1 GBP = 97.50 INR                       

BREAKING NEWS

ബ്രൂവറി.. മാര്‍ക്ക് ദാനം... ഇപ്പോഴിതാ ഊരാളുങ്കലിനും പണി കിട്ടി; പാസ് പോര്‍ട്ട് പരിശോധനയ്ക്കുള്ള സോഫ്റ്റ്‌വേര്‍ വികസിപ്പിക്കാനുള്ള പ്രോജക്ട് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് നല്‍കില്ല; പൊലീസിന്റെ ഡാറ്റാ ബേസില്‍ ആരു കയറിയാലും കുഴപ്പമില്ലെന്ന് വീരവാദം പറഞ്ഞവര്‍ ഒടുവില്‍ എടുത്തത് ഡാറ്റ ചോരാതിരിക്കാനുള്ള മുന്‍ കരുതല്‍; ക്രൈം ആന്‍ഡ് ക്രിമിനല്‍ നെറ്റ്വര്‍ക്കിങ് സിസ്റ്റത്തിലെ മുഴുവന്‍ വിവരങ്ങളും ഇനി സെര്‍വറില്‍ സുരക്ഷിതം: വിവാദമൊഴിവാക്കി ഡിജിപിയുടെ ഇടപെടല്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: ബ്രൂവറി... മാര്‍ക്ക് ദാനം.... ഇപ്പോഴിതാ ഊരാളുങ്കലും... പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ഒരു വിഷയം കൂടി വീണ്ടും ചര്‍ച്ചയാക്കുകയാണ് സര്‍ക്കാര്‍ തീരുമാനം. കേരള പൊലീസിന്റെ പാസ്‌പോര്‍ട്ട് പരിശോധനയ്ക്കായി സോഫ്റ്റ്വേര്‍ വികസിപ്പിക്കാന്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കുനല്‍കിയ അനുമതി തത്കാലത്തേക്കു വേണ്ടെന്നു വയ്ക്കുന്ന പ്രതിപക്ഷം ഉയര്‍ത്തിയ വിവാദങ്ങള്‍ കൂടി കണക്കിലെടുത്താണ്. കേരള പൊലീസിന്റെ അതീവരഹസ്യ ഫയലുകളടങ്ങുന്ന വിവരശേഖരം സൊസൈറ്റിക്കു തുറന്നു കൊടുക്കുന്നത് ഗുരുതര സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന വിവാദങ്ങളെത്തുടര്‍ന്നാണിത്. നിയമസഭയിലെ ചര്‍ച്ചയില്‍ പോലും മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ പദ്ധതിയെ ന്യായീകരിച്ചിരുന്നു. എന്നാല്‍ അന്തിമമായി വിവാദ പേടിയില്‍ ഈ പദ്ധതിയില്‍ നിന്ന് ഊരാളുങ്കളിനെ ഒഴിവാക്കുകയാണ്.

സോഫ്റ്റ്വേര്‍ തയ്യാറാക്കുന്നതിന് ഊരാളുങ്കല്‍ ഐ.ടി. സൊല്യൂഷനിലെ ഉദ്യോഗസ്ഥര്‍ സമീപിച്ചെങ്കിലും തത്കാലം സഹകരിപ്പിക്കേണ്ടെന്ന മറുപടിയാണ് പൊലീസിന്റേത്. ഇതിന് രൂപവത്കരിച്ച വിദഗ്ധ സമിതി സംഭവം വിവാദമായശേഷം ചേര്‍ന്നിട്ടില്ല. എന്നാല്‍, കരാര്‍ വേണ്ടെന്നുവെച്ചതില്‍ ഔദ്യോഗിക പ്രതികരണത്തിന് പൊലീസ് തയ്യാറായിട്ടില്ല. പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ എളുപ്പമാക്കാന്‍ ഊരാളുങ്കല്‍ വികസിപ്പിച്ച ആപ്ലിക്കേഷന്‍ ഉപയോഗിക്കാനായിരുന്നു തീരുമാനം. ഇതിനായി ആദ്യഘട്ടമെന്ന നിലയില്‍ 35 ലക്ഷം രൂപ അനുവദിച്ചും പൊലീസിന്റെ വിവരശേഖരം ഉപയോഗിക്കാന്‍ അനുമതി നല്‍കിയും ഒക്ടോബറില്‍ സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കിയതോടെ സംഭവം വിവാദമായി. പ്രതിപക്ഷം വിഷയം ഏറ്റെടുത്തു. പൊലീസിന്റെ വിവരശേഖരം ഉപയോഗിക്കാന്‍ അനുമതി നല്‍കിയതിലൂടെ ക്രൈം ആന്‍ഡ് ക്രിമിനല്‍ നെറ്റ്വര്‍ക്കിങ് സിസ്റ്റത്തിലെ മുഴുവന്‍ വിവരങ്ങളും ഊരാളുങ്കലിന്റെ കൈയിലെത്തുമെന്നായിരുന്നു വിമര്‍ശനം. ഇത് അംഗീകരിച്ച് കരുതലോടെ നീങ്ങാനാണ് പൊലീസിന് സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശം.

