1 GBP =92.30INR                       

BREAKING NEWS

പാക്കിസ്ഥാനിലേയും അഫ്ഗാനിസ്ഥാനിലേയും ബംഗ്ലാദേശിലേയും മുസ്ലിം സമൂഹത്തെ സംരക്ഷിക്കേണ്ട ബാധ്യത ഇന്ത്യക്കുണ്ടോ? ഔദ്യോഗിക മുസ്ലിം രാജ്യങ്ങളില്‍ നിന്നും നിയമവിരുദ്ധമായി കുടിയേറിയവര്‍ക്ക് എന്തിന് ഇന്ത്യ പൗരത്വം കൊടുക്കണം? പൗരത്വ ഭേദഗതി ബില്ലിനെതിരെ വാളെടുക്കും മുമ്പ് അമിത്ഷാ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി പറയട്ടെ

Britishmalayali
kz´wteJI³

ദേശീയ പൗരത്വ ഭേദഗതി ബില്‍ ഇന്നലെ ലോക്സഭ പാസാക്കിയിരിക്കുന്നു. 311 പേരുടെ പിന്തുണയോട് കൂടി ലോക്സഭ ഈ ബില്‍ പാസാക്കിയപ്പോള്‍ എതിര്‍ക്കാന്‍ കേവലം 80 എംപിമാര്‍ മാത്രമാണ് വോട്ട് ചെയ്തത്. ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലേയും തമിഴ്നാട്ടിലെയും ഒഡീഷയിലേയുമൊക്കെ ഏറ്റവും പ്രധാനപ്പെട്ട ഭരണം പങ്കുവെക്കുന്ന പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും ഈ ബില്ലിനെ അനുകൂലിക്കുകയാണ് ചെയ്തത്. പ്രതിപക്ഷം ഒന്നടങ്കം ഈ ബില്ലിനെതിരെ ഉണര്‍ന്ന് നിന്നിട്ടും കേവലം 80 പേരില്‍ ഒതുങ്ങുകയായിരുന്നു പിന്തുണ. ഒറ്റക്കേള്‍വിയില്‍ അതിശയം തോന്നുകയും അത്ഭുതപ്പെടുകയും ഖേദിക്കുകയും ചെയ്യുന്ന ഒരു പരിഷ്‌കാരമാണ് ഇത്.

അതായത്, മുസ്ലിം സമുദായത്തിന് ഒഴികെ ബാക്കി ആറ് സമുദായങ്ങളില്‍ പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള ബില്ലാണ്. സ്വാഭാവികമായും ഇന്ത്യന്‍ ഭരണഘടന മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്നതുകൊ്ണ്ടുതന്നെ ഇന്ത്യയിലെ ഒരു നിയമം ഏതെങ്കിലും ഒരു മതത്തിന് വിവേചനം കല്പിച്ചുകൊണ്ടാകുമ്പോള്‍ സ്വാഭാവികമായും ഭരണഘടനയെ സ്നേഹിക്കുന്നവര്‍ക്ക് വേദന തോന്നും. അതുകൊണ്ടാണ് കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞത് ഇതൊരു ക്രിമിനല്‍ കുറ്റമാണ് ഈ നിയമ നിര്‍മ്മാണത്തിലൂടെ ഇന്ത്യ ചെയ്തത് എന്ന്. എന്നാല്‍, അമിത് ഷാ അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുകയും ചില ചോദ്യങ്ങള്‍ പ്രതിപക്ഷത്തോട് ഉയര്‍ത്തുകയും ചെയ്തപ്പോള്‍ ജാതിയുടെ പേരില്‍ അല്ലെങ്കില്‍ മതത്തിന്റെ പേരില്‍ ഒരു നിയമനിര്‍മ്മാണം നടത്തുന്നു എന്ന ആരോപണത്തിന്റെ മുന ഒടിയുകയാണ് ചെയ്തത്.

ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഇന്ത്യയില്‍ ഇപ്പോള്‍ ജീവിക്കുന്ന ഏതെങ്കിലും ഒരു വ്യക്തിയെ മതത്തിന്റെ അടിസ്ഥാനത്തില്‍ ഈ നാട്ടില്‍ നിന്ന് പുറത്താക്കാനോ ജയിലില്‍ അടക്കാനോ ഉള്ള നീക്കം ഒഴിവാക്കണം എന്നതാണ്. അത് പൗരത്വ രജിസ്റ്റര്‍ എന്ന അമിത് ഷായുടെ സ്വപ്ന പദ്ധതിയുടെ ഭാഗമായി സംഭവിക്കുമ്പോള്‍ തീര്‍ച്ചയായും കരുതലെടുക്കേണ്ട വിഷയമാണ്. എന്നാല്‍, ഇന്നലെ പാര്‍ലമെന്റ് പാസാക്കിയ ബില്‍ നമ്മള്‍ രോഷം കൊള്ളുന്ന പോലെ ഭയപ്പെടേണ്ട ഒന്നാണോ എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. അമിത്ഷായുടെ പ്രസംഗത്തില്‍ അമിത്ഷാ ചോദിച്ച ചില ചോദ്യങ്ങളുണ്ട്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ ഇന്ത്യ സംരക്ഷിക്കുന്നില്ലേ? ഇല്ലെങ്കില്‍ എങ്ങനെയാണ് സ്വാതന്ത്ര്യകാല സമയത്ത് ഓമ്പത് ശതമാനം ഉണ്ടായിരുന്ന മുസ്ലിം സമൂഹം 14 ശതമാനമായി ഉയര്‍ന്നത്?

അതായത്, ഇവിടെ മുസ്ലീങ്ങള്‍ സംരക്ഷിക്കപ്പെടുന്നതുകൊണ്ട് മാത്രമാണ് മുസ്ലിം ജനസംഖ്യ ഉയര്‍ന്നത്. അതേസമയം, 84 ശതമാനം ഉണ്ടായിരുന്ന ഹിന്ദു ജനസംഖ്യ 79 ശതമാനമായി കുറഞ്ഞതും ഇക്കൂട്ടത്തില്‍ കൂട്ടി വായിക്കേണ്ടേ എന്ന് അമിത്ഷാ ചോദിക്കുമ്പോള്‍ വിമര്‍ശിക്കുന്നവര്‍ മറുപടി പറയേണ്ടതുണ്ട്. അതേസമയം, 23-30 ശതമാനം ഉണ്ടായിരുന്ന പാകിലസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ എണ്ണം മൂന്നോ നാലോ ശതമാനമായി കുറഞ്ഞിരിക്കുന്നു. ഇത് രണ്ടും അമിത് ഷാ ഉയര്‍ത്തിയ പ്രധാനപ്പെട്ട ചോദ്യങ്ങള്‍ തന്നെയാണ്. പൗരത്വ ഭേദഗതി ബില്ലിനെ വിമര്‍ശിക്കുന്നവര്‍ അതിന് കൃത്യമായ മറുപടി പറയേണ്ടിയിരിക്കുന്നു. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category