1 GBP = 93.10 INR                       

BREAKING NEWS

എഫാത്താ കോണ്‍ഫറന്‍സ് നാളെ മുതല്‍; ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലിനൊപ്പം ഫാ.സോജി ഓലിക്കലും ഫാ. നടുവത്താനിയും

Britishmalayali
ബാബു ജോസഫ്

ബര്‍മിങ്ഹാം: പരിശുദ്ധാത്മ അഭിഷേകത്തിന്റെ അഗ്‌നിജ്വാലകള്‍ ഇരുളില്‍ പരക്കുന്ന പ്രകാശമായി യൂറോപ്പിന്റെ മണ്ണില്‍ കത്തിപ്പടരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലിനൊപ്പം അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ ലോകപ്രശസ്ത വചന പ്രഘോഷകരായ ഫാ. സോജി ഓലിക്കല്‍, ഫാ. ഷൈജു നടുവത്താനിയില്‍ എന്നിവര്‍ നയിക്കുന്ന മലയാളം റെസിഡന്‍ഷ്യല്‍ റിട്രീറ്റ് 'എഫാത്ത കോണ്‍ഫറന്‍സ്  യുകെയിലെ ഡെര്‍ബിഷെയറില്‍ നാളെ മുതല്‍ 15 വരെ നടക്കും. നാളെ ഉച്ചയ്ക്ക് രണ്ടിന് ആരംഭിച്ച് ഞായര്‍ ഉച്ചയ്ക്ക് രണ്ടിന് അവസാനിക്കും. കുട്ടികള്‍ക്ക് പ്രത്യേക ക്ലാസ്സുകള്‍ ഉണ്ടായിരിക്കും.

ലോകത്തിലെ വിവിധ രാജ്യങ്ങളില്‍നിന്നുമുള്ള മലയാളികള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുവാന്‍ എത്തിച്ചേരും. ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബിഷപ്പ് മാര്‍. ജോസഫ് സ്രാമ്പിക്കല്‍ ധ്യാനത്തില്‍ പങ്കെടുത്ത് തിരുക്കര്‍മ്മങ്ങള്‍ക്ക് കര്‍മ്മികത്വം വഹിക്കും. ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍, സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ.സോജി ഓലിക്കല്‍, ഫാ.ഷൈജു നടുവത്താനി എന്നിവര്‍ നയിക്കുന്ന മലയാളം റെസിഡന്‍ഷ്യല്‍ റിട്രീറ്റ് ' എഫാത്ത കോണ്‍ഫറന്‍സ് അനേകരുടെ ഹൃദയവാതിലുകള്‍ ഈശോയ്ക്കായി തുറക്കപ്പെടുന്ന അഭിഷേക ശുശ്രൂഷയായി മാറും.

അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ ഇന്റര്‍ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ ബ്രദര്‍ ഷിബു കുര്യന്‍, യുകെ കോ ഓര്‍ഡിനേറ്റര്‍ ബ്രദര്‍ സാജു വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
സ്ഥലത്തിന്റെ വിലാസം
The Hayes, Swanwick, Derbyshire, DE55 1AU
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
അനീഷ് തോമസ് - 07760254700, ബാബു ജോസഫ് - 07702061948

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category