1 GBP = 97.60 INR                       

BREAKING NEWS

ഒമ്പതാം വയസ്സില്‍ ലോകത്തെ ആവേശഭരിതമാക്കി ബാലെ ഡാന്‍സിങ്ങില്‍ കിരീടാവകാശി തിളങ്ങി; പ്രൈംടിവി ഷോകളിലൂടെ തരംഗമായി; 14-ാം വയസ്സില്‍ അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങി; ലോകത്തെ കണ്ണീരിലാഴ്ത്തി ജാക്ക് വിടപറയുമ്പോള്‍

Britishmalayali
kz´wteJI³

ബാലെ വേദികളില്‍ തരംഗമായി മാറിയ കൗമാരക്കാരന്റെ അപ്രതീക്ഷിത വിയോഗത്തില്‍ വിതുമ്പുകയാണ് ആരാധകര്‍. അടുത്ത ബില്ലി എലിയട്ട് എന്നുവരെ വിശേഷിപ്പിക്കപ്പെട്ട ജാക്ക് ബേണ്‍സ് എന്ന 14-കാരനാണ് ആരാധകരെ കണ്ണീരിലാഴ്ത്തി മരണ്തിന് കീഴടങ്ങിയത്. സ്‌കോട്ട്‌ലന്‍ഡിലെ ഇന്‍വെല്‍സൈക്കിളില്‍ ഗ്രീനോക്കിലെ വീട്ടില്‍വെച്ചായിരുന്നു ജാക്കിന്റെ മരണം. മരണകാരണം വ്യക്തമായിട്ടില്ലെങ്കിലും സംശയിക്കത്തക്കതായി ഒന്നുമില്ലെന്നാണ് പോലീസ് നല്‍കുന്ന സൂചന.

ഗ്ലാസ്‌ഗോ ബാലെയില്‍ ഒമ്പതാം വയസ്സില്‍ വിജയം നേടിയ താരമാണ് ജാക്ക്. അതിനുശേഷം ഏറെ പ്രശസ്തമായ ഔട്ട്‌ലാന്‍ഡര്‍ എന്ന ടിവി പരമ്പരയിലൂടെയും ആരാധകരുടെ മനംകവര്‍ന്നു. ഐടിവിയില്‍ ഹിറ്റായ പ്ലെയിന്‍ സൈറ്റ് എന്ന പരമ്പരയിലും ജാക്ക് വേഷമിട്ടു. ഒട്ടേറെ ബിബിസി പരിപാടികളിലും ജാക്ക് അഭിനയിച്ചിട്ടുണ്ട്.

അമ്മ കാരനും അച്ഛന്‍ റോബര്‍ട്ടിനും സഹോദരന്‍ റോറിക്കുമൊപ്പമായിരുന്നു ജാക്ക് താമസിച്ചിരുന്നത്. കില്‍മകോമിലെ സെന്റ് കൊളംബിയ സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു. ഗ്ലാസ്‌ഗോയിലെ ദ മോഡല്‍ ടീമിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന ജാക്ക് ഏതാനും ആഗോള ബ്രാന്‍ഡുകളുടെ മോഡലുമായിരുന്നു. പ്രശസ്തിയുടെ പടവുകളില്‍ നില്‍ക്കവെയാണ് ജാക്കിന്റെ വേര്‍പിരിയല്‍.

എലൈറ്റ് ഡാന്‍സ് അക്കാദമി അതിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ജാക്കിന്റെ മരണവിവരം പുറത്തുവിട്ടത്. തങ്ങളുടെ ഏറ്റവും മഹാനായ വിദ്യാര്‍ഥിയായ ജാക്ക് ബേണ്‍സ് മരിച്ചുവെന്ന അവിശ്വസനീയമായ വാര്‍ത്ത അറിയിക്കുന്നുവെന്നായിരുന്നു പോസ്റ്റ്. എലൈറ്റ് അക്കാദമിയിലെ എല്ലാവര്‍ക്കും ഒരു പ്രചോദനമായിരുന്നു ജാക്കിന്റെ സാന്നിധ്യമെന്നും അതില്‍ പറയുന്നു.

ഡിസംബര്‍ ഒന്നിനായിരുന്നു ജാക്കിന്റെ മരണം. നാളെയാണ് ശവസംസ്‌കാരശുശ്രൂഷ. ഗ്രീനോക്കിലെ പാട്രിക് സ്ട്രീറ്റിലെ സെന്റ് മേരീസ് ചര്‍ച്ചിലാണ് ചടങ്ങുകള്‍. എലൈറ്റ് ഡാന്‍സ് അക്കാദമിയില്‍ ശവസംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുക്കുന്നവര്‍ക്കായി രാവിലെ ഒമ്പതുമുതല്‍ ഡാന്‍സ് അക്കാദമിയുടെ സ്റ്റുഡിയോ തുറന്നിരിക്കുമെന്നും അക്കാദമി അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category