1 GBP = 97.50 INR                       

BREAKING NEWS

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ പഴയ പ്രണയം വീണ്ടും മൊട്ടിട്ടു; ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചപ്പോള്‍ തടസ്സമായത് ഭാര്യ; ആയുര്‍വേദ ചികില്‍സയുടെ പേരില്‍ പേയാട് വീടെടുത്ത് ശല്യക്കാരിയെ കഴുത്തു ഞെരിച്ച് കൊന്നു; തിരുന്നല്‍വേലിയില്‍ മൃതദഹം സംസ്‌കരിച്ച് മൊബൈല്‍ ഫോണ്‍ നേത്രാവതി ട്രെയിനില്‍ എറിഞ്ഞത് ഒളിച്ചോട്ടക്കഥ ശക്തമാകാന്‍; പൊലീസിന്റെ സംശയം മുന്‍കൂര്‍ ജാമ്യ ഹര്‍ജിയായപ്പോള്‍ പണി പാളി; ഉദയംപേരൂരിലെ വിദ്യയെ കൊന്നത് ഭര്‍ത്താവും കാമുകിയും; കേരളത്തെ ഞെട്ടിച്ച് പ്രേംകുമാറും സുനിതാ ബേബിയും

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

ആലുവ: മിസ്സിങ് പാരതിയില്‍ സംശയങ്ങള്‍ തീര്‍ക്കാന്‍ സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചപ്പോള്‍ പൊലീസ് ഉപദ്രവിക്കുകയാണെന്നും മുന്‍കൂര്‍ ജാമ്യം വേണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്ത് പരാതിക്കാരനെ ചോദ്യം ചെയ്തപ്പോള്‍ പുറത്തുവന്നത് അരും കൊലയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ .പ്രേംകുമാറും സുനിത ബേബിയും ചേര്‍ന്ന് വിദ്യയെ കൊലപ്പെടുത്തിയത് കഴുത്തില്‍ കയര്‍ കുരുക്കിയെന്ന് പൊലീസ്. തൃപ്പൂണിത്തുറ ഉദയംപേരൂര്‍ ആമേടയില്‍ വാടകയ്ക്കുതാമസിച്ചിരുന്ന ചേര്‍ത്തല സ്വദേശിനി വിദ്യയാണ് കൊല്ലപ്പെട്ടത്.

തിരുവനപുരത്തുവച്ച് കഴിഞ്ഞ സെപ്റ്റംബറില്‍ കൊലപാതകം നടത്തിയശേഷം തിരുനെല്‍വേലിയിലാണ് മൃതദേഹം മറവുചെയ്തത്. മൂന്നു മാസം മുന്‍പായിരുന്നു കൃത്യം. സെപ്റ്റംബര്‍ 20 ന് തിരുവനന്തപുരത്ത് പേയാടുള്ള വില്ലയില്‍ എത്തിച്ചു. 21 ന് രാത്രി കഴുത്തുഞെരിച്ച കൊന്നു. മൃതദേഹം കാറില്‍ കൊണ്ടുപോയി തിരുനെല്‍വേലിയില്‍ ഉപേക്ഷിച്ചു. തുടര്‍ന്ന് ഭാര്യയെ കാണാനില്ലെന്ന് ഭര്‍ത്താവ് പ്രേകുമാര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. വിദ്യയുടെ ഫോണ്‍ ദീര്‍ഘദൂര ട്രെയിനില്‍ ഉപേക്ഷിച്ചു. നേത്രാവതി എക്‌സ്പ്രസിന്റെ ഡസ്റ്റ്ബിനിലാണ് ഫോണ്‍ ഉപേക്ഷിച്ചത്. അവസാന ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തിയത് മംഗലാപുരത്തായിരുന്നു. ഭര്‍ത്താവ് മുന്‍കൂര്‍ജാമ്യമെടുത്തതാണ് സംശയമുണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്നാണ് പ്രേംകുമാറിനെതിരെ അന്വേഷണം ശക്തമാക്കിയത്. വിദ്യയെ പലതവണ കാണാതായിട്ടുണ്ട്. ഭര്‍ത്താവ് ഇത് മുതലെടുത്തെന്നും പൊലീസ് വിശദീകരിച്ചു. കാമുകി സുനിതയെ പ്രേംകുമാര്‍ കണ്ടത് ഈ വര്‍ഷം സ്‌കൂള്‍ റീയൂണിയനിലായിരുന്നു.

ചെങ്ങന്നൂര്‍ പൊന്നമറ്റത്തില്‍ പ്രേംകുമാര്‍ (40)കാമുകി തിരുവനന്തപുരം വെള്ളറട സ്വദേശിനിയായ സുനിത ബേബി (39)എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് ഉയദംപേരൂര്‍ പൊലീസ് അറസ്റ്റുചെയ്തു. സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് കൊലപാതകം വെളിച്ചത്തുകൊണ്ടുവരുന്നതിന് കാരണമെന്ന് സി ഐ ബാലന്‍ അറിയിച്ചു. പ്രേംകുമാറും സുനിതാ ദേവിയും തിരുവനന്തപുരത്ത് സ്‌കൂള്‍ പഠനകാലം മുതലുള്ള സൗഹൃദമുണ്ട്. റീ യൂണിയനില്‍ കണ്ടു മുട്ടിയ ശേഷം ഇരുവരും തമ്മിലുള്ള അടുപ്പം തുടര്‍ന്നു. ഒടുവില്‍ ഒരുമിച്ച് ജീവിക്കണമെന്ന് ഇരുവരും തീരുമാനിച്ചു.

തുടര്‍ന്നാണ് വിദ്യയെ കൊലപ്പെടുത്താന്‍ ഇരുവരും കൂടി തീരുമാനിച്ചത്. കഴിഞ്ഞ സെപ്റ്റംബര്‍ 20-ന് ഇരുവരും ചേര്‍ന്ന് തിരുവനന്തപുരത്ത് പേയാട് ഗ്രാന്റ്വില്ലയില്‍വച്ച് കൊലനടത്തി. കഴുത്തില്‍ കയര്‍ മുറുക്കിയാണ് കൊല നടത്തിയത്്. മരണം ഉറപ്പാക്കിയ ശേഷം മൃതശരീരം ഇരുവരും ചേര്‍ന്ന് രാത്രിതന്നെ കാറില്‍ക്കയറ്റിക്കൊണ്ടുപോയി തിരുനെല്‍വേലിയില്‍ ആളൊഴിഞ്ഞ പാതയോരത്ത് ഉപേക്ഷിച്ചു. തിരിച്ചെത്തി 23-ന് ഉദയംപേരൂര്‍ പൊലീസ് സ്റ്റേഷനിലെത്തി ഭാര്യയെകാണാനില്ലന്ന് പാരാതി നല്‍കി മടങ്ങി. ഉദയംപേരൂര്‍ സ്റ്റേഷന്‍ പരിധിയിലെ ആമേട ഭാഗത്താണ് ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. വിദ്യ ചേര്‍ത്തല സ്വദേശിനിയാണ്.

പ്രേംകുമാര്‍ കണ്‍സല്‍ട്ടിങ് ഏജന്‍സി നടത്തി വരികയായിരുന്നെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. പരാതി നല്‍കിയ ശേഷം സംശയങ്ങള്‍ ചോദിക്കാനുണ്ടെന്നും സ്റ്റേഷനിലെത്തണമെന്നും ആവശ്യപ്പെട്ട് പൊലീസ് നിരന്തരം വിളിച്ചിട്ടും പ്രേംകുമാര്‍ തിരിഞ്ഞുനോക്കിയില്ല. സംഭവത്തില്‍ പ്രേംകുമാറിലേയ്ക്ക് പൊലീസിന്റെ അന്വേഷണം നീളാന്‍ പ്രധാനകാരണം ഇതായിരുന്നു. പൊലീസ് തന്റെ പിന്നാലെയുണ്ടെന്ന് മനസ്സിലാക്കിയ ഇയാള്‍ പൊലീസ് തന്നെ ശല്യപ്പെടുത്തുകയാണെന്നും അറസ്റ്റുചെയ്യാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു.

