1 GBP = 97.50 INR                       

BREAKING NEWS

നാടെങ്ങും ഇലക്ട്രിക് കാറുകള്‍; പിന്നാലെ എട്ടിന്റെ പണിയും വരുന്നു; തുടരെ തുടരെ ഉള്ള ചാര്‍ജിങ് മൂലം ഇലക്ട്രിക് കാറുകളുടെ ബാറ്ററി സാ വധാനം 'സമാധി'യാകുമെന്നു പഠനം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ പത്തു വര്‍ഷത്തിനകം ഡീസല്‍, പെട്രോള്‍ കാറുകള്‍ പടിപടിയായി ഇല്ലാതാകും എന്ന പ്രഖ്യാപനത്തിന്റെ ചുവടു പിടിച്ചു ലോകം മുഴുവന്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിറയുകയാണ്. സ്വഭാവികമായും ഇലക്ട്രിക് കാറുകള്‍ തന്നെയാണ് വാഹന വിപണിയുടെ ഗതി മാറ്റുന്ന ഈ പച്ചപ്പരിഷ്‌കാരത്തില്‍ മുന്നില്‍ നില്‍ക്കുന്നതും. ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ നിര്‍മ്മിക്കുന്ന അമേരിക്കയില്‍ തന്നെയാണ് ഏറ്റവും അധികം കാറുകള്‍ ഇലക്ട്രിക് ലേബലില്‍ ഇപ്പോള്‍ നിരത്തില്‍ ഉള്ളത്.

ആദ്യം ഒരു മാറ്റത്തെ അംഗീകരിക്കാന്‍ ഉള്ള മടിയില്‍ അറച്ചു നിന്ന ഉപയോക്താക്കള്‍ ഇലക്ട്രിക് കാറുകള്‍ ചാര്‍ജ് ചെയ്യാന്‍ ഉള്ള പോയിന്റുകള്‍ കുറവാണെന്ന ഭീതിയിലാണ് അകല്‍ച്ച കാട്ടിയത്. എന്നാല്‍ ചാര്‍ജിങ് പോയിന്റുകള്‍ സര്‍വ്വത്രികമായതോടെ സകല വിരോധവും മാറ്റിവച്ചു ഇലക്ട്രിക് കാറുകളെ നെഞ്ചേറ്റി ലാളിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ ലോകം പങ്കിടുന്നത്. 

എത്ര മികവിലും ഒരു പോരായ്മ ബാക്കി നില്‍ക്കും എന്നു പറയുന്നത് പോലെയാണ് ഇപ്പോള്‍ ഇലക്ട്രിക് കാറുകളെ കുറിച്ച് അമേരിക്കയില്‍ നടന്ന ഒരു പഠന റിപ്പോര്‍ട്ട് വെളിയില്‍ വിടുന്ന ആശങ്ക. ഇലക്ട്രിക് കാറുകളുടെ ചങ്ക് എന്ന് വിശേഷിപ്പിക്കാവുന്ന ബാറ്ററികള്‍ തുടര്‍ച്ചയായുള്ള ചാര്‍ജിങ് മൂലം ഏതാനും വര്‍ഷത്തെ ഉപയോഗം കൊണ്ട് തന്നെ മൃതപ്രായമാകും എന്ന സൂചനയാണ് ടെസ്ല കാറുകളില്‍ നടന്ന പഠനം വ്യക്തമാക്കുന്നത്.

ആദ്യ വര്‍ഷങ്ങളില്‍ ഒരു ശതമാനം വീതം പെര്‍ഫോമന്‍സില്‍ നഷ്ടം കാണിക്കുന്ന ഇലക്ട്രിക് കാറുകള്‍ 75000 കിലോമീറ്റര്‍ ഓട്ടം കഴിയുമ്പോഴേക്കും വലിയ തോതില്‍ പ്രവര്‍ത്തന നഷ്ടം വരുത്തിവയ്ക്കും എന്നതാണ് പഠനത്തിന്റെ കാതല്‍. ഇലട്രിക് വാഹനങ്ങളുടെ ഏറ്റവും വിലയേറിയ ഭാഗങ്ങളില്‍ ഒന്നും ബാറ്ററി ആയതിനാല്‍ ഏതാനും വര്‍ഷത്തെ ഉപയോഗം കൊണ്ട് തന്നെ ബാറ്ററി മാറേണ്ടി വന്നാല്‍ വാഹന ഉടമക്ക് അത് കനത്ത ബാധ്യത ആയി മാറും എന്നുറപ്പ്. 

