1 GBP = 94.80 INR                       

BREAKING NEWS

സുന്ദരമ്മാളിന്റെ ആദ്യ വിവാഹത്തിലെ മകള്‍; ചേര്‍ത്തലക്കാരനുമായുള്ള ആദ്യ ഒളിച്ചോട്ടത്തിലെ മകളെ പഠിപ്പിച്ച് ഡോക്ടറാക്കിയത് അമ്മൂമ്മ; കൊച്ചുമകളുടെ കല്യാണത്തിന് അമ്മയെ വിളിച്ചത് മാതാപിതാക്കളുടെ അനുഗ്രഹം ഉറപ്പിക്കാന്‍; മകളുടെ നാലാംകെട്ടുകാരനെ വീട്ടില്‍ കയറ്റാന്‍ മടിച്ചത് 28വര്‍ഷം മുമ്പത്തെ വേദന മായാത്തതിനാല്‍; ഭാര്യയുടെ കൂടുതല്‍ വിവാഹങ്ങള്‍ പ്രേംകുമാര്‍ അറിഞ്ഞതും കല്യാണ വീട്ടില്‍ വച്ച്; വിദ്യയെ കൊലപ്പെടുത്തിയ പ്രതികാരം തുടങ്ങുന്നത് കഞ്ഞിക്കുഴിയിലെ വീട്ടില്‍

Britishmalayali
kz´wteJI³

ചേര്‍ത്തല: മകള്‍ വിദ്യ മടങ്ങിയത് മരണത്തിലേയ്ക്കാണെന്ന് ഒരിക്കലും സുന്ദരമ്മാള്‍ അറിഞ്ഞിരുന്നില്ല. 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കഴിഞ്ഞ ആഗസ്റ്റില്‍ മകളുടെ വിവാഹ തലേന്ന് വിദ്യ സ്വന്തം വീട്ടില്‍ എത്തിയത്. കഞ്ഞിക്കുഴി പഞ്ചായത്ത് പുത്തനമ്പലം പോലേച്ചിറയില്‍ (പുതിയാപറമ്പില്‍) പരേതനായ തമ്പിയുടെയും സുന്ദരമ്മാളിന്റെയും മകളാണ് വിദ്യ.

വിദ്യ മൂന്നു മാസം മുമ്പാണ് കഞ്ഞിക്കുഴി ചാരമംഗലം സംസ്‌കൃത ഹൈസ്‌കൂളിനു സമീപമുള്ള സ്വന്തം വീടായ പോളേച്ചിറയില്‍ വന്നുപോയത്. ആദ്യ വിവാഹത്തിലെ മകളുടെ വിവാഹത്തിനാണ് എത്തിയത്. പോളേച്ചിറ സുന്ദരമ്മാളുടെ ആദ്യ വിവാഹത്തിലെ മകളാണ് വിദ്യ. തമ്പിയാണ് അച്ഛന്‍. സുന്ദരമ്മാളും പിന്നീട് വിവാഹിതയായി. ചേര്‍ത്തല സ്വദേശിയെയാണ് വിദ്യ ആദ്യം വിവാഹം ചെയ്തത്. 28 വര്‍ഷങ്ങള്‍ക്കു മുമ്പ്. പക്ഷേ, അധികകാലം ആ ദാമ്പത്യം നീണ്ടുനിന്നില്ല, രണ്ടു കുട്ടികള്‍ ആയപ്പോള്‍ ആദ്യ ഭര്‍ത്താവിനെ ഉപേക്ഷിച്ചു. പിന്നീട് പ്രേംകുമാറിനെ വിവാഹം കഴിച്ചു. വീട്ടുകാരുടെ എതിര്‍പ്പുകളെ മറികടന്ന് രജിസ്റ്റര്‍ ഓഫീസിലായിരുന്നു വിവാഹം.

മകളുടെ വിവാഹത്തിന് വിദ്യ നാട്ടിലെത്തി. രണ്ടാം ദിവസം പ്രേംകുമാര്‍ എത്തിയെങ്കിലും ബന്ധുക്കള്‍ വീട്ടില്‍ കയറ്റാന്‍ തയ്യാറായില്ല. തുടര്‍ന്ന് വിദ്യയും പ്രേംകുമാറും തമ്മില്‍ വാക്കേറ്റമുണ്ടായി. വിദ്യക്ക് നാലു മക്കളാണുള്ളത്. ആദ്യ ബന്ധത്തില്‍ ഒരാണും ഒരുപെണ്ണും. മൂത്ത മകന്‍ ദീപക് വിദേശത്താണ്. ഇളയ മകള്‍ പൗര്‍ണമി ആയുര്‍വേദ ഡോക്ടറാണ്. കുട്ടികളുടെ ചെറുപ്രായത്തില്‍ തന്നെ വിദ്യ ചേര്‍ത്തല സ്വദേശിയുമായി വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷം പിന്നീട് വീണ്ടും കെട്ടി. 

