1 GBP = 93.10 INR                       

BREAKING NEWS

യുവേഫ ചാമ്പ്യന്‍സ് ലീഗ്: മുഹമ്മദ് സലാഹയുടെ തിരിച്ചുവരവില്‍ ചുവപ്പന്‍പട; 'ഗ്രൂപ്പ് ഇ' അവസാന പോരാട്ടത്തില്‍ ഓസ്ട്രിയന്‍ ക്ലബ് സാല്‍സ്ബര്‍ഗിനെതിരെ ലിവര്‍പൂളിന് ജയം; കീഴടക്കിയത് എതിരില്ലാതെ രണ്ട് ഗോളുകള്‍ക്ക്; അപരാജിത കുതിപ്പില്‍ ലിവര്‍പൂള്‍=

Britishmalayali
kz´wteJI³

സാല്‍സ്ബര്‍ഗ്: യൂറോപ്പിലെ ക്ലബുകളുടെ മഹാപോരാട്ടത്തിന്റെ ഗ്രൂപ്പ് കളി ഫിനിഷിങ് പോയന്റിലേക്ക്. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂള്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രൂപ്പ് ഇയിലെ അവസാന പോരാട്ടത്തില്‍ ഓസ്ട്രിയന്‍ ക്ലബ് സാല്‍സ്ബര്‍ഗിനെയാണ് ലിവര്‍പൂള്‍ കീഴടക്കിയത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ലിവര്‍പൂളിന്റെ ജയം. ഇതോടെ സീസണിലെ അപരാജിത കുതിപ്പാണ് ലിവര്‍പൂള്‍ തുടര്‍ന്നത്.

ഓസ്ട്രിയയില്‍ നടന്ന മത്സരത്തില്‍ മികച്ച പോരാട്ടമാണ് ലിവര്‍പൂള്‍ പുറത്തെടുത്ത്. രണ്ടാം പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്. നാബി കെയ്റ്റ(57), മുഹമ്മദ് സലാ(58) എന്നിവരാണ് ലിവര്‍പൂളിനായി ഗോള്‍ നേടിയത്.

സലയുടെ ഗോള്‍ അതിമനോഹരമായിരുന്നു, ഗോള്‍കീപ്പറിനെ വട്ടംകറക്കാന്‍ ഓഫ്സൈഡ് കെണി മറികടന്ന് വലതുവശത്തെ നിശിതത്തില്‍ നിന്ന് വലതു കാല്‍ ഉപയോഗിച്ച് സ്‌കോര്‍ ചെയ്യുകയാണ് ഉണ്ടായത്. ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ലിവര്‍പൂള്‍ അവസാന 16ല്‍ ഇടം നേടിയത്. ഗ്രൂപ്പില്‍ രണ്ടാമതെത്തിയ നപ്പോളിയും പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ഗെങ്കിനെ മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് നപ്പോളിയുടെ നോക്കൗട്ട് പ്രവേശനം.

ആദ്യ കളിയില്‍തന്നെ ചാമ്പ്യന്‍ ക്ലബിന്റെ ചിറകരിഞ്ഞ് വിസ്മയിപ്പിച്ചവര്‍ ഇന്ന് ആന്‍ഫീല്‍ഡില്‍ അതേ എതിരാളികള്‍ക്കെതിരെ ഇറങ്ങുബോള്‍ പ്രതീക്ഷയെക്കാളേറെ ആശങ്കകളായിരുന്നു ഇറ്റാലിയന്‍ ടീമിന്. നാപോളിയുടെ കളിമുറ്റത്ത് ഏകപക്ഷീയമായ രണ്ടു ഗോളിനായിരുന്നു അന്ന് ലിവര്‍പൂള്‍ വീണത്. പക്ഷേ, കളിയേറെ മാറിയിട്ടുണ്ടിപ്പോള്‍. നാപോളി ടീമിനെ വലച്ച് ആഭ്യന്തരപ്രശ്‌നങ്ങള്‍ തുടരുന്നു. മാനേജ്മന്റെും കളിക്കാരും തമ്മിലായിരുന്നു പ്രശ്‌നം. കളി ആന്‍ഫീല്‍ഡിലേക്ക് മാറുന്നുവെന്നത് അതിനെക്കാള്‍ വലിയ ഭീഷണി.

സ്വന്തം മൈതാനത്ത് ലിവര്‍പൂള്‍ പ്രകടിപ്പിക്കുന്ന ഉഗ്രശേഷിക്കു മുന്നില്‍ മുട്ടിടിക്കാത്തവരില്ല. കഴിഞ്ഞ വര്‍ഷവും ഇതേ ടീമുകള്‍ ഒരേ ഗ്രൂപ്പില്‍ കളിച്ചതാണ്. സ്വന്തം മൈതാനങ്ങളില്‍ ഇരു ടീമും ജയം പങ്കിട്ടു. ലിവര്‍പൂള്‍ അടുത്തിടെ പ്രീമിയര്‍ ലീഗില്‍ ഒരു കളിപോലും തോറ്റിട്ടില്ല. പോയന്റ് നിലയില്‍ ഒന്നാം സ്ഥാനത്ത് ബഹുദൂരം മുന്നിലും. മുഹമ്മദ് സലാഹ് കൂടി തിരിച്ചെത്തുന്ന ചുവപ്പന്‍പടക്ക് വീര്യം കൂടിയത്. മറുവശത്ത്, മുന്നേറ്റത്തില്‍ ലോറന്‍സോ ഇന്‍സൈന്‍, അര്‍കാഡിയൂസ് മിലിക് എന്നിവരില്ലാതെയാണ് നാപോളി ഇറങ്ങുക. പോയന്റ് ലീഡുമായി ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്തും നാപോളി രണ്ടാമതുമാണ് ഗ്രൂപ്പില്‍.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category