1 GBP = 93.10 INR                       

BREAKING NEWS

സംഘര്‍ഷ മേഖലകളിലും ലാത്തിച്ചാര്‍ജിലും ആദ്യം തെറിക്കുന്നത് തലയിലുള്ള തൊപ്പി! ബാഗില്‍ എടുത്തു വെക്കാനോ പോക്കറ്റില്‍ സൂക്ഷിക്കാനോ പ്രയാസം; ചൂടുകാലങ്ങളില്‍ തലയില്‍ പീ ക്യാപ്പ് വെക്കുന്നത് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളും ഏറെ; പരിഹാരമായി ബെഹ്റ നിര്‍ദ്ദേശിച്ചത് ഓഫീസര്‍മാരുടെ തലയിലുള്ള ബറേ തൊപ്പികളും: ശുപാര്‍ശ നല്‍കി എട്ടുമാസമായിട്ടും തൊപ്പി മാറ്റത്തില്‍ തീരുമാനം എടുക്കാതെ മെല്ലെപ്പോക്ക്; ചുവപ്പു നാടയില്‍ കേരളാ പൊലീസും കുടുങ്ങുമ്പോള്‍

Britishmalayali
kz´wteJI³

കോഴിക്കോട്: കേരള പൊലീസ് തൊപ്പി മാറ്റാന്‍ അനുവദിക്കാതെ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി. ഇപ്പോഴുള്ള പി തൊപ്പികള്‍ക്കു പകരം ബറേ തൊപ്പികള്‍ എല്ലാ ഉദ്യോഗസ്ഥര്‍ക്കും എന്ന പൊലീസിലെ തീരുമാനം ഇനിയും നടപ്പായില്ല. മാസങ്ങളായും ശുപാര്‍ശ ഫയലില്‍ കുടുങ്ങുകയാണ്. അങ്ങനെ ചുവപ്പുനാടയില്‍ പൊലീസും വീര്‍പ്പുമുട്ടുന്നു. ഉപയോഗിക്കുക. നിലവില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കു മാത്രമേ ബറേ തൊപ്പി ഉപയോഗിക്കാന്‍ അനുമതിയുള്ളൂ. ഡിജിപി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് ചേര്‍ന്ന സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിലാണു തീരുമാനമെടുത്തത്.

സംഘര്‍ഷ മേഖലകളിലും മറ്റും നടപടികളിലേക്കു കടക്കുമ്പോള്‍ ഇപ്പോഴുള്ള പി തൊപ്പ് തലയില്‍ നിന്നു വീഴുന്നതു പതിവാണെന്നും ഇതു സംരക്ഷിക്കാന്‍ പാടുപെടേണ്ടി വരുന്നുവെന്നും നേരത്തെ തന്നെ കേരള പൊലീസ് അസോസിയേഷനും ഓഫിസേഴ്സ് അസോസിയേഷനും അറിയിച്ചിരുന്നു. കടുത്ത ചൂടുകാലത്തും മറ്റും ഇത്തരം തൊപ്പി ഉപയോഗിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ കൂടി പരിഗണിച്ചാണു ബറേ തൊപ്പിയിലേക്ക് മാറാന്‍ ബെഹ്റ സമ്മതം മൂളിയത്. തീരുമാനം നടപ്പാകുന്നതോടെ സിപിഒ മുതല്‍ സിഐവരെയുള്ളവര്‍ക്കു കൂടി ബറേ തൊപ്പി ലഭിക്കും. താഴ്ന്ന റാങ്കിലുള്ളവര്‍ക്കു കറുപ്പും എസ്ഐ, സിഐ റാങ്കിലുള്ളവര്‍ക്കു നേവി ബ്ലു തൊപ്പിയുമാണു ശുപാര്‍ശ ചെയ്തത്. ഡിവൈഎസ്പി മുതല്‍ മുകളിലുള്ളവര്‍ക്കു നിലവിലുള്ള റോയല്‍ ബ്ലു നിറത്തിലെ തൊപ്പി തുടരും. എന്നാല്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഇനിയും തീരുമാനം എടുത്തില്ല. ഇതില്‍ പൊലീസില്‍ വ്യാപക പ്രതിഷേധമുണ്ട്.

