1 GBP = 92.80 INR                       

BREAKING NEWS

ഐഐടിയിലെ പിഎച്ച്ഡിക്കാരന്‍ സോഷ്യല്‍ ഓഡിറ്റ് ഡയറക്ടറായി വരുന്നത് ഒന്നാം റാങ്കോടെ; തൊഴിലുറപ്പിന്റെ പേരില്‍ കോടികള്‍ കൈയിട്ടു വാരിയവര്‍ക്കെല്ലാം പണികൊടുത്ത് തുടങ്ങിയത് ഞെട്ടിക്കുന്ന വേഗത്തില്‍; കാശു തട്ടിയവരോട് തിരിച്ച് പിടിക്കാന്‍ തുടങ്ങിയതോടെ ഉറക്കം നഷ്ടപ്പെട്ടത് പണം അടിച്ചു മാറ്റി സുഖിച്ച നേതാക്കള്‍ക്ക്; ശതകോടികള്‍ അടിച്ചു മാറ്റിയവര്‍ക്ക് പാരയായി സകല വിവരങ്ങളും വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതോടെ പണി തെറിച്ചു: അഴിമതി വിരുദ്ധ പോരാളി പിണറായിയുടെ മറ്റൊരു പൊയ്മുഖം കൂടി നീങ്ങുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഡയറക്ടര്‍ തിരഞ്ഞെടുപ്പില്‍ ഒന്നാം റാങ്കോടെ പാസ്സായി സോഷ്യല്‍ ഓഡിറ്റ് ഡയറക്ടറായി വന്ന ഡോ.എബി ജോര്‍ജിനെ സര്‍ക്കാര്‍ തല്‍സ്ഥാനത്ത് നിന്നും തെറിപ്പിച്ചത് താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീഴുമെന്ന ഭയം കൊണ്ടോ? തൊഴിലുറപ്പ് പദ്ധതിയില്‍ സോഷ്യല്‍ ഓഡിറ്റ് നടത്തി കാശു തട്ടിയവരോട് തിരിച്ച് പിടിക്കാന്‍ തുടങ്ങിയതോടെ ഉറക്കം നഷ്ടപ്പെട്ട സര്‍ക്കാര്‍ പദ്ധതി വിഹിതത്തിലെ കാശ് അടിച്ചു മാറ്റി സുഖിച്ച നേതാക്കള്‍ക്ക് വേണ്ടി എബി ജോര്‍ജിനെ തല്‍സ്ഥാനത്ത് നിന്നും നീക്കി എന്ന് മനസ്സിലാക്കാന്‍ സാധാരണക്കാരന് പോലും ഒരുപാട് തലപുകയ്ക്കേണ്ടി വരില്ല. മാനദണ്ഡങ്ങള്‍ എല്ലാം കാറ്റില്‍ പറത്തിയാണ് എബി ജോര്‍ജിനെ എത്രയും പെട്ടെന്ന് തല്‍സ്ഥാനത്ത് നിന്നും തുരത്താന്‍ സര്‍ക്കാര്‍ ഉത്സാഹം കാണിച്ചത്. ഡയറക്ടര്‍ക്കു 'പണി' കൊടുക്കാനുള്ള സിപിഎം തീരുമാനമാണു ചട്ടവിരുദ്ധമായി തദ്ദേശഭരണ വകുപ്പ് നടപ്പാക്കിയത്. ഇതോടെ അഴിഞ്ഞു വീഴുന്നത് അഴിമതി വിരുദ്ധ പോരാളി പിണറായിയുടെ മറ്റൊരു പൊയ്മുഖം കൂടിയാണ്.

ഡല്‍ഹി ഐഐടിയില്‍ നിന്നു പിഎച്ച്ഡി നേടിയ എബി തിരഞ്ഞെടുപ്പില്‍ റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയാണു സോഷ്യല്‍ ഓഡിറ്റ് ഡയറക്ടറായത്. ചുമതലയേറ്റതോടെ തൊഴിലുറപ്പ് പദ്ധതിയില്‍ വര്‍ഷങ്ങളായി നടത്തി പോന്ന അഴിമതിയുടെ കണക്കുകള്‍ എല്ലാം പുറത്തുകൊണ്ടുവരാന്‍ എബി ജോര്‍ജ് അരയും തലയും മുറുക്കി കളത്തിലിറങ്ങി. ഇതോടെ കോടികളുടെ അഴിമതികളും കള്ളത്തരങ്ങളുമാണ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പുറത്തായത്. ഇങ്ങനെ പോയാല്‍ കയ്യിട്ട് വാരല്‍ നടക്കില്ലെന്ന് മാത്രമല്ല അഴിമതിയുടെ കഥകള്‍ നാണം കെടുത്തും എന്നും പിണറായി സര്‍ക്കാരിന് ഉറപ്പായി. ഇതോടെ തദ്ദേശ ഭരണ വകുപ്പിനെ കൂട്ടുപിടിച്ച് സര്‍ക്കാര്‍ എബി ജോര്‍ജിനെ തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്യുക ആയിരുന്നു.

കേന്ദ്ര തൊഴിലുറപ്പു നിയമം അനുസരിച്ച് ഓഡിറ്റ് ഡയറക്ടറെ നീക്കാന്‍ തദ്ദേശഭരണ വകുപ്പിന് അധികാരമില്ല. മൂന്ന് വര്‍ഷം കാലാവധിയുള്ള ഡയറക്ടറെ പിരിച്ചുവിടണമെങ്കില്‍ എന്‍ആര്‍ഇജിപിയുടെ സോഷ്യല്‍ ഓഡിറ്റ് ഭരണസമിതി തീരുമാനിക്കണം. അതു സാധ്യമല്ലെന്നു കണ്ടപ്പോള്‍ സര്‍ക്കാര്‍ വളഞ്ഞ വഴി സ്വീകരിക്കുകയായിരുന്നു. ഇതിനായി കിലയുടെ ഡയറക്ടര്‍ ഡോ.ജോയ് ഇളമണിനെയും സര്‍ക്കാര്‍ കൂട്ടുപിടിച്ചു. ഇതോടെ എബിയുടെ സേവനം കിലയ്ക്ക് അത്യാവശ്യമാണെന്നു പറഞ്ഞ് നവംബര്‍ 28 ന് ഡയറക്ടര്‍ ഡോ.ജോയ് ഇളമണ്‍ സര്‍ക്കാരിനു കത്തു നല്‍കുകയായിരുന്നു. അങ്ങനെ തങ്ങളുടെ വഴിയില്‍ വിലങ്ങു തടിയായി നിന്ന എബി ജോര്‍ജിനെ സര്‍്കകാര്‍ പുഷ്പം പോലെ എടുത്തു മാറ്റുക ആയിരുന്നു.

സംസ്ഥാനത്തെ 152 ബ്ലോക്കിലുമായി 3000 റിസോഴ്സ് പഴ്സനെ നിയമിച്ചു കൊണ്ട് തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതിയുടെ കഥകള്‍ പുറത്തുകൊണ്ടു വരാനായിരുന്നു എബി ജോര്‍ജിന്റെ നീക്കം. ഇതിനായി അരയും തലയും മുറുക്കി കളത്തിലിറങ്ങിയ എബി ജോര്‍ജദദ് സോഷ്യല്‍ ഓഡിറ്റില്‍ കണ്ടെത്തിയ ക്രമക്കേടുകളും അഴിമതികളും അപ്പപ്പോള്‍ തന്നെ സുതാര്യമായി പൊതുസമൂഹത്തിന് മാതൃഭാഷയില്‍ തന്നെ ലഭ്യമാകുന്ന വിധത്തില്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചതോടെയാണ് എബി ജോര്‍ജ് രാഷ്ട്രീയക്കാരുടെ കണ്മിലെ കരടായി മാറിയത്. ഇതോടെ ഈ മാസം നാലിനാണ് എബിയെ സോഷ്യല്‍ ഓഡിറ്റില്‍ നിന്നു കിലയിലേക്കു മാറ്റി ഉത്തരവിറക്കിയത്.

തൊഴിലുറപ്പു പദ്ധതി നടപ്പായിട്ടു 10 വര്‍ഷം ആയെങ്കിലും സമഗ്ര ഓഡിറ്റ് ഇനിയും നടത്തിയിട്ടില്ല. ഇതിനായി സംസ്ഥാനത്തെ 152 ബ്ലോക്കിലുമായി 3000 റിസോഴ്സ് പഴ്സനെ (ആര്‍പി) നിയമിക്കാന്‍ എബി തീരുമാനിച്ചു. ആര്‍പിക്കു 350 രൂപ ദിവസ ശമ്പളവും പ്ലസ് ടു യോഗ്യതയും നിശ്ചയിച്ചാണ് അപേക്ഷ ക്ഷണിച്ചത്. ഓരോ പഞ്ചായത്തിലും പദ്ധതി നടത്തിപ്പിലെ അഴിമതികള്‍ പുറത്തുവരുമെന്നു മനസ്സിലാക്കിയതോടെ സിപിഎമ്മുകാര്‍ ഇതിനെ എതിര്‍ത്തു. സംസ്ഥാനത്ത് 15,900 ഗ്രാമസഭകളില്‍ 3000 യോഗം ചേര്‍ന്നപ്പോള്‍ തന്നെ മിക്ക ബ്ലോക്കിലും ലക്ഷങ്ങളുടെ അഴിമതിയാണു പുറത്തുവന്നത്.

പാറശാല കാരോട് പഞ്ചായത്തിലെ ഒരു പ്രദേശത്തു നടന്ന ജോലികളില്‍ ആര്‍പി കണ്ടെത്തിയ ക്രമക്കേടിന്റെ കണക്ക്. പണം കൈപ്പറ്റിയ രേഖയിലെ ജോലികള്‍: വാഴക്കുഴി 710, തെങ്ങിന്‍കുഴി 466, മഴക്കുഴി 46, കംപോസ്റ്റ് കുഴി 5. ആര്‍പി കണ്ടെത്തിയത്:വാഴക്കുഴി 341, തെങ്ങിന്‍കുഴി 466, മഴക്കുഴി46, കമ്പോസ്റ്റ് കുഴി 2. പദ്ധതി നടത്തിപ്പുകാര്‍ തട്ടിയെടുത്തത്: 40,049 രൂപ. കുറഞ്ഞ സമയത്തിനുള്ളില്‍ മൂവായിരത്തോളം വാര്‍ഡുകളിലാണ് സോഷ്യല്‍ ഓഡിറ്റ് നടത്തി ക്രമക്കേടുകളും അഴിമതികളും കണ്ടെത്തിയത്.

തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തികള്‍ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം സോഷ്യല്‍ ഓഡിറ്റ് നടത്തുക എന്നത് നിയമപരമായി സര്‍ക്കാരിന്റെ ബാധ്യതയാണ്. ഓരോ വാര്‍ഡിലും ആറുമാസം കൂടുമ്പോള്‍ സോഷ്യല്‍ ഓഡിറ്റ് നടത്തണമെന്നും അതിനുമേല്‍ ഗ്രാമസഭ കൂടി സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തു നടപടികള്‍ സ്വീകരിക്കണമെന്നുമാണ് നിയമത്തില്‍ പറയുന്നത്. എന്നാല്‍ കേരളത്തില്‍ രണ്ടുവര്‍ഷം മുമ്പാണ് സോഷ്യല്‍ ഓഡിറ്റ് സൊസൈറ്റിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്. വില്ലേജ് ,ബ്ലോക്ക്, ജില്ലാതലങ്ങളില്‍ പരിശോധനകള്‍ക്ക് രണ്ടായിരത്തി അഞ്ഞൂറോളം പേരെ നിയമിച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ഓഡിറ്റ് ആരംഭിച്ചത്.

കുറഞ്ഞ സമയം കൊണ്ട് തന്നെ മൂവായിരത്തോളം വാര്‍ഡുകളിലെ ഗുരുതരമായ ക്രമക്കേടുകളും, അഴിമതികളും കണ്ടെത്താന്‍ സാധിച്ചതും അത് സുതാര്യമായി പൊതു ജനങ്ങള്‍ക്ക് മനസ്സിലാകുന്ന രൂപത്തില്‍ മലയാളത്തില്‍ തന്നെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചതും ,ഏതൊരു സാധാരണക്കാരനും അത് ഡൗണ്‍ലോഡ് ചെയ്തെടുത്ത് ഇടപെടാന്‍ സാധിക്കുന്ന രൂപത്തിലാക്കിയതുമാണ് ഭരണകര്‍ത്താക്കളെ ചൊടിപ്പിച്ചത്. അടുത്തിടെ തൊഴിലുറപ്പുപദ്ധതി പ്രവര്‍ത്തനം വിലയിരുത്താന്‍ കേന്ദ്ര ഡയറക്ടര്‍ അടക്കമുള്ളവരുടെ സംഘം കേരളത്തിലെത്തിയിരുന്നു.തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ അവര്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് 30 ലക്ഷം രൂപയുടെ പ്രവര്‍ത്തികളുടെ അനുമതി റദ്ദാക്കി തുക തിരിച്ചുപിടിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതും സര്‍ക്കാരിനെ ചൊടിപ്പിച്ചു.

941 പഞ്ചായത്തിലായി 16000 വാര്‍ഡിലാണ് തൊഴിലുറപ്പ് പ്രവര്‍ത്തികള്‍ നടക്കുന്നത്. ഓരോ വാര്‍ഡിലും സോഷ്യല്‍ ഓഡിറ്റ് ഗ്രാമസഭ ചേര്‍ന്ന് പരിശോധനാ റിപ്പോര്‍ട്ട് അംഗീകരിക്കുകയും അതിന്മേല്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യുകയും വേണം. അഴിമതികളും ക്രമക്കേടുകളും കണ്ടെത്തിയാല്‍ അതിനുത്തരവാദികളായവരുടെ പേരില്‍ ശിക്ഷാ നടപടികള്‍ എടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. സുതാര്യത ഉറപ്പു വരുത്തേണ്ട സര്‍ക്കാര്‍ തന്നെയാണ് കുറഞ്ഞ സമയത്തിനുള്ളില്‍ മികച്ച പ്രവര്‍ത്തനത്തിലൂടെ മൂവായിരത്തോളം വാര്‍ഡുകളില്‍ നടന്ന ക്രമക്കേടുകളും, അഴിമതികളും കണ്ടെത്തിയതിനും അത് സുതാര്യമായി പൊതുസമൂഹത്തിന് ലഭ്യമാകുന്ന വിധത്തില്‍ പ്രസിദ്ധീകരിച്ചതിനും സോഷ്യല്‍ ഓഡിറ്റ് ഡയറക്ടറെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്.

അതേസമയം എബി ജോര്‍ജിനെ തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്തതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. അധികാരം ജനങ്ങള്‍ക്ക് എന്ന മുദ്രാവാക്യത്തോടെ രണ്ടാം ജനകിയാസൂത്രണത്തിന് തുടക്കം കുറിച്ച സര്‍ക്കാര്‍, പൂര്‍ണമായും അധികാരം ജനങ്ങള്‍ക്ക് നല്‍കുന്ന സോഷ്യല്‍ ഓഡിറ്റിനെ എന്തിനാണ് ഭയപ്പെടുന്നതെന്ന ചോദ്യമാണ് പലരും ഉയര്‍ത്തുന്നത്.

എന്താണ് സോഷ്യല്‍ ഓഡിറ്റ്?
പൊതുജനങ്ങള്‍ പദ്ധതി അവലോകനം ചെയ്യുകയും പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന ജനകീയ ഇടപെടലാണ് സോഷ്യല്‍ ഓഡിറ്റ്. ഗ്രാമസഭയാണ് ഇതിനുള്ള സംഘത്തെ തിരഞ്ഞെടുക്കുക. ഇവര്‍ രേഖകളും ഫയലുകളും രജിസ്റ്ററുകളും പരിശോധിച്ച് പ്രവൃത്തിസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഒത്തുനോക്കും. പ്രത്യേകം വിളിച്ചുചേര്‍ക്കുന്ന ഗ്രാമസഭയില്‍ ഓഡിറ്റ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഇത് സന്നദ്ധസേവനമാണ്. സോഷ്യല്‍ ഓഡിറ്റിലൂടെ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമതയും കൃത്യതയും കൊണ്ടുവരാനാകും. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category