തുടര്‍ച്ചയായുള്ള ചാര്‍ജിങ് മൂലം ഓരോ വര്‍ഷവും ടെസ്ല കാറുകളുടെ പ്രവര്‍ത്തനത്തില്‍ ''ക്ഷീണം'' അനുഭവപ്പെടും എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍. ഇലക്ട്രിക് കാറുകളുടെ വില്‍പ്പനയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ബ്രാന്‍ഡ് കൂടിയാണ് ടെസ്ല. ആദ്യ ഏഴു വര്‍ഷം കഴിയുമ്പോള്‍ തന്നെ കാറുകളുടെ മികവ് ഏഴു ശതമാനത്തില്‍ അധികം നഷ്ടമാകും എന്ന കണ്ടെത്തലും ആശങ്ക ഉണ്ടാക്കുന്നതാണ്.

നിലവിലെ ഡീസല്‍, പെട്രോള്‍ കാറുകള്‍ 20 വര്‍ഷത്തെ ഉപയോഗത്തില്‍ പോലും മികവിനെ ബാധിക്കാത്ത വിധം ഓട്ടം നടത്തുമ്പോഴാണ് ഏഴു വര്‍ഷം കഴിഞ്ഞാല്‍ ചക്രശ്വാസം വലിക്കുന്ന ഇലക്ട്രിക് കാറുകള്‍ ഞെട്ടല്‍ സമ്മാനിക്കുന്നത്. ഇലക്ട്രിക് കാറുകളെ കുറിച്ചുള്ള ഓരോ പഠനവും വ്യത്യസ്തമായ തരത്തില്‍ വാഹന ഉടമയെ വീണ്ടും വീണ്ടും ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. 

കുറ്റമറ്റ നിലയില്‍ ഇലക്ട്രിക് കാറുകള്‍ നിരത്തിലെത്താന്‍ ഇനിയും വര്‍ഷങ്ങള്‍ എടുക്കും എന്നതാണ് ഈ പഠനങ്ങള്‍ നല്‍കുന്ന ചൂണ്ടുവിരല്‍. എന്നാല്‍ വില്‍പനയില്‍ ഉള്ള കുതിപ്പ് നിര്‍മാതാക്കള്‍ക്ക് നല്‍കുന്ന ആവേശം ചെറുതല്ല. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാന്‍ സമയം എടുത്തേക്കുമെങ്കിലും ജനങ്ങള്‍ അതിവേഗം ഇലക്ട്രിക് കാറുകളില്‍ ചീറിപ്പായുന്ന കാഴ്ചയാണ് ലോകം കാണാനിരിക്കുന്നത്.

എന്നാല്‍ സാധാരണ കാറുകളെ പോലെ ഇലക്ട്രിക് കാറുകളും ഉപയോഗം അനുസരിച്ചായിരിക്കും പ്രവര്‍ത്തന ക്ഷമത വിലയിരുത്തപ്പെടുക എന്ന ന്യായീകരണമാണ് നിര്‍മ്മാതാക്കള്‍ നല്‍കുന്നത്. ഇലക്ട്രിക് കാറുകള്‍ ഉപയോഗിക്കുമ്പോള്‍ ഉടമകള്‍ കുറേക്കൂടി സൂക്ഷ്മത പുലര്‍ത്തണം എന്ന മുന്നറിയിപ്പും ടെസ്ല നല്‍കുന്നുണ്ട്. ബാറ്ററി അടിക്കടി ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കിയാല്‍ തന്നെ ഒരു പരിധി വരെ അതിന്റെ ആയുസു നീട്ടിയെടുക്കാമെന്നാണ് കമ്പനിക്കാരുടെ വാദം. 

കൂടുതല്‍ ഓട്ടം ഉണ്ടായാല്‍ അതനുസരിച്ചു ബാറ്ററിയുടെ ആയുസും കുറയുമെന്ന കണ്ടെത്തലാണ് ടെസ്ലയുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. അതേസമയം ആദ്യ പത്തു വര്‍ഷത്തെ ഉപയോഗത്തില്‍ ബാറ്ററിയെക്കുറിച്ചു ആവലാതിപ്പെടേണ്ട എന്നാണ് നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ നല്‍കുന്ന ഉറപ്പ്. നിസാനും ഹ്യുണ്ടായിയും ബാറ്ററിക്ക് എട്ടുവര്‍ഷത്തെ വാറന്റിയുമായാണ് വില്‍പ്പനക്ക് എത്തുന്നത്. അവിചാരിതമായ നിലയില്‍ ബാറ്ററി ചാര്‍ജിങ് ക്ഷമത നല്‍കുന്നില്ലെങ്കില്‍ നിര്‍മ്മാതാക്കള്‍ സൗജന്യമായി ബാറ്ററി മാറി നല്‍കാന്‍ ബാധ്യസ്ഥരാണ് എന്നും കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category