1 GBP = 97.50 INR                       

BREAKING NEWS

മാവേലിക്കരക്കാരി പെണ്‍കുട്ടി ജര്‍മനിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍; ഫ്രാങ്ക്ഫര്‍ട്ട് യൂണിവേഴ്‌സിറ്റി വിദ്യാര്‍ ത്ഥിനി അനിലയുടെ മരണ കാരണം അറിയാതെ ബന്ധുക്കള്‍

Britishmalayali
kz´wteJI³

മാവേലിക്കര: മലയാളി വിദ്യാര്‍ത്ഥിനിയെ ജര്‍മനിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുസാറ്റില്‍ ജോലി ചെയ്യവെ ഫ്രാങ്ക്ഫര്‍ട്ട് യൂണിവേഴ്സിറ്റിയില്‍ ഉപരിപഠനത്തിനായി പോയ അനിലയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജര്‍മനിയിലെ താമസ സ്ഥലത്താണ് അനിലയുടെ മൃതദേഹം കാണ്ടെത്തിയത്. എന്നാല്‍ അനില മരിച്ചത് എങ്ങനെ എന്ന് ഇനിയും ആര്‍ക്കും അറിയില്ല. പഠനത്തിലും ജോലിയിലും ബഹു മിടുക്കിയായ അനില കുസാറ്റില്‍ ജോലി ചെയ്യവെ ഫ്രാങ്ക്ഫര്‍ട്ട് യൂണിവേഴ്സിറ്റിയില്‍ ഉപരിപഠനത്തിനായി പോയതായിരുന്നു.

പുന്നമ്മൂട് അനിലഭവന്‍ കാഞ്ഞൂര്‍ കിഴക്കതില്‍ അച്ചന്‍കുഞ്ഞിന്റെ ഏക മകള്‍ ആണ് 27കാരിയായ അനില അച്ചന്‍കുഞ്ഞ്. എപ്പോഴും സന്തോഷവതിയായി കാണപ്പെട്ടിരുന്ന അനിലയെ മരിച്ച നിലയില്‍ കണ്ടെത്തിയതിന്റെ നടുക്കത്തില്‍ നിന്നും ഇനിയും ബന്ധുക്കളും സുഹൃത്തുക്കളും മുക്തരായിട്ടില്ല. കഴിഞ്ഞ 7ന് രാത്രിയിലാണ് അവസാനമായി വീട്ടിലേക്കു വിളിച്ചത്. 8നു രാത്രി അച്ചന്‍കുഞ്ഞ് ഒട്ടേറെത്തവണ ഫോണില്‍ വിളിച്ചെങ്കിലും എടുത്തില്ല. തിങ്കള്‍ വൈകിട്ട് ജര്‍മനിയിലെ സമീപവാസിയായ ഒരാളാണു ഫോണില്‍ മരണവിവരം അറിയിച്ചത്.

മരണത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നാട്ടില്‍ അറിവായിട്ടില്ല. ജര്‍മനി ഫ്രാങ്ക്ഫര്‍ട്ട് യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയന്‍സിലെ എംഎസ് വിദ്യാര്‍ത്ഥിനിയാണ്. കുസാറ്റില്‍ ജോലി ചെയ്യവേ 2017ല്‍ ആണ് ഉപരിപഠനത്തിനായി ജര്‍മനിയില്‍ പോയത്. കഴിഞ്ഞ വര്‍ഷം അവധിക്കു വന്നിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category