1 GBP = 94.80 INR                       

BREAKING NEWS

വേലുപ്പാടത്തെ കാമുകിയുടെ അടുത്തെത്തിയ വയനാട് സ്വദേശിക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം നടത്തിയത് മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിഞ്ഞ കാമുകിയെ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലൂടെ കോടതിയിലെത്തിച്ച് വിവാഹം ചെയ്ത യുവാവ്; 23കാരനെ നഗ്‌നനാക്കി ചിത്രങ്ങള്‍ പകര്‍ത്തി സ്വര്‍ണ്ണ മോതിരവും പണവും കവര്‍ന്ന ഗഫൂറും കൂട്ടുകാരും അഴിക്കുള്ളില്‍; കേരളം ചര്‍ച്ച ചെയ്ത് പ്രണയകഥയിലെ നായകനെ ഒറ്റ ദിവസം കൊണ്ട് വില്ലനാക്കി പൊലീസിന്റെ അറസ്റ്റും റിമാന്‍ഡും

Britishmalayali
kz´wteJI³

തൃശൂര്‍: മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിഞ്ഞ കാമുകിയെ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലൂടെ കോടതിയിലെത്തിച്ച് വിവാഹം ചെയ്ത യുവാവ് അറസ്റ്റിലായത് സദാചാര പൊലീസിങിന്റെ പേരില്‍. കല്യാണത്തിന്റെ അടുത്ത ദിവസം തന്നെ ഇയാള്‍ അറസ്റ്റിലായി. വേലൂപ്പാടം എടകണ്ടന്‍ വീട്ടില്‍ ഗഫൂര്‍ (31) ആണ് അറസ്റ്റിലായത്. വയനാട് സ്വദേശിയായ 23കാരനെ ഗഫൂറും സംഘവും നഗ്നനാക്കി ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണമോതിരവും കവര്‍ന്നുവെന്നാണ് കേസ്.

മേലേപുരയിടത്തില്‍ ഹഫീസ് (30), എടകണ്ടന്‍ വീട്ടില്‍ മുഹമ്മദ് റഫീഖ് (29), കാരികുളം കടവ് നൊച്ചി ശ്രുതീഷ്‌കുമാര്‍ (25) എന്നിവരും അറസ്റ്റിലായി. ഏപ്രില്‍ 7ന് വേലൂപ്പാടത്തെ കാമുകിയുടെ അടുത്തെത്തിയ വയനാട് സ്വദേശിയെ തടഞ്ഞുനിര്‍ത്തിയാണ് അതിക്രമം നടത്തിയത്. അര പവന്റെ സ്വര്‍ണമോതിരം കൈക്കലാക്കിയ സംഘം ഇയാളുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് 4900 രൂപ പിന്‍വലിച്ചു. പിന്നീട് ബന്ധുവിനെകൊണ്ട് 15,000 രൂപ ബാങ്കില്‍ അടപ്പിച്ച് ആ തുകയും പിന്‍വലിച്ചു. കഴിഞ്ഞ മാസമാണ് യുവാവ് പരാതി നല്‍കിയത്.

കഴിഞ്ഞ ഏപ്രില്‍ ഏഴിന് രാത്രിയായിരുന്നു സംഭവം. വേലൂപ്പാടത്തെ കാമുകിയുടെ വീട്ടിലെത്തിയതായിരുന്നു യുവാവ്. അരപ്പവന്‍ മോതിരം കൈക്കലാക്കിയ സംഘം ഇയാളുടെ കണ്ണുകെട്ടിയശേഷം എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് 4900 രൂപ പിന്‍വലിച്ചു. തുടര്‍ന്ന് ബന്ധുവിനെക്കൊണ്ട് 15000 രൂപ അക്കൗണ്ടിലിടീച്ചശേഷം ആ തുകയും പിന്‍വലിച്ചുവെന്ന് പരാതിയില്‍ പറയുന്നു. പിതാവും ബന്ധുക്കളും മാനസികാരോഗ്യ കേന്ദ്രത്തില്‍ പാര്‍പ്പിച്ച കാമുകിയെ കോടതി ഉത്തരവിന്റെ സഹായത്തോടെ തിങ്കളാഴ്ചയാണ് ഗഫൂര്‍ വിവാഹം ചെയ്തത്. ഇയാളുടെ നേതൃത്വത്തിലാണ് സദാചാര പൊലീസ് ചമയലും പണം തട്ടലും നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഏറെ സ്വാധീനമുള്ള ആളുടെ മകളെയാണ് ഗഫൂര്‍ വിവാഹം ചെയ്തത്.

പ്രണയബന്ധം മുടക്കാന്‍ ബന്ധുക്കള്‍ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ച പെരിന്തല്‍മണ്ണ സ്വദേശിനിയെ കോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് മോചിപ്പിച്ച് കഴിഞ്ഞ ദിവസമാണ് ഗഫൂര്‍ വിവാഹം ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ബി.ഡി.എസ് വിദ്യാര്‍ത്ഥിനി സാബിഖയാണ് തൃശൂര്‍ വരന്തരപ്പള്ളി സ്വദേശി എടക്കണ്ടന്‍ അബ്ദുല്‍ ഗഫൂറിനെ വിവാഹം കഴിച്ചത്. പ്രണയ ബന്ധത്തിന്റെ പേരില്‍ ബന്ധുക്കള്‍ 32 ദിവസമാണ് സാബിഖയെ മാനസിക രോഗ ചികിത്സക്കായി ആശുപത്രിയിലാക്കിയത്. എതിര്‍പ്പുകള്‍ക്കെല്ലാം ഒടുവില്‍ ഇരുവരുടെയും വിവാഹം തൃശൂര്‍ കോടാലി സബ് രജിസ്ട്രാര്‍ ഓഫിസില്‍ വെച്ചു നടന്നു.

ഗഫൂറിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. പിതാവും സഹോദരനും ബന്ധുവും ചേര്‍ന്ന് മാനസിക ചികിത്സകേന്ദ്രത്തിലാക്കിയ സാബിഖയെ വെള്ളിയാഴ്ചയാണ് പെരിന്തല്‍മണ്ണ എസ്‌ഐ മഞ്ജിത് ലാലിന്റെ നേതൃത്വത്തില്‍ മോചിപ്പിച്ചത്. വീട്ടുകാര്‍ പ്രണയവിവാഹത്തിന് എതിരുനിന്നതോടെ സാബിഖ അബ്ദുല്‍ ഗഫൂറിന്റെ കൂടെയായിരുന്നു. പിന്നീട്, വീട്ടുകാര്‍ അനുനയത്തില്‍ കൂട്ടിക്കൊണ്ടുവന്ന് മാനസിക ചികിത്സകേന്ദ്രത്തിലാക്കിയെന്നാണ് സാബിഖ നല്‍കിയ പരാതി. അബ്ദുല്‍ ഗഫൂര്‍ ഹേബിയസ് കോര്‍പസ് ഹരജി നല്‍കിയതോടെയാണ് പൊലീസ് അന്വേഷിച്ച് കണ്ടെത്തി കോടതിയില്‍ ഹാജരാക്കിയത്. കോടതി യുവതിയെ നാലുദിവസം മുമ്പ് ഇയാളോടൊപ്പം വിടുകയായിരുന്നു. കുടുംബത്തിനെതിരെ യുവതി നല്‍കിയ പരാതിയില്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.

കോഴിക്കോട് മുക്കത്ത് ബി.ഡി.എസിന് പഠിക്കുന്ന യുവതി ഏഴുവര്‍ഷമായി യുവാവുമായി പ്രണയത്തിലാണ്. ഒരേ സമുദായത്തില്‍പ്പെട്ടവരാണെങ്കിലും വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തു. പെരിന്തല്‍മണ്ണ ചെറുകര മലറോഡ് സ്വദേശിനി സാബിഖയാണ് ദുരഭിമാനത്തെ തുടര്‍ന്ന മാനസികരോഗ ആശുപത്രിയില്‍ കഴിയേണ്ടി വന്നത്. ഗഫൂര്‍ എന്ന യുവാവിനോടുള്ള പ്രണയമാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍ത്തത്. ഈ പ്രണയം വിവാഹത്തില്‍ എത്തുമെന്ന് ഭയന്ന പിതാവ് യുവതിയെ തട്ടിക്കൊണ്ട് പോയി മാനസികാരോഗ്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്ു. ബിഡിഎസ് വിദ്യാര്‍ത്ഥിനിയെ സ്നേഹിക്കുന്ന യുവാവുമായുള്ള വിവാഹം നടത്തിത്തരാമെന്നു വാഗ്ദാനം ചെയ്താണ് മാനസികാരോഗ്യ ആശുപത്രിയിലാക്കിയത്.

ഹൈക്കോടതി യുവതിയെ കാമുകനായ തൃശ്ശൂര്‍ വരന്തരപ്പള്ളി സ്വദേശി ഗഫൂറിനൊപ്പം വിട്ടയക്കുകയായിരുന്നു. ഗഫൂറുമായുള്ള വിവാഹം നടത്തിത്തരാമെന്നു വിശ്വസിപ്പിച്ച പിതാവ് വിളിച്ചു വരുത്തിയ ശേഷം തന്നെ തട്ടിക്കൊണ്ടുപോവുകയും മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ തളയ്ക്കുകയായിരുന്നു എന്നാണ് സാബിക്ക പൊലീസില്‍ മൊഴി നല്‍കിയത്. ഈ മൊഴി നിര്‍ണായകമായതോടെ ഹൈക്കോടതിയില്‍ നിന്നും നടപടിയും വന്നു. കുടുംബം വിവാഹത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് നിയമപ്രകാരം വിവാഹത്തിന് ശ്രമിച്ച് വരുന്നതിനിടെയായിരുന്നു യുവതിയെ മാനസിക രോഗ ആശുപത്രിയിലാക്കിയത്.

കഴിഞ്ഞ മാസം അഞ്ചിന് കാണാതായ ഇവരെ വ്യാഴാഴ്ചയാണ് പൊലീസിന് കണ്ടെത്താനായത്. ഗഫൂര്‍ ഹേബിയസ് കോര്‍പ്പിയസ് ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമായിരുന്നു അന്വേഷണം. ഇടുക്കി, എറണാകുളം ജില്ലകളിലെ പല മാനസിക ചികിത്സാ കേന്ദ്രങ്ങളില്‍ തന്നെ മാറിമാറി താമസിപ്പിക്കുകയായിരുന്നുവെന്ന് സാബിക്ക പൊലീസിനെ അറിയിച്ചു. ഏഴ് വര്‍ഷമായി തൃശൂര്‍ സ്വദേശി ഗഫൂറുമായി പ്രണയത്തിയിരുന്നു സാബിക്ക. സാമ്പത്തിക ശേഷി ഇല്ലെന്നു പറഞ്ഞായിരുന്നു വിവാഹത്തെ വീട്ടുകാര്‍ എതിര്‍ത്തത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category