1 GBP = 97.50 INR                       

BREAKING NEWS

ലല്ലു പ്രസാദിനേയും ശശികലയേയും അഴിക്കുള്ളിലാക്കിയ പെണ്‍ കരുത്ത്; കോട്ടയത്ത് ജനിച്ച് തിരുവനന്തപുരത്ത് വളര്‍ന്ന് മദ്രാസില്‍ ചേക്കേറി ഡല്‍ഹിയില്‍ നിറഞ്ഞ അഡ്വക്കേറ്റ്; സമൂഹം മാറുമ്പോള്‍ നന്മയുടെ പ്രകാശ കിരണങ്ങള്‍ ചൊരിയാന്‍ നിയമങ്ങള്‍ കൂടിയേ കഴിയൂവെന്ന് ഓര്‍മ്മപ്പെടുത്തിയ നിയമജ്ഞ; മരടില്‍ ജസ്റ്റീസ് അരുണ്‍ മിശ്രയെ പ്രകോപിപ്പിച്ചത് വീല്‍ ചെയറില്‍ ഇരുന്ന് നടത്തിയ തീപാറും വാദങ്ങളിലൂടെ; വിടവാങ്ങുന്നത് ഇന്ത്യന്‍ നീതിപീഠങ്ങളെ നേര്‍വഴിക്ക് നയിച്ച നീതി ബോധമുള്ള വനിത: ലില്ലി തോമസ് ഓര്‍മ്മയാകുമ്പോള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ജനപ്രാതിനിധ്യ നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് അധികാരത്തില്‍ കടിച്ചുതൂങ്ങിയിരുന്ന ജനപ്രതിനിധികളെ കുടുക്കിയതിന് പിന്നില്‍ 92-കാരിയായ മലയാളി അഭിഭാഷക ലില്ലി തോമസിന്റെ നിശ്ചയദാര്‍ഢ്യമുണ്ട്. ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പിലെ നാലാം ഉപവകുപ്പുപയോഗിച്ച് കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടാലും അധികാരസ്ഥാനത്ത് തുടര്‍ന്നിരുന്നവരെ കസേരയില്‍നിന്നിറക്കി അഴികള്‍ക്കുള്ളിലാക്കിയതിന് പിന്നില്‍ ലില്ലി തോമസിന്റെ നിതാന്ത ജാഗ്രതയുണ്ട്. ഈ നിയമ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ലില്ലി തോമസാണ് കളമൊഴിയുന്നത്.

അഭിഭാഷക വൃത്തിയിലെ പെണ്‍ സിംഹമായിരുന്നു ലില്ലി തോമസ്. 92-ാം വയസ്സിലും വീല് ചെയറില്‍ സുപ്രീംകോടതിയില്‍ എത്തി മരടിലെ ഫ്ളാറ്റ് വിഷയത്തില്‍ വീറും വീര്യവും നിറഞ്ഞ് അവര്‍ വാദങ്ങളുന്നയിച്ചു. അത് കോടതി അംഗീകരിച്ചില്ലെങ്കിലും ലില്ലി തോമസ് എന്ന അഭിഭാഷകരുടെ പാണ്ഡിത്യവും മനക്കരുത്തും സുപ്രീംകോടതിയില്‍ ഏറെ ചര്‍ച്ച ചെയ്തു. തന്റെ വാദങ്ങള്‍ കോടതിയെ പറഞ്ഞ് മനസ്സിലാക്കിക്കാന്‍ ഏതറ്റം വരേയും പോകുന്ന ലില്ലി തോമസ് അഭിഭാഷകര്‍ക്കിയിലെ ജനകീയ മുഖമായിരുന്നു.