ഇതിനിടയിലും പൊലീസ് അന്വേഷണം തുടര്‍ന്നിരുന്നു.കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുനിന്നും ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോള്‍ വിദ്യയെ കൊലപ്പെടുത്തിയ കാര്യവും തുടര്‍ന്നുനടന്ന സംഭവങ്ങളും വള്ളിപുള്ളി വിടാതെ ഇയാള്‍ പൊലീസിന് മുമ്പാകെ വിവരിച്ചു. പിന്നാലെ സുനിതയെയും കസ്റ്റഡിയില്‍ എടുത്തു. ഇരുവരുമായി മൃതദ്ദേഹം ഉപേക്ഷിച്ച സ്ഥലത്തെത്തി പൊലീസ് സംഘം പരിശോധന നടത്തി.അപ്പോഴാണ് തിരുനെല്‍വേലി പൊലീസ് അജ്ഞാതമൃദേഹം കണ്ടെത്തിയ സംഭവത്തില്‍ സെപ്റ്റംബര്‍ 21 -ന് കേസെടുത്തിട്ടുണ്ടെന്നും അവകാശികളെത്താത്തതിനാല്‍ മൃതദ്ദേഹം പൊതുശ്മശാനത്തില്‍ മറവുചെയ്തതായും മറ്റും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്.

ഫോട്ടോകാണിച്ചപ്പോള്‍ വിദ്യയുടെ ജഡമാണ് തങ്ങള്‍ മറവുചെയ്തതെന്ന് തിരുനെല്‍വേലി പൊലീസ് സ്ഥിരീകരിച്ചു. തുടര്‍ന്ന് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മൂന്ന് മാസം മുന്‍പാണ് ഭര്‍ത്താവ് പ്രേംകുമാര്‍ വിദ്യയെ കാണാനില്ലെന്ന് കാട്ടി ഉദയംപേരൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയത്. പൊലീസ് അന്വേഷണത്തില്‍ കൊലയ്ക്ക് പിന്നില്‍ ഭാര്‍ത്താവും കാമുകിയുമാണെന്ന് കണ്ടെത്തുകയായിരുന്നു. പൊലീസ് പിടിക്കുമെന്ന് ഉറപ്പായതോടെ വാട്‌സ് ആപ്പ് സന്ദേശത്തോടെയാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയത്.

സെപ്റ്റംബര്‍ മൂന്നിന് തിരുവനന്തപുരം പേയാടുള്ള റിസോര്‍ട്ടില്‍ വിദ്യയുമായെത്തി ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം കൊലപാതകത്തിന് പ്രേം കുമാറും കാമുകിയും ചേര്‍ന്ന് പദ്ധതിയിടുകയായിരുന്നു.തുടര്‍ന്ന് വിദ്യയെ കയര്‍ കഴുത്തില്‍ മുറുക്കി കൊല ചെയ്ത ശേഷം പേയാട്ട് നിന്ന് തമിഴ്നാട്ടിലെ തിരുനെല്‍വേലിയിലെത്തിച്ച് മൃതദേഹം മറവ് ചെയ്യുകയയിരുന്നെന്ന് പൊലീസ് പറയുന്നു. ആയൂര്‍വേദ ചികിത്സയ്‌ക്കെന്നു പറഞ്ഞാണ് ഇരുവരും ഉദയം പേരൂര്‍ നിന്നും തിരുവനന്തപുരം പേയാട്ടിലെ ഗ്രാന്‍ ടെക്ക് അപ്പാര്‍ട്ട്‌മെന്റിലേക്ക് എത്തിയത്. ഇവിടെ തന്നെ പ്രേംകുമാറിന്റെ കാമുകി സുനിതാ ബേബിയും വീട് എടുത്തു. ശേഷം ഇരുവരും ചേര്‍ന്ന് കൊല നടത്തിയതെന്ന് പൊലീസ് പറയുന്നത്.

കഴിഞ്ഞ സെപ്റ്റംബര്‍ 20നാണ് വീട്ടില്‍ നിന്ന് വിദ്യയെ കാണാതാകുന്നത്. ഭര്‍ത്താവ് പ്രേംകുമാറിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതി ഇല്ലാതിരുന്നതിനാല്‍ കേസ് പാതിവഴിയില്‍ നില്‍ക്കുകയായിരുന്നു. പിന്നീട് ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാമുകി സുനിതയും പ്രേംകുമാറും കസ്റ്റഡിയിലായത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category