1 GBP = 93.60 INR                       

BREAKING NEWS

ജനക്ഷേമകരമായ പദ്ധതികള്‍ പ്രാബല്യത്തില്‍ വരുവാന്‍ ലേബര്‍ അധികാരത്തിലെത്തണം; ലേബര്‍ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കു വാന്‍ ആവശ്യപ്പെട്ട് സമീക്ഷ യുകെ

Britishmalayali
ജയന്‍ എടപ്പാള്‍

ലണ്ടന്‍: ഡിസംബര്‍ 12ന് യുകെയില്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ എല്ലാ പുരോഗമന കലാ സാംസ്‌കാരിക പ്രവര്‍ത്തകരും പൊതു ജനങ്ങളും ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് സമീക്ഷ യുകെ അഭ്യര്‍ത്ഥിച്ചു. യുകെയുടെ പൊതു വിദ്യാഭ്യാസവും പൊതു ജനാരോഗ്യവും സംരക്ഷിക്കാന്‍ ഉതകുന്ന ജനക്ഷേമകരമായ ഇലക്ഷന്‍ മാനിഫെസ്റ്റോയുമായി പൊതു തെരെഞ്ഞെടുപ്പില്‍ ജനങ്ങളോട് വോട്ട് അഭ്യര്‍ത്ഥിക്കുന്ന ലേബര്‍ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകത ആണ് എന്ന് സമീക്ഷ സെക്രട്ടറിയേറ്റും ദേശീയ സമിതിയും വിലയിരുത്തി.

യുകെയിലെ പുരോഗമന കലാ സാംസ്‌ക്കാരിക രംഗത്തെ പ്രബല സംഘടനയായ 'സമീക്ഷ'യുടെ വിവിധ പ്രദേശത്തെ ഇരുപതോളം ബ്രാഞ്ചുകളിലെ സമീക്ഷ പ്രവര്‍ത്തകരോട് വാശിയേറിയ പൊതു തെരഞ്ഞെടുപ്പില്‍ ലേബര്‍ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ രംഗത്ത് ഇറങ്ങണമെന് സമീക്ഷ കേന്ദ്ര നേതൃത്വം ആഹ്വാനം ചെയ്തു. യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസ് നിര്‍ത്തുവാനും ആരോഗ്യ രംഗത്ത് എന്‍എച്ച്എസിനെ സംരക്ഷിക്കാനും സ്റ്റേറ്റ് പെന്‍ഷന്‍ പ്രായം കൂട്ടാതെ ഇരിക്കുവാനും ലേബര്‍ ഗവണ്മെന്റ് യുകെയില്‍ വരണമെന്ന് പൊതു സമൂഹവും ഇന്ത്യന്‍ സമൂഹവും മലയാളീ വോട്ടര്‍മാരും പ്രതീക്ഷിക്കുന്നു എന്നും സമീക്ഷ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

സുസ്ഥിര ഭരണത്തിനും ബ്രക്സിറ്റുമായി ബന്ധപ്പെട്ട ജനപക്ഷ നിലപാടുകള്‍ക്കും ലേബര്‍ സ്ഥാനാര്‍ഥികള്‍ അധികാരത്തിലെത്തേണ്ടത് പൊതുജനതയുടെയും പ്രത്യേകിച്ചു യുവ തലമുറയുടെയും ആവശ്യകത ആണ് എന്നും സമീക്ഷ കേന്ദ്ര സമിതി അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category