1 GBP = 93.10 INR                       

BREAKING NEWS

മംഗലത്ത് ബസിലെ കിളി പത്താംക്ലാസുകാരിയെ ഒറ്റയ്ക്ക് കിട്ടിയപ്പോള്‍ കൊടുത്തത് കെട്ടിപിടിച്ചുള്ള ഒരു ചുടു ചുംബനം; സണ്‍ ബേര്‍ഡ് ബസിലെ കിളിയുടെ പീഡനം പൊലീസിന് മുമ്പിലെത്തിയപ്പോള്‍ പൊട്ടിക്കരഞ്ഞു കൊണ്ട് പ്ലസ് വണ്ണുകാരി പറഞ്ഞത് ഒരു കൊല്ലം മുമ്പത്തെ നടുക്കുന്ന ഓര്‍മ്മ; കാമുകി വേറെ വഴിക്ക് പോയപ്പോള്‍ എല്ലാം മറന്ന സ്വകാര്യ ബസ് ജീവനക്കാരനെ തേടി എത്തിയത് വിലങ്ങുകളും; അടൂര്‍ പീഡനത്തില്‍ മൂന്നാമനും പിടിയില്‍

Britishmalayali
ശ്രീലാല്‍ വാസുദേവന്‍

അടൂര്‍: ഒരു വര്‍ഷം മുന്‍പ് പത്താംക്ലാസുകാരിയെ ബസില്‍ ഒറ്റയ്ക്ക് കിട്ടിയപ്പോള്‍ കെട്ടിപ്പിടിച്ച് ഒരു ചുടു ചുംബനം കൊടുത്തപ്പോള്‍ ജോബിന്‍ എന്ന ചെറുപ്പക്കാരന്‍ അറിഞ്ഞിരുന്നില്ല അതിന്റെ വില ജയില്‍ ആയിരിക്കുമെന്ന്. പ്രിയ കാമുകിക്ക് ചൂടോടെ നല്‍കിയ ചുംബനം ജോബിന്‍ പിന്നീട് മറന്നു. കാമുകിയും വേറെ വഴിക്ക് പോയി. ഇപ്പോഴിതാ ദാ വരുന്നു, ആ ചുംബനത്തിന് ഒരു ട്വിസ്റ്റ്.

ജോബിന്‍ ചുംബിച്ച പെണ്‍കുട്ടിയെ കനാല്‍ പുറമ്പോക്കിലും സുഹൃത്തിന്റെ വീട്ടിലുമിട്ട് മറ്റൊരു സ്വകാര്യ ബസ് ജീവനക്കാരന്‍ പീഡിപ്പിച്ചു. പീഡിപ്പിച്ചതിന് കാമുകനെയും കാമകേളിക്ക് വീട് ഒരുക്കിയതിന് കൂട്ടുകാരനെയും പൊലീസ് പൊക്കി. തുടര്‍ന്ന് കാമുകിയുടെ മൊഴി എടുത്തപ്പോഴാണ് ഒരു കൊല്ലം മുന്‍പ് മറ്റൊരു കാമുകനായ ജോബിന്‍ തന്നെ ചുംബിക്കുകയും ശരീരഭാഗങ്ങളില്‍ തഴുകുകയും ചെയ്തുവെന്ന് വെളിപ്പെടുത്തിയത്. പൊലീസ് ഒട്ടും അമാന്തിച്ചില്ല പ്രതിയായ കുന്നിട വേടമലയില്‍ പ്ലാംകൊല്ലയില്‍ ജോബിനെ(27) കൈയോടെ പൊക്കി റിമാന്‍ഡ് ചെയ്തു.

ഇതോടെ പെണ്‍കുട്ടിയുടെ രണ്ടു മൊഴികളിലായി മൂന്നു യുവാക്കള്‍ അകത്തായി. പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സ്വകാര്യ ബസ് ജീവനക്കാരന്‍ ആലപ്പുഴ ഭരണിക്കാവ് കറ്റാനം സ്വദേശി നിഖില്‍ (20), സഹായി ഹരികൃഷ്ണന്‍ (22) എന്നിവര്‍ അറസ്റ്റിലായിരുന്നു. മംഗലത്ത് ബസിലെ കണ്ടക്ടറാണ് അറസ്റ്റിലായ ജോബിന്‍. പ്രണയത്തിലായി ഒരു മാസം തികയും മുമ്പ് പ്ലസ് വണിന് പഠിക്കുന്ന പതിനാറുകാരിയെ കനാല്‍ പുറമ്പോക്കിലിട്ട് പട്ടാപ്പകല്‍ പീഡിപ്പിച്ച കേസില്‍ കാമുകന്‍ പൊലീസ് പിടിയിലാകുമ്പോള്‍ പുറത്തു വന്നതായിരുന്ന ജോബിന്റെ പീഡന പരമ്പര കഥ.

