1 GBP =92.30INR                       

BREAKING NEWS

ഹേവാര്‍ഡ്‌സ് ഹീത്ത് ഹിന്ദുസമാജത്തിന്റെ 10-ാമത് അയ്യപ്പപൂജ ഈമാസം 22ന് വിപുലമായി നടക്കും

Britishmalayali
സദാനന്ദന്‍ ദിവാകരന്‍

ഹേവാര്‍ഡ്‌സ് ഹീത്ത്: ഓരോ മണ്ഡലകാലവും ഭക്തിയുടെയും അനുഗ്രഹത്തിന്റെയും അവിസ്മരണീയ മുഹൂര്‍ത്തങ്ങളെ സമ്മാനിച്ചുകൊണ്ടാണ് യുകെ മലയാളികളുടെ  ജീവിതത്തിലൂടെ കടന്നു പോകുന്നത്. കഴിഞ്ഞ പത്തുവര്‍ഷക്കാലമായി ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജം വളരെ വിപുലമായ ചടങ്ങുകളോടെ ആണ് അയ്യപ്പപൂജ  സംഘടിപ്പിക്കുന്നത്. ഹേവാര്‍ഡ്‌സ് ഹീത്ത് ഹിന്ദുസമാജത്തിന്റെ ഈ വര്‍ഷത്തെ അയ്യപ്പപ്പൂജ ഈമാസം 22നു ശനിയാഴ്ച മൂന്നു മണി മുതല്‍ സ്‌കൈയിന്‍സ് ഹില്‍ മില്ലേനിയം ഹാളില്‍ വെച്ചു നടക്കും.

രാജേഷ് ത്യാഗരാജന്‍ (സൗത്താംപ്ടണ്‍) മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന അയ്യപ്പ പൂജയില്‍, ഗണപതിപൂജ, കുട്ടികളുടെ ഭജന, മതപ്രഭാഷണം, നീരാഞ്ജനം (ശനിപരിഹാര പൂജ), വിളക്ക് പൂജ, പടിപൂജ, മഹാപ്രസാദം എന്നിവയും ഉണ്ടായിരിക്കും. അയ്യപ്പപ്പൂജയ്ക്കു യുകെയിലെ പ്രമുഖ ഭജന്‍ ഗ്രൂപ്പായ തത്ത്വമസി, ഭജന ഗ്രൂപ്പിന്റെ ഭക്തിസാന്ദ്രമായ നാമസങ്കീര്‍ത്തനം, അയ്യപ്പപൂജയ്ക്കു മാറ്റു കൂട്ടും. ഭക്തിയുടെയും ഐശ്വര്യത്തിന്റെയും ഒരു മുഹൂര്‍ത്തം സമ്മാനിക്കുവാനായുള്ള  ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. അയ്യപ്പസ്വാമിയുടെ അനുഗ്രഹം നിറഞ്ഞുനില്‍ക്കുന്ന ഈ മുഹൂര്‍ത്തത്തിന് സാക്ഷിയാകുവാന്‍ എല്ലാ അയ്യപ്പ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു. 
കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക
Sadanandan: 07723020990, Harikumar: 07723549634, Akhil: 07825185961
സ്ഥലത്തിന്റെ വിലാസം
Scaynes Hill Millennium Village Centre, Lewes Road, Scaynes Hill, RH17 7PG, West Sussex, England

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category