16 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ചങ്ങനാശേരി സ്വദേശിയായ പ്രേംകുമാറുമായി വിവാഹം കഴിക്കുന്നത്. അതിന് ശേഷം കുടുംബവുമായി യാതൊരു ബന്ധവുമില്ലായിരുന്നു. വിവാഹ ശേഷം വിദ്യയുടെ മകളായ പൗര്‍ണമിയെ പോറ്റി വളത്തിയതും പഠിപ്പിച്ച് ആയുര്‍വേദ ഡോക്ടറാക്കിയതും അമ്മൂമ്മയായ സുന്ദരമ്മാളാണ്. ഓഗസ്റ്റ് 25നായിരുന്നു മകളുടെ വിവാഹം. ഈ കല്യാണത്തിനിടെ ഉണ്ടായ തര്‍ക്കം പരിഹരിക്കുന്നതിനായി ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും പൂര്‍ത്തിയാക്കാതെ പ്രേംകുമാര്‍ വിദ്യയെയും കൂട്ടി പോകുകയായിരുന്നെന്നും പിന്നീട് ഉദയംപേരൂരിലെ വാടക വീട്ടില്‍ അന്വേഷിച്ചെത്തിയെങ്കിലും വീട് അടച്ചു പൂട്ടിയ നിലയിലായിരുന്നു.

തുടര്‍ന്ന് ഇവരെ കുറിച്ച് യാതൊരു വിവരവും അറിയില്ലെന്നും മൂന്നു ദിവസം മുമ്പ് പൊലീസ് അറിയിച്ചതനുസരിച്ച് ഉദയം പേരൂരിലെത്തിയതോടെയാണ് വിവരങ്ങള്‍ അറിഞ്ഞതെന്ന് സുന്ദരാമ്മാള്‍ പറഞ്ഞു. വിവാഹ ചടങ്ങില്‍ രക്ഷിതാക്കളെ പങ്കെടുപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നതോടെയാണ് വിദ്യയെ ക്ഷണിച്ചതെന്നും വിദ്യയുടെ മടക്കം മരണത്തിലേക്കാണെന്ന കാര്യം അറിഞ്ഞില്ലെന്നും വിദ്യയുടെ മാതാവ് സുന്ദരമ്മാള്‍ പറയുന്നു. ഇതിനിടെ തന്നെ സുനിതാ ബേബിയും പ്രേംകുമാറും തമ്മില്‍ അടുപ്പം തുടങ്ങിയിരുന്നു. സിനിമയെ വെല്ലുന്ന തിരക്കഥ ഒരുക്കി ഭാര്യയുടെ കൊലപാതകം ഒളിപ്പിക്കാന്‍ ശ്രമിച്ച പ്രേംകുമാറിനെ കുടുക്കിയത് പൊലീസിനെതിരെയുള്ള നീക്കങ്ങളാണ്. കേസുമായി ബന്ധപ്പെട്ട് മൊഴി എടുക്കുന്നതിന് പൊലീസ് പലവട്ടം പ്രേംകുമാറിനെ വിളിപ്പിച്ചു. ഇതോടെ മുന്‍കൂര്‍ ജാമ്യം തേടിയതും പൊലീസ് കംപ്ലെയ്ന്റ് അഥോറിറ്റിക്ക് പരാതി നല്‍കിയതുമാണ് അന്വേഷണം പ്രേംകുമാറിലേക്ക് കേന്ദ്രീകരിക്കാന്‍ കാരണം.

സെപ്റ്റംബര്‍ 20നായിരുന്നു കൊലപാതകം. തിരുവനന്തപുരത്തെ വീടിന്റെ മുകള്‍നിലയില്‍ താമസിച്ചിരുന്ന നഴ്സായ സുനിത എത്തി മരണം സ്ഥിരീകരിച്ചു. എങ്കിലും ഉറപ്പുവരുത്താനായി സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് കാലിലെ ഞരമ്പും മുറിച്ചു. മൃതദേഹം ഉപേക്ഷിക്കാന്‍ പോയപ്പോള്‍ സംശയം തോന്നാതിരിക്കാന്‍ കാറിന്റെ പിന്‍സീറ്റില്‍ മൃതദേഹം സുനിത ചേര്‍ത്തുപിടിച്ചാണ് യാത്ര ചെയ്തത്. 21ന് തിരുനെല്‍വേലിയിലെ പൊന്തകാട്ടില്‍ മൃതദേഹം തള്ളി. തിരികെ തെന്മല വഴി കേരളത്തിലേക്ക് എത്തിയ ഇവര്‍ തെന്മലയിലെ ഒരു ഹോട്ടലില്‍നിന്ന് പ്രേംകുമാറിന് കിട്ടാനുണ്ടായിരുന്ന പണവും വാങ്ങി. 22ന് രാത്രിയില്‍ ഉദയംപേരൂരില്‍ എത്തി വിദ്യയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി.

പ്രേംകുമാര്‍ സ്റ്റേഷനില്‍ എത്തി പരാതി നല്‍കുമ്പോള്‍ സുനിത കാറില്‍ തന്നെ ഇരുന്നു. തുടര്‍ന്ന് ഇരുവരും തിരുവനന്തപുരത്തേക്ക് മടങ്ങി. ഇടയ്ക്ക് വീടുവിട്ട് പോകുന്ന സ്വഭാവമുള്ള വിദ്യയുടെ തിരോധാനം സാധാരണമെന്ന് തോന്നിക്കാന്‍ വിദ്യയുടെ ഫോണ്‍ നേത്രാവതി എക്‌സ്പ്രസില്‍ ഉപേക്ഷിച്ചു. അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം ബന്ധുക്കള്‍ എത്താത്തതിനെ തുടര്‍ന്ന് തിരുനെല്‍വേലി പൊലീസ് മറവ് ചെയ്തു. ആയുര്‍വേദ ചികിത്സയ്ക്ക് തിരുവനന്തപുരത്തായിരുന്നുവെന്ന് പറഞ്ഞ സമയത്ത് ഇയാള്‍ തിരുനെല്‍വേലിയില്‍ പോയിരുന്നുവെന്ന് മൊബൈല്‍ഫോണ്‍ പിന്തുടര്‍ന്നപ്പോള്‍ പൊലീസിന് വ്യക്തമായി. അതേസമയം, വിദ്യ മംഗളൂരുവിലേക്ക് പോകുന്നതായും ഫോണ്‍രേഖകളില്‍നിന്ന് കണ്ടെത്തി. അജ്ഞാതമൃതദേഹമെന്ന നിലയില്‍ തിരുനെല്‍വേലി പൊലീസ് മറവുചെയ്ത മൃതദേഹം വിദ്യയുടേതാണെന്ന് വ്യക്തമായതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു. ഇതിനിടെ പ്രേംകുമാറുമായി തെറ്റിയ സുനിത തിരുവനന്തപുരത്ത് തനിയെ താമസമാക്കി. പൊലീസ് തന്നെ സംശയിക്കുന്നുവെന്ന് തോന്നിയതോടെ മകനെ അനാഥാലയത്തില്‍ എല്‍പ്പിച്ച ശേഷം ബംഗളൂരു വഴി വിദേശത്തേക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് അറസ്റ്റ്.

സ്‌കൂളില്‍ ഒമ്പതാം ക്ലാസുവരെ ഒരുമിച്ച് പഠിച്ച പ്രേംകുമാറും സുനിതയും വീണ്ടും കണ്ടുമുട്ടിയത് കഴിഞ്ഞ മേയില്‍ സ്‌കൂളിലെ പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തില്‍ ആണ്. ചെറുവാരക്കോണത്തെ സ്‌കൂളില്‍ ഒപ്പം പഠിച്ച സുനിതയെ 25 വര്‍ഷത്തിന് ശേഷം കണ്ട പ്രേംകുമാര്‍ ഒപ്പം ജീവിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ഹൈദരാബാദില്‍ ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒപ്പം കഴിഞ്ഞിരുന്ന സുനിത തുടര്‍ന്ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചു. ഇരുവരുടെയും കുടുംബ ജീവിതങ്ങളില്‍ ഉണ്ടായ താളപ്പിഴകളും ഇവരുടെ അടുപ്പത്തിന് കാരണമായെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്നാണ് പ്രേംകുമാര്‍ പേയാട് വില്ല വാടകയ്ക്ക് എടുക്കുന്നത്. ഈ വീട്ടിലാണ് ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നത്. ഇതിനു തടസ്സമായി നില്‍ക്കുന്നതിനാലാണ് വിദ്യയെ കൊല്ലാന്‍ തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category