
ഹെല്‍സിങ്കി: ഫിന്‍ലാന്‍ഡ് പ്രധാന മന്ത്രിയായി സന്ന മരിന് ഇന്ന് ചുമതല ഏല്ക്കും. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മന്ത്രിസഭ അധികാരം ഏറ്റെടുക്കുമ്പോള്‍ ഭൂരിപക്ഷം മന്ത്രിമാരും 40 വയസ്സാകാത്ത യുവതികളാണെന്നതാണ് മറ്റൊരു പ്രത്യേകത. തന്റെ മന്ത്രി സഭയില്‍ സന്ന ധനകാര്യ മന്ത്രിയായും വിദ്യാഭ്യാസ മന്ത്രിയായും നിയമിച്ചത് 32കാരായ കൂട്ടുകാരികളെയാണ്.
മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സെന്റര്‍ പാര്‍ട്ടിയുടെ നേതാവ് കത്രി കല്‍മുനി എന്ന 32കാരിയാകും പുതിയ ധനമന്ത്രി. ഇടതു മുന്നണി അധ്യക്ഷ ലി ആന്ഡേഴ്സന് എന്ന 32കാരിയാണ് വിദ്യാഭ്യാസ മന്ത്രിയായി ചുമതല ഏല്ക്കുക. അവിടെയും തീരുന്നില്ല, ഫിന്‍ലന്‍ഡ് സൃഷ്ടിക്കുന്ന ലോകമാതൃക, ഭരണമുന്നണിയിലെ അഞ്ച് കക്ഷികളില്‍ നാലിന്റെയും നേതൃസ്ഥാനത്ത് വനിതകള്‍; അവരില്‍ 3 പേരും 35 വയസ്സിനു താഴെയുള്ളവര്‍. ഗ്രീന്‍ പാര്‍ട്ടി നേതാവ് മരിയ ഒഹിസാലോ (34) ആഭ്യന്തര മന്ത്രിയാകും. സ്വീഡിഷ് പീപ്പിള്‍സ് പാര്‍ട്ടിയുടെ അന്ന മജ ഹെന്റിക്സന് (55) നീതിന്യായ വകുപ്പിലും തുടരും.
ഈ വര്‍ഷം ജൂണ്‍ മുതല്‍ ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ മന്ത്രിയായി ചുമതല വഹിച്ചു വരികയായിരുന്നു സന്ന. കൗമാരക്കാലത്ത് ഒരു ബേക്കറി ജീവനക്കാരിയായിരുന്ന സന്നയാണ് തന്റെ കുടുംബത്തില്‍ നിന്നും ആദ്യമായി ഒരു യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിന് പോകുന്നത്. തികച്ചും പാവപ്പെട്ട ഒരു കുടുംബത്തിലെ അംഗമായിരുന്നു ഇവര്‍. സന്ന മരിയയ്ക്ക് 22 മാസം പ്രായമുള്ള ഒരു മകളുണ്ട്. മാര്‍ക്കസ് റായിക്കോണ് ആണ് സന്നയുടെ ഭര്‍ത്താവ്.

2012ല്‍ 27-ാം വയസ്സില്‍ സിറ്റി കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് സന്ന രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ചത്. 2015ല്‍ പിര്ക്കാന്മാ ജില്ലയില്‍ നിന്നും ഫിന്നിഷ് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഈ വര്‍ഷം ആദ്യം രാജ്യത്തിന്റെ ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ മന്ത്രിയായും ചുമതലയേറ്റു. ഫറിന്ലാന്ഡ് കാബിനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതില്‍ 12 പേരും വനിതകളാണ്. ഏഴ് പുരുഷന്മാര് മാത്രമാണ് പുതിയ മന്ത്രിസഭയില്‍ ഉള്ളത്.
സോഷ്യല്‍ ഡെമോക്രാറ്റ് പാര്‍ട്ടി നേതാവ് ആന്റി റിന്നേ രാജിവച്ചതിനെത്തുടര്‍ന്നാണ് സന മരിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. പാര്‍ട്ടി യോഗത്തില്‍ 29 നെതിരെ 32 വോട്ടു നേടിയാണ് സന സ്ഥാനമുറപ്പിച്ചത്. 700 തപാല്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനവും തുടര്‍ന്നുണ്ടായ സമരവുമാണ് റിന്നേയുടെ പുറത്താകലിനു കാരണം. ഭരണമുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സെന്റര്‍ പാര്‍ട്ടി, റിന്നേയില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടിയതാണ് നേതൃമാറ്റങ്ങള്‍ക്കു വഴിതെളിച്ചത്. റിന്നേ മന്ത്രിസഭയില്‍ ഗതാഗത, വാര്‍ത്താ വിനിമയ മന്ത്രിയായിരുന്നു സന. ഫിന്‍ലന്‍ഡിന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ്.

നിലവില്‍ ലോകത്തെ പ്രായം കുറഞ്ഞ ഭരണത്തലവന്മാര്
യുക്രെയ്ന് ഒലക്സി ഹോഞ്ചരുക് 35
ഉത്തരകൊറിയ കിം ജോങ് ഉന്‍ 36
എല്‍സാല്‍വദോര്‍ നയീബ് ബുകേലെ 38
ന്യൂസീലന്‍ഡ് ജസിന്‍ഡ ആര്ഡേന് 39
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിമാര്‍
(സ്ഥാനമേല്‍ക്കുമ്പോഴത്തെ പ്രായം)
1. രാജീവ് ഗാന്ധി 40
2. ഇന്ദിര ഗാന്ധി 48
3. വി.പി.സിങ് 58
4. ജവഹര്‍ലാല്‍ നെഹ്റു, ലാല്‍ ബഹദൂര്‍ ശാസ്ത്രി 59
5. ചന്ദ്രശേഖര്‍, എച്ച്.ഡി. ദേവെഗൗഡ, നരേന്ദ്ര മോദി 63
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam