1 GBP = 97.50 INR                       

BREAKING NEWS

മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം കൊടുക്കുന്നത് നിയമ വിരുദ്ധ കീഴ് വഴക്കം; പൗരത്വ ഭേദഗതി ബില്‍ തെറ്റായ ദിശയിലേക്കുള്ള അപകടകരമായ യാത്ര; ഇന്ത്യയുടേത് മുസ്ലീങ്ങളില്‍ ഭീതിയുണ്ടാക്കാനുള്ള നീക്കമെന്ന് വിലയിരുത്തി അമേരിക്കന്‍ സംഘടന; പൗരത്വ ബില്‍ പാസായാല്‍ അമിത് ഷായ്ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്ന ആവശ്യപ്പെടുന്നത് മോദി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍; ആരു പറഞ്ഞാലും പാക്കിസ്ഥാനിലേയും അഫ്ഗാനിലേയും ബംഗ്ലാദേശിലേയും മതന്യൂനപക്ഷത്തിന് സംരക്ഷണമൊരുക്കുമെന്ന് അമിത് ഷായും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: പൗരത്വഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസായാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ ഉപരോധമേര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് ഫെഡല്‍ കമ്മീഷന്‍ (യു.എസ്.സിഐ.ആര്‍.എഫ്) അറിയിച്ചു.

പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയും രാജ്യസഭയും പാസാക്കിയാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള ഉന്നത നേതാക്കള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുന്നത് അടക്കമുള്ള നടപടികള്‍ യുഎസ് ഫെഡറല്‍ സര്‍ക്കാര്‍ പരിഗണിക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. പ്രതിപക്ഷം ഉയര്‍ത്തിയ ശക്തമായ പ്രതിഷേധത്തെ മറികടന്ന് പൗരത്വബില്ലിന് ലോക്‌സഭ അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് ഫെഡറല്‍ കമ്മീഷന്റെ പ്രതികരണമുണ്ടായിരിക്കുന്നത്.

മുസ്ലിംവിവേചനം ലക്ഷ്യമിട്ട് മതം അടിസ്ഥാനമാക്കി രാജ്യത്തെ വിഭജിക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്നാരോപിച്ച് ബില്‍ അവതരണത്തെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍ത്തിരുന്നു. അഭയാര്‍ഥികളെ മതത്തിന്റെ അടിസ്ഥാനത്തില്‍ തരം തിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും മുസ്ലിങ്ങളെ ഒഴിവാക്കുന്ന നയം ഹിന്ദുരാഷ്ട്രത്തിലേയ്ക്കുള്ള ചുവടുവെയ്പ്പാണെന്നുമാണ് പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണം.

പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനിടെയാണ് പൗരത്വഭേദഗതി ബില്‍ ലോക്സഭ പാസാക്കി. 7 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ 80നെതിരെ 311 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. തര്‍ക്കങ്ങള്‍ക്കും പോര്‍വിളികള്‍ക്കുമിടെ അനുമതി നേടി ബില്‍ അവതരിപ്പിക്കാന്‍ തന്നെ ഒരു മണിക്കൂറോളം വേണ്ടിവന്നു. രാത്രി 12 മണിയോടെയാണു ചര്‍ച്ച പൂര്‍ത്തിയായതും.

