1 GBP = 97.50 INR                       

BREAKING NEWS

വരുമാന പരിധി ശരിയാകാത്തതിനാല്‍ ഭാര്യയേയും മക്കളെയും ഇംഗ്ലണ്ടില്‍ എത്തിക്കാന്‍ പോലും കഴിയാതെ മരണത്തിനു കീഴടങ്ങിയ ലണ്ടനിലെ ഹരിയ്ക്ക് വേണ്ടി ബ്രിട്ടീഷ് മലയാളി വായനക്കാര്‍ ശേഖരിച്ചത് 22782 പൗണ്ട്; ചെറു പ്രായത്തില്‍ വിധവയായ ശോഭയ്ക്കും അനാഥരായ മക്കള്‍ക്കും ഇനി കടമെങ്കിലും വീട്ടാം

Britishmalayali
kz´wteJI³

വേദനിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ എന്നും ഓടിയെത്തുന്നവരാണ് യുകെ മലയാളികള്‍. പ്രത്യേകിച്ചും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ആ ദൗത്യം ഏറ്റെടുക്കുമ്പോള്‍. ഇങ്ങനെ ബ്രിട്ടീഷ് മലയാളി വായനക്കാര്‍ കണ്ണീരൊപ്പിയവരുടെ കണക്കെടുക്കാന്‍ പോലും കഴിഞ്ഞെന്നു വരില്ല. ആ പട്ടികയിലെ ഏറ്റവും ഒടുവിലത്തെ ആളായി മാറുകയാണ് ലണ്ടനില്‍ അകാലത്തില്‍ പൊലിഞ്ഞ ഹരി. ഹരിയ്ക്ക് വേണ്ടി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ദൗത്യം ഏറ്റെടുത്തപ്പോള്‍ വായനക്കാര്‍ നല്‍കിയത് 22782.25 പൗണ്ടാണ്. ഹരി അപ്പീല്‍ ഔദ്യോഗികമായി സമാപിക്കുമ്പോള്‍ ഇന്ന് വെളുപ്പിനു വരെ ലഭിച്ച തുകയാണിത്.

വിര്‍ജിന്‍ മണി അക്കൗണ്ടു വഴിയും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴിയുമാണ് പണം സമാഹരിച്ചത്. വിര്‍ജിന്‍ മണി വഴി 17341 പൗണ്ട് ലഭിച്ചപ്പോള്‍ ഗിഫ്റ്റ് എയ്ഡ് തുക കൂടി ചേര്‍ത്ത് ഇത് 20737.25 പൗണ്ടായി മാറുകയായിരുന്നു. 17341 പൗണ്ടിന്റെ 4.5 ശതമാനം വിര്‍ജിന്‍ മണിക്ക് കമ്മീഷനായി നല്‍കേണ്ടതുണ്ട്. 933 പൗണ്ടാണ് കമ്മീഷന്‍ ഇനത്തില്‍ നല്‍കേണ്ടത്. ഇതുകഴിച്ച് വിര്‍ജിന്‍ മണി വഴി ശേഖരിച്ച തുക 19804.25 പൗണ്ടാണ്. ബാങ്ക് അക്കൗണ്ട് വഴി ശേഖരിച്ചത് 2045 പൗണ്ടാണ്. ഇങ്ങനെയാണ് ആകെ തുക 21849.25 പൗണ്ടായി മാറുന്നത്. ജനറല്‍ ഫണ്ടില്‍ നിന്നും .75 പെന്‍സ് കൂടി ചേര്‍ന്ന് 21850 പൗണ്ടാണ് ഹരിയുടെ കുടുംബത്തിന് കൈമാറുക.
ചെറുതും വലുതുമായി നിരവധി പേരാണ് വിര്‍ജിന്‍ മണി വഴിയും ബാങ്ക് അക്കൗണ്ടിലൂടെയും പണം നല്‍കിയത്. സമസ്ത ലണ്ടന്‍ നല്‍കിയ 1430 പൗണ്ട്, അപ്പാപ്പ എന്ന വ്യക്തി നല്‍കിയ 1111 പൗണ്ട്, ലേഡി ക്വീന്‍ ഓഫ് റോസറി നൈറ്റ് വിജില്‍ ടീമും ഹെല്‍ഫീല്‍ഡിലെ ജോമോന്‍ കെ മാത്യുവും സുഹൃത്തുക്കളും ചേര്‍ന്നു നല്‍കിയ 1000 പൗണ്ട്, കവന്‍ട്രി ഹിന്ദു സമാജവുമായ ചേര്‍ന്ന് രാജീവ് മുരളീധരന്‍ നായര്‍ നല്‍കി 687.5 പൗണ്ട്, കിരു എന്ന വ്യക്തി നല്‍കിയ 625 പൗണ്ട്, നോര്‍ത്ത് ഈസ്റ്റ് കേരളാ ഹിന്ദു സമാജം നല്‍കിയ 562.5 പൗണ്ട്, ഇ ജോസഫ് എന്ന വ്യക്തി നല്‍കിയ 400 പൗണ്ട്, ഹേര്‍ട്ട് ഹിന്ദു സമാജം നല്‍കിയ 318.75 പൗണ്ട്, ഗുഹന്‍ എസ് എന്ന വ്യക്തി നല്‍കിയ 312.5 പൗണ്ട്, എസ് കുട്ടി എന്ന വ്യക്തി നല്‍കിയ 250 പൗണ്ട്, സൗത്ത് വെസ്റ്റ് ബ്രിസ്റ്റോളിലെ ചെമ്പഴന്തി കുടുംബ യൂണിറ്റ് നല്‍കിയ 250 പൗണ്ട്, ഈസ്റ്റ് മിഡ്‌ലാന്റ്‌സ് ഹിന്ദു സമാജം നല്‍കിയ 156.25 പൗണ്ട് തുടങ്ങി ചെറുതും വലുതുമായി നൂറുകണക്കിനു പേരാണ് സഹായം നല്‍കിയത്. ജീവിതത്തിലെ ഏറ്റവും കഠിന വേദന അനുഭവിക്കുന്ന ദിവസങ്ങളിലൂടെ കടന്നു പോകുന്ന ഞങ്ങള്‍ക്ക് താങ്ങായും തണലായും നിന്ന മുഴുവന്‍ മനുഷ്യ സ്‌നേഹികളോടും പറഞ്ഞാല്‍ തീരാത്ത നന്ദി അറിയിക്കുന്നതായി ഹരിയുടെ കുടുംബം വ്യക്തമാക്കി.

