1 GBP = 93.10 INR                       

BREAKING NEWS

പൂര്‍ണത്രയീശന്റെ തിരുമുന്നില്‍ മണ്ഡോധരിയെ താലിചാര്‍ത്തി ലോലിതന്‍; മാറിമായം താരങ്ങളായ നടന്‍ ശ്രീകുമാറും നടി സ്നേഹാ ശ്രീകുമാറും വിവാഹിതരായി; വിവാഹം നടന്നത് തൃപ്പുണ്ണിത്തുറ ക്ഷേത്രത്തില്‍ രാവിലെ പത്തോടെ; അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ അതിഥികളായി മറിമായം ടീം അംഗങ്ങളും നടന്‍ വിജയരാഘവനും നടി അന്നാ രാജനും; ജനപ്രിയ പരമ്പരയിലെ ഇഷ്ട ജോഡികള്‍ ഇനി ജീവിതത്തിലും മികച്ച ജോഡികള്‍

Britishmalayali
kz´wteJI³

കൊച്ചി: ഒടുവില്‍ ലോലിതനും മണ്ഡോധരിയും പൂര്‍ണത്രയീശന്റെ തിരുമുന്നില്‍ ഒന്നായി. നടന്‍ ശ്രീകുമാറും നടി സ്‌നേഹ ശ്രീകുമാറും വിവാഹിതരായി. ഇന്ന് രാവിലെ തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശന്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

രാവിലെ 10 നും 10:30 ഇടയിലായിരുന്നു. പങ്കെടുത്തു മറിമായം സീരിയലിലെ എല്ലാ അംഗങ്ങളും താരങ്ങളുടെ വിവാഹത്തിന് എത്തിയിരുന്നു. ഇ വിജയരാഘവന്‍, നടി അന്നാ രാജന്‍ എന്നിവര്‍ പങ്കെടുത്തു. ക്ഷേത്ര സമീപമുള്ള ഓഡിറ്റോറിത്തില്‍ ചെറിയ രീതിയില്‍ റിസപ്ഷനും നടന്നിരുന്നു. ഇരുവരും പരസ്പരം ഇഷ്ടപ്പെട്ട വീട്ടില്‍ ്അറിയിച്ച ശേഷമാണ് വിവാഹത്തിനേക്കുറിച്ച് ചിന്തിച്ചതെന്ന് താരദമ്പതികള്‍ വിവാഹശേഷം പ്രതികരിച്ചു. പ്രണയവിവാഹമല്ലെന്നും ഇരുവരും പറയുന്നു.

മിനിസ്‌ക്രീനിലെ ഏവരുടേയും ഇഷ്ട താരങ്ങളാണ് ഇരുവരും. മറിമായത്തിലാണ് ഇരുവരും ആദ്യമായി വേഷമിടുന്നത്. സ്‌നേഹയും ശ്രീകുമാരും നിരവധി പരമ്പരകള്‍ക്കായി ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇരുവരും ജീവിതത്തില്‍ ഒന്നിക്കുകയാണെന്ന വാര്‍ത്ത അടുത്തിടെയാണ് പുറത്തുവന്നത്. ഇരു കൈയും നീട്ടിയാണ് ആരാധകര്‍ വാര്‍ത്ത സ്വീകരിച്ചത്.വിവാഹത്തെ കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ഔദ്യോഗികമായി വാര്‍ത്തയോട് പ്രതികരിക്കാന്‍ ഇരുവരും തയാറായിരുന്നില്ല.
സകാലിക പ്രസ്‌കതമായ വിഷയങ്ങളെ നര്‍മ്മരൂപത്തില്‍ പ്രേക്ഷകരിലേക്ക് എത്തിച്ച് വിജയം കൈവരിച്ച സീരിയലാണ് മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന മറിമായം. മറിമായത്തിലെ ഓരോ താരങ്ങളും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. അത്തരത്തില്‍ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ താരങ്ങളാണ് മണ്ഡോദരിയും ലോലിതയും. മെമ്മറീസ് പൃഥ്വിരാജ് ചിത്രത്തില്‍ ശക്തമായ പ്രതിനായകനെ അലവതരിപ്പിച്ച ശ്രീകുമാറിനെ ജനകീയനാക്കിയത് മറിമായം വേദിയാണ്. മണ്ഡോദരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സ്‌നേഹ ശ്രീകുമാറുമായിരുന്നു. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട ജോഡിയായ ഇവര്‍ ഇരുവരും ജീവിതത്തിലും ഒന്നിക്കുന്നു എന്ന വാര്‍ത്ത കഴിഞ്ഞമാസനമാണ് പുറത്തുവന്നത്.

