1 GBP = 93.10 INR                       

BREAKING NEWS

ഒളിച്ചോടിയെത്തിയ കാമുകിയുമായി കഴിയവേ പണത്തിന് ആവശ്യം ഏറി; വെല്‍ഡിങ് ജോലിയില്‍ നിന്നും ലഭിക്കുന്ന വരുമാനം ഒന്നിനും തികയാതെ വന്നു; എങ്ങനെയും കുറച്ചു പണമുണ്ടാക്കി മറ്റെവിടെയെങ്കിലും പോയി കഴിയാന്‍ ബാങ്ക് കവര്‍ച്ച; ഒടുവില്‍ പിടിവീണത് ഭര്‍ത്താവിനേയും മക്കളേയും ഉപേക്ഷിച്ച് കൂടെ കൂടിയ യുവതിയുടെ വാടക വീട്ടില്‍ നിന്നും; സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഓച്ചിറ ശാഖയിലെ മോഷ്ടാവ് കൃഷ്ണപുരത്തുകാരന്‍ അരുണ്‍; ആരും സംശയിക്കാത്ത പ്രതിയെ പൊലീസ് പൊക്കിയത് ഇങ്ങനെ

Britishmalayali
kz´wteJI³

കൊല്ലം: ഒളിച്ചോടിയെത്തിയ കാമുകിയുമായി കഴിയവേ പണത്തിന് ആവശ്യം ഏറി. വെല്‍ഡിങ് ജോലിയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ നിന്നും ഒന്നിനും തികയാതെ വന്നു. എങ്ങനെയും കുറച്ചു പണമുണ്ടാക്കി മറ്റെവിടെയെങ്കിലും പോയി കഴിയണം. അങ്ങനെയാണ് ബാങ്ക് കവര്‍ച്ച എന്ന തീരുമാനത്തില്‍ എത്തിപ്പെട്ടത് എന്നാണ് ഓച്ചിറയില്‍ ബാങ്ക്കവര്‍ച്ചാ ശ്രമം നടത്തിയ പ്രതി പൊലീസിനോട് പറഞ്ഞത്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഓച്ചിറ ശാഖയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 2.40ന് കവര്‍ച്ചാശ്രമം നടത്തിയ കൃഷ്ണപുരം വയലില്‍ പുത്തന്‍വീട്ടില്‍ അരുണിനെയാണ് (25) ഓച്ചിറ സിഐ ആര്‍.പ്രകാശും സംഘവും അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വിവരങ്ങള്‍ പൊലീസിന് ലഭ്യമായത്.

അരുണിന്റെ കാമുകി കണ്ണൂര്‍ സ്വദേശിനിയായ യുവതി കൃഷ്ണപുരത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നിന്നാണ് അരുണിനെ പിടികൂടിയത്. എസ്ഐമാരായ നൗഫല്‍, അഷറഫ്, പത്മകുമാര്‍, റോബി, എഎസ്‌ഐമാരായ സുമേഷ്, ഹരികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. വെല്‍ഡിങ്, നിര്‍മ്മാണ തൊഴിലാളിയായ അരുണ്‍ ഒരാഴ്ച മുന്‍പ് വരെ ജോലിക്ക് പോയിരുന്നു. കണ്ണൂര്‍ സ്വദേശിനിയായ യുവതി രണ്ടു മാസം മുന്‍പാണ് ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കൃഷ്ണപുരത്ത് അരുണിനൊപ്പം താമസം തുടങ്ങിയത്.

കവര്‍ച്ചാശ്രമം നടത്തിയ ബാങ്കില്‍ ഒരാഴ്ച മുന്‍പ് യുവതിക്കൊപ്പം എത്തി അരുണ്‍ എത്തി സ്ഥിതിഗതികള്‍ മനസ്സിലാക്കിയിരുന്നു. സൗത്ത് ഇന്ത്യന്‍ ബാങ്കിലെത്തുന്നതിന് മുന്‍പ് കായംകുളത്തെ ബാങ്കുകളിലും ഓച്ചിറയിലെ മറ്റു ബാങ്കുകളിലും അരുണ്‍ എത്തിയിരുന്നു. ബാങ്ക് ലോണിനെ പറ്റി അന്വേഷിക്കാനെന്ന വ്യാജേനയാണ് ഇയാളും കാമുകിയും ബാങ്കുകളില്‍ സന്ദര്‍ശനം നടത്തിയത്. കാമുകി ലോണിനെ പറ്റിയുള്ള വിവരങ്ങള്‍ തിരക്കുമ്പോള്‍ അരുണ്‍ ബാങ്കിനുള്ളിലെ കാര്യങ്ങള്‍ നിരീക്ഷിക്കും. അങ്ങനെയാണ് ഓച്ചിറയിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിലും എത്തിയത്.

