1 GBP = 97.50 INR                       

BREAKING NEWS

ബോറിസ് ജോണ്‍സണിന്റെ സ്വപ്‌നങ്ങളും ബ്രക്‌സിറ്റും വെറുതെയാ കുമോ? തെരഞ്ഞെടുപ്പിന് ഒരുദിവസം അവശേഷിക്കെ ടോറികളുടെ ഭൂരിപക്ഷം വെറും 28 സീറ്റുകളായി കുറഞ്ഞു; കഴിഞ്ഞ തവണ തൂക്കു പാര്‍ലമെന്റ് പ്രവചിച്ച സര്‍വേയില്‍ ലേബറിന് വമ്പന്‍ കുതിപ്പ്

Britishmalayali
kz´wteJI³

വ്യക്തമായ ഭൂരിപക്ഷത്തോടെ സര്‍ക്കാരുണ്ടാക്കി ബ്രക്‌സിറ്റ് അതിന്റെ പൂര്‍ണാര്‍ഥത്തില്‍ നടപ്പിലാക്കുകയെന്നതാണ് ബോറിസ് ജോണ്‍സണിന്റെ മോഹം. എന്നാല്‍, വിധിയെഴുത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, അതൊരു സ്വപ്‌നമായി ശേഷിക്കുമോ എന്ന ആശങ്കയാണ് കണ്‍സര്‍വേറ്റീവ് ക്യാമ്പില്‍. പത്തുപോയിന്റിലേറെ ലീഡുണ്ടായിരുന്ന ടോറികള്‍ക്ക് തിരഞ്ഞെടുപ്പ് അടുത്തതോടെ അതു നഷ്ടപ്പെട്ടുവെന്നാണ് ഏറ്റവും പുതിയ അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നത്. ടോറികള്‍ തന്നെ കൂടുതല്‍ സീറ്റുനേടുമെങ്കിലും ഒറ്റയ്ക്ക് സര്‍ക്കാരുണ്ടാക്കാനാകുമോ എന്ന സംശയം ഈ സര്‍വേ മുന്നോട്ടുവെക്കുന്നു.

2017-ലെ തിരരഞ്ഞടുപ്പില്‍ തൂക്കുപാര്‍ലമെന്റ് പ്രവചിച്ച യുഗവിന്റെ എം.ആര്‍.പി. സര്‍വേയാണ് ഇക്കുറിയും തൂക്കുപാര്‍ലമെന്റ് സാധ്യത മുന്നില്‍ക്കാണുന്നത്. 28 സീറ്റുളുടെ മുന്‍തൂക്കമേ ഈ സര്‍വേ ടോറികള്‍ക്ക് കല്‍പിക്കുന്നുള്ളൂ. കണ്‍സര്‍വേറ്റീവുകള്‍ 339 സീറ്റുകളില്‍ വിജയിക്കുമ്പോള്‍, ജെറമി കോര്‍ബിന്റെ ലേബര്‍ പാര്‍ട്ടി 231 സീറ്റുകളിലും ലിബറല്‍ ഡമോക്രാറ്റുകള്‍ 15 സീറ്റിലും വിജയിക്കുമെന്ന് സര്‍വേ സൂചിപ്പിക്കുന്നു. ആയിരക്കണക്കിന് വോട്ടര്‍മാരെ നേരില്‍ക്കണ്ട് തയ്യാറാക്കിയ എംആര്‍പി സര്‍വേ ഏറെക്കുറെ കൃത്യമാകാറുണ്ട്. ഇതനുസരിച്ച് ടോറികള്‍ക്ക് 43 ശതമാനം പേരുടെ പിന്തുണയാണുള്ളത്. ലേബറിന് 34 ശതമാനവും.