മറിമായത്തിന്റെ ഒരു പഴയ എപ്പീസോഡ് പങ്കുവച്ചാണ് അന്ന് സ്നേഹ വിവാഹ വാര്‍ത്ത പങ്കുവച്ചത്. ലോലിതനും മണ്ഡോദരിയും തമ്മിലുള്ള ഫോണ്‍ സംഭാഷണ രംഗമാണ് താരം ഷെയര്‍ ചെയ്തിരുന്നത്. മറിമായത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമടക്കം നേടിയിട്ടുള്ള ശ്രീകുമാന്‍ ഇതിനോടകം 25ലധികം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അഭിനയം അഭിനിവേശമായിരുന്ന ശ്രീകുമാര്‍ സ്‌കൂള്‍ കാലത്തുതന്നെ നാടങ്ങളിലും മറ്റും സ്ഥിരം സാന്നിധ്യമായിരുന്നു.
കഥാപാത്രം തമാശക്കാരനാണോ, വില്ലനാണോ എന്നതൊന്നും തനിക്ക് ഒരു വിഷയമേയല്ലെന്നും എന്തെങ്കിലുമൊക്കെ പുതുമകളുള്ള കഥാപാത്രമാകണം ലഭിക്കുന്നതെന്ന് മാത്രമാണ് ആഗ്രഹമെന്നും താരം മുന്‍പ് പലഅഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഇതുവരെ സിനിമയില്‍ ചെയ്തതില്‍ എബിസിഡിയിലെ കഥാപാത്രമാണ് തനിക്കേറെ ഇഷ്ടമെന്നും ശ്രീകുമാര്‍ പറയുന്നു. ഇപ്പോള്‍ സിനിമയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ ശ്രമിക്കുന്നതിനാല്‍ കൂടുതല്‍ ചാനല്‍ പരിപാടികള്‍ ഏറ്റെടുക്കുന്നില്ലെന്ന് താരം പറയുന്നു. അമൃത ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്ന ഹാസ്യ പരമ്പരയിലൂടെയാണ് ശ്രീകുമാര്‍ ടിപി പരിപാടികളിലേയ്ക്ക് വരുന്നത്.

പക്ഷേ തനിക്ക് പേരും പ്രശസ്തിയും തന്നത് മഴവില്‍ മനോരമയിലെ മറിമായം എന്ന പരിപാടിയാമെന്ന് ശ്രികുമാര്‍ സമ്മതിക്കുന്നുണ്ട്. പുതുമുഖങ്ങള്‍ സിനിമയിലെത്തുന്നത് പുതിയകാര്യമല്ല. എന്നാല്‍ മാസ് പെര്‍പോമന്‍സ് നടത്തിയ വില്ലന്‍ ഗണങ്ങളിലൂടെയാണ് ശ്രീകുമാര്‍ ശ്രദ്ധേയമായി മാറിയത്.
ഹാസ്യതാരമായി തിളങ്ങിയ ശ്രീകുമാര്‍ ലക്ഷണമൊത്ത വില്ലനായി എത്തിയതോടെ താരത്തിന് നിരവധി അവസരങ്ങളും മലയാള സിനിമയില്‍ നേടിയെടുക്കാന്‍ സാധിച്ചിരുന്നു്.പാപ്പിലിയോ ബുദ്ധയിലെ ആദിവാസി യുവാവും എബിസിഡിയിലെ ഹാസ്യകഥാപാത്രവും പിന്നാലെ വന്ന മെമ്മറീസിലെ പരമ്പര കൊലയാളിയുടെ വേഷവുമെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാണ്.

കഥകളിയും ഓട്ടന്‍തുള്ളലും അഭ്യസിച്ചിട്ടുള്ള സ്നേഹ അമേച്വര്‍ നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തേക്കെത്തുന്നത്.അഭിനയത്തില്‍ തന്റേതായ തന്മയത്വം നിലനിര്‍ത്തിക്കൊണ്ട് ഒരു അഭിനയ രീതി കൊണ്ടുവന്ന സ്‌നേഹ മറിമായത്തിലൂടെ കൂടുതല്‍ പ്രേക്ഷക പ്രീതിനേടി. മറിമായത്തിന് പിന്നാലെ കൈരളി ടീവിയില്‍ സംപ്രേഷണം ചെയ്യുന്ന സിനിമ അക്ഷേപഹാസ്യമായ ലൗഡ്‌സ്പീക്കര്‍ എന്ന പരിപാടിയിലും ശ്രദ്ധേയമായ അവതരണം നടത്തിയിട്ടുണ്ട്.

വൈകാതെ മലയാള സിനിമയിലും സ്‌ഹേനയ്ക്ക് ഒട്ടനവധി അവസരങ്ങള്‍ നേടിയെടുക്കാന്‍ സാധിച്ചു. ഹാസ്യ താരം, നര്‍ത്തകി എന്നീ നിലകളില്‍ സ്‌നേഹ മാറ്റിനിര്‍ത്താന്‍ ആകാത്ത പ്രതിഭയായി മാറിക്കഴിഞ്ഞു. മിനി സ്‌ക്രീനിലെ ഈ താരജോഡികള്‍ ജീവിതത്തും ഒന്നാകാന്‍ ഒരുങ്ങുമ്പോള്‍ ആശംസ നേര്‍ന്ന് പ്രേക്ഷകര്‍ രംഗത്തെത്തിയിക്കുകയാണ്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category