kz´wteJI³
തിരുവനന്തപുരം: വെട്ടത്തിലെ 'ഒരു കാതിലോല ഞാന്‍ കണ്ടീലയും', കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ 'ഒന്നാം കളി പൊന്നാണ് കിളി'യും 'കേര നിരകളാടും ഹരിത ചാരു തീരം. തുടങ്ങിയ ഗൃഹാതുരത്വമൂറുന്ന ഒരുപാട് ഗാനങ്ങള്‍ മലയാളിക്ക് സമ്മാനിച്ച പ്രശസ്ത ഗാനരചയിതാവും അവതാരകനുമായ ബീയാര്‍ പ്രസാദിന്, പ്രിയ സുഹൃത്ത് പകുത്ത് നല്‍കിയത് സ്വന്തം വൃക്ക. രണ്ടു കിഡ്നികള്‍ തകരാറിലായി ആഴ്ചയില്‍ രണ്ട് ഡയാലിസിസ് നടത്തേണ്ടിവന്ന ബീയാര്‍ പ്രസാദിന് ഈ ഘട്ടത്തിലാണ് സാന്ത്വനവുമായി സുഹൃത്ത് മുന്നോട്ടുവരുന്നത്. സ്കൂള്‍ കാലം മുതലേ അറിയുന്ന ഒരു ഇളയ കൂട്ടുകാരന് എന്നല്ലാതെ കൂടുതല്‍ വെളിപ്പെടുത്താന്‍ പ്രസാദിന് താല്‍പ്പര്യമില്ല. കൂട്ടുകാരന് അത് വെളിപ്പെടുത്താന്‍ താല്പ്പര്യമില്ലാത്തതുതന്നെ കാരണം.
കഴിഞ്ഞ ജനുവരിയിലാണു പ്രസാദിനു വൃക്കരോഗം കണ്ടെത്തിയത്. ഡയാലിസിസല്ല വൃക്ക മാറ്റിവയ്ക്കലാണ് ഇതിന് സ്ഥായിയായ പോംവഴിയെന്നു ഡോക്ടര്‍മാര്‍ പറഞ്ഞപ്പോളാണ് സ്വന്തം വൃക്ക നല്‍കാമെന്നു പറഞ്ഞു സുഹൃത്തു മുന്നോട്ടു വന്നത്. പ്രസാദ് വിലക്കിയിട്ടും പിന്നോട്ടില്ല. 'തനിക്കു വേണ്ടെങ്കില്‍ മറ്റാര്‍ക്കെങ്കിലും കൊടുക്കും' എന്ന മട്ടില്‍ നിര്‍ബന്ധമായി. പരിശോധിച്ചപ്പോള്‍ പ്രസാദിനു ചേരും. ഒക്ടോബര്‍ 31ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു വൃക്ക മാറ്റിവയ്ക്കല്‍. തുടര്‍ചികിത്സയ്ക്കായി പ്രസാദും ഭാര്യ വിധുവും ആശുപത്രിക്കടുത്തു തന്നെ താമസിക്കുന്നു. ഇപ്പോള്‍ പ്രശ്നമൊന്നുമില്ല. എങ്കിലും 3 മാസം ആളുകളുമായി അധികം ഇടപഴകരുതെന്നാണു നിര്‍ദ്ദേശം.
സ്കൂളില്‍ പ്രസാദിന്റെ ജൂനിയറായിരുന്നു വൃക്ക നല്കിയ സുഹൃത്ത്. പിന്നീട് കുറച്ചു കാലം ഒന്നിച്ചു ജോലി ചെയ്തു. കുട്ടിക്കാലം മുതലേ അറിയുമെങ്കിലും ഗാഢബന്ധമില്ലായിരുന്നെന്നു പ്രസാദ്. വൃക്ക നല്കുമ്പോള് കൂട്ടുകാരന് ഒന്നേ പറഞ്ഞുള്ളൂ: ഇതു രഹസ്യമായിരിക്കണം. പ്രസാദിന്റെ അസുഖമറിഞ്ഞു കൂട്ടുകാരന് കുടുംബത്തോടൊപ്പമാണു വീട്ടിലെത്തിയത്. ആ കുടുംബത്തെയും നമിക്കണമെന്നാണ് പ്രസാദ് പറയുന്നത്. 'പലരും സമ്മതിക്കാത്ത കാര്യമല്ലേ ചെയ്തത്? ശസ്ത്രക്രിയ കഴിഞ്ഞു കുടുംബവും കൂടെ നില്ക്കണമല്ലോ. അങ്ങനെ പല പ്രയാസങ്ങള്‍. ആ കുടുംബം ഒപ്പം നിന്നു. ദൈവം ഇങ്ങനെ ചിലരെ കരുതി വയ്ക്കും.'
ശസ്ത്രക്രിയ കഴിഞ്ഞ് ഏതാനും ആഴ്ച കൂട്ടുകാരന് നാട്ടില്‍ പോയില്ല. 'ആരെങ്കിലും അഭിനന്ദിച്ചാലോ എന്നു കരുതി' പ്രസാദ് ചിരിക്കുന്നു. ചായയും കാപ്പിയുമൊന്നും കുടിക്കാത്ത കൂട്ടുകാരന് അസുഖമൊന്നുമില്ല. ഈശ്വരവിശ്വാസിയാണ്, ഉപകാരങ്ങള്‍ ചെയ്യുന്നതില്‍ ഏറെ തല്പരന്. 'ഇപ്പോള്‍ വായിക്കുന്നതുകൊണ്ടു കുഴപ്പമില്ലെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. വായിച്ചതൊക്കെ വീണ്ടും വായിക്കുന്നു. എഴുത്തും മെല്ലെ തുടങ്ങണം' 'തട്ടിന്‍പുറത്ത് അച്യുതനി'ലാണ് അവസാനം പാട്ടെഴുതിയത്. 'ഞാന്‍ വെറുതെയിരിക്കയല്ല. മുടങ്ങിക്കിടന്ന പലതും എഴുതിപൂര്‍ത്തിയാക്കി.
ധാരാളം വായിച്ചു. മൂന്നുനാടകങ്ങള്‍ ഇതിനോടകം എഴുതി. അക്കാഡമി അവാര്‍ഡ് കിട്ടിയ നാടകം പുസ്തകമാക്കുന്നതിനായി ടൈപ്പ് ചെയ്ത് തീര്‍ത്തു. ഒപ്പം ചെറിയ മീറ്റിങ്ങുകളിലും പങ്കെടുത്തു. ചാനല്‍ പരിപാടികളില്‍ പ്രത്യക്ഷപ്പെടുന്നില്ല എന്നേയുള്ളൂ. പൂര്‍ണ്ണമായും ക്രിയേറ്റീവായ ദിനങ്ങളിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്.- ബീയാര്‍ പ്രസാദ് വനിതക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഇക്കഴിഞ്ഞ ജനുവരിയിലാണ് ബീയാര്‍ പ്രസാദിന് രോഗം സ്ഥിരീകരിച്ചത്. ഇതേക്കുറിച്ച് ഭാര്യ വനിതയോട് പറയുന്നത് ഇങ്ങനെയാണ്.' രോഗം മൂര്‍ഛിച്ചു കഴിഞ്ഞപ്പോഴാണ് തിരിച്ചറിയുന്നത്. ശ്വാസം മുട്ടലും, ശരീരത്തില്‍ നീരും വന്നതോടെയാണ് ആശുപത്രിയില്‍ പോയത്. മുഖമൊക്കെ നീരു വന്നു വീര്‍ത്തു. ആലപ്പുഴ മെഡിക്കന്‍ കോളജിലെ ഡോ പത്മകുമാര്‍ ഏട്ടന്റെ സുഹൃത്താണ്.
ഡോക്ടര്‍ക്ക് ആദ്യം തന്നെ സംശയം തോന്നിയിരുന്നു. ടെസ്റ്റുകളുടെ റിസള്‍ട്ട് വന്നപ്പോള്‍ കിഡ്നി തകറാറിലാണെന്ന് ഉറപ്പായി. അതോടെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. അപ്പോഴേക്കും അസുഖം കൂടിയിരുന്നു. പിറ്റേന്നു മുതല്‍ ഡയാലിസിസ് തുടങ്ങി. 15 ദിവസം ഐ സി യുവില്‍ ആയിരുന്നു'- ബീയാറിന്റെ ഭാര്യ വിധു വ്യക്തമാക്കി. ഇതോടെയാണ് വൃക്കമാറ്റിവെക്കലാണ് ഏക പരിഹാരം എന്നു വന്നു. അപ്പോഴാണ് ദൈവ ധൂതനെപ്പോലെ സുഹൃത്ത് പ്രത്യക്ഷപ്പെട്ടത്.
കുട്ടനാട് -മങ്കൊമ്പ് സ്വദേശിയായ ബീയാര്‍ പ്രസാദ് വളരെ ചെറുപ്പത്തിലെ ഗാനരചനയിലേക്ക് എത്തിയ വ്യക്തിയാണ്. കോളജ് വിദ്യാഭ്യാസത്തിനുശേഷം പാരലല്‍ കോളജ് അദ്ധ്യാപകനായി ജോലി നോക്കുമ്പോഴും അദ്ദേഹം ഗാനരചയിതാവായി അറിയപ്പെട്ടിരുന്നു. ഏഷ്യാനെറ്റില്‍ അവതാരകനായി തുടക്കം. പ്രിയദര്ശന് ചിത്രമായ കിളിച്ചുണ്ടന്‍ മാമ്പഴത്തിലൂടെ ഗാനരചനയില്‍ ശ്രദ്ധേയനായി. സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ സഫാരി ചാനല്‍ അടക്കമുള്ള നിരവധി പരിപാടികളിലും അവതാരകനായി അദ്ദേഹം ഉണ്ട്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam