1 GBP = 92.80 INR                       

BREAKING NEWS

ഭാര്യയെ മദ്യ ചതിയില്‍ കൊന്നത് കാമുകിയെ ജീവിത സഖിയാക്കാന്‍; മൃതദേഹം ചരിഞ്ഞ് വീഴാതിരിക്കാന്‍ തിരുന്നല്‍വേലി വരെ തോളില്‍ കൈയിട്ട് ഇരുന്ന കാമുകി ഉറപ്പിച്ചത് യാത്രയ്ക്കിടെ ആര്‍ക്കും സംശയം തോന്നുന്നില്ലെന്ന്; കുറ്റബോധമോ വിഷമമോ ഇല്ലാതെ തലയില്‍ നിന്ന് വലിയൊരു ഭാരമൊഴിഞ്ഞുവെന്ന് പറയുന്ന പ്രേംകുമാര്‍; കൂസലില്ലാതെ എല്ലാം സമ്മതിച്ച് നഴ്സിംഗ് സൂപ്രണ്ടും; രണ്ട് മാസം ഒരുമിച്ച് ജീവിച്ചപ്പോള്‍ തന്നെ അടിച്ചു പിരിഞ്ഞു കാമുകനും കാമുകിയും; വിദ്യയുടെ കൊലയില്‍ നിര്‍ണ്ണായകമായത് പൊലീസിനെ കള്ളനാക്കാനുള്ള കള്ളക്കളി

Britishmalayali
kz´wteJI³

തിരുവനന്തപുരം: വിദ്യയെ കൊലപ്പെടുത്തിയ ശേഷം പ്രേംകുമാര്‍ കാമുകി സുനിതയോടൊപ്പം 2 മാസം ഒരുമിച്ചു ജീവിച്ചപ്പോള്‍ തന്നെ തര്‍ക്കവും വഴക്കും തുടങ്ങി. പ്രേംകുമാര്‍ തന്നെയും അപായപ്പെടുത്തുമെന്നു സുനിത ഭയപ്പെട്ടു. കൊലപാതകത്തിനു ശേഷം പ്രേംകുമാറും പരിഭ്രമത്തിലായിരുന്നു. പ്രേംകുമാറിനെ സംശയിച്ച് തുടങ്ങിയതോടെ സുനിത ഹൈദരാബാദിലേക്കു തിരിച്ചുപോകാന്‍ തീരുമാനിച്ചു. പിടിക്കപ്പെടുമെന്ന് സംശയിച്ച പ്രേംകുമാര്‍ ഗള്‍ഫിലേക്കു കടക്കാനും ആലോചിച്ചു.

വിദ്യയെ കൊന്നത് പേയാട്ടെ വില്ലയില്‍ വച്ചാണ്. അതിന് ശേഷം മൃതദേഹം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. വിദ്യയുടെ മൃതദേഹം പേയാട്ടെ വില്ലയില്‍ നിന്നു കാറില്‍ കയറ്റി പിന്‍സീറ്റില്‍ ഇരുത്തുകയായിരുന്നു. മൃതദേഹം ചരിഞ്ഞു വീഴാതിരിക്കാന്‍ പിന്നില്‍ തോളില്‍ കയ്യിട്ട് സുനിതയും ഇരുന്നുവെന്ന് പൊലീസ് പറയുന്നു. പേയാട്ടെ വില്ലയില്‍ നിന്ന് 14 മണിക്കൂറിനു ശേഷമാണ് മൃതദേഹം മാറ്റിയത്. പുലര്‍ച്ചെ രണ്ടോടെ കൊല നടത്തിയ ശേഷം ഇരുവരും കിടന്നുറങ്ങി. രാവിലെ, സുനിത പതിവുപോലെ ആശുപത്രിയിലേക്കു പോയി. പ്രേംകുമാറാകട്ടെ, കറങ്ങി നടന്നു സമയം കളഞ്ഞു. ക്ഷമകെട്ട്, പ്രേംകുമാര്‍ തന്നെ രണ്ടു മണിയോടെ ആശുപത്രിയിലെത്തി സുനിതയെ വിളിച്ചിറക്കി. അതിന് ശേഷം മൃതദേഹവുമായി യാത്ര തുടങ്ങി. മൃതദേഹം ഉപേക്ഷിച്ച ശേഷം പേയാട്ടെ വീടു വിട്ട് കളിയിക്കാവിളയില്‍ താമസം തുടങ്ങി.

ഇത് പൊലീസ് തിരിച്ചറിഞ്ഞു. ഇതോടെയാണ് പ്രേംകുമാര്‍ അറസ്റ്റിലാകുന്നത്. സുനിതയുടെ സഹായത്തെ കുറിച്ചും ഇയാള്‍ സമ്മതിച്ചു. കൂസലില്ലാതെയാണു പ്രതികള്‍ പെരുമാറിയതെന്നു പൊലീസ്. തലയില്‍ നിന്നു വലിയൊരു ഭാരമൊഴിഞ്ഞുവെന്നാണ്, പിടിയിലായപ്പോള്‍ പ്രേംകുമാര്‍ പറഞ്ഞത്. കുറ്റബോധമോ വിഷമമോ ഇല്ലാതെയാണ് ഇന്നലെ കോടതി മുറിയിലും പൊലീസ് സ്റ്റേഷനിലും ഇവര്‍ നിന്നത്. പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ച ശേഷം തമിഴ്നാട് വള്ളിയൂരിലും തിരുവനന്തപുരം പേയാട്ടും അടക്കം എത്തിച്ചു തെളിവെടുക്കുമെന്നു പൊലീസ് അറിയിച്ചു. മൃതദേഹത്തിന്റെ തലയോട്ടിയടക്കമുള്ള ഭാഗങ്ങള്‍ സൂക്ഷിച്ച ശേഷമാണു പൊലീസ് വിദ്യയുടെ സംസ്‌കാരം നടത്തിയത്. മൃതദേഹം പുറത്തെടുത്തു പരിശോധിക്കും. ഡിഎന്‍എ പരിശോധനയും നടത്തും.

ഇയാള്‍ എറണാകുളം ജില്ലയില്‍ വിവിധ ഹോട്ടലുകളില്‍ മാനേജരായിരുന്നു. പിന്നീട്, 2 തവണയായി 4 വര്‍ഷത്തോളം ഗള്‍ഫില്‍ ജോലി നോക്കി. 2015 ല്‍ു തിരിച്ചെത്തിയ ശേഷമാണ് റിക്രൂട്മെന്റ് സ്ഥാപനം തുടങ്ങിയത്. സുനിതയുടെ ഭര്‍ത്താവ് ഹൈദരാബാദിലാണ്. ഇയാളുമായും സുനിതയ്ക്ക് പ്രശ്നങ്ങളുണ്ടായിരുന്നു. സ്‌കൂളില്‍ ഒമ്പതാം ക്ലാസുവരെ ഒരുമിച്ച് പഠിച്ച പ്രേംകുമാറും സുനിതയും വീണ്ടും കണ്ടുമുട്ടിയത് കഴിഞ്ഞ മേയില്‍ സ്‌കൂളിലെ പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തില്‍ ആണ്. ചെറുവാരക്കോണത്തെ സ്‌കൂളില്‍ ഒപ്പം പഠിച്ച സുനിതയെ 25 വര്‍ഷത്തിന് ശേഷം കണ്ട പ്രേംകുമാര്‍ ഒപ്പം ജീവിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ഹൈദരാബാദില്‍ ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒപ്പം കഴിഞ്ഞിരുന്ന സുനിത തുടര്‍ന്ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചു. ഇരുവരുടെയും കുടുംബ ജീവിതങ്ങളില്‍ ഉണ്ടായ താളപ്പിഴകളും ഇവരുടെ അടുപ്പത്തിന് കാരണമായെന്ന് പൊലീസ് പറഞ്ഞു

സിനിമയെ വെല്ലുന്ന തിരക്കഥ ഒരുക്കി ഭാര്യയുടെ കൊലപാതകം ഒളിപ്പിക്കാന്‍ ശ്രമിച്ച പ്രേംകുമാറിനെ കുടുക്കിയത് പൊലീസിനെതിരെയുള്ള നീക്കങ്ങളായിരുന്നു. കേസുമായി ബന്ധപ്പെട്ട് മൊഴി എടുക്കുന്നതിന് പൊലീസ് പലവട്ടം പ്രേംകുമാറിനെ വിളിപ്പിച്ചു. ഇതോടെ മുന്‍കൂര്‍ ജാമ്യം തേടിയതും പൊലീസ് കംപ്ലയ്ന്റ് അഥോറിറ്റിക്ക് പരാതി നല്‍കിയതുമാണ് അന്വേഷണം പ്രേംകുമാറിലേക്ക് കേന്ദ്രീകരിക്കാന്‍ കാരണം. സെപ്റ്റംബര്‍ 20നായിരുന്നു കൊലപാതകം. തിരുവനന്തപുരത്തെ വീടിന്റെ മുകള്‍നിലയില്‍ താമസിച്ചിരുന്ന നേഴ്സായ സുനിത എത്തി മരണം സ്ഥിരീകരിച്ചു.

എങ്കിലും ഉറപ്പുവരുത്താനായി സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് കാലിലെ ഞരമ്പും മുറിച്ചു. മൃതദേഹം ഉപേക്ഷിക്കാന്‍ പോയപ്പോള്‍ സംശയം തോന്നാതിരിക്കാന്‍ കാറിന്റെ പിന്‍സീറ്റില്‍ മൃതദേഹം സുനിത ചേര്‍ത്തുപിടിച്ചാണ് യാത്ര ചെയ്തത്. 21ന് തിരുനെല്‍വേലിയിലെ പൊന്തകാട്ടില്‍ മൃതദേഹം തള്ളി. തിരികെ തെന്മല വഴി കേരളത്തിലേക്ക് എത്തിയ ഇവര്‍ തെന്മലയിലെ ഒരു ഹോട്ടലില്‍നിന്ന് പ്രേംകുമാറിന് കിട്ടാനുണ്ടായിരുന്ന പണവും വാങ്ങി. 22ന് രാത്രിയില്‍ ഉദയംപേരൂരില്‍ എത്തി വിദ്യയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി.

പ്രേംകുമാര്‍ സ്റ്റേഷനില്‍ എത്തി പരാതി നല്‍കുമ്പോള്‍ സുനിത കാറില്‍ തന്നെ ഇരുന്നു. തുടര്‍ന്ന് ഇരുവരും തിരുവനന്തപുരത്തേക്ക് മടങ്ങി. ഇടയ്ക്ക് വീടുവിട്ട് പോകുന്ന സ്വഭാവമുള്ള വിദ്യയുടെ തിരോധാനം സാധാരണമെന്ന് തോന്നിക്കാന്‍ വിദ്യയുടെ ഫോണ്‍ നേത്രാവതി എക്‌സ്പ്രസില്‍ ഉപേക്ഷിച്ചു. അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം ബന്ധുക്കള്‍ എത്താത്തതിനെ തുടര്‍ന്ന് തിരുനെല്‍വേലി പൊലീസ് മറവ് ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category