വിദഗ്ധ സമിതിയിലെ ഉദ്യോഗസ്ഥരുടെ എതിര്‍പ്പുകള്‍ മറികടന്നാണ് പദ്ധതിക്ക് അനുമതി നല്‍കിയതെന്ന ആരോപണവും ചര്‍ച്ചയായി. 2017-ല്‍ പൊലീസിലെ സാങ്കേതിക വിദഗ്ദ്ധര്‍ വികസിപ്പിച്ച ഇ-വി.ഐ.പി. എന്ന ആപ്ലിക്കേഷന്‍ നിലനില്‍ക്കെയാണ് ഊരാളുങ്കലിന് സോഫ്റ്റ്വേര്‍ വികസിപ്പിക്കാന്‍ അനുമതി നല്‍കിയത്. സുരക്ഷാ ഓഡിറ്റിനുശേഷംമാത്രമേ ഊരാളുങ്കലിന് ഡേറ്റാബേസിലെ വിവരങ്ങള്‍ കൈമാറുകയുള്ളൂവെന്നും സുരക്ഷാ പ്രശ്നങ്ങളില്ലെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത്. പാസ്‌പോര്‍ട്ട് പരിശോധനയുടെ ഭാഗമായി അപേക്ഷകന്‍ ഏതെങ്കിലും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നു മനസ്സിലാക്കാനുള്ള സൗകര്യംമാത്രമാണ് ഊരാളുങ്കലിന് നല്‍കാനുദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ വിവരശേഖരത്തിലേക്ക് പ്രവേശിക്കാന്‍ ഊരാളുങ്കലിന്റെ ഉദ്യോഗസ്ഥരെ പൊലീസ് അനുവദിച്ചില്ല. ഇത് കരാര്‍ റദ്ദാക്കിയതിന്റെ സൂചനയായാണ് വിലയിരുത്തുന്നത്.

സംസ്ഥാന പൊലീസിന്റെ ഡാറ്റാ ബേസ് കോഴിക്കോട്ടെ സിപിഎം നിയന്ത്രണത്തിലുള്ള ഊരാളുങ്കല്‍ സൊസൈറ്റിക്ക് തുറന്നുകൊടുക്കാനുള്ള നീക്കം ചര്‍ച്ചയാക്കിയത് രമേശ് ചെന്നിത്തലയാണ്. ബ്രൂവറിയും മാര്‍ക്ക് ദാനത്തിനും സമാനമായി വാര്‍ത്താ സമ്മേളനത്തിലൂടെ വിഷയത്തെ ആളികത്തിച്ചു. വഴിവിട്ട നീക്കത്തിലൂടെ അനുമതി നല്‍കുന്നതിനെ രണ്ട് വിദഗ്ധ സമിതികള്‍ എതിര്‍ത്തിരുന്നു. ഇത് അവഗണിച്ചാണ് ഡാറ്റാ ബേസ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് തുറന്നുകൊടുക്കാന്‍ തീരുമാനിച്ചത്. ഊരാളുങ്കലിന്റെ സാങ്കേതിക വിദ്യ പ്രായോഗികമല്ലെന്നായിരുന്നു വിദഗ്ധ സമിതിയുടെ കണ്ടെത്തലും തള്ളുകയായിരുന്നു. സോഫ്റ്റ്വെയറിനായി ഊരാളുങ്കല്‍ നല്‍കിയത് നാല് കോടിയുടെ പദ്ധതിയാണ്. ആദ്യപടിയായി കേന്ദ്രഫണ്ടില്‍ നിന്ന് 35 ലക്ഷം അനുവദിക്കുകയും ചെയ്തു. എന്നാല്‍ ഊരാളുങ്കലിന് ഒരു തുകയും നല്‍കിയിട്ടില്ലെന്ന് ഡിജിപി ലോകനാഥ് ബെഹ്റ അറിയിച്ചു. പൊലീസിന്റെ പാസ്‌പോര്‍ട്ട് പരിശോധന പോലെയുള്ള കാര്യങ്ങള്‍ എളുപ്പമാക്കാന്‍ സൊസൈറ്റി വികസിപ്പിച്ച ആപ്പിന് വേണ്ടി പൊലീസ് ഡേറ്റാബേസ് ഉപയോഗിക്കാന്‍ നല്‍കുന്ന അനുമതി സംസ്ഥാനത്തെ മുഴൂവന്‍ പൊലീസ് വിവരങ്ങളും സിപിഎം നിയന്ത്രിക്കുന്ന സൊസൈറ്റിയുടെ പക്കലെത്തുമെന്ന വിമര്‍ശനം ചെന്നിത്തല ഉന്നയിച്ചു.

