1 GBP = 93.60 INR                       

BREAKING NEWS

അമിത്ഷായുടെ ചാണക്യനീക്കം രാജ്യസഭയില്‍ വിജയം കണ്ടാല്‍ ഇന്ത്യയിലെ അനധികൃത മുസ്ലിം കുടിയേറ്റക്കാര്‍ ഔട്ട്; ആറ് വര്‍ഷം ഇന്ത്യയില്‍ താമസിച്ചാല്‍ ഇന്ത്യന്‍ പൗരത്വം ലഭിക്കുക പാക്കിസ്ഥാനിലേ യും അഫ്ഗാനിസ്ഥാനിലേയും ബംഗ്ലാദേശിലേയും ഹിന്ദുക്കള്‍ അടക്കം ആറ് സമുദായങ്ങള്‍ക്ക്; മുസ്സിം സമുദായത്തെ കടന്നാക്രമിക്കുന്ന ബില്ലെന്ന് പ്രതിപക്ഷവും; രാജ്യസഭയില്‍ അംഗീകാരം ലഭിച്ച പൗരത്വ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍; ബില്‍ പാസാകാന്‍ 128 പേരുടെ പിന്തുണയുമായി എന്‍.ഡി.എ; പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

Britishmalayali
kz´wteJI³

ന്യുഡല്‍ഹി: മോദിയുടേയും അമിത്ഷായുടേയും രാജ്യ തന്ത്രം ഫലിച്ചാല്‍ രാജ്യ സഭയില്‍ ബിജെപി ഇന്ന് നേടുന്നത് നിര്‍ണായക നേട്ടം. വിവാദമായ പൗരത്വ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കുമ്പോള്‍ എത്ര അംഗങ്ങളുടെ പിന്തുണ ബിജെപിക്ക് ലഭിക്കുമെന്ന് ഉച്ചയോടെ അറിയാന്‍ സാധിക്കും. ഒറ്റയ്ക്കു ഭൂരിപക്ഷമില്ലെങ്കിലും ബില്‍ പ്രയാസമില്ലാതെ പാസാക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. 

ചേരി എന്നാല്‍ കേവല ഭൂരിപക്ഷം വേണ്ട 120 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ ബില്‍ സഭയില്‍ പാസാകു എന്നത് പ്രതിപക്ഷ കക്ഷികള്‍ക്ക് ആശ്വാസമാകുന്നത്. അതേസമയം, ബില്ലിനെതിരേ പരമാവധി വോട്ടു സമാഹരിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. ഇരുപാര്‍ട്ടികളും അംഗങ്ങള്‍ക്കു വിപ്പു നല്‍കിയിട്ടുണ്ട്. ലോക്സഭയില്‍ ബില്ലിനെ പിന്തുണച്ച ശിവസേന രാജ്യസഭയില്‍ എതിര്‍ക്കുമെന്നാണു വിവരം. മഹാരാഷ്ട്രയില്‍ സഖ്യകക്ഷിയായ ശിവസേനയുടെ നിലപാടിനെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പരോക്ഷമായി വിമര്‍ശിച്ചിരുന്നു.

അതേ സമയം സഭയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധ സമരം തുടങ്ങിക്കഴിഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിക്കഴിഞ്ഞു. ബില്‍ ഉച്ചയ്ക്ക് 12ന് സഭയില്‍ ചര്‍ച്ചയ്ക്കെടുക്കും. അതേസമയം ബില്ലില്‍ ഭേദഗതി നിര്‍ദേശവനുമായി കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. എന്‍ഡിഎയ്ക്കു ഭൂരിപക്ഷമില്ലെങ്കിലും ലോക്സഭയിലേതുപോലെ ബില്‍ എളുപ്പത്തില്‍ പാസാകുമെന്ന നിഗമനത്തിലാണു മോദി സര്‍ക്കാരും. നിലവില്‍ 240 അംഗങ്ങളുള്ള രാജ്യസഭയില്‍ എന്‍ഡിഎയ്ക്കു ഭൂരിപക്ഷമില്ല. എന്നാല്‍, ശിവസേനയുടെ മൂന്നു പേര്‍ പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്നാലും രാജ്യസഭയില്‍ 127അംഗങ്ങള്‍ ബില്ലിനെ അനുകൂലിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍; എതിര്‍ക്കാന്‍ 112 പേര്‍ മാത്രം.

തിങ്കളാഴ്ച അര്‍ധരാത്രിവരെ നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ ലോക്‌സഭയില്‍ 311 80 എന്ന വന്‍ ഭൂരിപക്ഷത്തിലാണു ബില്‍ പാസായത്. നിലവില്‍ 238 അംഗങ്ങളാണ് സഭയിലുള്ളത്. ബില്‍ പാസാവാന്‍ 120 പേരുടെ പിന്തുണ വേണം. ബിജെപി.യുടെ 83 സീറ്റടക്കം എന്‍.ഡി.എ.യ്ക്ക് നിലവില്‍ 105 അംഗങ്ങളാണുള്ളത്. എ.ഐ.എ.ഡി.എം.കെ.-11, ബി.ജെ.ഡി.-7, വൈ.എസ്.ആര്‍. കോണ്‍ഗ്രസ്-2, ടി.ഡി.പി.-2 എന്നീ കക്ഷികളില്‍നിന്നായി 22 പേരുടെ കൂടി പിന്തുണയുണ്ടെന്നാണു ബിജെപി. വൃത്തങ്ങള്‍ പറയുന്നത്. എങ്കില്‍ 127 പേരുടെ പിന്തുണയാവും.

ഇതിനിടെ ബില്ലിനെ പിന്തുണക്കുന്നതില്‍ നിന്ന് ജെഡിയുവിനെ പിന്മാറ്റാനുള്ള ശ്രമങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ നടക്കുന്നുണ്ട്. ലോക്‌സഭയില്‍ ബില്ലിനെ പിന്തുണച്ചതിനെതിരെ പാര്‍ട്ടി ഉപാധ്യക്ഷന്‍ പ്രശാന്ത് കിഷോറടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ആറ് അംഗങ്ങളാണ് ജെഡിയുവിന് രാജ്യസഭയിലുള്ളത്.പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയില്‍ പൗരത്വഭേദഗതി ബില്‍ തിങ്കളാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കും. കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ കനത്ത പ്രതിഷേധവുമായി രംഗത്ത് വന്നതിനിടയിലാണ് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ബില്ലിനെ എതിര്‍ത്തു വോട്ടുചെയ്യാന്‍ അധ്യക്ഷ സോണിയാഗാന്ധിയുടെ അധ്യക്ഷതയില്‍ ഞായറാഴ്ച വൈകീട്ടു ചേര്‍ന്ന കോണ്‍ഗ്രസ് ഉന്നതതലസമിതിയോഗം തീരുമാനിച്ചു. 1955-ലെ പൗരത്വചട്ടം ഭേദഗതിചെയ്ത് തയ്യാറാക്കിയ ബില്‍ ആഭ്യന്തരമന്ത്രി അമിത് ഷായാണ് അവതരിപ്പിക്കുക.

പ്രതിപക്ഷം പ്രതിഷേധത്തിലേക്ക് പിന്തുണച്ച് രാഹുലും
മുസ്ലിങ്ങള്‍ക്കുനേരെയുള്ള പ്രത്യക്ഷവിവേചനമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷപാര്‍ട്ടികളും സാമൂഹികസംഘടനകളും എതിര്‍പ്പുയര്‍ത്തിയിരിക്കെയാണ് വിവാദവ്യവസ്ഥകളടങ്ങിയ ബില്‍ ബിജെപി സര്‍ക്കാര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. അതേസമയം, പൗരത്വ ഭേദഗതി ബില്ലിനെതിരെയുമുള്ള പോരാട്ടം രണ്ടാം സ്വാതന്ത്ര്യ സമരമായി മാറുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ ദിന പരിപാടിയില്‍ പറഞ്ഞിരുന്നു. രാജ്യം ഒരു ശരീരമാണെങ്കില്‍ അതിന്റെ കഴുത്തറക്കുന്ന നടപടിയാണ് പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി ബില്ലുമെന്നും മമത ബാനര്‍ജി പറഞ്ഞിരുന്നു. ബില്ലിനെ ചൊല്ലി ബഹളം ആളികത്തുന്നതിനിടയിലാണ് ഇന്ന് ബില്‍ പരിഗണിക്കുന്നത്.

