1 GBP = 94.20 INR                       

BREAKING NEWS

പൗരത്വ ഭേദഗതി ബില്ലില്‍ രാജ്യവ്യാപക പ്രതിഷേധാഗ്‌നി; ത്രിപുരയിലും ആസാമിലും 48 മണിക്കൂര്‍ ബന്ദില്‍ വ്യാപക അക്രമം; മൊബൈല്‍-ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിഛേദിച്ചു; രാജ്യ തലസ്ഥാനത്തും ബില്ലിനെതിരെ പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവില്‍; വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളെ വംശീയമായി തകര്‍ക്കാനുള്ള നീക്കമെന്ന് രാഹുല്‍ഗാന്ധി; ബില്ലിനെതിരെ ശബ്ദിച്ച് യു.എന്‍വും; അമിത്ഷായുടെ നീക്കം രാജ്യ സഭയിലെത്തുമ്പോള്‍ രാജ്യമെങ്ങും പ്രതിഷേധം

Britishmalayali
kz´wteJI³

അഗര്‍ത്തല/ ന്യുഡല്‍ഹി: പൗരത്വ ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരപ്പിക്കാനൊരുങ്ങവെ ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധം. കഴിഞ്ഞ ദിവസം അര്‍ധരാത്രി ലോക്സഭയില്‍ പാസാക്കിയ ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. ബില്ലിനെ ലോക്സഭയില്‍ പിന്തുണച്ച ശിവസേനയും ജെഡിയുവും രാജ്യസഭയില്‍ ബില്ലിനെ പിന്തുണയ്ക്കില്ലെന്ന നിലപാടിലാണ്.


രാജ്യസഭയില്‍ 105 അംഗബലമുള്ള ബി.ജെപിക്ക് 128 പേരുടെ പിന്തുണ ലഭിക്കുമെന്നാണ് കണക്കൂകൂട്ടല്‍ അതേ സമയം ബില്ലിനെതിരെ പ്രതിപക് പാര്‍ട്ടികളടക്കം പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു. വടക്കു കിഴക്കന്‍ ദേശങ്ങളെ വംശീയമായി തകര്‍ക്കാനുള്ള നീക്കമാണ് ബില്ലെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും എംപിയുമായ രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പൂര്‍ണ പിന്തുണയും അദ്ദേഹം നല്‍കി. പൗരത്വ ഭേദഗതി ബില്‍ വംശീയപരമായ ഭിന്നിപ്പിക്കലാണെന്നാണ് യു.എനും പ്രതികരിച്ചത്. അതേ സമയം രാജ്യവ്യാപകമായി പ്രതിഷേധം കത്തുകയാണ്.

പൗരത്വ ബില്ലിന്റെ പിന്നാലെ തന്നെ രാജ്യവ്യാപക പൗരത്വ രജിസ്ട്രേഷനും നടപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ പദ്ധതി. ജമ്മു കാഷ്മീരിന് പ്രത്യേക സംസ്ഥാന പദവി പിന്‍വലിച്ചത് ഉള്‍പ്പെടെ നിക്ഷിപ്ത താത്പര്യങ്ങള്‍ മറഞ്ഞിരിക്കുന്ന ഇത്തരം ബില്ലുകള്‍ പാര്‍ലമെന്റില്‍ പാസാക്കിയെടുക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും മോദി സര്‍ക്കാരും.

പൗരത്വ ബില്ലിനെതിരേയുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ത്രിപുരയില്‍ 48 മണിക്കൂര്‍ മൊബൈല്‍- ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിരോധിച്ചു. ആസാം ഉള്‍പ്പെടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും രൂക്ഷ പ്രതിഷേധം നടക്കുകയാണ്. ബില്‍ പാസായതില്‍ അഗാധ ഖേദമുണ്ടെന്നു മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റനും സിക്കിം സ്വദേശിയുമായ ബൈചുംഗ് ബൂട്ടിയ പ്രതികരിച്ചു. ഹാംരോ സിക്കിം പാര്‍ട്ടിയുടെ വര്‍ക്കിങ് പ്രസിഡന്റ് കൂടിയാണ് ബൂട്ടിയ.

