1 GBP = 97.70 INR                       

BREAKING NEWS

ന്യൂസിലാന്റ് അഗ്‌നിപര്‍വ്വത സ്‌ഫോടനം: മരിച്ച അഞ്ചുപേരില്‍ മൂന്ന് ഓസ്ട്രേലിയക്കാര്‍: പത്തോളം വിനോദ സഞ്ചാരികള്‍ സംഘത്തിലുണ്ടായിരുന്നതായി റിപ്പോര്‍ട്ട്: കാണാതായവരില്‍ 15 വയസുള്ള പെണ്‍കുട്ടിയും മാതാപിതാക്കളും

Britishmalayali
kz´wteJI³

വെല്ലിങ്ടണ്‍:  ന്യൂസിലന്‍ഡിലെ വൈറ്റ് ഐലന്‍ഡ് ദ്വീപിലുണ്ടായ അഗ്‌നിപര്‍വ്വത വിസ്‌ഫോടനത്തില്‍ അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ മൂന്നു പേര്‍ ആസ്‌ട്രേലിയയില്‍ നിന്നുള്ളവരാണെന്ന് റിപ്പോര്‍ട്ട്. എട്ടു വിനോദ സഞ്ചാരികളായിരുന്നു ഈ സംഘത്തിലുണ്ടായിരുന്നത്. സംഭവത്തില്‍ ബാക്കിയുള്ള 15 വയസുള്ള പെണ്‍കുട്ടിയും രക്ഷിതാക്കളെയുമാണ് സംഭവത്തിന് ശേഷം കാണാതായിരിക്കുന്നത്.

പ്രദേശത്ത് നിന്ന് 23 പേരെ രക്ഷിച്ചതായി ന്യൂസിലന്‍ഡ് പൊലീസ് അറിയിച്ചു. എന്നാല്‍ സാഹചര്യങ്ങള്‍ അനുകൂലമല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ണ്ണതോതില്‍ നടത്താനാകുന്നില്ലെന്നും പൊലീസ് പറയുന്നു. ന്യൂസിലന്‍ഡ് സൈന്യവും ഇപ്പോള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. വക്കാരി എന്ന് കൂടി അറിയപ്പെടുന്ന വൈറ്റ് ഐലന്‍ഡ് ന്യൂസിലാന്‍ഡിലെ സജീവ അഗ്‌നിപര്‍വ്വതങ്ങളില്‍ ഒന്നാണ്. സ്വകാര്യ ഉടമസ്ഥതയിലുള്ള ഈ ദ്വീപ് വിനോദസഞ്ചാര മേഖലയാണ്.

ന്യൂസിലന്‍ഡുകാരും വിദേശികളുമായി നിരവധി വിനോദസഞ്ചാരികള്‍ ദ്വീപിലുണ്ടായിരുന്നതായി പ്രധാനമന്ത്രി ജസിന്‍ഡ ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. 2001 ന് ശേഷം ഇതാദ്യമായാണ് അഗ്‌നിപര്‍വ്വത സ്‌ഫോടനമുണ്ടാകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചു. 3600 മീറ്ററില്‍ അധികം ഉയരത്തില്‍ അഗ്‌നിപര്‍വ്വതത്തില്‍ നിന്ന് പുക ഉയര്‍ന്നതായി പ്രാദേശിക കാലാവസ്ഥാ ഏജന്‍സികളെ ഉദ്ധരിച്ച് അമേരിക്കന്‍ വാര്‍ത്താ ഏജന്‍സി അസോഷ്യേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

വലിയ പൊട്ടിത്തെറിയല്ല ഉണ്ടായതന്നാണ് റിപ്പോര്‍ട്ടുകള്‍. അഗ്‌നിപര്‍വതം സജീവമാകുന്നതായുള്ള സൂചനകള്‍ അടുത്തിടെ ഉണ്ടായിരുന്നു. ന്യൂസിലാന്‍ഡിലെ ഏറ്റവും സജീവമായ അഗ്‌നിപര്‍വത ദ്വീപാണ് വൈറ്റ് ഐലന്‍ഡ്. ഇതിന്റെ 70 ശതമാനവും കടലിന് അടിയിലാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ സള്‍ഫര്‍ ഖനനം നടന്നിരുന്നു. 1914ല്‍ ഖനനസ്ഥലത്ത് ഉണ്ടായ അപകടത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. 1953 മുതലാണ് ഇവിടേക്ക് വിനോദസഞ്ചാരികളെ എത്തിച്ചു തുടങ്ങിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category