്കാരിന് ഏകപക്ഷീയമായി ഒരാളെ നിയമിക്കാനുള്ള തന്ത്രമായിരുന്നു ഇത്. ഭരണ പ്രശ്നങ്ങള്‍ പരിഗണിച്ചാണ് തിരുമേനിയെ കമ്മീഷറായി നിയമിക്കുന്നത്. കമ്മീഷണര്‍ നിയമനവുമായി നല്‍കിയ ഹര്‍ജിയില്‍ അന്തിമ തീര്‍പ്പ് ഉണ്ടാകുന്നത് വരെയാണ് തിരുമേനിയുടെ നിയമനം. ഹര്‍ജിയില്‍ മാര്‍ച്ചില്‍ അന്തിമ വാദം ആരംഭിക്കുമെന്ന് ജസ്റ്റിസുമാരായ ആര്‍ ഭാനുമതിയും, എ എസ് ബൊപ്പണ്ണയും അടങ്ങിയ ബെഞ്ച് അറിയിച്ചു. അതുകൊണ്ട് തന്നെ കുറച്ചു കാലം തിരുമേനിക്ക് ഈ പദവിയില്‍ തുടരാനാകും. ഹയര്‍ സെക്കണ്ടറി ഡയറക്ടറായിരുന്ന തിരുമേനിയെ കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു പഞ്ചായത്ത് വകുപ്പ് ഡയറക്ടറായി മാറ്റി നിയമിച്ചത്.

ഈ വര്‍ഷം ഒരുമാസത്തിനിടെ നാലാം തവണയും സ്ഥലം മാറ്റം ലഭിച്ച ഐ എ എസ് ഉദ്യോഗസ്ഥനായിരുന്നു ബി.എസ്.തിരുമേനി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്ഥാനത്തുനിന്നും നീക്കിയതോടെ ഫെബ്രുവരി മാസത്തില്‍ നാലാംവട്ടവും സ്ഥാന ചലനം വന്നത്. ബിഎസ് തിരുമേനിക്ക് ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ കനത്ത ജോലിഭാരം വഹിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. കോട്ടയം കലക്ടറായിരുന്ന ബി.എസ് തിരുമേനിയെ പ്രവേശന പരീക്ഷാ കമ്മിഷണറും ഹയര്‍സെക്കന്‍ഡറി ഡയറക്ടറുമായി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. എന്നാല്‍ മെഡിക്കല്‍ അവധിയിലായിരുന്നതിനാല്‍ പ്രവേശന പരീക്ഷാ നടപടികള്‍ തുടങ്ങുന്നതിനു മുമ്പായി ചുമതലയേല്‍ക്കാന്‍ സാധിച്ചില്ല.

ഇതോടെ പരീക്ഷാ കമ്മിഷണര്‍ സ്ഥാനത്തു നിന്നു മാറ്റുകയും ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ മാത്രം ചുമതല നല്‍കുകയും ചെയ്തു. ഹയര്‍സെക്കന്‍ഡറി ഡയറക്ടറായി ഏതാനും ദിവസം കഴിഞ്ഞപ്പോഴാണ് തിരുമേനിയെ ഡിപിഐ ആയി നിയമിച്ചത്. ഡിപിഐ ചുമതലയേറ്റു രണ്ടു ദിവസം കഴിഞ്ഞതും വീണ്ടും മാറ്റം വരികയായിരുന്നു. പിന്നീട് പഞ്ചായത്ത് വകുപ്പ് ഡയറക്ടര്‍ പദവിയിലേക്ക് മാറ്റിയിരിക്കുന്ന്. എന്നാല്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നതും ഉത്തരവാദിത്വം കൂടിയ ചുമതലകളുള്ളതാണ്. അതുകൊണ്ട് തന്നെ ആരോഗ്യ പ്രശ്നങ്ങളെന്ന വാദം പൊളിഞ്ഞു. ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും ഓട്ടിച്ച ഐ എ എസുകാരനെയാണ് ദേവസ്വം ബോര്‍ഡിന്റെ കമ്മീഷണറാക്കുന്നത്.

സാമൂഹ്യനീതി വകുപ്പ് ഡയറക്ടറായും എന്‍.ആര്‍.ജി.എസ് ഡയറക്ടറായും വയനാട് കളക്ടറായും ഗ്രാമവികസന കമ്മീഷണറായും സേവനമനുഷ്ടിച്ചിട്ടുള്ള ബി.എസ് തിരുമേനി പഞ്ചായത്ത് രാജ് വിഷയങ്ങളില്‍ വിദഗ്ദ്ധനാണ്. 'കമ്മ്യൂണിറ്റി ലെവല്‍ ഗവേണന്‍സ് അറ്റ് ഗ്രാമപഞ്ചായത്ത്‌സ് ഇന്‍ തമിഴ്നാട് ആന്‍ഡ് കേരള' എന്ന വിഷയത്തില്‍ പി.എച്ച്.ഡി നേടിയിട്ടുണ്ട്. കമ്മ്യൂണിറ്റി ലെവല്‍ ഗവേണന്റസ് ഇന്‍ ഇന്ത്യാ ആന്‍ഡ് ചൈന എന്ന പേരില്‍ നിക്കോളാസ് വീമറിനൊപ്പം പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എം.ജി യൂണിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ ആദ്യ ബാച്ചില്‍ ഒന്നാം റാങ്കോടെ എം.എ പാസായി. കോട്ടയം വാഴൂര്‍ ബ്ലോക്കില്‍ ബിഡിഒ ആയി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു. 2016 ലാണ് ഐ.എ.എസ് ലഭിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category