1955-ല്‍ മദ്രാസ് ഹൈക്കോടതിയില്‍ അഭിഭാഷകയായി തുടങ്ങിയ ഔദ്യോഗിക ജീവിതത്തിനിടെ, നിയമത്തിലെ ന്യൂനതകള്‍ക്കെതിരെയാണ് അവര്‍ കൂടുതലും പോരാടിയത്. മദ്രാസ് സര്‍വകലാശാലയില്‍നിന്ന് എല്‍.എല്‍.എം പാസ്സായ ആദ്യ വനിതയെന്ന ഖ്യാതിയോടെയാണ് 1960-ല്‍ അവര്‍ സുപ്രീം കോടതിയിലെത്തുന്നത്. മുഖ്യമന്ത്രി പദത്തിലേറാനുള്ള മോഹങ്ങള്‍ക്കു തടയിട്ട് അനധികൃത സ്വത്തുസമ്പാദനക്കേസില്‍ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല നടരാജനടക്കം മൂന്നു പ്രതികള്‍ക്ക് തടവുശിക്ഷയിലേക്ക് കാര്യങ്ങളെത്തിച്ചതും ഈ നിയമപണ്ഡിതയുടെ ഇടപെടലായിരുന്നു. ഇതിന് സമാനമായി പല ഇടപെടലും ലില്ലി തോമസ് നടത്തി.

സുപ്രീം കോടതി തനിക്കെതിരായ വിചാരണക്കോടതി വിധി ശരിവച്ചപ്പോള്‍, അതില്‍ മനംനൊന്ത് എ.ഐ.എ.ഡി.എം.കെ നേതാവ് ശശികല പൊട്ടിക്കരഞ്ഞത് തനിക്കുമുന്നില്‍ ഇനി വഴികളില്ലെന്ന തിരിച്ചറിവില്‍ നിന്നാണ്. അത് ശരിയുമായിരുന്നു. ഇപ്പോഴും അവര്‍ അഴിക്കുള്ളിലാണ്. അഴിമതി കേസുകളില്‍ മേല്‍ക്കോടതികളില്‍നിന്ന് തീര്‍പ്പുവരുന്നതുവരൈ അധികാരത്തില്‍ തുടരാമെന്ന പഴുത് ഇല്ലാതായാതാണ് ശശികലയുടെ പൊട്ടിക്കരച്ചിലിന് പിന്നില്‍. ലില്ലി തോമസിന്റെയും മറ്റും ശ്രമഫലമായാണ് സുപ്രീം കോടതി ഈ പഴുത് 2013-ല്‍ ക്രിമിനല്‍ കേസുകളില്‍ കുറ്റക്കാരായി വിധിക്കപ്പെടുന്ന ജനപ്രതിനിധികളെ ആ പദവികളില്‍ തുടരുന്നതില്‍നിന്ന് അയോഗ്യരാക്കുന്ന ജനപ്രാതിനിധ്യ നിയമത്തിലെ പഴുതുകളാണ് ലില്ലി തോമസും മറ്റും ചേര്‍ന്ന് ഇല്ലാതാക്കിയത്. വിധി എതിരാകുന്ന അവസരങ്ങളില്‍ മേല്‍ക്കോടതികളെ സമീപിക്കുന്നവര്‍ക്ക് അവിടെ നിന്നും തീരുമാനം വരുന്നത് വരെ സ്വന്തം പദവികളില്‍ തുടരാമെന്നതായിരുന്നു ഈ പഴുത്.

ജയലളിതയ്ക്കും ശശികലയ്ക്കുമെതിരായ അനധികൃത സ്വത്തുസമ്പാദനക്കേസ്സു തന്നെ രണ്ടു പതിറ്റാണ്ടോളം നീണ്ടതിന് പിന്നില്‍ ഈ പഴുതുതന്നെയാണ് സുപ്രധാനമായി നിന്നത്. അപ്പീലുകള്‍ നല്‍കി അധികാരത്തില്‍ കടിച്ചുതൂങ്ങിയിരുന്നവര്‍ക്കൊക്കെ വിലക്കായി പുതിയ നിയമം വരുന്നത് 2013-ലാണ്. അഡ്വ.ലില്ലി തോമസിന്റെ നേതൃത്വത്തില്‍, സുപ്രീം കോടതിയിലെ ഒരു സംഘം അഭിഭാഷകരാണു ആ വകുപ്പിലെ ന്യൂനതക്കെതിരെ കേസ് നടത്തിയത്. എട്ടാം വകുപ്പിലെ നാലാം ഉപവകുപ്പ് നിയമവിരുദ്ധമാണെന്ന് 2013-ലാണ് സുപ്രീം കോടതി വിധിച്ചത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ കോളിളക്കമുണ്ടാക്കിയ നിയമപരിഷ്‌കരണമായിരുന്നു അത്.