വളരെ വിചിത്രമായ വ്യവസ്ഥകളാണ് ബില്ലില്‍ ഉള്ളത്. ഹിന്ദുവും ക്രിസ്ത്യാനിയും അടക്കം മുസ്ലീമുകള്‍ ഒഴികെ ആറ് സമുദായത്തില്‍പെട്ട അഫ്ഗദാന്‍-പാക്-ബംഗ്ലാദേശി പൗരന്മാര്‍ ആറ് വര്‍ഷം ഇന്ത്യയില്‍ താമസിച്ചവരെന്ന് തെളിയിച്ചാല്‍ ഇന്ത്യന്‍ പൗരത്വം നല്‍കും. എന്നാല്‍ മുസ്ലിംകളെ ജയിലില്‍ അടക്കും. 2014 ഡിസംബര്‍ 31-നു മുമ്പു വന്ന ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധര്‍, പാഴ്സികള്‍, ജൈനര്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്കാണ് പൗരത്വം നല്‍കുക. എന്നാല്‍ മുസ്ലിംകളെ പരിഗണിക്കില്ല. 1955 മുതലുള്ള പൗരത്വചട്ടത്തിന്റെ 2(1) (ബി) വകുപ്പില്‍ പുതിയ വ്യവസ്ഥകള്‍ എഴുതിച്ചേര്‍ത്താണ് ഇവര്‍ക്ക് പൗരത്വം നല്‍കാന്‍ഡ ഒരുങ്ങുന്നത്.

എന്നാല്‍ എത വര്‍ഷം ജീവിച്ചവര്‍ ആണെങ്കിലും മുസ്ലീമുകളാണെങ്കില്‍ തടങ്കല്‍ ആയിരിക്കും വിധി. ഒസിഐ കാര്‍ഡ് ലഭിച്ചവര്‍ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ പ്രവാസി പൗരത്വം റദ്ദാക്കാനും ബില്ലില്‍ ആവശ്യപ്പെടുന്നു. ഇതിന് പുറമേ നിലവിലുള്ള 11 വര്‍ഷത്തിനുപകരം അഞ്ചുവര്‍ഷം ഇന്ത്യയില്‍ തുടര്‍ച്ചയായി താമസിച്ചാല്‍ പൗരത്വത്തിന് അര്‍ഹരാകും. എന്നാല്‍, ഈ ഭേദഗതികള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദിവാസിമേഖലകളില്‍ ബാധകമല്ല. അവിടങ്ങളില്‍ കടുത്ത പ്രതിഷേധമുയര്‍ന്ന പശ്ചാത്തലത്തിലാണ് ഒഴിവാക്കിയത്.

പാക്കിസ്ഥാന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് രാജ്യങ്ങളില്‍ ഔദ്യോഗിക മതമുണ്ടെന്നും അതിനാല്‍ ആറ് മതന്യൂനപക്ഷങ്ങള്‍ക്ക് കടുത്ത വിവേചനം നേരിടേണ്ടിവരുന്നുവെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു. സ്ഥിരംപീഡനംമൂലം മതപരമായ ചടങ്ങുകള്‍ നിര്‍വഹിക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. ഇന്ത്യയിലെത്തിയാല്‍ യാത്രാരേഖകളുടെ കാലാവധി കഴിഞ്ഞിട്ടുപോലും ഇവിടെ തുടരുന്നത് അതുകൊണ്ടാണെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു.

പൗരത്വബില്‍ ആദ്യമായി ലോക്സഭയില്‍ അവതരിപ്പിച്ചത് 2016 ജൂലായ് 19-ന്. ഓഗസ്റ്റ് 12-ന് ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിട്ടു. 2019 ജനുവരി ഏഴിന് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അടുത്തദിവസം ബില്‍ ലോക്സഭ പാസാക്കി. എന്നാല്‍, രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല. നിലവിലെ ചട്ടം അനുസരിച്ച് അനധികൃത കുടിയേറ്റക്കാരെ പൗരരായി പരിഗണിക്കില്ല. ഇവരെ 1946-ലെ വിദേശപൗരച്ചട്ടം അനുസരിച്ചോ 1920-ലെ പാസ്‌പോര്‍ട്ട് ചട്ടം അനുസരിച്ചോ ജയിലിലടയ്ക്കുകയോ തിരിച്ചയക്കുകയോ ചെയ്യും.