ശുപാര്‍ശ നല്‍കി എട്ടുമാസം കഴിഞ്ഞിട്ടും ഉത്തരവിറക്കാതെ സര്‍ക്കാര്‍ ഒളിച്ചു കളിക്കുകയാണ്. കഴിഞ്ഞ മെയ് മാസത്തില്‍ ഡി.ജി.പി.യുടെ നേതൃത്വത്തില്‍നടന്ന സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിലാണ് എല്ലാപൊലീസുകാര്‍ക്കും ഒരേ തൊപ്പി നല്‍കാന്‍ തീരുമാനിച്ചത്. ഡ്രൈവര്‍മാരും എസ്പി.റാങ്കിനുമുകളിലുള്ള പൊലീസുദ്യോഗസ്ഥരുമാണ് ഇപ്പോള്‍ ബറേ തൊപ്പികള്‍ ഉപയോഗിക്കുന്നത്. കേരളത്തില്‍ ഡി.ജി.പി. മുതല്‍ സിവില്‍ പൊലീസ് ഓഫീസര്‍ വരെയുള്ള തസ്തികകളിലായി 65,000-ത്തോളം ഉദ്യോഗസ്ഥരുണ്ട്. ഇവര്‍ക്കെല്ലാവര്‍ക്കും വ്യത്യസ്തനിറത്തിലുള്ള ഒരേ തൊപ്പി ഉപയോഗിക്കാമെന്നാണ് സ്റ്റാഫ് കൗണ്‍സില്‍ തീരുമാനിച്ചത്.

അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ബറേ തൊപ്പിയുടെ നിറത്തിന്റെ കാര്യത്തില്‍ ചില സംശയങ്ങളുണ്ടായതിനാലാണ് തൊപ്പിയുടെ കാര്യത്തില്‍ ഉത്തരവിറക്കാന്‍ വൈകിയതെന്നാണ് സൂചന. പാസിങ് ഔട്ട് പരേഡ്, വി.ഐ.പി.കളുടെ സന്ദര്‍ശനം, മറ്റ് ഔദ്യോഗികചടങ്ങുകള്‍ തുടങ്ങിയവയുടെ സമയത്ത് പഴയരീതിയിലുള്ള പീ ക്യാപ്പ് തന്നെ ഉപയോഗിക്കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.പീ ക്യാപ്പുകള്‍ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടാണെന്നുകാണിച്ചാണ് പൊലീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഡി.ജി.പി.ക്ക് അപേക്ഷ സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റാഫ് കൗണ്‍സില്‍ യോഗം എല്ലാവര്‍ക്കും ഒരേ തൊപ്പിയാക്കാം എന്ന തീരുമാനത്തിലെത്തിയത്.

പലസ്ഥലങ്ങളിലും ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുമ്പോള്‍ പീ ക്യാപ്പുകള്‍ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടാണ്. ബാഗില്‍ എടുത്തുവെക്കാനോ പോക്കറ്റില്‍ സൂക്ഷിക്കാനോ പ്രയാസമാണ്. സംഘര്‍ഷമേഖലകളിലോ ലാത്തിച്ചാര്‍ജിനിടയിലോ ആദ്യം തെറിക്കുന്നത് തലയിലുള്ള തൊപ്പിയാണ്. ചൂടുകാലങ്ങളില്‍ തലയില്‍ പീ ക്യാപ്പ് വെക്കുന്നത് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ടെന്ന് പൊലീസുകാര്‍ പറയുന്നു. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥരെ വ്യത്യസ്തരാക്കിയിരുന്ന തൊപ്പികള്‍ എല്ലാവര്‍ക്കും അനുവദിക്കുന്നതില്‍ ചിലര്‍ രഹസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പൊലീസിലെ ഈ അതൃപ്തിയാണോ തീരുമാനം ഉത്തരവാകുന്നതിന് തടസ്സമാകുന്നതെന്ന ചര്‍ച്ചയും പൊലീസില്‍ സജീവമാണ്.

 

ശുപാര്‍ശ നല്‍കിയ കാര്യം പൊലീസ് എഡിജിപി മനോജ് എബ്രഹാമും സമ്മതിക്കുന്നു. സ്റ്റാഫ് കൗണ്‍സിലിന്റെ നിര്‍ദ്ദേശപ്രകാരം തൊപ്പിമാറ്റാന്‍ തീരുമാനമെടുത്തിട്ടുണ്ട്. അതിനുശേഷം തൊപ്പിയുടെ നിറവും രൂപവും പഠിക്കാന്‍ രൂപവത്കരിച്ച കമ്മിറ്റി റിപ്പോര്‍ട്ടും ഉള്‍ക്കൊള്ളിച്ചാണ് ശുപാര്‍ശ നല്‍കിയത്. ഉത്തരവിന്റെ കാര്യത്തില്‍ തീരുമാനമൊന്നുമായിട്ടില്ല-അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ്. ഏതായാലും പൊലീസില്‍ വിഷയത്തിലെ അതൃപ്തി പുകയുകയാണ്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category