1 GBP = 97.50 INR                       

BREAKING NEWS

അച്ഛന് ജോലി കാരണം ചെങ്ങന്നൂരുകാരന്‍ 9-ാക്ലാസുവരെ പഠിച്ചത് വെള്ളറടയില്‍; 25കൊല്ലത്തിന് ശേഷം ചെറുവാരക്കോണത്തെ സ്‌കൂള്‍ റീയൂണിയന്‍ വാടക വീട്ടിലെ അടിച്ചു പൊളിയായി; മൂന്ന് മക്കളുടെ അമ്മയും രണ്ട് കുട്ടികളുടെ അച്ഛനും ഉല്ലാസയാത്രയുമായി കറങ്ങിയത് പ്രണയം തലയ്ക്ക് പിടിച്ച്; വിദ്യയെ വില്ലയില്‍ കൊണ്ടു വന്ന് കൊന്നത് മദ്യപാന പാര്‍ട്ടിക്ക് ശേഷം; ട്വിസ്റ്റായി മംഗലാപുരത്തെ പെണ്‍വാണിഭ ലോബിയും; പ്രേംകുമാറിന്റെ കാമുകിയായ വില്ലത്തി സ്വകാര്യ ആശുപത്രിയിലെ നേഴ്സിങ് സൂപ്രണ്ടും; വിദ്യയുടേത് സിനിമയെ വെല്ലുന്ന കൊലപാതകം

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

കൊച്ചി: തിരുവനന്തപുരം വെള്ളറട ചെറുവാരക്കോണം എല്‍ എം എസ് സ്‌കൂളില്‍ വച്ച് മൊട്ടിട്ട പ്രണയം പൂത്തുലഞ്ഞത് 2018-ല്‍ നടന്ന റീയൂണിയനില്‍. 3 മക്കളുടെ അമ്മയായ സുനിതയും രണ്ട് കുട്ടികളുടെ അച്ഛനായ പ്രേംകുമാറും പിന്നെ കാമകേളികളും ഉല്ലാസയാത്രകളുമായി തലസ്ഥാന നഗരിയില്‍ അടിച്ചുപൊലിച്ച് തങ്ങിയിരുന്നത് സുനിത വാടകയ്‌ക്കെടുത്ത കെട്ടിടത്തിലും. ഒടുവില്‍ പൊലീസ് ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുന്നതും ഇവിടെ നിന്ന് തന്നെ.

സുനിത ബേബി എന്നത് സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലെ പേരാണെന്നും ഇവരുടെ സ്വദേശം വെള്ളാറടയാണെന്നും ഭര്‍ത്താവും കുട്ടികളും ഹൈദ്രാബാദിലാണ് ഇപ്പോഴുള്ളതെന്നുമാണ് പൊലീസ് നല്‍കുന്ന വിവരം. ജോലിയുടെ സൗകര്യാര്‍ത്ഥമാണ് താന്‍ തിരുവനന്തപുരത്ത് വാടകയ്ക്ക് വീടെടുത്ത് താമസിക്കുന്നതെന്നാണ് സുനിത പൊലീസില്‍ വ്യക്തമാക്കിയിട്ടുള്ളത്. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ നേഴ്‌സിങ് സൂപ്രണ്ടായി ജോലിചെയ്തിരുന്നതായും സുനിത പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ ആശുപത്രിയുടെ പേരില്‍ വ്യക്തതയില്ലെന്നാണ് പൊലീസ് പറയുന്നത്.

വിദ്യയെ കൊല്ലണമെന്ന് താന്‍ മാസങ്ങള്‍ക്കു മുമ്പെ തീരുമാനിച്ചിരുന്നെന്ന് പ്രേംകുമാര്‍ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സൂചിപ്പിച്ചു. വിദ്യയുടെ അടുത്ത ബന്ധുതന്നെ കൊല്ലുമെന്നും മക്കളെ ദുരിതത്തിലാക്കുമെന്നും തനിക്ക് വിവരം ലഭിച്ചിരുന്നു. ഇതിന് ഭാര്യയുടെ ഒത്താശയുണ്ടായിരുന്നെന്ന് താന്‍ വിശ്വസിച്ചിരുന്നെന്നും ഇതാണ് കൊല നടത്തുന്നതിലേയ്ക്ക് നയിച്ചതെന്നും മറ്റും പ്രേംകുമാര്‍ പൊലീസിനോട് വെളിപ്പെടുത്തി. മംഗലാപുരത്ത് പെണ്‍വാണിഭ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്ന വിദ്യയുടെ ബന്ധുവിന്റെ നീക്കങ്ങളില്‍ താന്‍ അസ്വസ്ഥനായിരുന്നെന്നും സുരക്ഷ കണക്കിലെടുത്താണ് മാസങ്ങള്‍ക്ക് മുമ്പ് മക്കളെ ചങ്ങനാശ്ശേരിയില്‍ പിതാവിന്റെ അടുത്തേയ്ക്ക് പറഞ്ഞുവിട്ടതെന്നും പ്രേംകുമാര്‍ പൊലീസില്‍ മൊഴി നല്‍കി.

