1 GBP = 97.50 INR                       

BREAKING NEWS

ദേശീയപൗരത്വ ബില്ലിലെ ഭേദഗതി പാസാക്കി ലോക്സഭ; ബില്ലിനെ അനുകൂലിച്ചു 311 എംപിമാര്‍ വോട്ടു ചെയ്തപ്പോള്‍ എതിര്‍പ്പു വോട്ടു ചെയ്തത് 80 പേര്‍; ശശി തരൂരിന്റെയും പി കെ കുഞ്ഞാലികുട്ടിയുടെയും എന്‍ കെ പ്രേമചന്ദ്രന്റെയും ഭേദഗതി നിര്‍ദ്ദേശങ്ങള്‍ തള്ളി ലോക്സഭ; ബില്‍ നടപ്പിലാക്കിയാല്‍ ഒരൊറ്റ നുഴഞ്ഞു കയറ്റക്കാരെയും രാജ്യത്ത് തുടരാന്‍ അനുവദിക്കില്ലെന്ന് അമിത്ഷാ; അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിംങ്ങള്‍ അല്ലാത്തവര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കാന്‍ ബില്‍ രാജ്യസഭ കൂടി കടക്കണം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ദേശീയ പൗരത്വ ബില്ലിലെ ഭേദഗതി പാസാക്കി ലോക്സഭ. പ്രതിപക്ഷ ഉയര്‍ത്തിയ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് ഭരണപക്ഷം ബില്‍ പാസാക്കിയത്. പ്രതിപക്ഷം നിര്‍ദ്ദേശിച്ച ഭേദഗതികള്‍ ശബ്ദവോട്ടോടെ തള്ളുകയും ചെയ്തു. ബില്ലിലെ ഭേദഗതി അനുകൂലിച്ചു 311 എംപിമാര്‍ വോട്ടു ചെയ്തപ്പോള്‍ എതിര്‍പ്പു വോട്ടു ചെയ്തത് 80 പേരാണ്. ശശി തരൂരിന്റെയും പി കെ കുഞ്ഞാലികുട്ടിയുടെയും എന്‍ കെ പ്രേമചന്ദ്രന്റെയും ഭേദഗതി നിര്‍ദ്ദേശങ്ങള്‍ ശബ്ദവോട്ടോടെ തള്ളുകയായിരുന്നു ലോക്സഭ.

1955 ലെ പൗരത്വ നിയമം ഭേദഗതി ചെയ്യാന്‍ ലക്ഷ്യമിടുന്നതാണ് ബില്‍. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ടവര്‍ ആറുവര്‍ഷം ഇന്ത്യയില്‍ താമസിച്ചാല്‍ ആവശ്യത്തിനു രേഖകള്‍ ഇല്ലെങ്കില്‍പ്പോലും പൗരത്വം നല്‍കുന്നതാണു കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാന്‍ ഒരുങ്ങുന്ന ഭേദഗതി. ഈ ഭേദഗതിയാണ് ലോക്സഭാ പാസാക്കിയത്. ഇനി രാജ്യസഭയും പാസായാല്‍ ബില്ലിലെ ഭേദഗതി പാസാകും. പൗരത്വ ഭേദഗതി ബില്ലിനെതിരെ അതിശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നത്. സഭയ്ക്കുള്ളില്‍ ഉയര്‍ന്ന എതിര്‍പ്പ് മുഖവിലക്കെടുക്കാതെയാണ് ബില്‍ പാസാക്കിയെടുത്തത്.

ദേശീയ പൗരത്വ പട്ടിക രാജ്യം മുഴുവന്‍ നടപ്പാക്കുമെന്ന് ബില്‍ അവതരണത്തിന് ശേഷം മറുപടി പ്രസംഗം നടത്തിയ അമിത്ഷാ പറഞ്ഞു. ഇതിന് ശേഷം ഒരൊറ്റ നുഴഞ്ഞുകയറ്റക്കാരന്‍ പോലും തുടരില്ലെന്ന് അമിത് ഷാ പറഞ്ഞു. ബില്‍ ഭരണഘാടനാ വിരുദ്ധമല്ലെന്നും പ്രതിപക്ഷത്തിന്റെ കള്ളപ്രചാരണം ഫലിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങളുടെ എണ്ണം 33ല്‍ നിന്ന് നാലു ശതമാനമായി. ഇന്ത്യയില്‍ ഹിന്ദുക്കുടെ എണ്ണം 84 ശതമാനത്തില്‍ നിന്ന് 79 ശതമാനമായെന്നും അമിത് ഷാ പറഞ്ഞു. അതേസമയം മുസ്ലിങ്ങളുടെ എണ്ണം 9ല്‍ നിന്ന് 14 ശതമാനമായെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിച്ചെന്നും അദ്ദേഹം ആരോപിച്ചു. അമിത് ഷായുടെ പരമാര്‍ശത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചു,


രാജ്യത്തുള്ള റോഹിങ്യന്‍ മുസ്ലിംങ്ങളെ അംഗീകരിക്കില്ല. നുഴഞ്ഞുകയറ്റക്കാര്‍ക്ക് പൗരത്വം നല്‍കാനുള്ള നീക്കം ഒരിക്കലും അനുവദിക്കില്ല. ഒരൊറ്റ നുഴഞ്ഞുകയറ്റക്കാരന്‍ പോലും എന്‍.ആര്‍.സിക്കു ശേഷം തുടരില്ല. ഭരണഘടനയുടെ 371ാം അനുഛേദത്തില്‍ ഒരു മാറ്റവും ഉണ്ടാകില്ല. അതിനാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ക്ക് ഒരു ആശങ്കയും വേണ്ട. വോട്ട് ബാങ്ക് രാഷ്ട്രീയം അനുവദിക്കില്ല. കേരളത്തില്‍ ലീഗുമായി സഖ്യമുണ്ടാക്കിയ കോണ്‍ഗ്രസ് മഹാരാഷ്ട്രയില്‍ സേനയുമായി സഖ്യം. ഇതാണ് കോണ്‍ഗ്രസിന്റെ മതേതരത്വം. ദേശീയ പൗരത്വ പട്ടിക രാജ്യം മുഴുവന്‍ നടപ്പാക്കും. ഇന്ത്യയിലെ മുസ്ളീങ്ങള്‍ക്ക് ഒരു തരത്തിലുള്ള ഭീഷണിയും ബില്ല് ഉണ്ടാക്കുന്നില്ല.

ബില്ലിന് ഒരു തരത്തിലുള്ള രാഷ്ട്രീയ അജണ്ടയുമില്ല. ന്യൂനപക്ഷങ്ങള്‍ക്ക് നേരെ അനീതിയുണ്ടാകുമെന്ന് ആരും ഭയപ്പെടേണ്ടതില്ല. മണിപ്പൂരില്‍ പ്രവേശിക്കാനും ഇനി മുന്‍കൂര്‍ അനുമതി വേണമെന്ന് ചട്ടം കൊണ്ടുവരുമെന്ന് അമിത് ഷാ വ്യക്തമാക്കി. കോണ്‍ഗ്രസ് മതത്തിന്റെ പേരില്‍ വിഭജിക്കുന്നു എന്നു പറഞ്ഞതിന് ഉദാഹരണമായി കേരളത്തില്‍ മുസ്ലിംലീഗുമായി കൂട്ടുകെട്ടുണ്ടാക്കിയ കോണ്‍ഗ്രസ് മഹാരാഷ്ട്രയില്‍ ശിവസേനയുമായി കൂട്ടുകെട്ടുണ്ടാക്കിയ കാര്യമാണ് ചൂണ്ടിക്കാട്ടിയത്. ഇത് പ്രതിഷേധത്തിനും ഇടയാക്കി. നെഹ്രുവാണ് സമുദായത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കിയതെന്നും ഷാ വിമര്‍ശിച്ചു.

പ്രതിപക്ഷം രാജ്യത്ത് ഭയത്തിന്റെ സാഹചര്യമാണ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. ബില്‍ ഭരണഘടനാ വിരുദ്ധമാണെന്ന കള്ളപ്രചരണം വിജയിക്കില്ല. പ്രത്യേക അവകാശമുള്ള ഗിരിവര്‍ഗ്ഗ മേഖലകളെയും പ്രവേശനത്തിന് പെര്‍മിറ്റ് ആവശ്യമുള്ള നാഗാലാന്‍ഡ്, മിസോറം, അരുണാചല്‍പ്രദേശ്, മണിപ്പൂര്‍ സംസ്ഥാനങ്ങളെയും ബില്ലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രതിഷേധം തണുപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ ഭയപ്പെടേണ്ടെന്ന് അമിത്ഷാ വ്യക്തമാക്കുകയും ചെയ്തു.

ബംഗാളികളും വടക്കുകിഴക്കന്‍ സംസ്ഥാനക്കാരും അശങ്കപ്പെടേണ്ടനേരത്തെ ദേശീയ പൗരത്വ നിയമഭേദഗതി ബില്ലിന്റെ അവതരണത്തിനിടെ ബില്ലിന്റെ പകര്‍പ്പ് ലോക്സഭയില്‍ കീറിയെറിഞ്ഞ് എ.ഐ.എം.ഐ.എം എംപി അസദുദ്ദീന്‍ ഒവൈസി പ്രതിഷേധിച്ചിരുന്നു. മുസ്ലിങ്ങളെ ബില്ലില്‍ ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ ചൈനയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ല എന്ന് ഒവൈസി ചോദിച്ചു. 'എന്താ സര്‍ക്കാരിന് ചൈനയെ പേടിയാണോ' എന്നും ഒവൈസി പരിഹസിച്ചു. അസമിലെ മന്ത്രിയടക്കമുള്ളവര്‍ ബംഗാളി ഹിന്ദുക്കളെ തിരികെ കൊണ്ടുവരുമെന്ന് പറയുന്നു. മുസ്ലിങ്ങളെ മാത്രമാണ് വേര്‍തിരിക്കുന്നത്. ഇത് വിഭജനമല്ലേ? മുസ്ലിങ്ങളെ ഭൂപടത്തില്‍ ഇല്ലാത്തവരായി നിര്‍ത്താനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഒവൈസി ആരോപിച്ചു.'

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category