1 GBP = 94.20 INR                       

BREAKING NEWS

ഭര്‍ത്താവിന് സ്‌നേഹമില്ല... ക്രൂരമായി മര്‍ദ്ദിക്കും... അയാള്‍ക്ക് ശമ്പളം മാത്രം മതി! സങ്കെടക്കെട്ടഴിച്ച സഹപാഠിയോട് സ്‌കൂളിലെ പ്രണയം തുറന്നു പറഞ്ഞപ്പോള്‍ നിനക്ക് മറ്റൊരു കുട്ടിയുമായി പ്രണയമുണ്ടെന്ന് കരുതിയെന്ന് രണ്ട് കുട്ടികളുടെ അമ്മയുടെ മറുപടി; ഭാര്യയുടെ മകളുടെ വിവാഹ വേദിയില്‍ നിന്ന് ആദ്യ ഭര്‍ത്താവും ബന്ധുക്കളും ആട്ടിയിറക്കിയപ്പോള്‍ കൊലയുടെ സ്‌ക്രിപ്റ്റ് ഒരുക്കല്‍ തുടങ്ങി; വിലങ്ങ് വീണത് നേഴ്സുമായുള്ള അവിഹിതത്തില്‍ വിള്ളലുണ്ടായപ്പോള്‍; കുടുങ്ങിയത് ദുബായില്‍ പോകാനാഗ്രഹിച്ച പ്രേംകുമാര്‍

Britishmalayali
kz´wteJI³

കൊച്ചി: ഒരു വട്ടം കൂടിയാ തിരുമുറ്റത്ത് അവര്‍ ഒത്തുകൂടി. 25 വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ മാര്‍ച്ചില്‍. ആ വേനലില്‍ ഒരു പ്രണയം മൊട്ടിട്ടു. ആറു മാസം പൂത്തുലഞ്ഞ പ്രണയം ചോര ഉറയുന്ന ക്രൈം ത്രില്ലറായി വളര്‍ന്നു. ആക്ഷന്‍, നാടകം, കൊലപാതകം. ക്ലൈമാക്‌സില്‍ സൂപ്പര്‍ ട്വിസ്റ്റ്. നായകനും നായികയും അഴിക്കുള്ളില്‍.? സീന്‍ ഒന്ന്തിരുവനന്തപുരം ചെറായിക്കോണം എല്‍.എം.എസ് സ്‌കൂള്‍. സഹപാഠികളായിരുന്ന കാലത്ത് പ്രേംകുമാറും സുനിതയും സുഹൃത്തുക്കള്‍ മാത്രം. മാര്‍ച്ചിലെ സമാഗമം എല്ലാം മാറ്റി മറിച്ചു. അന്ന് മടങ്ങുമ്പോള്‍ ഇരുവരും വാട്സ് ആപ്പിലൂടെ പ്രണയം പങ്കുവച്ചു. സുനിത ഹൈദരാബാദിലെ ജോലി സ്ഥലത്തേക്ക് മടങ്ങിയിട്ടും ഫോണിലൂടെ ബന്ധം ദൃഢമാക്കി. ദുഃഖങ്ങള്‍ പങ്കുവച്ചു.

ഭര്‍ത്താവിന് സ്‌നേഹമില്ല... ക്രൂരമായി മര്‍ദ്ദിക്കും...അയാള്‍ക്കെന്റെ ശമ്പളം മാത്രം മതി... സുനിത സങ്കടക്കെട്ടഴിച്ചു. ഇതു കേട്ട പ്രേംകുമാര്‍ പറഞ്ഞത് വിദ്യയില്‍ നിന്ന് താന്‍ അനുഭവിക്കുന്ന ക്രൂരതകള്‍. പിന്നെ സ്‌കൂളില്‍ വച്ചു തന്നെ നിന്നെ പ്രണയിച്ചെന്ന് പ്രേംകുമാറും. നിനക്ക് മറ്റൊരു കുട്ടിയോടാണ് പ്രണയമെന്ന് കരുതിയെന്ന് സുനിതയും. ഇനിയെങ്കിലും ഒരുമിച്ച് ജീവിച്ചു കൂടെ...?പ്രേംകുമാര്‍ ഹൈദരാബാദിലെത്തി സുനിതയെ കൂട്ടിക്കൊണ്ടുവന്നു.? പിന്നെ കളിയിക്കാവളിയിലെ നേഴ്സിങ് ഹോമില്‍ സുനിത ജോലിയും നേടി. ഇതോടെ പേയാട് ഗ്രാന്റ് ടെക് വില്ലയില്‍ സുനിതയും പ്രേംകുമാറും ജീവിതം തുടങ്ങി.

സുനിത കളിയക്കാവിള ഗ്രേറ്റ് ആശുപത്രിയില്‍ നഴ്സിങ് സൂപ്രണ്ടായത് കാശുണ്ടാക്കാന്‍ വേണ്ടിയായിരുന്നു. ഹൈദരാബാദില്‍ നിന്ന് കാമുകനൊപ്പം തിരിക്കുമ്പോള്‍ ഭര്‍ത്താവിന് മാസം കൃത്യമായി പണം നല്‍കണമെന്നു മാത്രമായിരുന്നു വ്യവസ്ഥയില്‍ സുനിതാ ബേബി എത്തിയിരുന്നു. അത് മുടങ്ങാതെ ചെയ്യുകയും ചെയ്തു. ഇതൊന്നും ഉദയംപേരൂരിലുണ്ടായിരുന്ന വിദ്യ അറിഞ്ഞിരുന്നില്ല. ഒരു ദിവസം പ്രേംകുമാറും വിദ്യയും കാറില്‍ പോകുമ്പോള്‍ സുനിതയുടെ കോളെത്തി. ദീര്‍ഘനേരമുള്ള സംഭാഷണത്തില്‍ വിദ്യയ്ക്ക് സംശയമായി. നിങ്ങള്‍ ആരോടാ കൊഞ്ചിക്കുഴയുന്നത്? സ്‌കൂള്‍ സമാഗമത്തില്‍ എത്തിയ സുനിതയാണ്... എന്നെ ഒഴിവാക്കുകയാണല്ലേ....-അന്ന് മുതല്‍ പ്രശ്നം തുടങ്ങി. ഇതിനിടെയാണ് വിദ്യയുടെ ആദ്യ വിവാഹത്തിലെ മകളുടെ വിവാഹവും തുടര്‍ന്നുള്ള തര്‍ക്കവും. വിവേക് എന്ന മകനുണ്ടെന്ന കാര്യം മറച്ചുവച്ചുവെന്നത് തര്‍ക്കം ആളി കത്തിച്ചു.

