ആഞ്ജലീന ജോളിയുടെയും ജേഡ് ഗുഡിയുടെയും അനുഭവം പറഞ്ഞ് മനീഷ് കൈകൊണ്ട് പരിശോധിച്ചത് 23 സ്ത്രീകളുടെ മാറിടത്തിലും ലൈംഗികാവയവത്തിലും; ലണ്ടനിലെ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്ക് ഇനി തടവറയില്‍ ജീവിതം
ആഞ്ജലീന ജോളിയുടെയും ജേഡ് ഗുഡിയുടെയും സ്തനാര്‍ബുദത്തെ ഇന്ത്യക്കാരനായ ജിപി ഡോ. മനീഷ് ഷാ മുതലെടുത്തത് തനിക്കരികിലെത്തുന്ന സ്ത്രീകളുടെ രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നതിനായി. സെലിബ്രിറ്റികള്‍ക്ക് സ്തനാര്ബുദംവന്ന ചരിത്രം പറഞ്ഞ് സ്ത്രീകളുടെ മാറിടത്തിലും ലൈംഗികാവയവത്തിലും ആവശ്യമില്ലാതെ സ്പര്‍ശിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ക്ക് ഇനി ജയിലില്‍ കഴിയാം. 23 സ്ത്രീകളെവരെ ഇത്തരത്തില്‍ മനീഷ് ദുരുപയോഗം ചെയ്തിട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
മനീഷിന്റെ പരിശോധനയ്ക്ക് വിധേയരാവരില്‍ 11 വയസ്സുകാരി വരെയുണ്ടെന്നാണ് കണ്ടെത്തല്‍. തന്റെ ലൈംഗികതാത്പര്യം നിറവേറ്റുന്നതിനായി രോഗികളെ അര്‍ബുദകഥ പറഞ്ഞ് പേടിപ്പിക്കുകയും അവരുടെ ശരീരത്തില്‍ കൈക്രീയകള്‍ നടത്തുകയുമാണ് മനീഷ് ചെയ്തിരുന്നതെന്ന് കോടതി കണ്ടെത്തി. മാവ്നി മെഡിക്കല്‍ സെന്ററില്‍ ജോലി ചെയ്യവെ 2009 മെയ്ക്കും 2013 ജൂണിനുമിടയ്ക്ക് ആറ് സ്ത്രീകളെ മനീഷ് പീഡിപ്പിച്ചിരുന്നതായും കോടതി കണ്ടെത്തി.
എന്‍എച്ച്എസിന്റെ രോഗനിര്‍ണയ സംവിധാനത്തിന്റെ കുഴപ്പം കൊണ്ടാണ് താന്‍ രോഗികളെ സംശയത്തിന്റെ പേരില്‍ പരിശോധിച്ചിരുന്നതെന്ന് മനീഷ് പറഞ്ഞു. തന്റെ ഭാര്യാമാതാവ് സ്താനാര്‍ബുദം വന്നാണ് മരിച്ചത്. എന്നാല്‍, രോഗം എന്‍എച്ച്എസ് ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താനായിരുന്നില്ല. എന്നാല്‍, കോടതിയിലെ വിചാരണയില്‍ മനീഷ് ചെയ്തിരുന്നത് ലൈംഗിക പീഡനം തന്നെയാണെന്ന് സ്ഥിരീകരിക്കപ്പെട്ടു.മുമ്പ് 17 സ്ത്രീകള്‍ക്കുനേരെ സമാനമായ ലൈംഗികാരോപണം നേരിട്ട ഡോക്ടര്‍ക്ക് ഇതുകൂടിയായപ്പോള്‍, കുറ്റത്തില്‍നിന്ന് രക്ഷപ്പെടാനായില്ല.
ഏറ്റവുമൊടുവിലത്തെ ആറു പീഡനക്കേസുകളില്‍ 25 കുറ്റങ്ങളാണ് ഡോക്ടര്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. ഇവയ്ക്കുള്ളതും ചേര്‍ത്ത് ശിക്ഷ ഫെബ്രുവരി ഏഴിനുള്ളില്‍ വിധി പ്രസ്താവിക്കുമെന്ന് ജഡ്ജി ആന്‍ മോളിന്യൂക്സ് പറഞ്ഞു. സ്ത്രീകളുടെ അര്‍ബുദത്തോടുള്ള ഭയം മുതലെടുക്കുകയാണ് ഡോക്ടര്‍ ചെയ്തതെന്നും ഇത് തന്റെ സ്ത്രീത്വത്തോടും തന്റെ ജോലിയോടും കാട്ടിയ കൊടിയ വഞ്ചനയാണെന്നും പ്രോസിക്യൂട്ടര്‍ കെയ്റ്റ് ബെക്സ് പറഞ്ഞു.
സ്തനാര്‍ബുദ പാരമ്പര്യമുള്ള കുടുംബങ്ങളില്‍പ്പെട്ടവരെ തിരഞ്ഞുപിടിച്ചാണ് ഡോക്ടര്‍ മുതലെടുത്തിരുന്നത്. അര്‍ബുദം വരാന്‍ സാധ്യതയുണ്ടെന്ന് ഭീഷണിപ്പെടുത്തി മുതലെടുക്കുകയായിരുന്നു ഡോക്ടര്‍. രോഗികളുടെ പ്രായവും ഇയാള്‍ മുതലെടുത്തു. മുന്‍കൂട്ടിയുള്ള പരിശോധനയിലൂടെ ആഞ്ജലിന ഷൊലിക്ക് അര്‍ബുദത്തില്‍നിന്ന് രക്ഷപ്പെടാനായതും രോഗികളെ പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു മുതലെടുപ്പെന്ന് അന്വേഷണോദ്യോഗസ്ഥര്‍ വ്യക്തമാക്കി.