എന്താണ് പൗരത്വ ഭേദഗതി ബില്‍
മതിയായ രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പോലും, ഇന്ത്യയില്‍ ആറു വര്‍ഷമായി താമസിക്കുന്ന ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും കുടിയേറിയ ഹിന്ദു, ബുദ്ധ, പാര്‍സി, ജൈന്‍, സിഖ്, ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്കു പൗരത്വം ഉറപ്പു നല്‍കുന്നതാണ് പ്രസ്തുത ബില്‍. മതിയായ രേഖകളോടെ ഇന്ത്യയില്‍ 12 വര്‍ഷം താമസിക്കുന്ന വിദേശികള്‍ക്കു മാത്രം പൗരത്വം നല്‍കുന്ന 1955-ലെ പൗരത്വ നിയമം ഭേദഗതി ചെയ്യുന്നതാണ് ഇന്ന് അവതരിപ്പിക്കുന്ന ബില്‍. ശ്രീലങ്ക, മ്യാന്മര്‍ തുടങ്ങിയ അയല്‍രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഭേദഗതിയുടെ ഇളവ് ലഭിക്കില്ല.

പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ വംശഹത്യാ ഭീഷണി നേരിടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം ഉറപ്പാക്കുന്നതാണ് പൗരത്വ ഭേദഗതി ബില്‍. 2014-നു മുന്‍പ് ഇന്ത്യയില്‍ പ്രവേശിച്ച, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് മത വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് മതിയായ രേഖകള്‍ ഇല്ലെങ്കില്‍ പോലും ഇന്ത്യയില്‍ താമസിക്കാന്‍ അനുവദിക്കുന്ന പാസ്‌പോര്‍ട്ട് ഭേദഗതി നിയമം 2015ല്‍ അവതരിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ തൊട്ടടുത്ത വര്‍ഷം തന്നെ, പൗരത്വ ഭേദഗതി ബില്ലും അവതരിപ്പിച്ചു. ഇപ്പോഴത്തെ പൗരത്വഭേദഗതി ബില്‍ കൊണ്ട് ബിജെപി സംതൃപ്തരാകുമെന്ന് കരുതാനാകില്ല. കൂടുതല്‍ രൂക്ഷമായ ബില്ലുകള്‍ തിരിക്കിട്ട് തന്നെ ബിജെപി ഇനിയും കൊണ്ടുവരുമെന്നാണ് സൂചന.

ബില്‍ നിയമമാകുമ്പോള്‍
അസമില്‍ പൗരത്വ രജിസ്റ്റര്‍ പുതുക്കിയപ്പോള്‍ പട്ടികയില്‍ ഇടംനേടാനാകാതെ വിദേശികളാക്കപ്പെട്ടത് 19 ലക്ഷം മനുഷ്യരാണ്. മതിയായ രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിയാതിരുന്നതിനാല്‍ പൗരത്വം നിഷേധിക്കപ്പെട്ട, തലമുറകളായി ഇന്ത്യയില്‍ താമസിക്കുന്ന 19 ലക്ഷം മനുഷ്യരില്‍ ഭൂരിപക്ഷവും മുസ്ലിംകളാകുമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ പട്ടിക പുറത്തുവന്നപ്പോള്‍ ഈ ധാരണകള്‍ കടപുഴകി. ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ പട്ടികയില്‍ ഇടംപിടിക്കാതെ വിദേശികളായി. പൗരത്വ ഭേദഗതി ബില്‍ നിയമമായാല്‍ അസമില്‍ പട്ടികക്ക് പുറത്തായ യഹൂദരും മുസ്ലിംകളും ഒഴികെയുള്ളവര്‍ക്ക് പൗരത്വം ഉറപ്പാകും. അസംഗണ പരിഷത്ത് അരാജക സമരത്തിലൂടെ കണ്ടെത്തിയ പരിഹാരമാര്‍ഗം അപ്രസക്തമാകും.

മുസ്ലിംകള്‍ മാത്രം തടവറകളിലേക്ക് നയിക്കപ്പെടുന്ന ഏറ്റവും പരിഹാസ്യമായ രാഷ്ട്രീയ നാടകമായിരിക്കും ഇനി അസമില്‍ സംഭവിക്കുക. അസമില്‍ നിന്ന് മറ്റ് ദേശങ്ങളിലേക്ക് ഇതിന്റെ അലയൊലി ഏറെ താമസിയാതെ പടര്‍ന്നെത്തും. വര്‍ഗീയ ധ്രുവീകരണം ആഴത്തിലും വേഗത്തിലും ഇന്ത്യയിലാകെ പടര്‍ത്താന്‍ പൗരത്വ ഭേദഗതി ബില്ലിലൂടെ സാധിക്കും. എന്നാല്‍ ബില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ രൂക്ഷമായ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യും.