ആദ്യ ഭര്‍ത്താവിലുള്ള വിദ്യയുടെ മകളുടെ വിവാഹം ആഗസ്റ്റിലായിരുന്നു. ആയുര്‍വേദ ഡോക്ടറായ കുട്ടിയെ പഠിപ്പിച്ചതും പ്രേംകുമാറിന്റെ പണം കൊണ്ടാണെന്നും സൂചനയുണ്ട്. വിദ്യയുടെ അമ്മയുടെ വീട്ടിലായിരുന്നു ഈ കുട്ടിയെങ്കിലും കൃത്യമായി പണം അയച്ചു നല്‍കുമായിരുന്നു. വിവാഹവേദിയില്‍ നിന്ന് ആദ്യ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഇയാളെ ആട്ടിയിറക്കി. വിദ്യ അനങ്ങിയതുമില്ല. ഇതോടെ പ്രേംകുമാര്‍ ഭാര്യയെ ഒഴിവാക്കാനുള്ള ആലോചനയിലായി. ആദ്യ ഭര്‍ത്താവില്‍ ഒരു മകളുണ്ടെന്ന് മാത്രമാണ് വിദ്യ പറഞ്ഞിരുന്നത്. വിവേക് വിദ്യയുടെ മകനാണെന്ന് പ്രേംകുമാര്‍ തിരിച്ചറിഞ്ഞു. വിദ്യയുടെ നാലാമത്തെ ഭര്‍ത്താവാണ് താനെന്ന അറിവും പ്രേംകുമാറിനെ കോപാകുലനാക്കി.

തര്‍ക്കം മൂത്തപ്പോള്‍ പ്രേംകുമാറും വിദ്യയും വേര്‍പിരിയാന്‍ തീരുമാനിക്കുന്നു. 14 ഉം 10 ഉം വയസുള്ള മക്കളെയും കൊണ്ടുപോകാമെന്ന് പ്രേംകുമാര്‍ ഏറ്റു. പെണ്‍കുട്ടിയെ തനിക്ക് വേണമെന്നായി വിദ്യ. മകളും നശിക്കുമെന്ന് തോന്നിയതിനാല്‍ അതിന് സമ്മതിച്ചില്ലെന്ന് പ്രേംകുമാര്‍ വാശി പിടിച്ചു. മംഗലാപുരത്തെ പെണ്‍വാണിഭസംഗങ്ങളെ കുറിച്ചുള്ള സംശയമായിരുന്നു ഇതിന് കാരണം. ഇതോടെ വിദ്യയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടു. കാമുകി സുനിതയുമായി പദ്ധതി തയ്യറാക്കി. തിരുവനന്തപുരത്തുകൊണ്ടു വന്ന് കൊന്നു. കഴുത്തില്‍ കയറു മുറുക്കിയായിരുന്നു കൊല. നഴ്സായ സുനിത മരണം ഉറപ്പാക്കി. ഇരുവരും ചേര്‍ന്ന് തിരുനെല്‍വേലിയിലെ ഹൈവേയിലെ വിജനമായ സ്ഥലത്ത് മൃതദേഹം തള്ളി.

തുടര്‍ന്ന് കാറില്‍ പ്രേംകുമാര്‍ സുനിതയുമായി ഉദയംപേരൂര്‍ പൊലീസ് സ്റ്റേഷനിലെത്തി. സുനിത കാറില്‍ തന്നെ ഇരുന്നു. ഭാര്യയായ വിദ്യയെ കാണാനില്ലെന്ന് പരാതി നല്‍കി. മുമ്പും പലതവണ വിദ്യ മുങ്ങിയത് പരാതിയില്‍ സൂചിപ്പിച്ചു. പേയാട്ടെ വീടും വിട്ടു. തിരുവനന്തപുരത്ത് മടങ്ങിയെത്തി കളിയിക്കാവിളയില്‍ വാടക വീട് എടുത്ത് താമസമായി. രണ്ടു മക്കളെയും കൂട്ടിക്കൊണ്ടു വന്നു, സ്‌കൂളിലും ചേര്‍ത്തു. ഇതിനിടയില്‍ സുനിതയും പ്രേംകുമാറും കലഹിച്ച് വേര്‍പിരിഞ്ഞു.

സുനിത വെള്ളറടയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങി. പൊലീസ് പിന്നാലെയുണ്ടെന്ന് മനസിലാക്കിയോടെ വിദേശത്തേക്ക് മുങ്ങാനും പ്രേംകുമാര്‍ പദ്ധതി ഇട്ടു. മക്കളെ ഓര്‍ഫനേജിലേക്ക് മാറ്റാന്‍ വൈകിയത്. ഇതിനിടെ പൊലീസ് സമര്‍ത്ഥമായി പ്രേംകുമാറിനേയും സുനിതയേയും കുടുക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category