1 GBP = 93.10 INR                       

BREAKING NEWS

ക്രിസ്മസ് പുല്‍ക്കൂടില്‍ ദീപാലങ്കാരം നടത്തുന്നതിനിടെ ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു; കുട്ടി ഷോക്കേറ്റ് കിടക്കുന്നത് കണ്ടത് അയല്‍വാസി: വൈദ്യുതി ബന്ധം വിച്ഛേദിച്ച് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Britishmalayali
kz´wteJI³

തിരുവനന്തപുരം: ക്രിസ്മസ് പുല്‍ക്കൂടില്‍ ദീപാലങ്കാരം നടത്തുന്നതിനിടെ ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. തിരുവനന്തപുരം കാരമൂട് കരിമരം മിച്ചഭൂമി കോളനിയില്‍ സുനില്‍-ആശ ദന്പതികളുടെ മകന്‍ സുജിത്ത് (13) ആണ് മരിച്ചത്. വീടിന്റെ സിറ്റൗട്ടില്‍ സുജിത്ത് നിര്‍മിച്ച പുല്‍ക്കൂട്ടില്‍ വൈദ്യുതി ദീപാലങ്കാരം നടത്തുന്നതിനിടെയായിരുന്നു അപകടം. അയല്‍വാസിയാണ് സുജിത്ത് ഷോക്കേറ്റ് കിടക്കുന്നതു കണ്ടത്. വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വെള്ളറട വേലായുധപ്പണിക്കര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണു സുജിത്ത്. സുജിത്തിന്റെ പിതാവും മാതാവും ഒപ്പമില്ലായിരുന്നു. മുത്തശിയോടൊപ്പമായിരുന്നു താമസം. ഇവര്‍ തൊഴിലുറപ്പു പണിക്കു പോയിരിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. മുന്‍ വര്‍ഷങ്ങളിലും പുല്‍ക്കൂട് നിര്‍മ്മാണത്തിനിടെ രണ്ട് കുട്ടികള്‍ക്ക് ഷോക്കേറ്റിരുന്നു. കൃത്യം വീട്ടുകാരുടെ സമയോചിതമായ ഇടപെടലില്‍ കുട്ടികള്‍ രക്ഷപ്പെട്ടിരുന്നു.

മുന്‍കരുതലുകള്‍ വേണം....
തിരുവനന്തപുരം കാരമൂടില് ക്രിസ്മസ് പുല്‍ക്കൂട് നിര്‍മ്മാണത്തിനിടെയാണ് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചത്. ഇത്തരം വൈദ്യൂതി ഉപയോഗിച്ചുള്ള നിര്‍മ്മാണങ്ങളില്‍ കൂടുതല്‍ സുരക്ഷകള്‍ ഉറപ്പു വരുത്തേണ്ട് അത്യാവശ്യമാണ്. വൈദ്യുതി ബന്ധിപ്പിക്കുമ്പോള്‍ കൃത്യമാണോ എന്ന് പരിശോധിക്കുക. മെയിന്‍ സ്വിച്ച് ഓഫാക്കിയതിന് ശേഷം മാത്രം കണക്ഷന്‍ കൊടുക്കാന്‍ പാടുള്ളു. കൈകളില്‍ ഗ്ലൗസ് ഇടുന്നത് അപകടമുണ്ടാകുന്നത് കുറയ്ക്കാന്‍ സാധിക്കൂ. നല്ലയിനം വയറുകളാണോ ഇതിനായി ഉപയോഗിക്കുന്നതെന്ന് ഉറപ്പു വരുത്തുക. വീട്ടുകാരോ മറ്റ് സുഹൃത്തുക്കളോ വീട്ടില്‍ ഉള്ളപ്പോള്‍ മാത്രം പരീക്ഷണം ചെയ്യുക.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category