സണ്‍ ബേര്‍ഡ് എന്ന സ്വകാര്യ ബസിലെ ജീവനക്കാരനായ ആലപ്പുഴ ഭരണിക്കാവ് കറ്റാനം മൂന്നാംകുറ്റി കൊയ്പ്പള്ളില്‍ പുത്തന്‍വീട്ടില്‍ നിഖില്‍ (20), സുഹൃത്ത് കറ്റാനം മാളിയേക്കല്‍ വടക്കേതില്‍ ഹരികൃഷ്ണന്‍ (22)എന്നിവരാണ് ആദ്യം പിടിയിലായത്. പ്ലസ്വണ്‍ കൊമേഴ്സിന് പഠിക്കുന്ന പെണ്‍കുട്ടി പതിവായി സ്‌കൂളിലേക്ക് പോയിരുന്നത് സണ്‍ബേര്‍ഡ് ബസിലായിരുന്നു. അതിലെ ജീവനക്കാരനായ നിഖിലുമായി പ്രണയം തുടങ്ങിയിട്ട് ഒരു മാസം തികയുന്നതേയുള്ളു. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പള്ളിയില്‍ പോകുന്നുവെന്ന് പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയത്. അടൂരില്‍ എത്തിയ ശേഷം നിഖിലിനെ വിളിച്ചു. താന്‍ പത്തനംതിട്ടയിലാണെന്നും നാലുമണിയോടെ എത്താമെന്നും കാമുകന്‍ അറിയിച്ചു. അതനുസരിച്ച് വൈകിട്ട് കാമുകന്‍ അടൂരിലെത്തി. നമുക്ക് കറങ്ങാന്‍ പോകാമെന്ന പെണ്‍കുട്ടിയുടെ അഭ്യര്‍ത്ഥന മാനിച്ച് നിഖില്‍ കുട്ടിയുമായി കൂട്ടുകാരന്റെ നാടായ രണ്ടാംകുറ്റിയിലേക്ക് പോയി. അവിടെ ഒരു കനാല്‍ പുറമ്പോക്കിലിട്ട് ആയിരുന്നു പീഡനം.

അതിന് ശേഷമാണ് സുഹൃത്ത് ഹരികൃഷ്ണന്റെ വീട്ടിലേക്ക് പോയത്. രാത്രി ഇരുവരും അവിടെ കഴിഞ്ഞു. ഇവിടെ വച്ചും പീഡനം ആവര്‍ത്തിച്ചു. ഞായറാഴ്ച രാവിലെ 11 മണിയോടെ ഹരികൃഷ്ണന്റെ മാതാവും സഹോദരിയും ചേര്‍ന്ന് പെണ്‍കുട്ടിയെ അടൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ശനിയാഴ്ച വൈകിട്ട് കായംകുളം റെയില്‍വേ സ്റ്റേഷനില്‍ പെണ്‍കുട്ടി കരഞ്ഞു കൊണ്ട് നില്‍ക്കുന്നത് കണ്ടുവെന്നും അങ്ങനെ തങ്ങളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നുവെന്നും ഇവര്‍ പറഞ്ഞു. അടൂരാണ് വീടെന്ന് പറഞ്ഞതു കൊണ്ടാണ് സ്റ്റേഷനില്‍ ഹാജരാക്കുന്നതെന്നും അറിയിച്ച് ഇവര്‍ സ്ഥലം വിട്ടു.

രാത്രി വൈകിയും പെണ്‍കുട്ടി എത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടി തിരികെ എത്തിയ വിവരം വീട്ടുകാരെ പൊലീസ് അറിയിച്ചു. തുടര്‍ന്ന് മൊഴി എടുത്തപ്പോഴാണ്, പെണ്‍കുട്ടി 10-ാം ക്ലാസില്‍ പഠിക്കുമ്പോള്‍ മംഗലത്ത് എന്ന സ്വകാര്യ ബസിലെ ജീവനക്കാരന്‍ ബസിനുള്ളിലിട്ട് ശാരീരികമായി ഉപദ്രവിച്ചു എന്ന് മൊഴി നല്‍കിയത്. ഇതിന്റെ പേരില്‍ മറ്റൊരു കേസും പൊലീസ് രജിസ്റ്റര്‍ ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category