2016ല്‍ ബില്‍ ലോക്സഭയില്‍ പാസ്സാക്കിയപ്പോള്‍ അസമില്‍ മാത്രമല്ല, ഗോത്രവര്‍ഗ മേഖലകളിലും എതിര്‍പ്പ് ശക്തമായിരുന്നു. കുടിയേറ്റക്കാര്‍ക്ക് മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭാഗീയമായി പൗരത്വം നല്‍കുന്നതിലെ യുക്തിയല്ല ഇക്കൂട്ടര്‍ ചോദ്യം ചെയ്യുന്നത്. തങ്ങളുടെ ദേശത്ത് തങ്ങള്‍ മാത്രം മതിയെന്ന ശാഠ്യം ഇതിന് പിന്നിലുണ്ട്. അസോം ഗണപരിഷത്ത് അസമില്‍ ഉയര്‍ത്തി തദ്ദേശീയ വര്‍ഗീയ വാദം ഇന്ത്യയില്‍ വ്യാപകമാക്കി വര്‍ഗീയ ചേരിതിരിവാണ് ബിജെപി ലക്ഷ്യമിടുന്നത്.

പൗരത്വ ഭേദഗതി ബില്ലിന്റെ ഭാവി
2016ല്‍ ലോക്സഭയില്‍ ബിജെപി പാസ്സാക്കിയ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലെത്തിയെങ്കിലും വിജയം കണ്ടില്ല. കോണ്‍ഗ്രസ്, തൃണമൂല്‍, ഡിഎംകെ, എസ്പി, ആര്‍.ജെ.ഡി, ബി.എസ്പി, എന്‍.സി.പി ഇടതുപക്ഷ പാര്‍ട്ടികള്‍ തുടങ്ങിയവര്‍ക്കൊപ്പം ജെ.ഡി (യു), ബി.ജെ.ഡി കക്ഷികള്‍ കൂടി എതിര്‍ത്തതാണ് ബി.ജെപിക്ക് തിരിച്ചടിയായത്. എന്നാല്‍ ഇപ്പോള്‍ സ്ഥിതി വിഭിന്നമാണ്. അന്ന് സര്‍ക്കാരിനൊപ്പം നിന്ന ശിവസേന ഇപ്പോള്‍ ബിജെപിയുമായി തെറ്റിപ്പിരിഞ്ഞെങ്കിലും തങ്ങളുടെ ഹിന്ദു അജണ്ട ഉപേക്ഷിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ശിവസേനയുടെ നിലപാട് നിര്‍ണായകമാണ്.

ഉദ്ധവ് താക്കറെ നയം വ്യക്തമാക്കിയിട്ടില്ലെങ്കിലും ശിവസേന എംപിയുടേതായി പുറത്തുവന്ന പ്രസ്താവന നിരാശജനകമാണ്. രണ്ട് ദിവസം മുമ്പ് ഹിന്ദുത്വ അജണ്ട ഉപേക്ഷിക്കില്ലെന്ന് ശിവസേന വ്യക്തമാക്കിയിരുന്നു. എന്‍.സി.പി, കോണ്‍ഗ്രസ് പിന്തുണയോടെ മഹാരാഷ്ട്രയില്‍ ഭരണം നടത്തുന്ന ശിവസേന എന്‍.ഡി.എ ബന്ധം അവസാനിപ്പിട്ടുണ്ട്. എന്നാല്‍ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലെത്തുമ്പോള്‍ പിന്തുണക്കുകയാണെങ്കില്‍ പ്രതിപക്ഷത്തിന് അത് തിരിച്ചടിയാണ്. കഴിഞ്ഞ തവണ ബില്ലിനെ എതിര്‍ത്ത ജെ.ഡി (യു), ബി.ജെ.ഡി കക്ഷികളുടെ നിലപാടും നിര്‍ണായകമാണ്.