അച്ഛന്‍ തിരുവനന്തപുരത്ത് ജോലിയിലായിരുന്ന അവസരത്തിലാണ് പ്രേംകുമാറിനെ വെള്ളാറട സ്‌കൂളില്‍ ചേര്‍ത്തത്. 9-ാം ക്ലാസ്സുവരെ ഇവിടെയായിരുന്നു പഠനം. പിന്നീട് സുനിതയും പ്രേംകുമാറും കണ്ടുമുട്ടന്നത് 2018-ല്‍ റീയൂണിയനെത്തിയപ്പോഴാണ്. യഥാര്‍ത്ഥത്തില്‍ ഇരുവരുടെയും ഗാഡമായ പ്രളയം ആരംഭിക്കുന്നത് ഈ കൂടിക്കാഴ്ചയിലാണ്. പിന്നീട് ഇവര്‍ ജീവിച്ചത് ഭാര്യ ഭര്‍ത്താക്കന്മാരെപ്പോലെയായിരുന്നെു. തേവരയിലെ സമ്പന്നരുടെ ക്ലബ്ബില്‍ കുറച്ചുകാലം പ്രേംകുമാര്‍ മാനേജരായി പ്രവര്‍ത്തിച്ചിരുന്നു. ഇതാണ് തൃപ്പുണ്ണിത്തുറയിലെ ആമേടയില്‍ വീടെടുത്ത് തങ്ങാന്‍ കാരണമെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.

ചേര്‍ത്തല സ്വദേശിനി വിദ്യയെയാണ് മൂന്നു മാസം മുന്‍പ് പ്രേംകുമാറും സുനിതയും ചേര്‍ന്നു കൊലപ്പെടുത്തിയത്. തിരുവനന്തപുരത്ത് വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം തിരുനെല്‍വേലിയില്‍ കുഴിച്ചിട്ടു. കൊലപാതകം ഇങ്ങനെ- കഴിഞ്ഞ സെപ്റ്റംബര്‍ 22നാണ് ഉദയംപേരൂരിലെ വീട്ടില്‍ നിന്ന് വിദ്യയെ കാണാനില്ലെന്ന് കാട്ടി ഭര്‍ത്താവ് പ്രേംകുമാര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് ഉദയംപേരൂര്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതി ഇല്ലായിരുന്നു. വിദ്യയുടെ മൊബൈല്‍ ലൊക്കേഷന്‍ ബിഹാറില്‍ ആണെന്നാണ് കണ്ടെത്തിയത്. അതോടെ അന്വേഷണം നിലച്ചു. പ്രേംകുമാറിനെക്കുറിച്ചും പിന്നെ യാതൊരു വിവരവും ലഭിച്ചില്ല. സംശയം തോന്നിയ പൊലീസ് ഇയാള്‍ മറ്റൊരു സ്ത്രീയുമായി തിരുനെല്‍വേലിയിലെ വള്ളിയൂരില്‍ താമസിക്കുകയാണെന്ന് കണ്ടെത്തി. ഇതൊരു നിര്‍ണായക വഴിത്തിരിവായി മാറി. രണ്ട് മാസത്തോളമായി പ്രേംകുമാറും കാമുകിയും ഇവിടെയാണ് താമസം.

ഇവരെ വിശദമായി ചോദ്യം ചെയ്തതോടെ വിദ്യയെ കൊലപ്പെടുത്തിയതാണെന്ന് കുറ്റസമ്മതം നടത്തി. അതിനിടെ വള്ളിയൂര്‍ പൊലീസ് സെപ്റ്റംബര്‍ 22 ന് ഒരു അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതായും ആളെ തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ സംസ്‌കരിച്ചെന്നും വിവരം ലഭിച്ചു. പ്രേംകുമാറും സുനിതയും പഠിച്ചത് ഒരേ സ്‌കൂളില്‍. അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീട് ഇരുവരും ഇരുവഴിക്ക് പിരിഞ്ഞു. 25 വര്‍ഷത്തിന് ശേഷം സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ തിരുവനന്തപുരത്ത് ഒരുമിച്ചു കൂടി. അവിടെ വെച്ച് ഇരുവരും തമ്മില്‍ കണ്ടതോടെ വീണ്ടും പ്രണയം മൊട്ടിട്ടു. സുനിത വിവാഹിതയാണ്. അതില്‍ മൂന്നു കുട്ടികളുമുണ്ട്. പ്രേംകുമാറും ഭാര്യയും വിദ്യയും തമ്മിലുള്ള വിവാഹ ബന്ധത്തിലും നിറയെ പ്രശ്നങ്ങളായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രേംകുമാറിനെ വിവാഹം ചെയ്യുന്നതിന് മുന്‍പേ വിദ്യ വിവാഹിതയായിരുന്നു. ഇതിനിടെയാണ് പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തില്‍ ഇരുവരും കാണുന്നത്.

തിരുവനന്തപുരത്തെ പേയാടുള്ള വില്ലയില്‍ വിദ്യയുമായെത്തി ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം കഴുത്തില്‍ കയര്‍ മുറുക്കി പ്രേംകുമാര്‍ കൊലപ്പെടുത്തുകയായിരുന്നു. പ്രേംകുമാറും കാമുകി സുനിതയും ചേര്‍ന്ന് വാഹനത്തില്‍ തിരുനെല്‍വേലിയില്‍ കൊണ്ടുവന്ന് മൃതദേഹം തള്ളി. അതിന് ശേഷമാണ് പ്രേം കുമാര്‍ ഉദയംപേരൂര്‍ സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയത്. വിദ്യയുടെ ഫോണ്‍ ദീര്‍ഘദൂര ട്രെയിനില്‍ ഉപേക്ഷിച്ചതിനു ശേഷമാണ് കൊല നടത്തിയതും പരാതി നല്‍കിയതും. മൃതദേഹം ഒളിപ്പിക്കാനുള്ള ആശയം മറ്റൊരു ക്ലാസ്മേറ്റ്സില്‍ നിന്ന് ലഭിച്ചതെന്നാണ് ഇരുവരും പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category