1 GBP = 93.10 INR                       

BREAKING NEWS

ദേഹമാസകലം മുഴച്ചു നില്‍ക്കുന്ന മസിലുകളുമായി റഷ്യന്‍ വനിത; ഭര്‍ത്താവിന് ഇത്രയും മസില്‍ ഇല്ലല്ലോ എന്ന് ചോദിച്ചാല്‍ നതാലിയ പറയും ദാമ്പത്യ ജീവിതത്തില്‍ വേണ്ടത് പരസ്പര സ്നേഹവും മനസ്സിലാക്കലുമാണെന്ന്: 14-ാം വയസ്സില്‍ ബോഡി ബില്‍ഡിങ് തുടങ്ങിയ നതാലിയ കുസ്നെട്സോവയാണ് താരം

Britishmalayali
kz´wteJI³

മോസ്‌കോ: നതാലിയ കുസ്നെട്സോവയുടെ ശരീരം മുഴുവനും മുഴച്ച് ഉരുണ്ടു നില്‍ക്കുന്ന മസിലുകളാണ്. റഷ്യയിലെ ചിത്ത സ്വദേശിയായ 28കാരി നതാലിയയുടെ ശരീരം കണ്ടാല്‍ ആരും ഒന്ന് അത്ഭുതപ്പെട്ടു പോകും. ബോഡി ബില്‍ഡിങില്‍ ലോക ചാമ്പ്യനായ നതാലിയ 14-ാം വയസ് മുതല്‍ ജിമ്മില്‍ പോയി നേടിയതാണ് ഉറപ്പുള്ള ഈ ശരീരം. നതാലിയയുടെ ഭര്‍ത്താവിന് പോലും ഇത്രയും വലിയ മസിലുകള്‍ ഇല്ല. ഇതേ കുറിച്ച് ചോദിച്ചാല്‍ നതാലിയ പറയും 'സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന് വേണ്ടത് പരസ്പര സ്നേഹവും പിന്തുണയുമാണെന്ന്'.

എക്സര്‍സൈസ് ചെയ്താണ് നതാലിയ തന്റെ ശരീരം ഈ പരുവത്തിലാക്കി എടുത്തതെന്ന് ഇവരുടെ പിതാവും പറയുന്നു. കുട്ടിയായിരിക്കുമ്പോള്‍ നതാലിയ ഒരു എലി കുഞ്ഞിന്റെ അത്രയുമേ ഉണ്ടായിരുന്നുള്ളൂവെന്നും പിതാവ് പറയുന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നതാലിയ തന്റെ ഭര്‍ത്താവ് യൂസിഫ് ഇയാസോവിനെ കണ്ടുമുട്ടുന്നത്. കൗമാരക്കാലത്ത് 40 കിലോ മാത്രമായിരുന്നു നതാലിയയുടെ തൂക്കം. ഇപ്പോള്‍ 90 കിലോ ഭാരമാണ് നതാലിയക്കുള്ളത്.

സ്പോര്‍ട്സില്‍ ഒരു കരിയര്‍ കെട്ടിപ്പെടുക്കാന്‍ നതാലിയ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. സ്‌കൂളിലെ തന്റെ കോച്ചാണ് തന്നോട് ബോഡി ബില്‍ഡിങ് ചെയ്യാന്‍ പറഞ്ഞതെന്നും നതാലിയ പറയുന്നു. യാതൊരു ലക്ഷ്യവുമില്ലാതെയാണ് ആദ്യം ജിമ്മില്‍ പോയത്. മൂന്ന് മാസത്തിന് ശേഷം ട്രെയിനര്‍ ബോഡി ബില്‍ഡിങ് കോംപറ്റീഷനില്‍ പങ്കെടുക്കുന്നോ എന്ന് ചോദിച്ചു. 15-ാം വയസ്സിലായിരുന്നു അത്.
അങ്ങനെ യൂറോപ്യന്‍ ബെഞ്ച് പ്രസ് ടൈറ്റിലും ഡെഡ്ലിഫ്റ്റ് ടൈറ്റിലും സ്വന്തമാക്കി. ഇതോടെയാണ് നതാലിയ തന്റെ കഴിവിനെ തിരിച്ചറിയുന്നത്. റോഡിലിറങ്ങിയാല്‍ പലരും തിരിച്ചറിയാനും തുടങ്ങിയതായും നതാലിയ പറയുന്നു. 2014ലെ ആംലിഫ്റ്റിങിലേയും ബെഞ്ച് പ്രസ്സിങിലേയും ചാമ്പ്യനുമാണ് നതാലിയ. രണ്ടിലും വേള്‍ഡ് റെക്കോഡോടെയാണ് വിജയം സ്വന്തമാക്കിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category