എന്‍ഡിഎയിലെ എല്ലാ കക്ഷികളും ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു. എന്‍ഡിഎയ്ക്ക് പുറത്തുള്ള ബിജു ജനതാദള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ്, എഐഎഡിഎംകെ തുടങ്ങിയ കക്ഷികളും ബില്ലിനെ അനുകൂലിച്ചു. ബില്ലിനെ അനുകൂലിച്ച് ശിവസേന വോട്ട് ചെയ്തിട്ടുണ്ടെന്നാണ് സൂചന. മഹാരാഷ്ട്രയിലെ സര്‍ക്കാരിന്റെ ഭാവി ചോദ്യചിഹ്നമാക്കുന്ന നിലപാടാണ് ശിവസേന സ്വീകരിച്ചിരിക്കുന്നത്. രാജ്യസഭയില്‍ 83 അംഗങ്ങളുടെ പിന്തുണയാണ് ബിജെപിക്കുള്ളത്. ബിജു ജനതാദള്‍, എഐഎഡിഎംകെ, വൈഎസ്ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികളുടെ പിന്തുണയോടെ ബില്‍ രാജ്യസഭയില്‍ പാസാക്കാമെന്നാണ് ബിജെപി കരുതുന്നത്. രാജ്യസഭയില്‍ ബില്‍ പാസായാല്‍ പ്രതിപക്ഷം ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ അറിയിച്ചിട്ടുണ്ട്. കോടതിയില്‍ നിയമം നിലനില്‍ക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.

നിശിചത കാലാവധി ഇവര്‍ ഇന്ത്യയില്‍ താമസിക്കുന്നവരാണെങ്കില്‍ അവര്‍ക്ക് അനുവാദം നല്‍കുന്ന ബില്ലാണ് ഇത്. വോട്ടെടുപ്പ് സമയത്ത് 391 അംഗങ്ങളാണ് സഭയിലുണ്ടായിരുന്നത്. 80 വോട്ടിനെതിരെ 311 വോട്ടിനാണ് ബില്ല് പാസായത്. രാജ്യസഭ കൂടി പാസാക്കിയാല്‍ രാഷ്ട്രപതി ഒപ്പ് വെക്കുന്നതോടെ ബില്‍ നിയമമാകും. ചര്‍ച്ചയില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് അക്കമിട്ട് അമിത് ഷാ മറുപടി നല്‍കി. ഇതിന് ശേഷമാണ് ബില്‍ വോട്ടിനിട്ടത്. 48 പേരാണ് ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്തത്. ബില്ലില്‍ പ്രതിപക്ഷത്തുനിന്ന് പി.കെ കുഞ്ഞാലിക്കുട്ടി. എന്‍.കെ. പ്രേമചന്ദ്രന്‍, ശശി തരൂര്‍ അടക്കമുള്ളവര്‍ കൊണ്ടുവന്ന ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി. മതങ്ങളുടെ പേരിന് പകരം എല്ലാ മതങ്ങളിലുമുള്ളവര്‍ക്ക് പൗരത്വം നല്‍കണമെന്നാണ് ഭേദഗതിയില്‍ കൂടുതലും ആവശ്യപ്പെട്ടിരുന്നത്. ഇതിന് ശേഷമാണ് ബില്‍ പാസാക്കിയത്.

അഫ്ഗാനിസ്താന്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ അവരുടെ ഭരണഘടനയില്‍ തന്നെ ഇസ്ലാമിക രാജ്യങ്ങളെന്ന് എഴുതിവെച്ചിട്ടുണ്ടെന്ന് ബില്ലിന്മേലുള്ള ചര്‍ച്ചക്കിടെ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. അവിടെയുള്ള ന്യൂനപക്ഷങ്ങള്‍ മറ്റ് സമുദായക്കാരാണ്. അവര്‍ ആ രാജ്യങ്ങളില്‍ മതപരമായ പീഡനം നേരിടുന്നുണ്ട്. അവരെല്ലാം ഇന്ത്യയിലേക്ക് അഭയാര്‍ഥികളായാണ് എത്തിയത്. അവരെല്ലാം നുഴഞ്ഞുകയറ്റക്കാരല്ലെന്നും അമിത് ഷാ സഭയില്‍ പറഞ്ഞു. ഇന്ത്യ അതിര്‍ത്തി പങ്കിടുന്ന മൂന്നു രാജ്യങ്ങളായ അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്ന് അമിത് ഷാ പറഞ്ഞത് സഭയില്‍ ചിരി പടര്‍ത്തിയിരുന്നു. അഫ്ഗാന്‍ ഇന്ത്യന്‍ ഭൂമിയുമായ് അതിര്‍ത്തി പങ്കിടുന്നില്ലെന്ന പരിഹാസവും പ്രതിപക്ഷത്ത് നിന്നുണ്ടായി. അമിത് ഷാ യ്ക്ക് ജ്യോഗ്രഫി അറിയില്ല'' എന്ന് കളിയാക്കിയവരും ഉണ്ട്. എന്നാല്‍ പാക് അധീന കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നും പാക് അധീന കാശ്മീര്‍ അഫ്ഗാനുമായി അതിര്‍ത്തി പങ്കിടുന്നുണ്ടെന്നും പറഞ്ഞ് അമിത് ഷാ കത്തി കയറി. ഇതോടെ പ്രതിപക്ഷം അടങ്ങി. പാക്കിസ്ഥാനിലേയും അഫ്ഗാനിലേയും ന്യൂനപക്ഷ പീഡനങ്ങള്‍ എണ്ണി പറഞ്ഞാണ് ബില്‍ അവതരിപ്പിച്ചത്.

1951 മുതല്‍ 2011 വരെയുള്ള കാലഘട്ടത്തില്‍ പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 1947ല്‍ 23 ശതമാനമായിരുന്ന പാക്‌സ്താനിലെ ന്യൂനപക്ഷ ജനസംഖ്യ 2011 ആയപ്പോഴേക്കും 3.7 ശതമാനമായി കുറഞ്ഞെന്നും അമിത് ഷാ പറഞ്ഞു. ബംഗ്ലാദേശില്‍ 22ല്‍ നിന്ന് 7.8 ശതമാനമായി കുറഞ്ഞു. ഒന്നുകില്‍ ഇവര്‍ ഇന്ത്യയിലേക്ക് വന്നിട്ടുണ്ടാകണം അല്ലെങ്കില്‍ അവര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകും. അതുമല്ലെങ്കില്‍ അവരെ പുറത്താക്കിയിട്ടുണ്ടാകും. ഇന്ത്യയില്‍ 1951 ല്‍ 9.8 ശതമാനമായിരുന്ന ന്യൂനപക്ഷങ്ങള്‍ ഇപ്പോള്‍ 14.3 ശതമാനമായി വര്‍ധിച്ചെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. അതിനാല്‍ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ വ്യാപകമായി പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്നും ലോക്‌സഭയില്‍ അമിത് ഷാ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കളിക്കുന്നത്. കോണ്‍ഗ്രസിന്റെ മതേതരത്വമെന്താണെന്ന് മനസിലാകുന്നില്ല. കേരളത്തില്‍ മുസ്ലിം ലീഗിനൊപ്പവും മഹാരാഷ്ട്രയില്‍ ശിവസേനയ്‌ക്കൊപ്പവുമാണ് കോണ്‍ഗ്രസുള്ളതെന്ന് അദ്ദേഹം പരിഹസിച്ചു.

ബില്‍ ഭരണഘടനാ വിരുദ്ധമാണെന്ന വാദങ്ങളും അമിത് ഷാ തള്ളിക്കളഞ്ഞു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കും. ഭരണഘടനയുടെ 14,21,25 എന്നീ അനുഛേദങ്ങളുടെ ലംഘനമല്ല ബില്ലെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ബില്ലിനെക്കുറിച്ച് തെറ്റിധാരണ പരത്താന്‍ ശ്രമിക്കുന്നു. അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാനാണ് ബില്ലെന്നും റോഹിങ്ക്യന്‍ മുസ്ലീങ്ങളെ അംഗീകരിക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സംരക്ഷിത മേഖലകളെ ബില്ലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബില്ലിനെതിരെ വലിയ പ്രതിഷേധമുണ്ടായിരുന്നു. ഇത് പരിഗണിച്ചാണ് ഇത്. ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെ പൗരത്വ ബില്‍ കീറിയെറിഞ്ഞ് ഹൈദരാബാദ് എംപി അസദുദീന്‍ ഒവൈസിയുടെ പ്രതിഷേധം ഏറെ ചര്‍ച്ചയായിട്ടുണ്ട്. പൗരത്വ ഭേദഗതി കൊണ്ടുവരുന്നത് രാജ്യത്തെ വിഭജിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണെന്ന് അദ്ദേഹം ആരോപിച്ചു.

രാജ്യത്തിന്റെ ഭരണഘടനയ്ക്ക് വിരുദ്ധമാണ് നിര്‍ദിഷ്ട ഭേദഗതിയെന്നും ബില്‍ കീറിയെറിയുന്നതിന് മുമ്പ് ഒവൈസി പറഞ്ഞു. 'ഗാന്ധിജിക്ക് മഹാത്മാ എന്ന വിശേഷണം ലഭിച്ചത് ദക്ഷിണാഫ്രിക്കയില്‍വച്ച് വിവേചനപരമായ പൗരത്വ കാര്‍ഡ് കീറിയതിന് പിന്നാലെയാണ്. പൗരത്വ ഭേദഗതി ബില്ലിന്റെ കാര്യത്തില്‍ താനും അങ്ങനെ ചെയ്യാതിരിക്കേണ്ടതിന് മതിയായ കാരണമില്ല. മുസ്ലിം വിഭാഗക്കാര്‍ക്കെതിരായ ഗൂഢാലോചനയാണ് ഇതിനു പിന്നില്‍. ഇന്ത്യയെ വീണ്ടും വിഭജിക്കുന്നതാണ് ഭേദഗതി' - ഒവൈസി കുറ്റപ്പെടുത്തി. അതിനിടെ, ഒവൈസിയുടെ നടപടി പാര്‍ലമെന്റിനെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് ഭരണകക്ഷി എംപിമാര്‍ ആരോപിച്ചു. 1955 ലെ പൗരത്വ നിയമം ഭേദഗതി ചെയ്യാന്‍ ലക്ഷ്യമിടുന്നതാണ് ബില്‍. അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ടവര്‍ ആറുവര്‍ഷം ഇന്ത്യയില്‍ താമസിച്ചാല്‍ ആവശ്യത്തിനു രേഖകള്‍ ഇല്ലെങ്കില്‍പ്പോലും പൗരത്വം നല്‍കുന്നതാണു കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാന്‍ ഒരുങ്ങുന്ന ഭേദഗതി.

പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ ഔദ്യോഗികമതമുണ്ടെന്നും ഇവിടങ്ങളില്‍ ന്യൂനപക്ഷമായ ഹിന്ദുക്കള്‍, സിഖുകാര്‍, ബൗദ്ധര്‍, പാഴ്‌സികള്‍, ജൈനര്‍, ക്രിസ്ത്യാനികള്‍ എന്നീ മതവിഭാഗങ്ങള്‍ക്ക് കടുത്ത വിവേചനം അനുഭവിക്കുന്നു എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. അഭയാര്‍ഥികളായി ഇന്ത്യയില്‍ എത്തുന്നവര്‍ നിലവില്‍ 11 വര്‍ഷം തുടര്‍ച്ചയായി ഇന്ത്യയില്‍ താമസിച്ചാലേ പൗരത്വം ലഭിക്കുകയുള്ളൂ. പുതിയ ഭേദഗതിപ്രകാരം ഇത് അഞ്ചുവര്‍ഷമായി ചുരുങ്ങും. എന്നാല്‍, അഭയാര്‍ഥികളെ മുസ്ലിം, ഇതരര്‍ എന്നിങ്ങനെ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നത് പരിഷ്‌കൃതസമൂഹത്തിന് യോജിച്ച നിലപാടല്ലെന്നാണ് ഉയരുന്ന ആരോപണം. മുത്തലാഖ്, കശ്മീരിന് പ്രത്യേകപദവി തുടങ്ങിയ വിഷയങ്ങളിലെന്നപോലെ പൗരത്വപ്രശ്‌നത്തിലും ബിജെപി സര്‍ക്കാര്‍ മുസ്ലിംവിരോധം കലര്‍ത്തുകയാണെന്നും ഇടതുപക്ഷം ആരോപിക്കുന്നു. അഭയാര്‍ഥിപ്രശ്നത്തില്‍ ദേശീയ നിയമഭേദഗതി കൊണ്ടുവരുമ്പോള്‍, അത് മൂന്ന് രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റത്തില്‍ മാത്രമായി പരിമിതപ്പെടുത്തുന്നതില്‍നിന്ന് സര്‍ക്കാരിന്റെ ദുഷ്ടലാക്ക് വ്യക്തമാണ്.