നവംബര്‍ 27-നും സമാനമായ സര്‍വേ യുഗവ് നടത്തിയിരുന്നു. അതനുസരിച്ച് 68 സീറ്റുകളുടെ മുന്‍തൂക്കമാണ് ടോറികള്‍ക്ക് കല്‍പിച്ചിരുന്നത്. അതില്‍നിന്ന് ജനപിന്തുണ വളരെയേറെ താഴേക്ക് പോയെന്ന് ഇപ്പോഴത്തെ അഭിപ്രായ സര്‍വേ വ്യക്തമാക്കുന്നു. നേരീയ വ്യത്യാസമുണ്ടാകാമെങ്കിലും ടോറികള്‍ 311 സീറ്റില്‍ക്കുറയില്ലെന്നാണ് യുഗവ് വിലയിരുത്തല്‍. ലേബറിന്റെ ഹൃദയഭൂമികളായ ആഷ്ഫീല്‍ഡ്, ബാസറ്റ്‌ലോ, ടോണി ബ്ലെയറുടെ സീറ്റായിരുന്ന സെഡ്ജ്ഫീല്‍ഡ് എന്നിവിടങ്ങളിലുള്‍പ്പെടെ 22 സീറ്റുകളുടെ ടോറികള്‍ക്ക് പിടിച്ചെടുക്കാനാകുമെന്നും സര്‍വേ വ്യക്തമാക്കുന്നു.

തുടക്കത്തില്‍ ബോറിസ് ജോണ്‍സണിന്റെ വ്യക്തിപ്രഭാവത്തിന് മുന്നില്‍ അമ്പേ പരാജയപ്പെട്ട ലേബര്‍ പാര്‍ട്ടി പിന്നീട് തിരിച്ചുവരുന്നതിന്റെ സൂചനകളാണ് ഓരോ സര്‍വേയും നല്‍കുന്നത്. നോര്‍ത്തിലും മിഡ്‌ലന്‍ഡ്‌സിലും ഉണ്ടായിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ച് വോട്ടര്‍മാരുടെ വിശ്വാസം തിരിച്ചുപിടിക്കുകയാണ് ലേബറെന്നും സര്‍വേ വ്യക്തമാക്കുന്നു.

കണ്‍സര്‍വേറ്റീവുകള്‍ ലക്ഷ്യമിട്ടിരുന്ന പല സീറ്റുകളിലും ലേബര്‍ വലിയ തിരിച്ചുവരവ് നടത്തിയെന്നാണ് സൂചന. ടോം വാട്‌സണിന്റെ മണ്ഡലമായിരുന്ന വെസ്റ്റ് ബ്രോംവിച്ച് ഈസ്റ്റ്, വര്‍ക്കിങ്ടണ്‍ തുടങ്ങിയ മണ്ഡലങ്ങളിലും ലേബര്‍ വിജയപ്രതീക്ഷയിലാണ്. കെന്‍സിങ്ടണ്‍, കാന്റര്‍ബറി തുടങ്ങി എന്നീ സീറ്റുകളും ലേബര്‍ നിലനിര്‍ത്തുമെന്നാണ് സൂചന. കണ്‍സര്‍വേറ്റീവ് പക്ഷത്തെ പ്രമുഖരായ ഡൊമിനിക് റാബും ഇയാന്‍ ഡുങ്കന്‍ സ്മിത്തും കടുത്ത മത്സരമാണ് മണ്ഡലത്തില്‍ നേരിടുന്നത്.

റിമെയ്ന്‍ പക്ഷത്തിന് മേല്‍ക്കൈയുള്ള മേഖലകളിലാണ് ലേബര്‍ വലിയതോതില്‍ തിരിച്ചുവരവ് നടത്തിയിട്ടുള്ളത്. നവംബര്‍ 27-നുള്ള സര്‍വേയ്ക്കുശേഷം ഈ മേഖലകളില്‍ ആറുശതമാനത്തോളം ലേബര്‍ പാര്‍ട്ടിയുടെ വോട്ട് വിഹിതം വര്‍ധിച്ചതായും സര്‍വേ വ്യക്തമാക്കുന്നു. എങ്കിലും 231 സീറ്റുകളെന്നത് ലേബര്‍ പാര്‍ട്ടിയുടെ 1987-നുശേഷമുള്ള ഏറ്റവും മോശം പ്രകടനമാണ്. 2017-ല്‍ നേടിയതിനെക്കാള്‍ 22 സീറ്റുകള്‍ കൂടുതല്‍ ടോറികള്‍ നേടുമ്പോള്‍, ലേബറിന് 31 സീറ്റുകള്‍ നഷ്ടമാകുമെന്നും സര്‍വേഫലം വിലയിരുത്തിക്കൊണ്ട് യുഗവിന്റെ പൊളിറ്റിക്കല്‍ റിസര്‍ച്ച് മാനേജര്‍ ക്രിസ് കുര്‍ട്ടിസ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category