ജയലളിതയെയും ലാലു പ്രസാദ് യാദവിനെയും പോലുള്ള രാഷ്ട്രീയ പ്രമുഖരുടെയൊക്കെ അധികാരമോഹത്തിന് മേല്‍ നിയമം നടപ്പാക്കിയത് ലില്ലി തോമസിന്റെയും മറ്റും ഇടപെടലിനെത്തുടര്‍ന്നാണ്. ജനപ്രാതിനിധ്യനിയമത്തിലെ ഈ പഴുത് ഇല്ലാതാക്കിയ സുപ്രീം കോടതി വിധി അറിയപ്പെടുന്നത് ലില്ലി തോമസ് ജഡ്ജ്‌മെന്റ് എന്ന പേരിലാണ്. കോട്ടയത്ത് ജനിച്ച് തിരുവനന്തപുരത്ത് വളര്‍ന്ന് ഡല്‍ഹി തട്ടകമാക്കിയ മലയാളി നിയമജ്ഞയ്ക്ക് കിട്ടിയ അംഗീകാരമായിരുന്നു് ഈ വിശേഷണം. രണ്ടോ അതിലധികമോ വര്‍ഷം ശിക്ഷിക്കപ്പെട്ടാല്‍, ജനപ്രതിനിധിക്ക് സ്വാഭാവികമായി അയോഗ്യത വരുന്നുവെന്നതാണ് ലില്ലി തോമസ് ജഡ്ജ്‌മെന്റിന്റെ പ്രത്യേകത. ഒട്ടേറെ ശ്രദ്ധേയമായ വിധിന്യായങ്ങള്‍ സമ്പാദിച്ചിട്ടുള്ള ലില്ലി തോമസ്, ഇന്ത്യന്‍ നിയമപരിഷ്‌കരണത്തിലെ ശ്രദ്ധേയ ഇടപെടലുകളിലൊന്നാണ്.

1960 സുപ്രീംകോടതിയില്‍ പ്രാക്ടീസിനെത്തുമ്പോള്‍ അന്ന് മൂന്ന് വനിതകള്‍ മാത്രമേ അവിടെ അഡ്വക്കേറ്റായി എത്തിയിരുന്നുള്ളൂ. മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എല്‍എല്‍എം പാസാകുന്ന ആദ്യ വനിതയായിരുന്നു അവര്‍. പിഎച്ച്ഡി ചെയ്യുകയെന്ന മോഹവുമായി ഡല്‍ഹിയിലെത്തിയ അവര്‍ തന്റെ വഴി അഭിഭാഷകയുടേതാണെന്ന് തിരിച്ചറിഞ്ഞു. ഇതോടെ ഗവേഷണം ഉപേക്ഷിച്ച് സഹോദരന്‍ ജോണ്‍ തോമസിനൊപ്പം പ്രാക്ടീസ് തുടങ്ങി. അതിന് ശേഷം ദിവസവും പത്ത് മണിക്കൂര്‍ വരെ നിയമകാര്യങ്ങള്‍ മാത്രമാണ് കൈകാര്യം ചെയ്തത്. ഇതിനിടെയില്‍ വിവാഹം കഴിക്കാനും മറന്നു. അങ്ങനെ നിമയത്തിന് വേണ്ടി മാത്രമായി 92-ാം വയസ്സുവരെയുള്ള ജീവിതം. അച്ഛന്റെ വഴിയേയാണ് ലില്ലി തോമസ് അഭിഭാഷകയാകുന്നത്. റെയില്‍വേയിലെ തൊഴില്‍ പ്ര്ശനങ്ങളിലും മറ്റും അവര്‍ സജീവ ഇടപെടല്‍ നടത്തി 60കളില്‍ ദേശീയ തലത്തില്‍ ചര്‍ച്ചയായി.