കരാര്‍ യാഥാര്‍ത്ഥ്യമായിരുന്നുവെങ്കില്‍ പാസ്‌പോര്‍ട്ട് പരിശോധന പോലെയുള്ള പൊലീസിന്റെ സുപ്രധാനജോലികള്‍ സൊസൈറ്റിയുടെ ആപ്പു വഴിയാകും. ഇതോടെ പൊലീസിന്റെ സൈബര്‍ സുരക്ഷാ മുന്‍കരുതല്‍ മറികടന്ന് അതീവ പ്രധാന്യമുള്ള ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ്വര്‍ക് സിസ്റ്റത്തിലെ മുഴുവന്‍ വിവരങ്ങളും പരിശോധിക്കാനുള്ള സ്വതന്ത്രാനുമതിയാണ് സൊസൈറ്റിക്ക് കയ്യില്‍ വരിക. ഒക്ടോബര്‍ 29 നായിരുന്നു പൊലീസ് ഡേറ്റാബേസ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് തുറന്നു കൊടുക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടത്. അതീവ രഹസ്യഫയലുകള്‍ അടക്കം കൈകാര്യം ചെയ്യുന്ന ഡേറ്റാബേസില്‍ കയറാന്‍ നല്‍കുന്ന സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം സുരക്ഷാവീഴ്ചയാണെന്ന് സൈബര്‍ വിദഗ്ദ്ധര്‍ കണക്കാക്കുന്നുണ്ട്. ഒക്ടോബര്‍ 25 നായിരുന്നു ഡേറ്റാബേസില്‍ കയറാന്‍ അനുമതിക്കായി സൊസൈറ്റി അപേക്ഷ നല്‍കിയത്. നാലു ദിവസത്തിനുള്ളില്‍ കയറാന്‍ ഡിജിപി അനുമതി നല്‍കുകയും ചെയ്തു. അതിന് ശേഷമാണ് പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചത് പോലും.

സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് വിവരങ്ങളും ഊരാളുങ്കല്‍ സൊസൈറ്റിക്ക് ഞൊടിയിടയില്‍ കിട്ടുന്ന വിധത്തിലാണ് അനുമതി നല്‍കിയത്. ടെന്‍ഡര്‍ പോലും വിളിക്കാതെ സര്‍ക്കാര്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടേഴ്‌സിന് പാസ്‌പോര്‍ട്ട് പരിശോധനാ ജോലികള്‍ പോലെ കോടികളുടെ ഇടപാട് കൈമാറിയതില്‍ പൊലീസിലെ തന്നെ ഒരു വിഭാഗത്തിന് കടുത്ത എതിര്‍പ്പുമുണ്ട്. ഊരാളുങ്കല്‍ സൊസൈറ്റിക്ക് പൊലീസിന്റെ ഡേറ്റാ ബാങ്ക് നല്‍കരുത്. നടപടി തെറ്റെന്നും സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ഇതാണ് അംഗീകരിക്കപ്പെടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category