1 GBP = 93.10 INR                       

BREAKING NEWS

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം ഇനി സിബിഐ അന്വേഷിക്കും; ദുരൂഹതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ക്രൈംബ്രാഞ്ചില്‍ നിന്ന് കേസ് സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം;അടിയന്തര ഇടപെടല്‍ പിതാവ് സി.കെ ഉണ്ണിയുടെ പരാതിയോടെ; ബാലുവിന്റെ മരണത്തിലെ അസ്വഭാവികത അന്വേഷിക്കും; അഴിയുന്നത് ദുരൂഹതകളുടെ ഒരാധ്യായം; സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രകാശന്‍ തമ്പി കേസിന് വഴിത്തിരിവ് ആയേക്കും; ക്രൈംബ്രാഞ്ച് ഫയല്‍ ഉടന്‍ കൈമാറും

Britishmalayali
kz´wteJI³

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിന്റെ ദുരൂഹത അകറ്റാന്‍ കേസ് സിബിഐക്ക് കൈമാറുന്നു. ബാലഭാസ്‌കറിന്റെ മരണം സിബിഐ അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. ബാലഭാസ്‌കറിന്റെ അപകടമരണം സിബിഐ അന്വേഷിക്കും. നിലവില്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. മരണത്തില്‍ അസ്വാഭാവികതയില്ല എന്ന കണ്ടെത്തലിലാണ് പൊലീസും എത്തിച്ചേര്‍ന്നത്.മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ് കെ.സി ഉണ്ണി രംഗത്ത് വരികയും മുഖ്യമന്ത്രിയെ കാണുകയും ചെയ്തിരുന്നു. പിതാവിന്റെ പരാതിയിലാണ് അന്വേഷണം സിബിഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.ഒരാഴ്ചയ്ക്കുള്ളില്‍ കേസ് സിബിഐയ്ക്ക് കൈമാറും.

ബാലഭാസ്‌കറിന്റെ പരിചയക്കാരനായ പ്രകാശ് തമ്പി തിരുവനന്തപുരത്ത് സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായതാണ് കേസില്‍ വഴിത്തിരിവായത്. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി രംഗത്തെത്തി. സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടി ബാലഭാസ്‌കറിന്റെ മാനേജര്‍ക്കെതിരേയും പിതാവ് സി.കെ ഉണ്ണി രംഗത്തെത്തിയിരുന്നു. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘത്തിന് ബന്ധമുണ്ടോയെന്നും ക്രൈം ബ്രാഞ്ച് അന്വേഷിച്ച് വരികയായിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് സിബിഐക്ക് കൈമാറുന്നത്. അന്വേഷണത്തെ സ്വാഗതം ചെയ്ത് പിതാവ് സി.കെ ഉണ്ണിയും മാധ്യമങ്ങളോട് പ്രതികരിച്ചു. വാഹനാപകടകേസായി മാത്രം രജിസ്റ്റര്‍ ചെയ്ത കേസിലെ ദുരൂഹതയാണ് മാറുന്നതെന്ന് അദ്ദേഹം പ്രതികരിച്ചത്.

ബാലുവിന്റെ മരണത്തില്‍ നിര്‍ണാകമായ പല വെളിപ്പെടുത്തലും നടത്തിയിരുന്നു. സംശയത്തിന് ഇടയാക്കിയത് ബാലവിന്റെ ഡ്രൈവറെ കേന്ദ്രീകരിച്ചായിരുന്നു. എന്നാല്‍ പിന്നീട് സ്വര്‍ണകടത്ത് സംഘത്തിലേക്കും അന്വേഷണമെത്തിയിരുന്നു. മുന്‍പ് ബാലുവിന്റെ സുഹൃത്ത് കൂടിയായ കലാഭവന്‍ നോബിയും ദുരൂഹത ആരോപിച്ച് രംഗത്തെത്തിയിരുന്നു.

