1 GBP = 93.10 INR                       

BREAKING NEWS

എത്ര വമ്പന്‍ ആണെങ്കിലും ഇനി പരമാവധി ലൈസന്‍സോടെ സൂക്ഷിക്കാന്‍ കഴിയുന്നത് രണ്ട് തോക്കുകള്‍ മാത്രം; വിവാഹത്തിനോ മറ്റേതെങ്കിലും ആഘോഷങ്ങള്‍ക്കോ ആകാശത്തേക്ക് വെടിവെച്ച് രസിച്ചാല്‍ രണ്ട് വര്‍ഷം തടവ്; ആയുധ നിയമ ലംഘകര്‍ക്ക് കുറഞ്ഞ ശിക്ഷ ഏഴ് വര്‍ഷം: ആയുധ ഭേദഗതി ചട്ടം ലോക്സഭ പാസാക്കുമ്പോള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ആയുധ ഭേദഗതി ചട്ടം ലോക്സഭ പാസാക്കി. ഇനി മുതല്‍ എത്ര വമ്പന്‍ ആണെങ്കിലും പരമാവധി ലൈസന്‍സോടെ കൈയില്‍ സക്ഷിക്കാന്‍ കഴിയുന്നത് രണ്ട് തോക്കുകള്‍ മാത്രമായിരിക്കും. ഒരാള്‍ക്ക് ലൈസന്‍സോടെ കൈവശം വയ്ക്കാവുന്ന തോക്കുകളുടെ എണ്ണം മൂന്നില്‍ നിന്ന് രണ്ടായി കുറയ്ക്കുന്ന ആയുധ ഭേദഗതി ചട്ടം ലോക്സഭ ഇന്നലെ പാസാക്കി. തോക്കുകളുടെ എണ്ണം ഒന്നായി കുറയ്ക്കാനാണു മുന്‍പ് തീരുമാനിച്ചിരുന്നതെങ്കിലും പഞ്ചാബ്, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളുടെ എതിര്‍പ്പ് കണക്കിലെടുത്താണ് രണ്ടാക്കിയത്.

വിവാഹത്തിനോ മറ്റേതെങ്കിലും ആഘോഷങ്ങള്‍ക്കോ ആകാശത്തേക്ക് വെടിവെച്ച് രസിച്ചാല്‍ രണ്ട് വര്‍ഷം തടവ് അനുഭവിക്കേണ്ടി വരും. വിവാഹം ഉള്‍പ്പെടെയുള്ള ആഘോഷ പരിപാടികളുടെ ഭാഗമായി ആകാശത്തേക്കു വെടിവച്ചാല്‍ രണ്ടു വര്‍ഷം തടവിന് പുറമെ ഒരു ലക്ഷം രൂപ പിഴയും അടയ്ക്കേണ്ടി വരും. ഇത്തരം പരിപാടികളില്‍ അബദ്ധത്തില്‍ വെടിയേറ്റ് ഇതുവരെ 169 പേര്‍ കൊല്ലപ്പെട്ടു.

ആയുധ നിയമം ലംഘിക്കുന്നവര്‍ക്കുള്ള കുറഞ്ഞ ജയില്‍ ശിക്ഷ മൂന്നില്‍ നിന്ന് ഏഴ് വര്‍ഷമാക്കും. ശിക്ഷ 14 വര്‍ഷം വരെയാകാം. ബില്‍ ഇനി രാജ്യസഭയില്‍ അവതരിപ്പിക്കും. അതേസമയം ഷൂട്ടിങ് താരങ്ങള്‍, സൈനികര്‍ എന്നിവര്‍ക്ക് ഇതു ബാധകമല്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.

സ്വയരക്ഷയ്ക്കെന്ന പേരില്‍ വാങ്ങുന്ന ലൈസന്‍സുള്ള തോക്കുകള്‍ ചിലര്‍ ദുരുപയോഗിക്കുന്നുവെന്നു വിലയിരുത്തിയാണു നടപടി. നിയമം പ്രാബല്യത്തിലായാല്‍, ഒന്നിലേറെ തോക്കുകളുള്ളവര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കണം. നിയമം പ്രാബല്യത്തിലായി ഒരു വര്‍ഷത്തിനകം ഇതു ചെയ്യണം.

ഏതു തോക്ക് കൈവശം വയ്ക്കണമെന്നു വ്യക്തിക്കു തീരുമാനിക്കാം. പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് ആയുധം തട്ടിയെടുത്താല്‍ കുറഞ്ഞ ജയില്‍ ശിക്ഷ 10 വര്‍ഷം. കഴിഞ്ഞ നവംബര്‍ വരെ ആഭ്യന്തര മന്ത്രാലയം 35,87,016 തോക്ക് ലൈസന്‍സുകളാണു നല്‍കിയത്. കൂടുതല്‍ പേര്‍ക്കും ലൈസന്‍സുള്ളത് ജമ്മു കശ്മീരില്‍ ആണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category