നവംബര്‍ 24നാണ് തിരുവനന്തപുരം സ്വദേശിയ ഹരി ശ്രീധരന്‍ നായര്‍ മരണത്തിനു കീഴടങ്ങിയത്. രണ്ടാഴ്ചയോളം മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂല്‍പ്പാലത്തിലൂടെയാണ് ഹരി കടന്നു പോയതും ഒടുവില്‍ മരണത്തിനു കീഴടങ്ങിയതും. തലച്ചോറിന്റെ മധ്യഭാഗത്തു തന്നെ ശക്തമായ നിലയില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ചികിത്സയുടെ ആദ്യ ഘട്ടത്തില്‍ തന്നെ തലയോട് പിളര്‍ന്നിരുന്നു. ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും ഹരി ഒരിക്കലും അബോധാവസ്ഥയില്‍ നിന്നും മോചനം നേടിയിരുന്നില്ല.

പ്രതീക്ഷകള്‍ പോലും അസ്ഥാനത്താണെന്ന് ഡോക്ടര്‍മാര്‍ തുടക്കത്തിലേ വ്യക്തമാക്കിയിരുന്നതിനാല്‍ നാട്ടില്‍ കഴിയുന്ന ഭാര്യ ശോഭയേയും മക്കളായ ഹരിഷ്മാ, ഹര്‍ഷ എന്നിവരെയും എങ്ങനെയെങ്കിലും യുകെയില്‍ എത്തിച്ച് അദ്ദേഹത്തെ ജീവനോടെ അവസാനമായി കാണുവാന്‍ അവസരമൊരുക്കുക ആയിരുന്നു ലണ്ടനില്‍ ഹരിയെ അടുത്തറിയാവുന്നവര്‍ ചെയ്തത്. കഴിഞ്ഞ 20 വര്‍ഷമായി ലണ്ടനിലെ സാധാരണ നഴ്സിങ് ഹോമില്‍ കെയററായി ജോലി ചെയ്യുകയായിരുന്ന ഹരി ജീവിതത്തില്‍ നിന്നും മടങ്ങുമ്പോള്‍ കുന്നോളം കടവും ബാധ്യതകളും മാത്രമാണ് ബാക്കിയായിരുന്നത്. ഈ ഒറ്റക്കാരണത്താല്‍ മാത്രമാണ് അദ്ദേഹത്തിന് കുടുംബത്തെ കൂടെ നിര്‍ത്തി സംരക്ഷിക്കാന്‍ കഴിയാതിരുന്നതും.

