1 GBP = 93.10 INR                       

BREAKING NEWS

പൈതൃക തീവണ്ടിയില്‍ ചുരം കയറി ബ്രിട്ടീഷുകാരടക്കം ഊട്ടിയിലേക്ക്; പരമ്പരാഗത നീരാവി എഞ്ചിന്‍ വാടകയ്‌ക്കെടുത്ത് വിദേശ സഞ്ചാരികളുടെ ഊട്ടി യാത്ര; പ്രകൃതിയുടെ വിസ്മയ കാഴ്ചകള്‍ കണ്ടും ഫോട്ടോകള്‍ എടുത്തും മടക്കം

Britishmalayali
kz´wteJI³

ഗൂഡല്ലൂര്‍: ദക്ഷിണേന്ത്യയിലേക്ക് വിദേശ സഞ്ചാരികളെ ഏറ്റവും അധികം ആകര്‍ഷിക്കുന്ന സ്ഥലങ്ങളിലൊന്നാണ് നീലഗിരിയുടെ റാണിയായ ഊട്ടി. പ്രകൃതിരമണീയമായ മലകള്‍ കൊണ്ട് അനുഗ്രഹീതമാണ് ഈ പ്രദേശം. മഞ്ഞില്‍ പൊതിഞ്ഞ നീലഗിരിക്കുന്നുകളുടെ പശ്ചാത്തലമാണ് ഊട്ടിയെ ഇത്ര സുന്ദരമാക്കുന്നതും. എന്നാല്‍ മേട്ടുപ്പാളയത്തില്‍ നിന്നുള്ള നീലഗിരി മൗണ്ടന്‍ റെയില്‍ ആണ് ഊട്ടിയിലേക്കുള്ള യാത്രയുടെ മനോഹാരിത കൂട്ടുന്നത്.

ഇപ്പോഴിതാ ബ്രിട്ടീഷുകാരടക്കമുള്ള വിദേശ വിനോദ സഞ്ചാരികളുടെ സംഘം ഊട്ടി ഹെറിറ്റേജ് ട്രെയിന്‍ വാടകയ്‌ക്കെടുത്തു യാത്ര ചെയ്തു. യുനെസ്‌കൊ പൈതൃക പട്ടികയില്‍ ഇടം പിടിച്ച ട്രെയിനില്‍ കൂനൂരില്‍ നിന്ന് ഊട്ടി വരെ യാത്ര ചെയ്യാന്‍ സഞ്ചാരികള്‍ 2,66,000 രൂപയാണു മുടക്കിയണ് യാത്ര നടത്തിയത്. മേട്ടുപ്പാളയത്തു നിന്ന് ഊട്ടിയിലേക്ക് യാത്ര ചെയ്യാനാണ് സംഘം ആദ്യം തീരുമാനിച്ചത്. എന്നാല്‍, മേട്ടുപ്പാളയത്തിനും കൂനൂരിനുമിടയില്‍ മഴയെത്തുടര്‍ന്ന് പാളങ്ങളില്‍ കൂറ്റന്‍ പാറകള്‍ വീണ് പാളങ്ങള്‍ തകര്‍ന്നിരുന്നു.

പാളങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടന്നു വരുന്നതു കൊണ്ട് ഈ ഭാഗത്ത് ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്. തുടര്‍ന്നാണു സംഘം കൂനൂര്‍ മുതല്‍ ഊട്ടി വരെ യാത്ര ചെയ്യാന്‍ തീരുമാനിച്ചത്. പരമ്പരാഗത നീരാവി എന്‍ജിനിലായിരുന്നു ഇവരുടെ സഞ്ചാരം. ഇംഗ്ലണ്ട്, ബല്‍ജിയം, അമേരിക്ക, ഓസ്‌ട്രേലിയ രാജ്യങ്ങളില്‍ നിന്നുള്ള 71 പേരാണ് ട്രെയിനില്‍ സഞ്ചരിച്ചത്. ബ്രിട്ടീഷ് പാരമ്പര്യമുള്ള നീലഗിരി ഹെറിറ്റേജ് ട്രെയിനിലെ യാത്ര ഭൂതകാലത്തേക്ക് കൂട്ടിക്കൊണ്ടുപോയതായും പ്രകൃതിയുടെ വിസ്മയ കാഴ്ചകള്‍ ഒരിക്കലും മറക്കില്ല ട്രെയിന്‍ വാടകയ്‌ക്കെടുത്ത് ഇനിയും യാത്ര ചെയ്യാന്‍ തങ്ങള്‍ വരുമെന്നും സഞ്ചാരികള്‍ പറഞ്ഞു. ലവ്‌ഡേല്‍ സ്റ്റേഷനില്‍ ലോക്കോ കോച്ചുകള്‍, ഹെറിറ്റേജ് കെട്ടിടങ്ങള്‍, ട്രാക്കുകള്‍, എന്നിവയുടെ ഫോട്ടോകള്‍ വിദേശ യാത്രക്കാര്‍ എടുത്തു. അതിനുശേഷം, എല്ലാ യാത്രക്കാരും എഞ്ചിന് മുന്നില്‍ ഒരു ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്താണ് ഊട്ടിയോട് വിടപറഞ്ഞത്.

ഇത് മീറ്റര്‍ഗേജ് പാതയായ ഇവിടെ പല്‍ച്ചക്രം ഉപയോഗിച്ച് കയറ്റം കയറുന്ന പാതയും വണ്ടിയും (റാക്ക് റെയില്‍വേ) ഇന്ത്യയില്‍ ഇവിടെ മാത്രമാണ് ഉള്ളത്. 1891-ല്‍ തുടങ്ങി 1908-ല്‍ പൂര്‍ത്തിയാക്കിയ ഇതിന്റെ നിര്‍മ്മാണം ബ്രിട്ടീഷ് നിര്‍മ്മാണ വിദഗ്ദ്ധരാണ് നിര്‍വ്വഹിച്ചത്. ഈ തീവണ്ടിയുടെ ആവി എന്‍ജിന്‍ സ്വിറ്റ്‌സര്‍ലാന്റിലെ വിന്റര്‍ത്തുരില്‍ നിര്‍മ്മിച്ചതാണ്. ലോക പൈതൃക സ്മാരകങ്ങളിലൊന്നായി ഇതിനേയും ഡാര്‍ജിലിങ്ങിലെ ഹിമാലയന്‍ റെയില്‍വേയേയും യുനെസ്‌ക്കോ തിരഞ്ഞെടുത്തിട്ടുണ്ട്. മേട്ടുപ്പാളയം പിന്നിട്ട് കുറച്ചു ദൂരം കഴിഞ്ഞാല്‍ ഈ സംവിധാനം ഉപയോഗിച്ചാണ് വണ്ടി മല കയറുന്നത്. ഇത്രയും ദൂരം വളരെപ്പഴക്കം ചെന്ന ആവി എന്‍ജിന്‍കൊണ്ടാണ് വണ്ടി ഓടുന്നത്.

കൂനൂര്‍ എത്തുംവരെ ഈ രീതിതുടരുന്നു. കൂനൂര്‍ മുതല്‍ ഊട്ടി വരെ ഡീസല്‍ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഈ തീവണ്ടിയാത്ര ദൃശ്യ മനോഹരമായ ഒന്നാണ്. ഇന്ന് മറ്റു മാര്‍ഗ്ഗങ്ങളിലൂടെ എളുപ്പം ഊട്ടിയില്‍ എത്താമെങ്കിലും വളരെയധികം സന്ദര്‍ശകര്‍ ഇതിന്റെ പ്രത്യേകതമൂലം ഈ തീവണ്ടിയിലാണ് ഊട്ടിയില്‍ എത്തുന്നത്. മനോഹരമായ നീലഗിരി പര്‍വതങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ ട്രെയിന്‍യാത്രയില്‍ താണ്ടുന്നത് 41.8 കിലോമീറ്റര്‍ ദൂരമാണ്. 208 കുത്തനെയുള്ള വളവുകള്‍, 16 തുരങ്കങ്ങള്‍, 250 പാലങ്ങള്‍ എന്നിവയുടെ ചൂളം വിളിയോടെ കുതിക്കുകയാണ് ഇന്നും ഈ പൈതൃക ട്രെയിന്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category