പൗരത്വ ഭേദഗതി ബില്‍ ലോക്സഭയില്‍ അനായാസേന പാസ്സാക്കാന്‍ ബിജെപിക്ക് കഴിയും. രാജ്യസഭയില്‍ ബില്ലിനെ എതിര്‍ത്ത് തോല്‍പിക്കാന്‍ പ്രതിപക്ഷത്തിന് കഴിയുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ രാജ്യമെങ്ങും ഉയരുന്നത്. 245 അംഗ രാജ്യസഭയില്‍ 238 ആണ് നിലവിലെ അംഗങ്ങള്‍. ഏഴ് ഒഴിവുകളുണ്ട്. ഭൂരിപക്ഷത്തിന് 120 പേരുടെ പിന്തുണ വേണം. ബിജെപിക്ക് 81 അംഗങ്ങളും എന്‍.ഡി.എക്ക് ആകെ 102 അംഗങ്ങളാണുള്ളത്. 18 പേരുടെ പിന്തുണ കൂടി കണ്ടെത്താന്‍ ബിജെപിക്ക് കഴിഞ്ഞാല്‍ ബില്‍ നിയമമാകും. 11 അംഗങ്ങളുള്ള എ.ഐ.എ.ഡി.എം.കെയുടേയും ഏഴ് അംഗങ്ങളുള്ള ബി.ജെ.ഡിയുടേയും മൂന്ന് അംഗങ്ങളുള്ള ശിവസേനയുടേയും പിന്തുണ ഉറപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാല്‍ കക്ഷികള്‍ വിട്ടുനിന്നാല്‍ സര്‍ക്കാരിന് കാര്യങ്ങള്‍ എളുപ്പമാകും.

വോട്ടെടുപ്പ് നടക്കുമ്പോള്‍ സഭയില്‍ ഹാജരായ അംഗങ്ങളില്‍ ഭൂരിഭാഗത്തിന്റെ പിന്തുണയാണ് ബില്‍ പാസാകാന്‍ വേണ്ടത്. കശ്മീര്‍, മുത്തലാഖ് ബില്ലുകളില്‍ വിനയായത് ഇതാണ്. പ്രതിപക്ഷ അനൈക്യം പ്രയോജനപ്പെടുത്തിയ ബിജെപി ഇത്തവണയും ആ വഴിക്കുള്ള നീക്കം വേഗത്തിലാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം കരുതലോടെ നീങ്ങിയില്ലെങ്കില്‍ രാജ്യം ഏഴ് പതിറ്റാണ്ട് കാത്തുസൂക്ഷിച്ച മതേതരത്വം എന്ന മഹത്തായ ആശയം ഇന്ത്യയില്‍ അസ്തമിക്കും.

സര്‍ക്കാരിന് പിന്തുണയുമായി ശിവസേന
കേന്ദ്രസര്‍ക്കാര്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കുന്ന പൗരത്വ ഭേദഗതി ബില്ലിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ശിവസേന നേരത്തെ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് നിര്‍ദ്ദേശം തള്ളിയാണ് പൗരത്വ ഭേദഗതിക്ക് ശിവസേന പിന്തുണ നല്‍കിയിരിക്കുന്നത്. അനധികൃത കുടിയേറ്റം തടയാനും പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നു പുറത്താക്കപ്പെട്ട ഹിന്ദു, ജൈന, ബുദ്ധ മതക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനും വ്യവസ്ഥ ചെയ്യുന്ന ബില്ലിനെ അനുകൂലിക്കുമെന്നു സേനാ എംപിയായ അരവിന്ദ് സാവന്താണ് വ്യക്തമാക്കിയത്. പൗരത്വ ഭേദഗതി ബില്ല് രാജ്യത്തിന്റെ നിലനില്‍പ്പിന് അത്യാവശ്യമാണെന്നും അതില്‍ യാതൊരുവധി ഒത്തുതീര്‍പ്പുകളും ഉണ്ടാകില്ലെന്നും ശിവസേന നേതൃത്വം വ്യക്തമാക്കി.

പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കും: കോണ്‍ഗ്രസ്
പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ്. ബില്ലിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് ലോക്സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി വ്യക്തമാക്കി. പൗരത്വ ഭേദഗതി ബില്‍ ഭരണഘടനയെയും മതേതര മൂല്യങ്ങളെയും സംസ്‌കാരത്തെയും പാരമ്പര്യത്തെയും ലംഘിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയില്‍ നടന്ന യോഗത്തിനു ശേഷമായിരുന്നു അധീര്‍ രഞ്ജന്‍ ചൗധരിയുടെ പ്രതികരണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category