വിനയമായിരുന്നു ലില്ലി തോമസിന്റെ കോടതിക്ക് മുമ്പിലെ മുഖഭാവം. ലാലു പ്രസാദ് യാദവ് വിതച്ചതുകൊയ്‌തെടുത്തു എന്നാണ് അദ്ദേഹത്തിന്റെ ജയില്‍ശിക്ഷയെക്കുറിച്ചും ലോക്‌സഭാഗത്വം റദ്ദായതിനെക്കുറിച്ചും ലില്ലി തോമസ് പറഞ്ഞത്്. ക്രിമിനല്‍ കേസില്‍ ശിക്ഷ ഏറ്റുവാങ്ങുന്ന ജനപ്രതിനിധികള്‍ അയോഗ്യരാകുമെന്ന സുപ്രീംകോടതി വിധി ആദ്യം ദോഷകരമായി ബാധിച്ചത് ലാലുവിനാണ്. തെറ്റ് ചെയ്തവര്‍ ഓരോന്നായി പുറത്തേക്കിറങ്ങണം, എങ്കില്‍ മാത്രമേ ഇന്ത്യന്‍ ജനാധിപത്യം ശുദ്ധീകരിക്കാനാകൂ. നിയമം മൂലം എല്ലാകാര്യങ്ങളും മാറ്റാന്‍ പറ്റിയില്ലെങ്കിലും കാതലായ മാറ്റങ്ങള്‍ വന്നത് നിയമം മൂലമാണ് എന്ന് ഓര്‍ക്കുക. അയിത്തം ഉള്‍പ്പെടെയുള്ള അനാചാരങ്ങള്‍ നിയമം മൂലം ഒഴിവാക്കാന്‍ കഴിഞ്ഞു. നിയമത്തെ എത്ര തള്ളിപ്പറഞ്ഞാലും ചില നിയമങ്ങള്‍ പാലിക്കാതെ നമുക്ക് മുന്നോട്ടു പോകാനാവില്ല. ക്രിസ്ത്യാനികളുടെ അടിസ്ഥാന പ്രമാണമായ പത്തു കല്‍പ്പനകളും അതേ പോലലെ പാലിക്കുന്ന എത്ര ക്രിസ്ത്യാനികളുണ്ട? പാലിക്കില്ലെങ്കിലും നമുക്ക് ചില നിയമങ്ങള്‍ വേണം. ഒരു പരിധിക്ക് അപ്പുറത്തേക്ക് സമൂഹം മാറുമ്പോള്‍ പിടിച്ചു നിര്‍ത്താനും നന്മയുടെ പ്രകാശ കിരണങ്ങള്‍ ചൊരിയാനും നിയമങ്ങള്‍ കൂടിയേ കഴിയൂവെന്നും ലില്ലി തോമസ് വിശദീകരിച്ചിരുന്നു.

മരടിലെ ഫ്ളാറ്റുകള്‍ ഒഴിയാന്‍ ഒരു ആഴ്ച കൂടി സമയം നീട്ടിനല്‍കണമെന്ന ഫ്ളാറ്റ് ഉടമകളുടെ ആവശ്യം സുപ്രീംകോടതി തള്ളിയപ്പോഴും ചര്‍ച്ചയായത് ലില്ലി തോമസിന്റെ വാദമായിരുന്നു. ഞങ്ങള്‍ എങ്ങോട്ടു പോകുമെന്ന് ഫ്ളാറ്റ് ഉടമകള്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകയായ ലില്ലി തോമസ് സുപ്രീംകോടയില്‍ ചോദിച്ചു. ഫ്ളാറ്റുകള്‍ ഒഴിയാന്‍ കുറച്ച് ദിവസം കൂടി സാവകാശം വേണമെന്ന് അഡ്വ. ലില്ലി തോമസാണ് ജസ്റ്റിസ് അരുണ്‍മിശ്ര അധ്യക്ഷനായ ബഞ്ചിന് മുന്നില്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു മണിക്കൂര്‍ പോലും സാവകാശം നല്‍കാനാകില്ലെന്നാണ് അരുണ്‍ മിശ്ര അറിയിച്ചത്.

ഇത് മനുഷ്യാവകാശ ലംഘനമാണെന്ന് അഭിഭാഷകര്‍ പറഞ്ഞപ്പോള്‍ കോടതിയില്‍ നിന്നും പുറത്തുപോകാനായിരുന്നു ജസ്റ്റിസിന്റെ നിര്‍ദ്ദേശം. കോടതിക്കകത്ത് ഒച്ച വയ്ക്കരുത്, ഒച്ചവച്ചാല്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും അഭിഭാഷകര്‍ക്ക് ജസ്റ്റിസ് നല്‍കി. ഈ കോടതി നടപടിക്ക് ശേഷം മാധ്യമങ്ങളോട് ലില്ലി തോമസ് പ്രതികരിക്കുകയും ചെയ്തു. വീല്‍ ചെയറിലായിരുന്നു അന്ന് കോടതിയില്‍ എത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category