ബാങ്കിനുള്ളില്‍ നിരീക്ഷിച്ചപ്പോള്‍ ജനാലകളില്‍ സുരക്ഷാ സംവിധാനങ്ങളില്ലെന്ന് മനസ്സിലായി. കൂടാതെ ജനാല കമ്പി വളച്ച് കയറാന്‍ കഴിയുമെന്നും മനസ്സിലായി. തുടര്‍ന്നാണ് ഇവിടം മോഷണത്തിനായി തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്. അങ്ങനെ തിങ്കളാഴ്ച പുലര്‍ച്ചെ എത്തിയ അരുണ്‍ ബാങ്കിന്റെ പുറകു വശത്തുള്ള ജനാലയുടെ കമ്പി വളച്ച് അകത്ത് കടക്കുകയായിരുന്നു. വെല്‍ഡിങ് തൊഴിലാളിയായതിനാല്‍ നിസാരമായി ഇത് ചെയ്യാനായി.

അകത്ത് കടന്നയുടന്‍ സിസിടിവി ദൃശ്യങ്ങള്‍ മറക്കാനാണ് ആദ്യം ശ്രമിച്ചത്. എന്നാല്‍ ബാങ്കിനുള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ കൃത്യമായി സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കൊച്ചിയിലെ പ്രധാന ഓഫീസിലെ സിസിടിവി നിരീക്ഷകര്‍ കാണുന്നുണ്ടായിരുന്നു. മൊബൈല്‍ ഫോണിലെ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ സ്‌ട്രോങ് റൂം തുറക്കാന്‍ ശ്രമിക്കുന്നതിനിടെ അവിടെ നിന്നും ബാങ്കിലെ അലാറം മുഴക്കുകയും ബാങ്ക് മാനേജരെ വിവരം അറിയിക്കുകയും ചെയ്തു.

അലാറം മുഴങ്ങുന്നത് കേട്ട് സമീപത്തെ കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരന്‍ ഓടിയെത്തുകയും അലാറം മുഴങ്ങിന്ന വിവരം ഓച്ചിറ പൊലീസില്‍ അറിയിക്കുകയുമായിരുന്നു. പൊലീസ് പാഞ്ഞെത്തിയപ്പോഴേക്കും അരുണ്‍ ബാങ്കിനുള്ളില്‍ നിന്നും രക്ഷപെട്ടിരുന്നു. അപ്പോഴേക്കും മോനേജരും സ്ഥലത്തെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ജനല്‍ കമ്പി വഴി മോഷ്ടാവ് കയറി എന്ന് മനസ്സിലായത്. അകത്ത് കടന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിരുന്നില്ല. പൊലീസ് പരിശോധനയില്‍ മൊബൈല്‍ ഫോണും ഹാസ്‌കോ ബ്ലേഡും കണ്ടെത്തി.

ബാങ്കില്‍ നേരം പുലരും വരെ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയശേഷം രാവിലെ തന്നെ ഫോറന്‍സിക് വിദഗ്ദ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പിന്നീട് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പൊലീസ് കാമുകിയുടെ കൃഷ്ണപുരത്തെ വാടക വീട് കണ്ടെത്തി. ഈ വീടിനു സമീപം 4 മണിക്കൂര്‍ പൊലീസ് വേഷം മാറി കാത്തിരുന്നാണ് അരുണിനെ കസ്റ്റഡിലെടുത്തത്. അരുണ്‍ ഉപേക്ഷിച്ച കയ്യുറ, മുഖം മൂടി, ചുറ്റിക, ബൈക്ക് എന്നിവയും പൊലീസ് കണ്ടെത്തി. പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തെ സിറ്റി പൊലീസ് കമ്മിഷണര്‍ അഭിനന്ദിച്ചു.

24 മണിക്കൂറിനുള്ളിലാണ് ഓച്ചിറ സിഐ ആര്‍.പ്രകാശും സംഘവും അരുണിനെ വലയിലാക്കിയത് . ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത അരുണ്‍ മോഷണം നടത്താന്‍ ശ്രമിച്ച കാര്യം വിട്ടുകാരും നാട്ടുകാരും ആദ്യം വിശ്വസിച്ചില്ല. അരുണിന്റെ താവളം കണ്ടെത്തുന്നതിനായി കാമുകിയെ കുറിച്ചുള്ള വിവരങ്ങളാണ് പൊലീസ് ആദ്യം ശേഖരിച്ചത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ കോളുകള്‍ നിരീക്ഷിച്ചു. ഇതിന് ശേഷമായിരുന്നു അറസ്റ്റ്. കരുനാഗപ്പള്ളി മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category