1 GBP = 93.10 INR                       

BREAKING NEWS

വീടുകളിലേക്ക് ഫോണ്‍ ചെയ്യാന്‍ പോകേണ്ടി വരുന്നത് കിലോമീറ്ററോളം ദൂരം; ഫോണ്‍ ചെയ്യാന്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ട്രക്കില്‍ പോകവേ മലയോര പാതയില്‍നിന്ന് 1500 അടി താഴ്ചയിലുള്ള നദിയിലേക്ക് ട്രക്ക് മറിഞ്ഞ് നാല് സൈനികര്‍ മരിച്ചു

Britishmalayali
kz´wteJI³

കോട്ടായി (പാലക്കാട്): അരുണാചല്‍ പ്രദേശില്‍ ആര്‍മി ട്രക്ക് മറിഞ്ഞ് മലയാളിയടക്കം നാലു സൈനികര്‍ മരിച്ചു. ഞായറാഴ്ച രാത്രി ഇവര്‍ സഞ്ചരിച്ച ട്രക്ക് മലയോര പാതയില്‍നിന്ന് 1500ലേറെ അടി താഴ്ചയിലുള്ള നദിയിലേക്ക് മറിഞ്ഞെന്നാണു സൈനിക വൃത്തങ്ങള്‍ ബന്ധുക്കളെ അറിയിച്ചത്. നാലുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. കരിയാങ്കോട് എളവത്തൊടിയില്‍ മണികണ്ഠന്റെയും സുജാതയുടെയും മകന്‍ പവിത്രന്‍ (23) ആണു മരിച്ച മലയാളി.

നാലു വര്‍ഷം മുന്‍പ് സൈന്യത്തില്‍ ചേര്‍ന്ന പവിത്രന്‍ എട്ടാം എന്‍ജിനീയറിങ് റെജിമെന്റിലാണു ജോലി ചെയുന്നത്. നാട്ടിലേക്കു ഫോണ്‍ ചെയ്യാന്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ട്രക്കില്‍ പോകുമ്പോഴാണ് അപകടമുണ്ടായത്. മലമ്പ്രദേശത്തെ ക്യാംപില്‍ മൊബൈല്‍ ഫോണ്‍ റേഞ്ച് കിട്ടാത്തതിനാല്‍ ഞായറാഴ്ചകളില്‍ കിലോമീറ്ററുകള്‍ താണ്ടിയാണു സേനാംഗങ്ങള്‍ വീടുകളിലേക്കു ഫോണ്‍ ചെയ്യുന്നത്.

മൂന്നു മാസം മുന്‍പു നാട്ടില്‍ വന്നുപോയ പവിത്രന്‍ ഫെബ്രുവരിയില്‍ അവധിയില്‍ വരാനുള്ള തയ്യാറെടുപ്പിലായിരുന്നു. നടപടിക്രമങ്ങള്‍ക്കു ശേഷം മൃതദേഹം വിമാന മാര്‍ഗം കോയമ്പത്തൂര്‍ മധുക്കരയിലെ മിലിട്ടറി ക്യാംപിലെത്തിച്ച് ഇന്നു നാട്ടിലെത്തിക്കും. ഇക്കഴിഞ്ഞ ഡിസംബര്‍ മൂന്നിനാണ് സിയാച്ചിനില്‍ മഞ്ഞ് മലയിടിഞ്ഞ് മലയാളി ഉള്‍പ്പെടെ നാല് സൈനികര്‍ മരിച്ചിരുന്നു. കരസേനയില്‍ നഴ്‌സിങ് അസിസ്റ്റന്റായ തിരുവനന്തപുരം പൂവച്ചല്‍ കുളക്കാട് സ്വദേശി നായിക് എസ്.എസ്. അഖിലാണ് മഞ്ഞ് മലയിടിച്ചിലില്‍ മരിച്ച മലയാളി.

തങ്ധാര്‍, ഗുരസ് സെക്ടറുകളില്‍ റോന്തുചുറ്റുകയായിരുന്ന രണ്ടു സൈനിക സംഘങ്ങളാണ് ചൊവ്വാഴ്ച അപകടത്തില്‍പെട്ടത്. പട്രോള്‍ സംഘത്തെ പിന്തുടര്‍ന്നിരുന്ന രക്ഷാവിഭാഗം മഞ്ഞിനടിയില്‍പ്പെട്ടുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category