എല്ലാക്കാലവും തുച്ഛ ശമ്പളത്തില്‍ ഉള്ള താല്‍ക്കാലിക ജോലികള്‍ ചെയ്തിരുന്ന ഹരിക്ക് ആശ്രിത വിസയില്‍ ഭാര്യയെയും മക്കളെയും സംരക്ഷിക്കാന്‍ സാധിക്കുമായിരുന്നില്ല. പലവട്ടം ഹരി ഇതിനായി ശ്രമിച്ചതാണെങ്കിലും അദ്ദേഹത്തിന്റെ വരുമാനം കണക്കിലെടുത്തു കുടുംബാംഗങ്ങള്‍ക്ക് വിസ നല്‍കുവാന്‍ ഹോം ഓഫിസ് തയ്യാറായില്ല. ഇതോടെയാണ് ഹരിയും കുടുംബവും ലോകത്തിന്റെ രണ്ടു കോണുകളിലായി ഒറ്റപ്പെട്ടത്. പക്ഷെ ജീവിതത്തിന്റെ അവസാന നാളുകളില്‍ കുറച്ചു മണിക്കൂര്‍ നേരത്തേക്കെങ്കിലും ഈ കുടുംബത്തെ ഒന്നിച്ചാക്കാന്‍ സുമനസുകളുടെ പ്രവര്‍ത്തനം വഴി സാധ്യമായി.

ഡോക്ടര്‍മാരുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ഹോം ഓഫീസ് അനുവദിച്ച വിസയിലൂടെയാണ് ഹരിയുടെ ഭാര്യയും മക്കളും യുകെയിലേക്ക് എത്തിയത്. ഇവര്‍ എത്തി കണ്ട ശേഷമാണ് ഹരിയ്ക്കു നല്‍കിയിരുന്ന വെന്റിലേറ്റര്‍ ഓഫ് ചെയ്ത് മരണം സ്ഥിരീകരിച്ചത്. സ്വാന്‍സിയിലെ ഒരു മനുഷ്യ സ്‌നേഹിയുടെ വീട്ടിലാണ് ഹരിയുടെ കുടുംബം ഇപ്പോള്‍ താമസിക്കുന്നത്. ഹരിയുടെ അകാല വിയോഗം ആകെള തളര്‍ത്തിയ കുടുംബത്തെ വന്‍ സാമ്പത്തിക ബാധ്യതകളുമാണ് കാത്തിരുന്നത്.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി കാളയെ പോലെ തുച്ഛ ശമ്പളത്തിന് പണിയെടുക്കുക ആണെങ്കിലും നാട്ടിലെ കുടുംബത്തെ സംരക്ഷിക്കാനും യുകെയിലെ ജീവിത ചെലവും കഴിഞ്ഞു കാര്യമായൊന്നും ഹരിയുടെ കയ്യില്‍ ബാക്കി ഉണ്ടായിരുന്നില്ല. മൂത്ത മകളുടെ വിവാഹത്തിന് വീട് പണയപ്പെടുത്തി 25 ലക്ഷം രൂപ ലോണ്‍ എടുത്തിരുന്നു. ധാരാളം ആളുകളെ പലപ്പോഴായി സഹായിച്ചിട്ടുള്ള തനിക്ക് ഈ കടങ്ങളൊക്കെ വീട്ടാന്‍ ഈശ്വരന്‍ എന്തെങ്കിലും വഴി തെളിച്ചു തരും എന്നായിരുന്നു ഹരി ഭാര്യയോടും മക്കളോടും പറഞ്ഞിരുന്നത്.

വിവാഹ ശേഷം ലണ്ടനില്‍ മടങ്ങി എത്തിയാല്‍ കൂടുതല്‍ സ്ഥലത്തു ജോലി ചെയ്തു കടം വേഗം വീട്ടിയെടുക്കാം എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്ലാന്‍. എന്നാല്‍ പ്രതീക്ഷകളും അസ്ഥാനത്താക്കി ഹരി മരണത്തിനു കീഴടങ്ങുകയായിരുന്നു. ലോക് കേരള സഭാംഗം കാറല്‍ മിറാന്‍ഡയെ പോലുള്ള അനേകം പേരാണ് ഹരിയുടെ കുടുംബത്തിന് സഹായവുമായി ഒപ്പമുണ്ടായത്. ഇവരുടെയും കുടുംബത്തിന്റെയും അഭ്യര്‍ത്ഥനയിലൂടെയാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ അപ്പീല്‍ തുടങ്ങിയത്. ഹരിയുടെ കുടുംബത്തിന് അപ്പീല്‍ തുക ഉടന്‍ തന്നെ കൈമാറുന്നതായിരിക്കും.
ബാങ്ക് അക്കൗണ്ടില്‍ ലഭിച്ച തുകയുടെ വിശദമായ സ്റ്റേറ്റ്മെന്റ് ചുവടെ:

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category