1 GBP = 93.10 INR                       

BREAKING NEWS

പ്രശസ്ത ശാസ്ത്രജ്ഞന്‍ പ്രഫ.എം വി ജോര്‍ജിന്റെ മൃതദേഹം സംസ്‌കരിച്ചു; അന്തരിച്ചത് പ്രകാശ രസതന്ത്ര മേഖലയില്‍ ബൃഹത് സംഭാവനകള്‍ നല്‍കിയ ശാസ്ത്രജ്ഞന്‍; ശാന്തിസ്വരൂപ് ഭട്നഗര്‍ അവാര്‍ഡ് അടക്കം നിരവധി അംഗീകാരങ്ങള്‍ വാങ്ങിക്കൂട്ടിയ പ്രഫ. എം വി ജോര്‍ജിന്റെ മരണം കേരളത്തിന് തീരാനഷ്ടം

Britishmalayali
kz´wteJI³

തിരുവനന്തപുരം: പ്രശസ്ത ശാസ്ത്രജ്ഞന്‍ പ്രഫ. എം വി ജോര്‍ജിന്റെ മൃതദേഹം സംസ്‌കരിച്ചു. ഇന്ന് രാവിലെ 11.30ന് നെട്ടയം മലമുകള്‍ സെമിത്തേരിയിലാണ് സംസ്‌കരിച്ചത്. പ്രകാശ രസതന്ത്ര മേഖലയില്‍ ബൃഹത് സംഭാവനകള്‍ നല്‍കിയ പ്രശസ്ത ശാസ്ത്രജ്ഞനും ശാസ്ത്ര പ്രചാരകനുമായ മണപ്പുറത്ത് പ്രഫ.എം വിജോര്‍ജി (91) ന്റെ മരണം കേരളത്തിന് തീരാനഷ്ടമായിരിക്കുകയാണ്. 

മൃതദേഹം ഇന്നു രാവിലെ 8.30 ന് നന്തന്‍കോട് ജറുസലം മാര്‍ത്തോമ്മാ പള്ളിയില്‍ പൊതുദര്‍ശനത്തിനു വച്ചിരുന്നു. തുടര്‍ന്ന് 10.15 ന് ആരംഭിച്ച സംസ്‌കാര ശുശ്രൂഷകള്‍ക്കു ശേഷമാണ് നെട്ടയം മലമുകള്‍ സെമിത്തേരിയില്‍ സംസ്‌കരിക്കുന്നതിനായി കൊണ്ടു പോയത്. ഐഐടി കാണ്‍പൂര്‍ രസതന്ത്ര വിഭാഗം മുന്‍ മേധാവിയായി ജോലിയില്‍ നിന്നും വിരമിച്ച അദ്ദേഹം ശാസ്ത്ര ലോകത്തിന് നല്‍കിയത് ബൃഹത് സംഭാവനകളാണ്. ശാന്തിസ്വരൂപ് ഭട്നഗര്‍ അവാര്‍ഡ്, ടിഡബ്ല്യുഎഎസ് അവാര്‍ഡ്, സിആര്‍എസ്ഐ ലൈഫ് ടൈം അച്ചീവ്മെന്റ് സ്വര്‍ണ മെഡല്‍ തുടങ്ങിയ ഉന്നത പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള പ്രഫ.ജോര്‍ജ് ഐഐടി കാണ്‍പൂരില്‍ നിന്നാണു വിരമിച്ചത്.

പാപ്പനംകോട് റീജനല്‍ റിസര്‍ച്ച് ലബോറട്ടറിയില്‍ (സിഎസ്ഐആര്‍എന്‍ഐഐഎസ്ടി) പ്രകാശ രസതന്ത്ര ഗവേഷണത്തിനായി പ്രത്യേക വിഭാഗം ആരംഭിച്ചത് പ്രഫ.എം വിജോര്‍ജാണ്. റീജനല്‍ റിസര്‍ച്ച് ലാബിനെ രാജ്യത്തെ മികച്ച ഗവേഷണ സ്ഥാപനമാക്കി വളര്‍ത്തുന്നതിനും നിസ്തുല സംഭാവനസള്‍ നല്‍കി. അക്കാദമിക് തലങ്ങളില്‍ സയന്‍സ് വിദ്യാഭ്യാസം ജനപ്രിയമാക്കുന്നതില്‍ പ്രഫ.സി.എന്‍.ആര്‍.റാവുവിന്റെ സഹകാരിയായിരുന്നു. വിതുരയില്‍ ഐസര്‍ സ്ഥാപിക്കുന്നതിനു മുന്‍കൈ എടുത്തതും പ്രഫ.ജോര്‍ജ് ആയിരുന്നു.

കൊല്ലം അഷ്ടമുടി മണപ്പുറം പരേതരായ എം.ഒ.വര്‍ഗീസിന്റെയും ചാത്തന്നൂര്‍ നെടുഞ്ചിറ കൈതക്കുഴി സാറാമ്മ മാമ്മന്റെയും മകനാണ്. സഹോദരങ്ങള്‍: എം വിതോമസ് (ചെന്നൈ), ഡോ. എം വി ഏബ്രഹാം (കോട്ടയം), ഡോ.എം വി മാത്യു (ഷിക്കാഗോ), പരേതയായ തങ്കമ്മ ജേക്കബ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category