ആസാമിലും പ്രതിഷേധം പുകയുകയാണ്. വിദ്യാര്‍ത്ഥി സംഘടനകള്‍ ആഹ്വാനം ചെയ്ത 11 മണിക്കൂര്‍ ബന്ദില്‍ പരക്കെ ആക്രമണങ്ങള്‍ ഉണ്ടായി. നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്റ്സ് ഓര്‍ഗനൈസേഷന്‍ അടക്കം നിരവധി സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും ബന്ദിന് പിന്തുണയുമായി രംഗത്തുവന്നു. എസ്എഫ്ഐ, ഡിവൈഎഫ്ഐ, എഐഎസ്എഫ് തുടങ്ങിയ ഇടതു പ്രസ്ഥാനങ്ങള്‍ ആസാമില്‍ 12 മണിക്കൂര്‍ ബന്ദിനും ആഹ്വാനം നല്‍കിയിരുന്നു. കേരളത്തിലും പ്രതിഷേധ സമരങ്ങള്‍ ഉയര്‍ന്ന് കഴിഞ്ഞു പാലക്കാട് വിക്ടടോറിയ കോളജില്‍ പൗരത്വ ഭേദഗതി ബില്‍ കത്തിച്ചായിരുന്നു പ്രതിഷേധം.യ

ആസാം, അരുണാചല്‍ പ്രദേശ്, മേഘാലയ, മിസോറം, ത്രിപുര സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി. ഹോണ്‍ ബില്‍ ഉത്സവം നടക്കുന്നതിനാല്‍ നാഗാലാന്‍ഡിനെ ബന്ദില്‍നിന്ന് ഒഴിവാക്കി. ആസാമിലെ എല്ലാ സര്‍വകലാശാലകളിലും പരീക്ഷകളും റദ്ദാക്കി.അതിനിടെ, എഴുത്തുകാരും കലാകാരന്മാരും മുന്‍ ജഡ്ജിമാരും അടക്കം ആയിരത്തോളം വരുന്ന പ്രമുഖര്‍ സര്‍ക്കാരിനു കത്തയച്ചു. മുസ്ലിം വിഭാഗത്തെ മാത്രം ഒഴിവാക്കി മറ്റ് ആറ് മതവിഭാഗത്തില്‍ പെട്ട അഭയാര്‍ഥികള്‍ക്കു പൗരത്വം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ പിന്‍വലിക്കണമെന്നാണ് ആവശ്യം.

എഴുത്തുകാരി നയന്‍താര സഹ്ഗല്‍, അരുന്ധതി റോയി, അമിതാവ് ഘോഷ്, സംഗീതജ്ഞന്‍ ടി.എം. കൃഷ്ണ, അപര്‍ണ സെന്‍, നന്ദിത ദാസ്, ആനന്ദ് പട്വര്‍ധന്‍, റോമില ഥാപ്പര്‍, പ്രഭാത് പട്നായിക്, രാമചന്ദ്ര ഗുഹ, ടീസ്റ്റ സെതല്‍വാദ്, ഹര്‍ഷ മന്ദര്‍, അരുണ റോയ്, ബേസ്വാദ വില്‍സന്‍, റിട്ട. ജസ്റ്റീസ് എ.പി ഷാ, യോഗേന്ദ്ര യാദവ്, നന്ദിനി സുന്ദര്‍ എന്നിവരുള്‍പ്പടെയുള്ളവരാണ് കത്തെഴുതിയത്.

ഹാര്‍വഡ് സര്‍വകലാശാല, മാസച്യുസെറ്റ്സ് സര്‍വകലാശാല, ഇന്ത്യന്‍ ഇസ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ഡല്‍ഹി സര്‍വകലാശാല, ചെന്നൈ ഗണിത സര്‍വകലാശാല, ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ സയന്‍സ്, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച്, ബോണ്‍ സര്‍വകലാശാല, ജറുസലമിലെ ഹീബ്രു സര്‍വകലാശാല എന്നീ സ്ഥാപനങ്ങളിലെ അക്കഡേമിക് വിദഗ്ധരും കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category