ബില്ലില്‍ പറയുന്ന രാജ്യങ്ങളില്‍നിന്നല്ലാതെയും നിരവധിപേര്‍ ഇന്ത്യയിലേക്ക് കുടിയേറിയിട്ടുണ്ട്. ശ്രീലങ്കയില്‍നിന്ന് കുടിയേറിയ ഒരുലക്ഷത്തിലേറെ തമിഴ് വംശജര്‍ക്ക് പൗരത്വം നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചിട്ടുമുണ്ട്. ഇതും സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നു. എന്നാല്‍ ശ്രീലങ്ക മതേതരത്വ രാജ്യമാണമെന്ന വാദമാണ് അമിത് ഷാ ഉയര്‍ത്തുന്നത്. ലോക്സഭയിലെ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ യുപിഎ ഘടകകക്ഷികളും ഇടതുകക്ഷികള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, ബിഎസ്പി, എസ്പി, ആര്‍എസ്പി, ടിആര്‍എസ്,എഐഎംഐഎം, സിക്കിം ക്രാന്തികാരി മോര്‍ച്ച തുടങ്ങിയവരും ബില്ലിനെ എതിര്‍ത്തു. എന്‍.കെ. പ്രേമചന്ദ്രന്‍, പി.കെ.കുഞ്ഞാലിക്കുട്ടി, എ.എം.ആരിഫ്, ശശി തരൂര്‍, ഭര്‍തൃഹരി മെഹ്താബ്, കൊടിക്കുന്നില്‍ സുരേഷ്, കെ. സുധാകരന്‍, ഹൈബി ഈഡന്‍, എന്നിവരുടെ ഭേദഗതി വോട്ടിനിട്ടു തള്ളി.

2014 ഡിസംബര്‍ 31 വരെ ഇന്ത്യയിലെത്തിയവര്‍ക്കു പൗരത്വം ലഭിക്കും. ആര്‍ക്കെങ്കിലുമെതിരെ അനധികൃത താമസത്തിനു കേസുണ്ടെങ്കില്‍ പൗരത്വം ലഭിക്കുന്നതോടെ അത് ഇല്ലാതാകും. 11 വര്‍ഷം ഇന്ത്യയില്‍ താമസിച്ചാലേ പൗരത്വത്തിന് അര്‍ഹതയുണ്ടാകൂ എന്ന വ്യവസ്ഥ 5 വര്‍ഷം വരെ എന്നാക്കി കുറച്ചിട്ടുണ്ട്. ഭരണഘടനയുടെ ആറാംപട്ടിക പ്രകാരം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുള്ള സംരക്ഷണം തുടരും. അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മിസോറം എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പം മണിപ്പുരിനു കൂടി ഇന്നര്‍ലൈന്‍ പെര്‍മിറ്റ് സംവിധാനം ഏര്‍പ്പെടുത്തി. ഇനി മണിപ്പുരിലേക്കു പോകാനും പെര്‍മിറ്റ് വേണം. ബില്ലിന് 130 കോടി ഇന്ത്യക്കാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട അമിത് ഷാ ബില്‍ മുസ്ലിം വിരുദ്ധമാണെന്ന ആരോപണം തള്ളിക്കളഞ്ഞു. ബില്‍ അടുത്ത ദിവസം തന്നെ രാജ്യസഭയിലും അവതരിപ്പിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category