1 GBP = 93.10 INR                       

BREAKING NEWS

യജമാനന്റെ തൊട്ടടുത്ത് ഇരുന്നാലെ ഈ നായയ്ക്ക് തൃപ്തിയാകൂ; കമ്പ്യൂട്ടറില്‍ ജോലി ചെയ്യുന്ന യജമാനന്റെ അടുത്തിരിക്കാന്‍ കസേരയും തള്ളി പോകുന്ന നായയുടെ വീഡിയോ വൈറലാകുന്നു

Britishmalayali
kz´wteJI³

മ്പ്യൂട്ടറില്‍ ജോലി ചെയ്യുന്ന യജമാനന്റെ അടുത്തിരിക്കാന്‍ കസേരയും തള്ളി പോകുന്ന നായയുടെ വീഡിയോ വൈറലാകുന്നു. കമ്പ്യൂട്ടറിന് മുന്നില്‍ കസേരയിലിരുന്ന് ജോലി ചെയ്യുകയാണ് ഒരാള്‍. ആ മുറിയില്‍ ഒരു നായയും നില്‍ക്കുന്നുണ്ട്. എന്നാല്‍ കമ്പ്യൂട്ടറില്‍ മുഴുകി ഇരിക്കുന്ന ആള്‍ ഇതൊന്നും ശ്രദ്ധിക്കുന്നില്ല.

നായകുട്ടിക്ക് തന്റെ യജമാനന്റെ തൊട്ടരുകില്‍ ഇരുന്നാലെ മതിയാകൂ. അപ്പോഴാണ് റൂമിന്റെ മറ്റൊരു ഓരത്ത് ഒരു കസേര കിടക്കുന്നത് നായയുടെ ശ്രദ്ധയില്‍ പെടുന്നത്. ഉടന്‍ തന്നെ നായ ആ കസേര തള്ളി തന്റെ യജമാനന് അടുത്തേക്ക് നീങ്ങി. കസേര മേശയില്‍ ഇടിച്ച് ശബ്ദം കേട്ടതോടെയാണ് അയാള്‍ തിരിഞ്ഞു നോക്കുന്നത് അപ്പോഴേയ്ക്കും കസേരയും തള്ളി വരുന്ന നായയെ ആണ് കണ്ടത്.

സഹായത്തിനായി പട്ടി യജമാനനെ നോക്കുന്നുണ്ടെങ്കിലും അയാളില്‍ നായയുടെ പ്രവൃത്തി ചിരിയാണ് പടര്‍ത്തിയത്. നായ ഒരു വിധത്തില്‍ കസേര തന്റെ യജമാനന്റെ അടുത്തേക്ക് വലിച്ച് അടുപ്പിക്കുകയും ചെയ്തു. എവിടെ നിന്നാണ് ഈ വീഡിയോ റെക്കോര്‍ഡ് ചെയ്തതെന്ന് അറിവില്ല. അമേരിക്കയില്‍ നിന്നാവാമെന്നാണ് കരുതുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category