ബാലഭാസ്‌ക്കറിന്റെ ട്രൂപ്പ് കോര്‍ഡിനേറ്റര്‍ പ്രകാശ് തമ്പി ഉള്‍പ്പെടെയുള്ളവര്‍ സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായതോടെയാണ് കലാഭവന്‍ സോബി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് മറുനാടന്‍ മലയാളിയായിരുന്നു. എന്നാല്‍ ഇതിനെ പരിഹസിക്കുകയായിരുന്നു പ്രകാശ് തമ്പി അടക്കമുള്ളവര്‍ ചെയ്തത്. ഇതിന് പിന്നാലെ പല ആരോപണങ്ങള്‍ ഉയര്‍ന്നു. ഇതെല്ലാം ശരിയാണോ എന്ന സംശയം ഊട്ടിയുറപ്പിക്കുന്നതാണ് കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തല്‍. ബാലഭാസ്‌ക്കറിന്റെ ട്രൂപ്പ് കോര്‍ഡിനേറ്ററായിരുന്ന പ്രകാശ് തമ്പിയെ സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായതോടെ ക്രൈംബ്രാഞ്ച് അന്വേഷണം ആ വഴിക്കും നീണ്ടിരുന്നു. ബാലഭാസ്‌ക്കറിന്റെ സുഹൃത്തായ വിഷ്ണുവിനെയും സ്വര്‍ണക്കടത്ത് കേസില്‍ ഡി.ആര്‍.ഐ. തിരയുകയാണ്. സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍പേര്‍ പിടിയിലായതോടെ ഇയാള്‍ ഒളിവില്‍പോവുകയായിരുന്നു.

വിഷ്ണുവാണ് അര്‍ജുനെ ബാലഭാസ്‌ക്കറിന്റെ ഡ്രൈവറായി നിയമിച്ചത്. അപകടസമയത്ത് അര്‍ജുനാണോ ബാലഭാസ്‌ക്കറാണോ വാഹനം ഓടിച്ചിരുന്നത് എന്നതുസംബന്ധിച്ച് ഇപ്പോളും സംശയങ്ങള്‍ ബാക്കിയാണ്. അതേസമയം, വിഷ്ണുവും പ്രകാശ് തമ്പിയും ബാലഭാസ്‌ക്കറിന്റെ മാനേജര്‍മാരെല്ലെന്ന് വിശദീകരിച്ച് ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി രംഗത്തെത്തിയിരുന്നു. ഇരുവരും ഒരു പരിപാടിയുടെ കോര്‍ഡിനേഷന്‍ നിര്‍വഹിച്ചവരാണെന്നുമായിരുന്നു ലക്ഷ്മിയുടെ വിശദീകരണം. 2018 സെപ്റ്റംബര്‍ 25-ന് പുലര്‍ച്ചെ തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ചാണ് ബാലഭാസ്‌ക്കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് ബാലഭാസ്‌ക്കറിന്റെ മകള്‍ തേജസ്വിനി ബാല തല്‍ക്ഷണം മരിച്ചു. സംഭവം നടന്നതിന് ശേഷം ഏതാണ്ട് 10 മിനിറ്റിനുള്ളില്‍ ആ വഴി തിരുനല്‍വേലിക്കു പോവുകയായിരുന്നു സോബി. അപ്പോള്‍ ആരാണ് കാറിനുള്ളില്‍ എന്നറിയില്ല. മുന്നോട്ടു പോകുമ്പോള്‍ ആണ് നേരത്തെ പറഞ്ഞ രണ്ടു പേരെയും കണ്ടത്. കഴക്കൂട്ടം എത്തിയപ്പോള്‍ അപകടം പറ്റിയത് ബാലഭാസ്‌കറിന് ആണെന്ന് മനസ്സിലായത്.

വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണവുമായി സ്വര്‍ണ്ണക്കടത്തുകാര്‍ക്ക് ബന്ധമുണ്ടെന്ന സംശയമാണ് ഇതോടെ ഉയര്‍ന്നിരിക്കുന്നത്. വിഷ്ണുവുമായി ബാലഭാസ്‌കറിന് ചെറുപ്പംമുതല്‍തന്നെ ബന്ധമുണ്ടായിരുന്നതായാണ് സുഹൃത്തുക്കള്‍ പറയുന്നത്. അപകടമുണ്ടായ സ്ഥലത്ത് ആദ്യമെത്തുന്നത് പ്രകാശന്‍ തമ്പിയാണെന്ന കാര്യവും ഉണ്ണി ചൂണ്ടിക്കാട്ടുന്നു. തുടര്‍ന്ന് ബാലഭാസ്‌കറിന്റെ വീട്ടുകാരില്‍നിന്ന് ഇവര്‍ ഒഴിഞ്ഞുമാറി നില്‍ക്കുകയായിരുന്നെന്നു സുഹൃത്തുക്കള്‍ പറയുന്നു. ബാലഭാസ്‌കറുമായി ബന്ധപ്പെട്ട പല സാമ്പത്തിക ഇടപാടുകളും ബന്ധുക്കളെക്കാള്‍ കൂടുതല്‍ ഇവര്‍ക്കാണ് അറിയാമായിരുന്നതെന്നു പറയുന്നു. പാലക്കാട്ട് ബാലഭാസ്‌കര്‍ നടത്തിയിരുന്നുവെന്ന് പറയുന്ന നിക്ഷേപത്തെക്കുറിച്ച് ഇപ്പോഴും വ്യക്തത വരുത്താന്‍ അന്വേഷണസംഘത്തിനായിട്ടില്ല. അപകടമുണ്ടാകുന്നതിനു തൊട്ടുമുമ്പ് പലതവണ എവിടെയെത്തിയെന്നന്വേഷിച്ച് ബാലഭാസ്‌കറിന് ഫോണ്‍കോളുകള്‍ വന്നിരുന്നതായും അച്ഛന്‍ ഉണ്ണി ആരോപിച്ചിരുന്നു.

ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ പ്രകാശ് തമ്പിയുടേയും വിഷ്ണുവിന്റേയും ഫോണ്‍ കോളുകള്‍ സിബിഐ പരിശോധിക്കാനാണ് സാധ്യത. കഴിഞ്ഞ മെയ് 13-നാണ് സ്വര്‍ണക്കടത്ത് കേസിലെ ആദ്യ അറസ്റ്റുണ്ടായത്. ഗുരുതരാവസ്ഥയിലായിരുന്ന ബാലഭാസ്‌ക്കര്‍ പിന്നീട് ചികിത്സയില്‍ കഴിയുന്നതിനിടെയും മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്ന ലക്ഷ്മി ഏറെനാള്‍ ചികിത്സയിലായിരുന്നു. ബാലഭാസ്‌ക്കറിന്റെ അപകടമരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപിച്ച് അദ്ദേഹത്തിന്റെ പിതാവ് പൊലീസ് മേധാവിക്കടക്കം പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.

ബാലുവിന്റെയും മകളുടെയും അപകട മരണത്തില്‍ സംശയം രേഖപ്പെടത്തി പിതാവ് സി കെ ഉണ്ണിയാണ് തുടക്കത്തില്‍ രംഗത്തുവന്നത്. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കറായിരുന്നില്ല ഡ്രൈവര്‍ അര്‍ജ്ജുനായിരുന്നുവെന്നായിരുന്നു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി.

അപകട സമയത്ത് ബാലഭാസ്‌കര്‍ പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നു. ദീര്‍ഘദൂര യാത്രയില്‍ ബാലഭാസ്‌കര്‍ വണ്ടി ഓടിക്കാറില്ലെന്നും ഭാര്യ ലക്ഷ്മി മൊഴി നല്‍കിയിരുന്നു. എന്നാല്‍ കാര്‍ ഓടിച്ചത് ബാലഭാസ്‌കര്‍ ആണെന്നായിരുന്നു അര്‍ജ്ജുന്റെ മൊഴി. കൊല്ലത്ത് എത്തി വിശ്രമിച്ച ശേഷം ബാലഭാസ്‌കര്‍ ആണ് കാര്‍ ഓടിച്ചതെന്നായിരുന്നു ഡ്രൈവര്‍ വിശദമാക്കിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category