1 GBP =92.30INR                       

BREAKING NEWS

ന്യൂമോണിയ ബാധിച്ച കുട്ടിയെ കിടത്തിയത് എന്‍എച്ച്എസ് ആശുപത്രിയിലെ തറയില്‍; ഫോട്ടോ നോക്കാന്‍ വിസമ്മതിച്ച് ബോറിസ് ജോണ്‍സണ്‍; ടോറി നേതാവിന് എന്‍എച്ച്എസ് തിരിച്ചടിയാകുമോ?

Britishmalayali
kz´wteJI³

തിരഞ്ഞെടുപ്പ് കാലത്ത് എന്താണ് തിരിച്ചടിയായി മാറുകയെന്ന് പ്രവചിക്കാനാവില്ല. അത്തരമൊരു തിരിച്ചടിയുടെ ആശങ്കയിലാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും നേതാവ് ബോറിസ് ജോണ്‍സണും. ന്യുമോണിയ ബാധിച്ച് എന്‍എച്ച്എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയ തറയില്‍ കിടത്തിയതിന്റെ ചിത്രം നോക്കാന്‍ വിസമ്മതിച്ചതാണ് ബോറിസിനെതിരേ വലിയ ആരോപണമായി ഉയര്‍ന്നിരിക്കുന്നത്. നാലുവയസ്സുകാരനെ നിലത്തുകിടത്തിയ ദൃശ്യം പ്രധാനമന്ത്രിയെ കാണിക്കാന്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം നോക്കാന്‍ കൂട്ടാക്കിയില്ല.

ലീഡ്‌സ് ജനറല്‍ ഇന്‍ഫേമറിയിലാണ് ജാക്ക് വില്ലിമെന്റ് ബാര്‍ എന്ന നാലുവയസ്സുകാരന് നിലത്തുകിടക്കേണ്ടിവന്നത്. ജാക്കിന്റെ അമ്മ അവനെ പുതപ്പുകൊണ്ട് മൂടി ചൂടുപകരുന്ന ചിത്രമാണ് മാധ്യമ പ്രവര്‍ത്തകന്‍ കാണിക്കാന്‍ ശ്രമിച്ചത്. ആശുപത്രിയില്‍ രാത്രി അഞ്ചു മണിക്കൂറോളമാണ് നിലത്ത് കുഞ്ഞ് കിടക്കേണ്ടിവന്നത്. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് കു്ട്ടിക്ക് ഒരു കിടക്ക ലഭിച്ചത്.
തിരഞ്ഞെടുപ്പ് തൊട്ടരികില്‍ നില്‍ക്കെ ലഭിച്ച സുവര്‍ണാവസരമായാണ് ലേബര്‍ പാര്‍ട്ടി ഈ സംഭവത്തെ കാണുന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങളിലല്ല ബോറിസിന് ശ്രദ്ധയെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവമെന്ന് ചൂണ്ടിക്കാട്ടി ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ രംഗത്തെത്തി. പ്രധാനമന്ത്രി സ്ഥാനത്തിന് നാണക്കേടാണ് ബോറിസ് ജോണ്‍സണെന്ന് ലേബര്‍ നേതാവ് എയ്ഞ്ചല റെയ്‌നര്‍ പറഞ്ഞു.

ഐടിവി റിപ്പോര്‍ട്ടര്‍ ജോ പൈക്കാണ് തന്റെ മൊബൈലില്‍നിന്ന് ദൃശ്യം ബോറിസിനെ കാണിക്കാന്‍ ശ്രമിച്ചത്. ഫോണ്‍ പിടിച്ചു വാങ്ങിയ ബോറിസ് അതുനോക്കാതെ തന്റെ പോക്കറ്റിലേക്കിട്ടുവെന്ന് ജോ പറഞ്ഞു. താന്‍ ഈ ഫോട്ടോ ബിബിസിയില്‍നിന്ന് നേരത്തെ കണ്ടിരുന്നുവെന്നാണ് ബോറിസ് പറഞ്ഞത്. കുട്ടിയോടും കുടുംബത്തിനോടും ക്ഷമ ചോദിക്കുന്നതായും അദ്ദേഹം തുടര്‍ന്ന് ജോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്.

എന്‍എച്ച്എസില്‍നിന്ന് ഇത്തരം ദുരനുഭവമുണ്ടാകുന്നവരോടൊക്കെ തനിക്ക് അതിയായ സഹതാപമുണ്ടെന്ന് ബോറിസ് പറഞ്ഞു. എന്‍എച്ച്എസിന്റെ പുരോഗതിക്കുവേണ്ടി റെക്കോഡ് തുകയാണ് തന്റെ സര്‍ക്കാര്‍ നിക്ഷേപിക്കുന്നത്. എന്നിട്ടും ജനങ്ങള്‍ക്ക് ഇത്തരം തിരിച്ചടി നേരിടേണ്ടിവരുന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. ബ്രെക്‌സിറ്റ് പരാമര്‍ശിച്ച് വിഷയത്തില്‍നിന്ന് മാറാന്‍ ബോറിസ് ശ്രമിക്കുന്നുമുണ്ട്.

എന്നാല്‍, പോക്കറ്റിലിട്ട ഫോണില്‍നിന്ന് ആ ദൃശ്യമൊന്ന് നോക്കാന്‍ റിപ്പോര്‍ട്ടര്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടതോടെ, ബോറിസ് ഫോണ്‍ എടുത്തുനോക്കി. തുടര്‍ന്നാണ് അദ്ദേഹം നടുക്കം രേഖപ്പെടുത്തിയതും കുട്ടിയോടും കുടുംബത്തോടും ക്ഷമാപണം നടത്തിയതും. എന്‍എച്ച്എസസിലെത്തുന്ന രോഗികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫോണ്‍ പിടിച്ചുവാങ്ങി പോക്കറ്റിലിട്ടതിന് റിപ്പോര്‍ട്ടറോടും അദ്ദേഹം ക്ഷമചോദിച്ചു.

എന്നാല്‍, ഈ വിഷയം രാഷ്ട്രീയമായി ഉയര്‍ത്തിക്കാട്ടാനാണ് ലേബര്‍ പാര്‍ട്ടിയുടെ ശ്രമം. ഒരു പിഞ്ചുകുഞ്ഞ് ആശുപത്രിയില്‍ സഹിക്കേണ്ടിവന്ന അവഗണനയുടെ ചിത്രം നോക്കാന്‍പോലും തയ്യാറാകാത്ത പ്രധാനമന്ത്രിയുടെ നടപടി അദ്ദേഹത്തിനു കീഴില്‍ എന്‍എച്ച്എസ് എത്രത്തോളം പരാജയമാണെന്നതിന് തെളിവാണെന്ന് ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ജോണ്‍ ആഷ്‌വര്‍ത്ത് പറഞ്ഞു. എന്‍എച്ച്എസിനെ കൂടുതല്‍ 'തറ'യാക്കാന്‍ ബോറിസിന് അഞ്ചുവര്‍ഷം കൂടി നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category