1 GBP = 93.60 INR                       

BREAKING NEWS

റഷ്യക്ക് പ്രധാന കായികമേളകളില്‍ പങ്കെടുക്കാനാകാതെ കരയ്ക്കിരിക്കേണ്ടി വരിക നാല് വര്‍ഷം; ടോക്യോ ഒളിമ്പിക്സിലും ഖത്തര്‍ ലോക കപ്പിലും ഉള്‍പ്പെടെ റഷ്യന്‍ താരങ്ങള്‍ക്ക് അവസരമില്ല; അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സി റഷ്യക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് ഉത്തേജക മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ലബോറട്ടറി ഫലങ്ങളില്‍ കൃത്രിമം കാട്ടിയതിനാല്‍

Britishmalayali
kz´wteJI³

മോസ്‌ക്കോ: എല്ലാ പ്രധാന കായിക മേളകളില്‍ നിന്നും റഷ്യക്ക് നാല് വര്‍ഷത്തെ വിലക്ക്. കായികതാരങ്ങളുടെ ഉത്തേജ മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ലബോറട്ടറി ഫലങ്ങളില്‍ കൃത്രിമം കാട്ടിയെന്ന് കാണിച്ചാണ് അന്താരാഷട്ര ഉത്തേജക വിരുദ്ധ ഏജന്‍സി (വാഡ) റഷ്യയെ വിലക്കിയത്. ജനുവരിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ച റഷ്യയിലെ ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ (റുസാഡ) റിപ്പോര്‍ട്ടില്‍ കൃത്രിമം കാട്ടിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി.

വിലക്ക് വന്നതോടെ അടുത്ത വര്‍ഷം ടോക്യോയില്‍ നടക്കുന്ന ഒളിമ്പിക്‌സിലും 2022 ഖത്തര്‍ ലോകകപ്പിലും 2022ലെ ബെയ്ജിങ് ശീതകാല ഒളിമ്പിക്‌സിലും റഷ്യയ്ക്ക് മത്സരിക്കാനാവില്ല. എന്നാല്‍, ഉത്തേജക മരുന്ന് പരിശോധനയുടെ കടമ്പ കടക്കാനായാല്‍ റഷ്യയിലെ കായികതാരങ്ങള്‍ക്ക് സ്വതന്ത്ര പതാകയുടെ കീഴില്‍ ഒളിമ്പിക്‌സില്‍ മത്സരിക്കാനാവും. സെന്റ്പീറ്റേഴ്‌സ്ബര്‍ഗ് ആതിഥേയത്വം വഹിക്കുന്ന യൂറോ 2020 ഫുട്‌ബോളില്‍ റഷ്യയ്ക്ക് മത്സരിക്കുന്നതിന് വിലക്ക് ബാധകമല്ല.

സ്വിറ്റ്‌സര്‍ലന്‍ഡിലെ ലൗസെയ്‌നില്‍ നടന്ന വാഡയുടെ യോഗത്തിലാണ് റഷ്യയെ വിലക്കാന്‍ തീരുമാനമായത്. ഏകകണ്ഠമായിരുന്നു തീരുമാനം. വിലക്കിനെതിരേ ഇരുപത്തിയൊന്ന് ദിവസത്തിനുള്ളില്‍ റഷ്യയ്ക്ക് അപ്പീല്‍ നല്‍കാം. ഈ വര്‍ഷം ജനുവരിയില്‍ അന്വേഷണോദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ച റഷ്യ ആന്റി ഡോപിങ് ഏജന്‍സിയുടെ (റുസാഡ) റിപ്പോര്‍ട്ടില്‍ കൃത്രിമം കാട്ടി എന്നതാണ് ആരോപണം.


2012 ലണ്ടന്‍ ഒളിംപിക്സ്, 2013 ലോക അത്‌ലറ്റിക്സ് ചാംപ്യന്‍ഷിപ്പ്, 2014ലെ സോച്ചി ശീതകാല ഒളിംപിക്സ് എന്നിവയില്‍ പങ്കെടുത്ത റഷ്യന്‍ താരങ്ങളില്‍ ഏറെപ്പേരും ഉത്തേജകം ഉപയോഗിച്ചിരുന്നതായാണു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഉത്തേജക പരിശോധനയില്‍ പിടിക്കപ്പെടാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ക്കും അധികൃതര്‍ ഒത്താശ നല്‍കി റിപ്പോര്‍ട്ട് പറയുന്നു. സോച്ചി ശീതകാല ഒളിംപിക്സില്‍ ഉത്തേജകമരുന്ന് ഉപയോഗത്തിനു റഷ്യന്‍ അധികൃതരുടെ പിന്തുണയുണ്ടായിരുന്നുവെന്നു വാഡയുടെ കണ്ടെത്തല്‍മൂലം റിയോ ഒളിംപിക്സില്‍ റഷ്യയ്ക്കു ഭാഗികമായ വിലക്കു നേരിടേണ്ടിവന്നിരുന്നു.

2015 മുതല്‍ റഷ്യന്‍ പതാകയ്ക്കു കീഴില്‍ അത്‌ലറ്റിക്സില്‍ മല്‍സരിക്കുന്നതിന് കായികതാരങ്ങള്‍ക്ക് വിലക്കുണ്ട്. വിലക്കിന്റെ പരിധിയിലുള്ള നാലു വര്‍ഷത്തെ കാലയളവില്‍ കായികമേളകള്‍ക്ക് ആതിഥ്യം വഹിക്കാനോ 2032 ഒളിംപിക്സും പാരാലിംപിക്സും ഉള്‍പ്പെടെയുള്ള ടൂര്‍ണമെന്റുകളുടെ നടത്തിപ്പിന് ശ്രമിക്കാനോ റഷ്യയ്ക്ക് അനുവാദമില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category